അപരാജിതന്‍ 21 [Harshan] 10704

രാത്രി എട്ടുമണി

പ്രജാപതി കൊട്ടാരത്തിനു വെളിയിലുള്ള മൈതാനത്തിൽ സൂര്യസേനൻ പരിശീലനത്തിൽ ആണ് .

സൂര്യസേനൻ ലോഹം കെട്ടിയ മുളവടി (സിലമ്പം ) കൈയ്യിലെടുത്തു പ്രണമിച്ചു.

സിലമ്പത്തിന്‍റെ കീഴ്ഭാഗത്തു വലം കൈ പിടിച്ചു അതിനു മുകളിലായി ഇടം കൈയ്യും

കാൽ പിന്നിലേക്ക് വലിച്ചു മുൻകാൽ മണ്ണിൽ അമർത്തി ചവിട്ടി നിലയിൽ നിന്ന് കൊണ്ട്

സിലമ്പത്തെ മേലോട്ട്  ചുഴറ്റികൊണ്ടിരുന്നു

അത് കഴിഞ്ഞു കീഴോട്ടു ചുഴറ്റി

കാൽ നിലകൾ മാറ്റി സിലമ്പം കൊണ്ടുള്ള പരിശീലനത്തിന്‍റെ വേഗത വർധിപ്പിച്ചു കൊണ്ടിരുന്നു

അതുകഴിഞ്ഞു ഇരു കൈകളിലും രണ്ടു സിലമ്പം എടുത്തു കുറുകെ പിടിച്ചു കൊണ്ട് മണ്ണിൽ തൊട്ടു വന്ദിച്ചു

ഇരുകൈകളും കൊണ്ട് സിലമ്പത്തെ നിർത്താതെ കറക്കികൊണ്ടിരുന്നു

ഏറെ നേരം നില തെറ്റാതെ പരിശീലിച്ചു കൊണ്ടിരുന്നു

അതുകഴിഞ്ഞു ഉരുക്കുവാൾ കയ്യിലെടുത്തു

അതിവേഗം വാൾ പരിശീലനം ചെയ്തു

അതുകഴിഞ്ഞു ഉറുമി കയ്യിലെടുത്തു

ഉറുമി ചുഴറ്റി , വട്ടം കറങ്ങി മുട്ടുകുത്തിയും മേലോട്ടുയ൪ന്നും പരിശീലനം ചെയ്തു

തളർന്നപ്പോൾ ഉറുമി പീഠത്തിൽ വെച്ച് ദേഹത്തെ വിയർപ്പൊക്കെ തുടച്ചു

കൈകൊട്ടി കൊണ്ട് അവന്‍റെ അച്ഛൻ ശ്രീധർമ്മസേനൻ അങ്ങോട്ടേക്ക് വന്നു

“,കൊള്ളാം ,,,,,,,,,സൂര്യാ ,,,,,,,ഇതേപോലെ തന്നെ നിന്‍റെ പരിശീലനം മുന്നോട്ടേക്കു പോകട്ടെ ,, നിന്നെ വെല്ലാൻ ഒരു കലിശനും സാധിക്കില്ല “

അതുകേട്ടു അഹന്ത നിറഞ മുഖത്തോടെ സൂര്യസേനൻ ശ്രീധർമ്മസേനനെ നോക്കി

“നിന്നിൽ എനിക്കെന്നും അഭിമാനം മാത്രമേ ഉള്ളു ,, നിന്നെ പോലെ ഒരു മഹാവീരന്‍റെ അച്ഛൻ ആകാൻ സാധിച്ചതിൽ അങ്ങേയറ്റം ചാരിതാർഥ്യവും “

“അച്ഛാ ,,,,,,,,,,, ദേവർമഠത്തെ രംഗനാഥനും രാമഭദ്രനും മല്ലയുദ്ധപരിശീലനം നടത്തുന്നുണ്ട് ,, കാലകേയന്‍റെ സഹോദരൻമാരെ എതിരിടാൻ അവർ മതിയാകും ,,, “

‘തീർച്ചയായും ,, സൂര്യ ,,നിന്‍റെ ലക്‌ഷ്യം കാലകെയൻ മാത്രമാകണം ,, അവന്‍റെ ശിരസ് ശ്രീവത്സഭൂമിയിലെ

മത്സരമണ്ഡപത്തിൽ ഉരുളണം “

“അവൻ ആ കിളവൻ എനിക്ക് പറ്റിയ എതിരാളിയാണോ അച്ഛാ ,, അവൻ മല്ലയുദ്ധം ചെയ്‌താൽ ഞാൻ പഠിച്ച ബോക്സിങ് മാത്രം മതിയാകും അവനെ തകർക്കുവാൻ ,, അവന്‍റെ ഓരോ വൈറ്റൽ പോയിന്റ്സും ഞാൻ തകർക്കും ,, “

“എനിക്കറിയാം മോനെ ,,,,,,,,,,എല്ലാം നിന്നെക്കൊണ്ടു മാത്രമേ സാധിക്കൂ ,,നിന്നിലൂടെ പ്രജാപതി വംശത്തിന്‍റെ പേരും പെരുമയും ഈ നാടും കഴിഞ്ഞു സകലദേശങ്ങളിലും പ്രഗല്ഭമാകട്ടെ “

“എന്താ അച്ഛനും മോനും കൂടെ ?”

ഇഷാനികയായിരുന്നു അത്

അവൾ ഒരു സ്ലീവ്ലെസ്സ് ടോപ്പും ജീൻസുമാണ് ധരിച്ചിരുന്നത്

അവൾ അവർക്കു സമീപമെത്തി

പീഠത്തിൽ ഇരുന്ന വാൾ എടുത്തു അൽപനേരം വീശികൊണ്ടിരുന്നു

“സൂര്യാ ,,നീ അറിഞ്ഞില്ലേ “

“എന്താ ഇശാ “

“രാജമാതാ മഹാശ്വേതാ ദേവി എന്ന നമ്മുടെ മുത്തശ്ശി , മിഥിലയിൽ പോയി ഏതോ ഒരു കിളവനെ കണ്ടു

സഹായം ചോദിച്ചൂത്രേ ,,ഏതോ ഒരു ആദവനാഥനെ..ഇഡിയറ്റ്  “

“മോളെ ,,,അദ്ദേഹത്തെ നിന്ദിക്കരുത് ,, ബഹുമാനിക്കേണ്ട മഹാത്മാവാണദേഹം ,,ഇങ്ങനെയൊന്നും ,പറയാതെ , “ ശ്രീധർമ്മസേനൻ അവളെ വിലക്കി

“അച്ഛാ ,,,,,,,,,,പ്ലീസ് ..,,,, “ അവൾ പറഞ്ഞു

“അല്ല മോളെ ,,അദ്ദേഹം പരശുരാമ തേജസോടു കൂടിയ മനുഷ്യനാണ് ,,ആയുധകലകളിൽ അഗ്രഗണ്യൻ,,നിന്ദിക്കുന്ന വാക്കുകൾ പറയരുത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ “

“അച്ഛാ ,,,,,,,,,,അച്ഛനും ഈ കിളവന്മാരുടെ കൂടെയാണോ ,,,,, പിറ്റി ഓൺ യു ,, മുത്തശ്ശിക്ക് പ്രായമായപ്പോ ബോധമൊക്കെ നഷ്ടപെട്ട അവസ്ഥയിലാണ് ,,അല്ലെങ്കിൽ സ്വബോധമുള്ള ആരെങ്കിലും ഈ പണി ചെയ്യുമോ ,,നാണക്കേട് ,,അതും ഞാൻ ഇവിടെ ,ഉള്ളപ്പോൾ , മുത്തശ്ശിക്കു എന്‍റെ കഴിവിൽ ഇപ്പോളും നല്ല വിശ്വാസമില്ല”

“അതൊക്കെ ആയിക്കൊള്ളും മോനെ ,,,,,,,അമ്മക്ക് നിന്നെ വ്യക്തമായും അറിയില്ല ,, അതുകൊണ്ടല്ലേ “

“സൂര്യാ ,,,,,,, ശിവശൈലത്തെ ആ തെണ്ടികളെ ഒഴിപ്പിക്കുന്ന കാര്യം എന്തായി ?”

ഇഷാനിക ചോദിച്ചു

“ആ ,,, അവർക്കു കൊടുത്ത സമയമൊക്കെ കഴിയാറായി ,, ഇനി കൂടിവന്നാൽ പത്തോ പതിനഞ്ചോ ദിവസം”

“എന്തിനാണ് ആ ഡോഗ്സ് നു ഇത്രയും സമയമൊക്കെ കൊടുത്തത് ,, ഒരു പകൽ അങ്ങോട്ട് കയറി ആ ചെറ്റ കുടിലുകൾ ഒക്കെ അങ്ങ് പൊളിച്ചാൽ പോരെ ,, അല്ലെങ്കിൽ രാത്രി കുറെ ബുൾഡോസേഴ്‌സ് കയറ്റി ആ ഡർട്ടി വില്ലേജിനെ അങ്ങ് ഇല്ലാതെയാക്കണം ,, എന്തിനാ ഇത്രയും സമയം “

“ഇശാ ,,,,,, എന്തായാലും കിരീടധാരണം വരെ അവിടെ നിൽക്കട്ടെ ,,അതുവരെ ഇടയ്ക്കു അവരെ പ്രെഷറൈസ് ,ചെയ്യാം , എന്തായാലും ചടങ്ങുകൾക്കു ആ നായകളെ കൂടെ ആവശ്യമുള്ളതല്ലേ ,, അതുകഴിഞ്ഞു ഒഴിഞ്ഞു പോയില്ലെങ്കിൽ .. നീ പറഞ്ഞപോലെ  നമുക് ചെയ്യാം “

“അച്ഛാ ,,, കിരീടധാരണമെന്നത്തേക്ക് തീരുമാനിക്കണം “ സൂര്യസേനന്‍ ചോദിച്ചു

“അതൊക്കെ അമ്മയുടെ സെക്ഷനല്ലേ ,, പണ്ഡിതന്മാരുടെ താല്പര്യവും ഉപദേശവും അറിഞ്ഞു മതി ,, നല്ല നേരം നോക്കി ‘അമ്മ നടത്തട്ടെ ,, “ ശ്രീധർമ്മസേനൻ ഉപദേശിച്ചു

ശ്രീധർമ്മസേനനും ഇഷാനികയും അവിടെ നിന്നും തിരിച്ചു

സൂര്യസേനൻ തന്‍റെ പരിശീലനം തുടർന്ന്കൊണ്ടിരുന്നു .

<<<<O>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.