അപരാജിതന്‍ 21 [Harshan] 10718

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Ini angottu rudra thandavam …

  2. ഏപ്രില്‍ വരുന്ന ഭാഗത്തില്‍ ദ്വിവക്ത്ര പരശു ഉപയോഗം ഉണ്ടാകുമോ ?…

    1. അതിപ്പോ കിട്ടേറ്റ് എന്തു ചെയ്യാനാ
      അത് സമയമാകുമ്പോ ഉപയോഗിച്ചാല്‍ പോരേ

      1. വെറുതെയൊന്നു വീശി നോക്കാലോ..! കയ്യിലൊതുങ്ങുമോ കനമുണ്ടോന്നൊക്കെ നോക്കാലോ.. യേത് ???

  3. First part Kure lag adichenkilum
    Climax ayappo adipoli ayyyi… ?

    1. താങ്ക്സ് അബൂ ഭീകരാ

  4. Harshetta kidu?

    1. നന്ദി സഹോ

  5. ആഗ്നേയ

    അഭിപ്രായം പറയാനൊന്നും ഞാൻ ആളല്ല അതുകൊണ്ട് തന്നെ ആ പണിക്ക് നിൽക്കുന്നില്ല. ഒരു സിനിമ കണ്ട ഫീലിംഗ് ഓരോ ഭാഗവും മനസ്സിൽ മായാതെ നിൽക്കുന്നു. അടുത്ത ഭാഗത്തിനായി വെയിറ്റിംഗ്

    1. ഹ ഹ ,,,,

      സ്നേഹം മാത്രം

  6. എടാ മരമാക്രി…

    ഇതിന്റെ അടുത്ത പാർട്ട്‌ ഏപ്രിൽ ലാസ്റ്റിലേക്ക് അന്നോ അതോ ഫസ്റ്റിൽ കിട്ടോ. എന്നിക് ഇവിടെ നിക്ക കാളി ഇല്ല. വെറുപ്പിക്കാണ് ഇവർ.

    1. നീ അവരോടു പറയു
      ഈ ഭാഗം മാസ്സ് ആക്ഷൻ ഒന്നുമല്ല
      അവൻ എത്തുന്നതും അവരുടെ ഇടയിൽ കയറി പറ്റുന്നതും അവരുടെ സങ്കടങ്ങളിൽ സഹായിക്കുന്നതും ഒടുവിൽ ഒരു മോമെന്റിൽ അവനിൽ രൂപാന്തരണം വരുന്നതും ആണെന്ന്
      എന്നാൽ പലതും ഇടയിൽ കണക്ട് ചെയ്യുന്നുമുണ്ട്
      ഓക്കേ ആണെങ്കിൽ കഥ പറഞ്ഞു കൊടുക്കുക
      ഏപ്രിൽ മൂന്നാമത്തെ ആഴ്‌ച ഉണ്ടാകണ൦

      1. ഞാൻ 2 പാർട്ട്‌ കൂടെ ഷോർട് ആക്കിട്ട് എല്ലാ നല്ല മൂഹൂർത്താവും കൂടി പറയാൻ പോവാ…

        എന്നാൽ കഥയുടെ ഒന്നും നഷ്ടപ്പെടാനും പാടില്ല. പഠിക്കുമ്പോ പോലും ഇത്ര ബുദ്ധിമുട്ട് ഇല്ലായിരുന്നു.. നീ എന്റെ പോക കണ്ടെ അടങ്ങൂ ല്ലേ.

        എന്നാ കഥ മുഴുവൻ കേട്ട ലൂസി നിന്നോട് സ്പെഷ്യൽ താങ്ക്സ് പറയാൻ പറഞ്ഞിട്ടിരുന്നദ്. She love it.എപ്പോഴും ഇങ്ങനെ എഴുതാൻ ആണ് പറഞ്ഞത്. ആന്റി തന്നെ ആണ് എഡിറ്റ്‌ ചെയ്യാൻ ഉള്ള ഐഡിയ തന്നതും….. ഞാൻ ഇപ്പൊ എഡിറ്റിംഗിൽ ആണ് ഇതൊക്കെ എടുക്കണം എന്ന് ഒരു ഐഡിയ കിട്ടുന്നില്ല…. Enne സംബന്ധിച്ചു എല്ലാ ഭാഗവും എന്റെ fav ആണ്…. I don’t know where i start.

        Guys please help me….

        1. ഇതൊന്നു വിപൂലീകരിച്ചു നോക്ക് ബോബ്‌സണ്ണാ.. ഓർഡറിലല്ല, ഒന്ന് ഓർഡറാക്കിയാൽ ഇത് മതിയാകും

          01. ആദിയുടെ ശിവശൈലം സീനുകൾ
          02. സൂഫി സീനുകൾ – (അമീർ, നാദിറ, ലോപമുദ്ര – ബാവുൽ)
          03. ദേവർമഠം സീനുകൾ
          04. വൈശാലി രാജ കൊട്ടാരം സീനുകൾ
          05. ചാരു സീനുകൾ
          06. ആദി മിഥിലയിൽ പോകുന്നത്
          07. കൊയ്‌ലാഗ്നി സീൻ
          08. മനു-ബാലു-ചിന്മയി സീൻ
          09. മനു കുടുംബസമേതം ചിദംബരത്തു പോകുന്നത്, ചിദംബര രഹസ്യം വെളിവാകുന്നത്

  7. വീണ്ടും വായിച്ചു. അപ്പോഴാണ് ഓർത്തത് അന്ന് അഭിപ്രായം രേഖപെടുത്തിയിരുന്നോയെന്ന്. കണ്ടതും ഇല്ല ഓർമയുമില്ല. എന്നിരുന്നാലും വളരെ നന്നായിത്തന്നെ ഈ രണ്ടുഭാഗങ്ങൾ ഇഷ്ടമായി. ശിവശൈലം വേദനാജനകമായിരുന്നു. പല ഭക്ഷണബാക്കിയും ഒരുദിവസം കഴിഞ്ഞാൽത്തന്നെ ട്രാഷ് ചെയ്യുന്ന നമുക്കൊക്കെ ഇതുപോലെയുള്ള അനുഭവമില്ലാത്തതുകൊണ്ടാണ് എന്നുതോന്നി. പാർവതി ഇനിയും സ്വയമായൊരു നിലപാടില്ലാത്ത വ്യക്തിയാണെന്ന് തോന്നി. പാലസ് കണ്ടതോടെ ശ്രദ്ധ അതിലേക്ക്മാറിയതായി കണ്ടു. അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തതായി കണ്ടു. ആഡംബരം വല്ലതെയാകർഷിക്കുന്നുണ്ട്‌ അവളെ.
    ബാക്കിയെല്ലാം മറ്റുള്ളവർ പറഞ്ഞതായും കണ്ടു. നന്ദി. ഇതുപോലെയൊരു കഥ വായിക്കാനാവസരം തന്നതിൽ.
    With Respect & Love, Bernette

    1. നന്ദി ചേച്ചി
      ഇതും ഒരുകാലത്തുണ്ടായിരുന്ന ജീവിതം തന്നെയാണ്.
      ഞാൻ അനുഭവിച്ചിട്ടില്ല ഇത്രയും കാഠിന്യത്തിൽ എന്നത് സത്യമാണ്
      പാർവതിയുടെ ജീവിതം നിയന്ത്രിക്കപ്പെട്ടു പോയതാണ്

      ആയിരത്തണ്ടു കാലം മുന്നേ അവളെവിടെയോ ഒരു രാജകുമാരി ആയിരുന്നു
      വീണ്ടും അവൾ പിറന്നതാണ്
      അവൾ കിഴക്കെവിടെയോ ആരാധിക്കപ്പെടുന്ന ദേവിയാണ്
      അവൾ താമരപ്പൂക്കളാൽ ആരാധിക്കപ്പെടുന്നു
      അവൾക്കു നാല് കരങ്ങൾ
      അവളുടെ രണ്ടു കരങ്ങളിൽ തംബുരുവും ചിലമ്പും
      ഒരു കൈയിൽ താമരപൂവും മറു കൈയിൽ ആയുധവും
      അവൾക്ക് എന്തെങ്കിലും ഒരു പ്രത്യകത ഉണ്ടായതു കൊണ്ടാണല്ലോ
      ഭൈരവൻ , കാലകേയൻ അവളുടെ പുറകെ

      ആഡംബരങ്ങളോടുള്ള ഭ്രമവും ഒരുപക്ഷെ അങ്ങനെ ആയിരുന്നിരിക്കാം
      എന്നെ പറയാൻ സാധിക്കൂ

  8. Repeated ആണ് മറുപടി കിട്ടാതോണ്ട് പിന്നെയും ചോദിക്കട്ടെ ❤??

    പിന്നെ ഹർഷാപ്പി ഈ കഥ താങ്കൾ നേരത്തെ എഴുതി വച്ചതാണോ അതോ സന്ദര്ഭത്തിനനുസരിച്ചു ഈ കഥയെ താങ്കൾ മികവുറ്റതാക്കി തീർക്കുകയാണോ…. എങ്ങിനെ ആണ് ഈ കഥാ തന്തു താങ്കൾ തുടങ്ങിത്… അറിയാനുള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നതാ….. കാരണം ഒരു സിനിമ കാണുന്നതിനേക്കാളും മനോഹരമായി വിവരിച്ചു… ഓരോ ഭഗങ്ങളും തകർത്തു എഴുതുന്ന ഈ കഴിവ് എല്ലാവർക്കും കിട്ടില്ല…. ഇവിടെ പലരുടെയും മനസിലുള്ള ചോദ്യമാകാം ഇത്.. ഞാൻ അത് ഇവിടെ വെളിപ്പെടുത്തി എന്നേയുള്ളു……

    എന്ന്,സ്വന്തം

    അപ്പൂന്റേം പാറുന്റേം ആരാധക സോന?❤?❤❤??❤??❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. എല്ലാര്ക്കും മറുപടി കൊടുത്തു തീർക്കുവാൻ സാധിച്ചിട്ടില്ല സോനാപ്പി
      തുകൊണ്ടാണ് തീർച്ചയായും എല്ലാവര്ക്കും റിപ്ല് കൊടുക്കും

      ഞാൻ എഴുതി വെച്ചതല്ല
      ഓരോ ഭാഗമായി എഴുതുന്നതാണ്
      അതാണ് പ്രശ്നവും
      ഇപ്പൊ മനസിൽ ഇതൊന്നു എങ്ങനെയെങ്കിലും ഒന്നാം പാർട്ട് തീർക്കണം എന്നാണു
      ഇങ്ങനെ എഴുതാൻ സാധിക്കുന്നില്ല
      സീസൺ 2 ഫുൾ ആയി എന്ന് എഴുതി കഴിയുന്നുവോ അപ്പോൾ മാത്രമേ പബ്ലിഷ് ചെയ്യു,ഇതൊരുപാട് മെന്റൽ പ്രഷർ ഉണ്ടാക്കുന്നു ഇങ്ങനെയുള്ള എഴുത്ത്

      1. നന്ദി ഹർഷാപ്പി ????????????????????????????

  9. ശ്രീജിത്ത്‌ രഘു

    ഹർഷേട്ടാ…

    ജീവിതത്തിൽ ഇന്നേ വരെ പഠിക്കാൻ അല്ലാതെ ഇങ്ങനെ വായിക്കുന്നത് ആദ്യം ആണ് നിങ്ങൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് എല്ലാ ഭാഗം പോലെ ഇതും ഒരേ പൊളി ആണ് ?

    എല്ലാവിധ ആശംസകളും..
    പ്രാർത്ഥനയും ??

    1. സന്തോഷം ശ്രീജിത്തേ ,,,,

  10. ഈ ഭാഗങ്ങളും മനോഹരമായിരുന്നു….ഒന്നും പ്രതീക്ഷിക്കാതെ വായിച്ചാല്‍ മാത്രമേ കഥ ആസ്വദിക്കാന്‍ പറ്റൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍…അതുകൊണ്ടുതന്നെ കഴിഞ്ഞ 3-4 parts ഒരുപാട് ഇഷ്ടമായി….

    1. പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ല എന്നതല്ലേ വാസ്തവം

  11. Horror thriller പൈങ്കിളി കഥ പോലെ ആയല്ലോ

    1. എനിക്കു വയ്യ മനസ്സിലാക്കി കളഞ്ഞല്ലേ ,,
      ഇതിലും വെല്യ പൈങ്കിളിയാർന്നു തുടക്കത്തിൽ
      ആ ,,, അത്രേം പൈങ്കിളി വന്നിട്ടില്ലാന്നാ തോന്നണേ ,,,
      ഇതിപ്പോ മൂന്നോ നാലോ ഭാഗം കൊണ്ട് തീരുമല്ലോ ,,
      തത്കാലം ഇങ്ങനെയും പോകട്ടെ

      1. പൈങ്കിളി ഒരുപാട് ishtam…നിങ്ങള്‍ ഇങ്ങനെ തന്നെ thudaruka..???

      2. Pettannonnum theeerkalle ????♥️♥️♥️♥️♥️

    2. Devil With a Heart

      ഇതൊക്കെ പൈങ്കിളിന്ന് പറഞ്ഞ നിങ്ങളെ സമ്മതിച്ചു… ഹോ എന്നാലും വല്ലാത്തൊരു കണ്ടുപിടിത്തം ആയിപ്പോയി??..ഇതാണ് പറയണേ ഒരു കഥ വായിക്കുമ്പോ ഏതേലും ഒക്കെ പാർട്ട് മുതൽ വായിച്ച് വായിൽ തോന്നിയതൊക്കെ കമൻറ് ഇടരുതെന്ന്..എവിടുന്നു വരുന്നടെ ഇജ്ജാതി സാധനങ്ങൾ ഒക്കെ??‍♂️

      1. Avanu sherikkum nammude aadhismkarnte kadha ariyilla muthe vittekk paavam

  12. ഹര്‍ഷാ,,, മുത്തെ ഒരു രക്ഷയും ഇല്ലാട്ടോ, ഉള്ളതുപറയാമല്ലോ ഈ പാര്‍ട്ട് വളരെയതികം ഇഷ്ടമായി . രണ്ടുമൂന്നു രങ്കങ്ങളില്‍ രോമാഞ്ചം വന്നുപോയി ഒന്നു പ്രജാപതി കൊട്ടാരത്തിലെ ഭടന്മാരോടു പറയുന്ന രങ്കം,രണ്ടു ഹോസ്പിറ്റല്‍ഇല്‍ കൊണ്ടുപൌയപ്പോള്‍ അവരോടു പറയുന്ന രങ്കം,മൂന്ന് ശൈലജ രുദ്രതേജന് വേണ്ടി കാത്തിരിക്കുന്നു എന്നു പറഞ്ഞത് തൊട്ട് ലാസ്റ്റ് കഴിയുന്നത് വരെ , ഹൊ എന്താ ഫീല്‍ !
    ശിവശൈലത്തിന്റെ പിക്ചര്‍ നല്ലപോലെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട് അവരുടെ കഷ്ട്ടപ്പാടുകളും എല്ലാം അതുപോലെതന്നെ വൈശാലിയും ചന്ദ്രവല്ലിയും , ഓരോ സ്ഥലത്തെ പറ്റിയും വിവരിക്കുമ്പോള്‍ അത് നല്ലപോലെ മനസ്സില്‍ കാണാന്‍ പറ്റുന്നുണ്ട് പ്രജാപതി കൊട്ടാരം ആദി കാണുന്ന സീന്‍ ശരിക്കും മനസ്സില്‍ പതിഞ്ഞു. കഥ നല്ലപോലെ വിവരിച്ചിട്ടാണ് എഴുതുന്നതു അതുകൊണ്ടു വായിക്കാനും സുഗമുണ്ട് മൊത്തത്തില്‍ എനിക്കു ഈ പാര്‍ട്ട് വല്ലാതങു ഇഷ്ട്ടപ്പെട്ടു.
    ബാകിയെല്ലാ ഭാഗങ്ങളും നല്ലപോലെ ഇഷ്ട്ടപ്പെട്ട്,എടുത്തു പറയേണ്ടതായിട്ട് ഇഷ്ടം പോലെ രങ്കങ്ങള്‍ ഉണ്ട്,എല്ലാം പറയുന്നില്ല ഒന്നു ഞാന്‍ പറയാം പാറു രാവിലെ എഴുന്നേറ്റ് ആ കാളവണ്ടി പോകുന്ന സീന്‍, അങ്ങനെ ഒരുപാട് ഉണ്ട്.
    പിന്നെ തുടക്കത്തില്‍ മനുവിന്റെ സീന്‍സ് കുറച്ചു ലാഗ് വന്നു കാരണം ഇത്രയും നാള്‍ കാത്തിരുന്നത് ആദിക്ക് വേണ്ടിയാണല്ലോ… മനു ഇനിയങ്ങോട്ട് ആവശ്യമുണ്ടെന്ന് അറിയാം എങ്കിലും പറഞ്ഞതാ.
    പിന്നെ ചില കമെന്റുകള് കണ്ടു പ്രതീക്ഷിച്ചതു പോലെ വന്നില്ല എന്നു, എനിക്കു തോന്നുന്നു അവര്‍ പ്രതീക്ഷിച്ചത് ക്ലൈമാക്സ് ആയിരിയ്ക്കും, അപരാജിതന്‍റെ ഇതുവരെയുള്ള പാര്‍ടുകള്‍ വായിച്ചിട്ടും അവര്‍കു മനസ്സിലാവുന്നില്ലേ ഇത് നല്ലപോലെ വിവരിച്ചിട്ടു എഴുത്തുന്ന കഥയാണെന്ന് , പിന്നെ അമിതമായി പ്രതീക്ഷ കൊടുക്കാതിരിക്കുക .അതുപോലെതന്നെ ഇനി വരുന്ന പാര്‍ടുകളുടെ ടീസര്‍ ഇടുമ്പോ രോമാഞ്ചം ഉള്ള രങ്കങ്ങള്‍ ഇടാതിരിക്കുക അപ്പോള്‍ അവരതികം പ്രതീക്ഷിക്കാതെയാണ് വായിക്കുക അല്ലെങ്കില്‍ ടീസര്‍ ഇടേണ്ട കഥ വരുമ്പോ അറിയട്ടെ അതിന്റെ ഫീല്‍ , ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണു.

    1. സഫദേ

      കരള് പറിച്ചു കാണിച്ചാ കാണുന്നത് സ്നേഹം ആയിരിയ്ക്കും കേട്ടോ
      പെരുത്ത് സ്നേഹം

  13. ഹർഷൻ മച്ചാനെ പൊളിച്ചടുക്കി, രണ്ട് ഭാഗവും വായിച്ചിട്ട് comment ഇടാമെന്ന് വിചാരിച്ചു, അതാ ഇത്രയും വൈകിയത്, സസ്‌പെൻസിന്റെയും, ത്രില്ലിന്റെയും extreme ലെവലിൽ ആണ് ഇപ്പോൾ നിൽക്കുന്നത്, ഓരോ വരികളും, ഭാഗങ്ങളും അപ്പുവായി, അല്ലെങ്കിൽ ആ കഥയിലെ ഓരോ കഥാപത്രങ്ങളായിക്കൊണ്ട് തന്നെയാണ് വായിച്ച് തീർത്തത്. ശങ്കരൻ പണി തുടങ്ങിക്കഴിഞ്ഞു, അതിന്റെ sample ആണ് കുലോത്തമനിലൂടെ കണ്ടത്, ഇനി ആദിയുടെ, ആദി ശങ്കരന്റെ, രുദ്രതേജന്റെ, ആദിയോഗിയുടെ സംഹാര താണ്ഡവം; തിമ്മയ്യനും, മാവീരനും, സൂര്യ സേനനും, വർഷങ്ങൾ നീണ്ട ദുർമന്ത്രവാദത്തിലൂടെ നേടിയെടുത്ത ശക്തിയുമായി വരുന്ന കാലകേയനും എല്ലാം ആ താണ്ഡവത്തിൽ തകർന്നടിഞ്ഞ് ഇല്ലാതാകും, മാലിനി കൊച്ചമ്മയുടെ തള്ള ചണ്ടാളാൻ എന്ന വിളിച്ച നാവു കൊണ്ട് ആദി ശങ്കരനെ വാഴ്ത്തിപ്പാടണം, അപ്പുവിനെ പുചിച്ച് തള്ളിയവരെല്ലാം രുദ്രതേജനെ ആരാധിക്കണം. കട്ട waiting for the mass, thrilling and terrific action perfomance of the Real Hero ആദി ശങ്കരൻ ??????

    1. പിന്നല്ലാ ,,,
      നിങ്ങള്‍ പ്രഞ്ഞാ പിന്നെ അപ്പീല്‍ ഉണ്ടോ റഷീദ്ക്കാ
      താണ്ഡവമല്ലേ
      ഭയങ്കരമായ കുയി
      ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ ,,,,
      അതാ ഇനി നടക്കാന്‍ പോന്നത്

      പെരുത്ത് സ്നേഹം

  14. എനിക് എറ്റവും പ്രിയപ്പെട്ട ഒരാളാണ് എന്നോട് ഈ കഥ വായിക്കാൻ പറഞ്ഞത്. ആദ്യം ഞാൻ അത്ര താൽപര്യം ഉണ്ടായിരുന്നില്ല. കാരണം വേറെ ഒന്നുമല്ല… ഫോണിൽ വായിക്കുന്നതിൻ്റെ ബുദ്ധിമുട്ട് കാരണമാണ്. എന്നാൽ വായിച്ച് തുടങ്ങിയപ്പോൾ അതൊന്നും ഒരു ബുദ്ധിമുട്ട് ആയി തോന്നിയില്ല.. വളരെ താല്പര്യത്തോടെ ആണ് ഞാൻ വായിച്ചത്. ഓരോ ഭാഗവും അടിപൊളി ആണ്… ഒരു സിനിമ കാണുന്ന ആകാംഷയോടെ ആണ് ഞാൻ വായിച്ചത്… ബുക്ക് ആയി പബ്ലിഷ് ചെയ്തുടെ?… ഫോണിൽ വായിക്കാൻ പറ്റാത്തവർക് അതൊരു ഉപകാരമായിരുന്നു… എൻ്റെ അഭിപ്രായം മാത്രം ആണ്.. എന്തൊക്കെ പറഞ്ഞാലും അടിപൊളി ആണിട്ടോ നോവൽ… സൂപ്പർ… അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ്…

    1. Devil With a Heart

      പുള്ളി ബുക്ക് ആക്കി പബ്ലിഷ് ചെയ്യാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞിരുന്നു കഴിഞ്ഞ ഭാഗത്തിൽ എവിടെയോ ഒരു കമെന്റ് ആയി അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു..

    2. ഒരുപാട് സ്നേഹം അമ്മൂസേ

  15. ഹർഷൻ ബ്രോ സത്യത്തിൽ ഇനി എത്ര ഭാഗം കൊണ്ട് ഇത് തീരും (എന്നിട്ട് വേണം തങ്ങളുടെ പുതിയ കഥ vazhikkan)

    1. ജാങ്കോ
      ഇത് ജൂലൈ യോടെ തീര്‍ക്കും എന്നാണ് മനസില്‍ കരുതിയിരിക്കുന്നത്
      പിന്നെ അപരാജിതന്‍ കുറെ നാളത്തേക്കു ഉണ്ടാകില്ല
      സീസണ്‍ 2 എപ്പോള്‍ വരും എന്നു എനിക്കു പറയാന്‍ പറ്റില്ല
      കാരണം ഇത് സീസണ്‍ വണ്ണില്‍ തീര്‍ക്കന്‍ പറ്റുന്ന കഥയല്ല ,,,
      ഞാന്‍ ആദ്യം വിചാരിച്ചത് ആറ് മാസം മതിയാകും എന്നായിരുന്നു
      സാധിക്കില്ല ,,
      രണ്ടു കൊല്ലമായി ഉള്ളില്‍ ഒരു ബാധയെ പോലെ കയറി കൂടിയ ഈ കഥ മനസില്‍ നിന്നും ഒഴിപ്പിച്ചു വേണം സീസണ്‍ 2 തുടങ്ങാ൯
      സമയം എടുക്കും ,,
      എത്ര എടുക്കും എന്നെനിക്കറിയില്ല

      അതുകൊണ്ട്
      മണിവത്തൂര്‍ തുടങ്ങിക്കോ
      അത് ഏപ്രില് മാസം തീര്‍ക്കും

      1. ഹർഷൻ ബ്രോ ഒരു ചെറിയ റിക്വസ്റ്റ്. അപരാജിതൻ S1 ഇനിയും ഒരു 5 ഭാഗം കൂടെ കാണില്ലേ. എഴുതി പൂർത്തിയാക്കിയാലും ഒരു 1 1.5 മാസം ഇടവേള ഇട്ടു പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.6 മാസം + ഒക്കെ അപരാജിതൻ S2 വെയ്റ്റിംഗ് ഒക്കെ കുറച്ചു കഷ്ടം ആണ്.jst a humble req.

        1. Devil With a Heart

          പൊട്ടിത്തെറിക്കും പോലെ ഒന്നും ചെയ്യാൻ പറ്റിലാലോ ബ്രോ സമയം എടുക്കുന്ന പണി അല്ലെ നമ്മൾ 1-2 മണിക്കൂർ കൊണ്ട് വായിക്കുന്നത് പുള്ളിയുടെ ദിവസങ്ങളായുള്ള കഷ്ടപാടായിരിക്കും.അദ്ദേഹത്തിന് ഇത് മാത്രമല്ലലോ ജോലി..കുടുംബവും കാര്യങ്ങളും ഒക്കെ ഇല്ലേ.. so let him take all the time ,we are just readers right?..എത്രത്തോളം wait ചെയ്യുന്നുവോ അത്രത്തോളം മികച്ച വായനാനുഭവം നമ്മൾക്ക് ലഭിക്കും

  16. April-ഓടെ ശിവശൈലം തീരുമോ?

  17. Ee site ile ithallathy vere eath story ann poli…?

    1. വാമ്പയർ എഴുതിയ കുറെ കഥകളുണ്ട്..

    2. ആദിത്യ ഹൃദയം
      നിയോഗം , മാലാഖയുടെ കാമുകൻ കഥകൾ
      നൗഫു -കഥകൾ
      ജ്വാല –കഥകൾ
      ശിവശക്തി
      താമരമോതിരം
      യുണിക് മാൻ
      ദേവാസുര൯
      പ്രണയരാജയുടെ കഥകൾ
      വാമ്പയർ കഥകൾ
      അപ്പു എഴുതിയ ഒടിയൻ യക്ഷി , ദി nun
      furer അസ്രേലിന്റെ പുത്രൻ, രാക്ഷസൻ
      ഡെറിക് എബ്രഹാം
      ഓപ്പറേഷൻ ഗരെറ്റ് വാൾ
      ഗൗരിശങ്കര൦
      വെപ്പൺ
      ഇനിയും കുറെ ഉണ്ട്
      എല്ലാം എനിക്കും വായിക്കുവാൻ സാധിച്ചിട്ടില്ല
      പെട്ടെന്ന് ഓർമ്മ വന്നത് പറഞ്ഞു

      1. താമരമോതിരം കിട്ടണില്ലല്ലോ ബ്രോ…എങ്ങനെ സെർച്ച്‌ ചെയ്താലാണ് കിട്ടുക ?

          1. Thank u bro♥️?

    3. Devagni-roopali reddy

  18. ഹർഷേട്ടാ ഇപ്പൊ ഇട്ട comment കാണുന്നില്ല trashilo മറ്റോ പോയോ?

  19. ഹർഷേട്ടാ അഭിപ്രായം അറിയിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.
    2 ഭാഗങ്ങളും ശിവരാത്രിക്കുതന്നെ വായിച്ചിരുന്നു. പ്രതികൂലമായ പല സാഹചര്യങ്ങൾ മൂലം comment ഇടാൻ പറ്റാണ്ടുപോയി.?

    എല്ലാം കൊണ്ടും ഹാപ്പി ആണ് ❤️. അങ്ങനെ രുദ്രതേജൻ ഉണർന്നിരിക്കുന്നു ✨️. സത്യത്തിൽ ഈ ഭാഗം വായിക്കുന്നതിനുമുന്നെയൊരു ചെറിയ സങ്കടം ഉണ്ടായിരുന്നു എന്തെന്നാൽ ഈ പാർട്ടിൽ important ആയിട്ടുള്ള എല്ലാ sequenസും വന്നുകഴിഞ്ഞാൽ അടുത്ത പാർട്ടിനായിട്ടുള്ള ഫീൽ പോകുമല്ലോ എന്ന്. എന്തായാലും അതൊന്ന് മാറിക്കിട്ടി, ഇനിയല്ലേ പ്രതികാരവും വിധിയെഴുത്തും എല്ലാം.?

    പലരും തൃപ്തി വന്നിട്ടില്ലെന്ന് അഭിപ്രായം കുറിച്ചതായികണ്ടു. അതിനോട് എനിക്ക് ചെറിയ വിയോജിപ്പോണ്ട്. കാരണം ബാക്കിയുള്ളവരെ പോലെ ഞാനും ഒരു powerpacked പാർട്ട്‌ ആയിരുന്നു പ്രതീക്ഷിച്ചിരുന്നേ എന്നാൽ അപരാജിതന്റെ storyline അനുസരിച്ഛ് താണ്ഡവത്തിന് മുന്നേ നടക്കാൻപോകുന്നതിന് ആപ്തമായ reasons തരേണ്ടതായിട്ടുണ്ട്.

    ഇവിടെ പലരും തൃപ്തരല്ലാത്തതിന് കാരണം കഥാഗതിക്കൊരു മെല്ലെപോക്ക് അനുഭവപ്പെട്ടതായിരിക്കാം. എന്നാൽ ഈ മെല്ലെപോക്ക് അനുവാര്യമാണ്.❕️

    For instance ആദി ആ നാട്ടിൽ കാലുകുത്തുമ്പോൾ തന്നെ നാട്ടുകാരെല്ലാം ആദിയെ തിരിച്ചറിഞ്ഞാൽ അവിടെ ആദിയുടെ ഐഡന്റിറ്റി വെളിവാകും. ഇതുവരെയുള്ള കഥഗതിക്കനുസരിച്ഛ് ആദിയുടെ ഐഡന്റിറ്റി പെട്ടെന്നൊന്നും വെളിവാകാൻ പാടില്ല . ആദിയുടെ ഐഡന്റിറ്റി വെളിവാക്കുന്ന നിമിഷം അതായിരിക്കും ഈ പ്രബോധ യിലെ ഏറ്റവും important ആയിട്ടുള്ള scene.
    അതേസമയംതന്നെ ഐഡന്റിറ്റി വെളിപ്പെടുത്താതെയിരുക്കുമ്പോൾ തന്റെ സത്വത്തെക്കുറിച്ചും ശിവശൈലം നിവാസികൾ അനുഭവിക്കുന്ന ദുരിധങ്ങളെക്കുറിച്ചും ആദി അറിയാതെപോകും അങ്ങനെവന്നാൽ രുദ്രതേജൻ ഉണരില്ല , അങ്ങനെയുള്ള സാഹചര്യത്തിൽ കഥ മുന്നോട്ട് പോകണമെങ്കിൽ ആദി അവിടെ എങ്ങനെയെങ്കിലും പിടിച്ചുനിന്നേപറ്റു.
    This is such a crucial part in this storyline എന്തെന്നാൽ ഇവിടെ ആദിയെ നിമിത്തങ്ങളുടെ ശക്തിയാൽ ശിവശൈലത്തുതന്നെ പിടിച്ചുനിർത്തുകയും അവരറിയാതെതന്നെ ആദിയെ അവരിൽ ഒരാളായി മാറ്റി അവൻ എന്തിനാണോ അവിടെ എത്തിയത് അതിലോട്ടു അവനെ നയിക്കുകയുംചെയ്യുന്നൊരു പാർട്ടാണ് ഇത് .
    This is one of the most important turning point in this season. ഇവിടെ ആദിക്ക് അവന്റെ അവതാര ലക്ഷ്യം വെളിവാകാൻ തുടങ്ങുകയാണ്.
    അങ്ങനെയൊരു സന്ദർഭം slowly build ചെയ്തില്ലെങ്കിൽ അതിന്റെ authenticity നഷ്ടമാകും,
    അങ്ങനെവരുന്നൊരു പാർട്ട്‌ അത്രയും മികവുറ്റത്തും മനോഹരവുമായിത്തന്നെ ഹർഷേട്ടൻ രചിച്ചു. അതിന് കുറച്ച് അഭിനന്ദനമൊന്നും പോരാതെവരും ❤️?

    നമ്മളൊരുകാര്യം മനസ്സിലാക്കണം ഹൈപ്പും fight sequenceum കൊണ്ട് കഥയെഴുതുന്നപോലെയല്ല slowly കഥ build ചെയ്യുന്നത് and he has done a remarkable job in that. കാരണം ഇവിടെ ഓരോ sequenceum insanely detailed ആണ് (as usual?) and തുടർഭാഗങ്ങൾക്കുവേണ്ട ഒരുപാട് ലീഡുകളും ഈ പാർട്ടിൽ പല ഭാഗങ്ങളിലായി നൽകിയിട്ടൊണ്ട് .

    ഒരിക്കലും ഒരു മികച്ച കഥയുടെ പാർട്ടുകൾ തമ്മിൽ താരതമ്യം ചെയ്യരുത് അങ്ങനെ ചെയ്യാൻ പാടില്ല. ഓരോ പാർട്ടിനും അതിന്റേതായ ഒരു കർത്തവ്യമൂണ്ട് അല്ലെങ്കിൽ അതിന്റേതായ ഒരു കഥ പറയാനൊണ്ട്. അങ്ങനെ ഈ പാർട്ടിന്റെ പ്രഥമ ലക്ഷ്യം രുദ്രതേജന്റെ ഉണർച്ച തന്നായിരുന്നു. കഥയുടെ മുന്നോട്ടുപോക്കിന് ഇങ്ങനെയൊരു slowly built പാർട്ടിന്റെ അനുവാര്യത ഉണ്ടായിരുന്നു ✨️
    ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും ഇനിയും നിറഞ്ഞുനിക്കുന്നൊരു കഥയുടെ ഓരോ ഗതിമാറ്റവും പലതിനുംവേണ്ടിയുള്ളൊരു തുടക്കമാണ് ?

    1. ശ്രീ
      ഞാൻ ഏറ്റവും കൂടുതൽ എഫേർട് എടുക്കേണ്ടി വന്ന ഭാഗങ്ങൾ ആണ്
      ഒന്ന് 12 (പഴയ 25 )
      അതുപോലെ 18 19 ഇപ്പോ 20 21
      കാരണം ഇതാണ് ഏറ്റവും കൂടുതൽ എന്നെ കുഴപ്പിച്ചതും ചിന്തിപ്പിച്ചതും ആയ ഭാഗങ്ങൾ
      എന്നെ സംബന്ധിച്ച് ഇത്രയും സംതൃപ്തി എനിക്ക് തന്നിട്ടുള്ള ഭാഗം ഇല്ല
      അത് ചിദംബരം മുതൽ ബാലുവിന്റെ ദുരിതം വഴി ആദിയുടെ പ്രവേശനവും ഒടുവിലെ ട്രാൻസ്ഫോർമേഷനും
      ഇങ്ങനെയല്ലാതെ ഈ ഭാഗം എഴുതുവാനും സാധിക്കില്ല
      എന്റെ സംതൃപ്തി നോക്കിയേ ഞാൻ എഴുതുകയും പ്രസിദ്ധപെടുത്തുകയും ചെയ്തിട്ടുള്ളു
      ഇനിയും അങ്ങനെയെ ചെയ്യൂ
      ഇതിനു ശേഷമുള്ള 98 പേജുകൾ മനഃപൂർവം ആഡ് ചെയ്യാതെ വിട്ടതും അതുകൊണ്ടു തന്നെയാണ്
      ഇതിനു മേലെ ഒരു ക്ളൈമാക്സ് ഇതിനു സാധിക്കില്ല
      അല്ലാതെ വായനക്കാരന്റെ പൾസ് അറിയാഞ്ഞിട്ടുമല്ല
      പലരും സൂചിപ്പിച്ച പോലെ മൂന്ന് മാസത്തെ കാത്തിരിപ്പ് വെറുതെ ആയി
      ബോറായി , പ്രഹസനമായി ,,ഒടിയനായി
      എന്ത് ,,,,ഒന്നുമില്ല ,,ഒരു കാര്യവുമില്ല ,,
      കഴിഞ്ഞ ചാപ്റ്റർ ഇനി മുന്നോട്ടു എന്ത് ആവശ്യപെടുന്നുവോ അതാണ് തുടർന്ന് വരേണ്ടുന്ന ചാപ്റ്ററിൽ വരേണ്ടത് –അത് ഞാൻ യുക്തമായി ചെയ്തിട്ടുണ്ട് , മാസ്സ് എന്നത് അടിയും ഇടിയും മാത്രമല്ല
      സങ്കടങ്ങൾ അറിഞ്ഞു അവരുടെ കൂടെ നിന്ന് അത് തീർക്കുവാൻ നോക്കുന്ന സീനുകളും കൂടെയാണ്

      കുറെ മറുപടികൾ കൊടുക്കാൻ ഉണ്ട്
      ഓഫീസിൽ ഇരുന്നപ്പോൾ ഈ കമന്റ് കണ്ടപ്പോൾ മറുപടി വേഗം ഇട്ടതാണ്

      പിന്നെ മറ്റൊരു കാര്യം
      ഇടക്ക് വെച്ച് ഇത് ഇടമുറിയും ,,,മുന്നോട്ടു എഴുതാൻ സാധിക്കാതെ വരും ,,ആ ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് ഇനി അങ്ങോട്ടുള്ള ഭാഗങ്ങൾ എഴുതുന്നതും , ഇത് പൂർത്തി ആക്കാൻ സാധിക്കില്ല ,,,ഒന്നാം ഭാഗമെങ്കിലും പൂർത്തി ആക്കണം എന്ന് മാത്രമേ ഇപ്പോൾ മനസിലുള്ളൂ

      നന്ദി ശ്രീ

      1. അറിയാം ഏട്ടാ ഓരോ വരിക്കുംപിന്നിൽ എത്രത്തോളം effort ഇണ്ടെന്ന്. The thing is പലരും ഓരോ പാർട്ടും എല്ലാംകൊണ്ടും അതായത് ചേട്ടൻ പറഞ്ഞപോലെ fightum ഇമോഷൻസും റൊമാൻസും കൊണ്ട് complete ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു but they are not seeing the bigger picture. ഈ കഥയ്ക്ക് ഒരു ക്ലൈമാക്സ്‌ ഒണ്ട് അതേപോലെ ഒരു storylineum, ആ storyline ഇതുവരെ ആർക്കും പിടികിട്ടാത്ത ഒന്നാണ്. So ആ storyline മനസ്സിലാക്കാണ്ട് lag ആവുന്നുന്ന് പറയുന്നടത്താണ് they are forgetting about the bigger picture.

        അതേ പിന്നെ ഒരുകാര്യംകൂടെ. ഏട്ടാ ഈ കഥയുടേപുറകെ ഏട്ടൻ എത്ര ബുദ്ധിമുട്ടുന്നുന്ന് എനിക്ക് മനസ്സിലാകും. പക്ഷെ ഇപ്പൊ ഞാൻ മനുവിന്റെ അവസ്ഥയിലാണ്, ബാലു ചേട്ടന് വയ്യാത്തതാണ് അതുകൊണ്ട് rest എടുത്തോളാൻ പറയും പക്ഷെ മനുവിന് മനസ്സമാധാനം ഉണ്ടാവോ?

        അപരാജിതൻ എന്റെ ജീവിതത്തിൽ വന്ന ശേഷം എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാട് മാറ്റങ്ങൾ വന്നിട്ടൊണ്ട്.
        ഒന്ന് ഞാനിപ്പോ almost ഒരു വെജിറ്റേറിയൻ ആണ് meat റിലേറ്റഡ് ആയിട്ടുള്ളതൊക്കെ ഒഴുവാക്കി. ഒഴിവാക്കി എന്ന് പറയുന്നതിനേക്കാൾ ഒഴിവായി എന്ന് പറയുന്നതാവും ശെരി. എനിക്കുവേണ്ടി പ്രേത്യേകിച്ച് veg food ഉണ്ടാക്കാനുള്ള സാമ്പത്തികം നിലവിൽ വീട്ടിൽ ഇല്ലാത്തതിനാൽ, അവരെ ബുദ്ധിമുട്ടുകാതിരിക്കാൻ ഒന്നുമില്ലാത്തപ്പോൾ എല്ലാർക്കുമായി വെയ്ക്കുന്ന മീനോ മുട്ടയോ മാത്രം വല്ലപ്പോഴും കഴിക്കും, സ്വന്തം കാലിൽ നിക്കുമ്പോ probably അതും ഒഴുവാക്കും.
        Next was something that i’m happy to say,ഇപ്പൊ celibacy keep ചെയ്യുവാണ് almost 3 months ആയി. കാമം എന്ന വികാരത്തെ ഒരു വികാരമായി മാത്രം കാണാൻ ശീലിച്ചു. ഇനിയും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടുപോകും . ശെരിക്കുംപറഞ്ഞാൽ ഇപ്പോഴാണ് sex അതിന്റെ ഒരു purity അല്ലേൽ അതിന്റെയാ പവർ മനസ്സിലാക്കുന്നെ.
        ഇതുപോലെ ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടൊണ്ട്. അതുകൊണ്ട് പറയുവാണ് അപരാജിതൻ will be dear to me. ഇത് വായിച്ചുതുടങ്ങിയ അന്നുമുതലേ ഇതിന്റെ അവസാന രംഗങ്ങൾ മനസ്സിൽ താലോലിച്ചു കൊണ്ടുപോരുന്നു.

        ഏട്ടന്റെ ജീവിതം ഒരിക്കലും ഇതുകാരണം ബാധിക്കരുത്. ബാധിക്കില്ല കാരണം ശങ്കരനില്ലേ ? എനിക്ക് അപരാജിതൻ നിന്നുപോകുമോ എന്ന പേടിയില്ല ഏട്ടാ എനിക്ക് ശങ്കരനെ വിശ്വാസമാണ് എന്നെ ഇവിടേക്കൊണ്ട് എത്തിച്ചിട്ടുണ്ടേൽ അതിന്റെപിന്നിലും പുള്ളിക്കാരന്റെ എന്തോ കളിയൊണ്ട് ?❤️
        ഏട്ടനും ഏട്ടന്റെ പാറുവിനും കുഞ്ഞുങ്ങൾക്കും ദീർഘായുസ്സിനായി ഞാൻ പ്രാർഥിക്കും ❤️

        1. നിരീക്ഷകൻ

          പട്ടച്ചാരായം നല്ലപോലെ മോന്തുകയും. കിട്ടുമെങ്കിൽ ശിവമൂലിയും’ മത്സ്യമാംസാദികൾക്ക് പകരമായി സേവിച്ചു തുടങ്ങി ഞാൻ.

          1. ഭൃഗുവേ

            അണ്ണാ
            ശിഷ്യപ്പെടുന്നു ഞാൻ

            പൊളിയെ

  20. ഇതൊക്കെ കേൾക്കാനും അത് താങ്ങാനും ഉള്ള കെല്പ്പ് എന്റെ ഹൃദയത്തിന് തന്നേക്കണെ ,,,,,,,,,,ന്റെ ശിവനെ ,,,

    ഹർഷേട്ടാ അപ്പോൾ എനിക്കും ഇത് തന്നെയാണ് പറയാനുള്ളത്

    ഇനി നമ്മുടെ ആദിശങ്കരന്റെ വിളയാട്ടം കാണാനുള്ള തിടുക്കത്തിലാണ്

    ഓ ഇങ്ങള് മുത്താണ് ന്റെ ഹർഷേട്ടാ

    എല്ലാവരിലും ഓരോ ഭഗവാനും ഉറങ്ങി കിടക്കുന്നുണ്ട് നി ങ്ങളിൽ അത് നമ്മുടെ അപ്പുവിലൂടെ നിങ്ങൾ കൊണ്ടുവന്നു

    നിങ്ങളുടെ ഒരു പ്രത്ത്യേകത എന്ന് പറഞ്ഞാൽ ഓരോരോ ഭാഗങ്ങളും വായിക്കുമ്പോൾ എക്സൈറ്റ്മെന്റ് കൂടി വരുകയാണ്

    അടുത്ത ഭാഗം വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാകുമോ എന്നറിയില്ല എന്തായാലും കാത്തിരിക്കാതെ രക്ഷയില്ലല്ലോ

    ലവ് യു ഏട്ടാ ……….

    എന്ന് നിങ്ങളുടെ കൊച്ചനിയൻ

    Dragons ?

    1. ഡ്രാഗൺ കുഞ്ഞേ

      തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞേ
      ഹോ ഭൃഗുവേ ,,,,,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം

  21. ജിത്ത്

    നളന്ദയിൽ പോകാൻ വേണ്ടി ഇറങ്ങേണ്ട റെയിൽവേ സ്റ്റേഷൻ്റെ പേര് ഇന്നും ഭക്ത്യാർപൂർ എന്നാണ്.
    നളന്ദ നശിപ്പിച്ച ആ പരനാറിയുടെ പേരിൽ!
    ഇത്രക്ക് അടിമത്തം ഇപ്പോഴും വേണമോ?

    1. ഒരു പേരില്‍ എന്തിരിക്കുന്നു

      1. അത് വെറുമൊരു പേരിന്റെ പ്രശ്നമല്ല.
        For instance അമേരിക്കയിലോ ഫ്രാൻസിലോ ബ്രിട്ടനിലോ ഹിറ്റ്ലറിനുവേണ്ടി ആരെങ്കിലും മെമ്മോറിയൽ ഒരുക്കുമെന്ന് തോന്നുന്നുണ്ടോ?
        To be honest ഭാരതത്തെ കീറിമുറിച്ച ഈ കാട്ടാളന്മാർ ഹിറ്റ്ലറിനെക്കാളും പതിന്മടങ്ങു ക്രൂരന്മാരാണ്.
        Aurangazeb,taimur, tippu, bakhtiyar khilji, Feroz Shah Tuglaq,Allaudin khilji, akbar…. And the list goes onn.
        ഇതൊക്കെ mughal ചെറ്റകൾ മാത്രം ഇതുപോലെ പറങ്കികളും വെള്ളക്കാരും ഡച്ചും എല്ലാം കൊന്നും പീഡിപ്പിച്ചും ഇല്ലാതാക്കിയതാണ് ഭാരതീയ സംസ്കാരത്തെ. ഈ പറഞ്ഞ നളന്ദ യൂണിവേഴ്സിറ്റി ലൈബ്രറി കത്തിതീരാൻ ആഴ്ച്ചകളോ മാസങ്ങളോ എടുത്തു.

        എന്നിട്ട് നാം ഇന്നും ഈ നരാധമന്മാർ സ്വയം എഴുതിച്ചമച്ച ഇതിഹാസ കഥകൾ കുഞ്ഞുമനസ്സുകളിൽ എഡ്യൂക്കേഷന്റെ പേരിൽ ചരിത്രമെന്ന വ്യാചേന പഠിപ്പിക്കുന്നു.

        എന്നിട്ട് വളരുമ്പോൾ നമ്മുടെ പൂർവികരെ കൊന്നും പിച്ചിച്ചീന്ദിയും ആനന്ദിച്ച ഈ മഹാപാപികൾക്കുവേണ്ടി വാഴ്ത്തുപാട്ട് പാടും.

        ഒരു പേരിന്റേതല്ല പ്രശ്നം പ്രശ്നം നമ്മുടെ ignoranceന്റെ നമ്മുടെ അറിവില്ലായ്മയുടെയാണ് .
        ഇത് അറിവിന്റെ കാലഘട്ടമാണ്. ഇവിടെ സത്യങ്ങൾ മൂടിവയ്ക്കാൻ ഒക്കത്തില്ല.
        We have to tear down their false faces by spreading the truth. The truth about our history the truth about our legacy and the truth about how they got buried deep down the history lane.

        1. Who knows what is the real ഹിസ്റ്ററി…ഈ പറയുന്ന ചരിത്രങ്ങള്‍ എല്ലാം എങ്ങനെ സത്യമാണ് എന്ന് വിശ്വസിക്കും…ഇപ്പോൾ പഠിക്കുന്ന ചരിത്രം ആയാലും athalla അതിനെ ethirkkunnavar പറയുന്ന ചരിത്രം ആയാലും..ഏതാണ് ശരിയെന്ന് എങ്ങനെ പറയും

          1. ജിത്ത്

            പേരിൽ കാര്യമുണ്ട്.
            നളന്ദ നശിപ്പിച്ചവൻ്റെ പേര് അവിടെ ഇടുന്നത്, പോർബന്തറിലെ ഗാന്ധി ആശ്രമത്തിന് ഗോഡ്സേയുടെ പേരിടുന്നതു പോലെ പരിഹാസ്യമാണ്

  22. ഇനി എന്നാ അടുത്തത്

  23. തീയറ്റർ ഫൈറ്റ്,ജീപ് കൊണ്ട് ഇടിച്ച് തെറിപ്പിച്ചത് ഇത്കൊണ്ട് ഒന്നും വില്ലന്മാരുടെ പോലീസോ വില്ലമ്മരോ ഒന്നും ആധിയെ തിരഞ്ഞ് വന്നില്ലല്ലോ

    1. aarennu aarkkum ariyillallo,,,
      2005 il nadakkunna katha alle ,,
      annu CCTV onnum illallo

      pinne jeep kondidipichath annu pularche
      annu thanneyalle
      shmashana bhoomiyil avan rudra thejan aayi mariyath
      pakal aakatte
      appol alle police anvesichu varikayulloo

      1. സേട്ടാ… എന്റൊരു കഥ വന്നിട്ടുണ്ട്… ഒണ്‍ലി ഒരു പേജ്… വായിച്ചഭിപ്രായം പറഞ്ഞാല്‍ പോളിയ്ക്കും…!!

        1. vayikkam kazhuthappuli

      2. Gunashekharan uncle ആവും അന്വേഷിച്ച് വരിക

  24. ഹർഷൻ ചേട്ടന് ഒന്നും തോന്നരുത് നിങ്ങളും നാഗ മണിയും ഒരുപോലെയാണ് വെറുതെ ഓരോന്ന് നേരത്തെ കാണിക്കും എന്നിട്ട് അന്വേഷിച്ചു കണ്ടുപിടിക്കാൻ പറയും ഒരു ടീസർ അടുത്ത പർട്ടിലെ നേരത്തെ ഇട്ടു പറ്റിച്ചു
    അപ്പു വിനെ യോഗി അക്കണ്ട ഭൃഗു

    1. ഒരു കയ്യബദ്ധം

  25. വിഷ്ണു ⚡

    ഹർഷാപ്പി ?♥️

    വായിച്ചതിനു ശേഷം അപ്പോ തന്നെ അതിൻ്റെ അഭിപ്രായം എഴുതാൻ ഉള്ള ഈ ഇരുപ്പ് എനിക്ക് അത്രക്ക് ഇഷ്ടമാണ്…പക്ഷേ എന്തോ ഇതിൻ്റെ അവസാനം ഒക്കെ വായിച്ചപ്പോൾ എനിക്ക് അതൊക്കെ ഒന്നൂടെ എടുത്ത് വായിച്ചിരിക്കണം എന്ന് തോന്നി.തന്നിരിക്കുന്ന എല്ലാ bgm ഉമ് ഒന്നൂടെ കേട്ട് ഇരുന്നു അതൊക്കെ ഒന്നൂടെ വായിച്ചു. അപരാചിതൻ വായിച്ച് പണ്ട് ഓക്കേ എനിക്ക് രോമാഞ്ചം ഉണ്ടായിട്ടുണ്ട് എങ്കിലും ഈ രണ്ടു പാർട്ടിൽ നോക്കിയാൽ അത് എല്ലാം കൂടെ ഈ അവസാനം കൊണ്ട് വച്ചിരിക്കുന്നത് പോലെ തോന്നി.ഈ ഒരു കാത്തിരിപ്പ് ഇനി അടുത്ത ഭാഗം വരുന്നത് വരെ തുടരണം എന്ന് ഓർത്ത് ഒരു ചെറിയ സങ്കടം മാത്രം.പക്ഷേ അതൊന്നും സാരമില്ല..പതിയെ സമയമെടുത്ത് ഓരോ ഭാഗവും ഇടുന്നതും അത് കാത്തിരുന്നു ഇങ്ങനെ വായികുന്നതിനും പ്രത്യേക ഒരു സുഖം ഉണ്ട്…അതൊക്കെ ഇങ്ങനെ അനുഭവിച്ച് വായിക്കാൻ കഴിയുക എന്നതും മറ്റൊരു സുഖം ആണ്..

    ആദി ശിവശൈലത്ത് എത്തുന്നത് മുതൽ അവൻ്റെ മാറ്റം വരെ എങ്ങനെ ആവും എന്ന് മുൻകൂട്ടി മനസ്സിൽ കണ്ടൂ വായിച്ച് വന്ന എനിക്ക് അതിലേക്ക് എത്തിച്ചേരാൻ ഈ രണ്ടു ഭാഗങ്ങളും മുഴുവൻ വായിക്കേണ്ടി വന്നു..ശിവശൈലത്തെ അവരുടെ ദുഃഖവും കഷ്ടപ്പാടുകളും ഒക്കെ കണ്ട് മനസ്സ് ഒരുപാട് വേദനിച്ചത് കൊണ്ട് ആവാം ഇത്ര നേരത്തെ അതൊക്കെ പ്രതീക്ഷിച്ചു തന്നെ വായിച്ച് വന്നത്..മാത്രമല്ല ആദിയുടെ ആ ഒരു മാറ്റം പല തലങ്ങളിലും മാറണം എന്ന് ആയിരിക്കണം മഹാദേവൻ്റെ തീരുമാനം …അവിടെ ചെന്ന് അവരുടെ എല്ലാ ദുഃഖവും കാണുന്ന ആ ഒരൊറ്റ നിമിഷം കൊണ്ട് പെട്ടെന്ന് രുദ്രതേജൻ ആയി മാറി എന്തിനും ഇറങ്ങി പുറപ്പെടുന്ന ഒരു ആദിയെ അല്ല അവിടെ കണ്ടത്.അതിൻ്റെ ഒക്കെ കാരണം എനിക്ക് അവസാനം ആണ് മനസ്സിലായത്..

    അപ്പോ ഇനി ആദ്യത്തെ ഭാഗത്തിലേക്ക് പോയാൽ..
    ആദ്യമേ പറയാൻ ഉള്ളത് മനുവിൻ്റെ കാര്യമാണ്.. അന്ന് മരിക്കാൻ വേണ്ടി പുറപെട്ടു പോയ മനു ബാലു ചെട്ടനിൽ നിന്ന് ഈ കഥ കേട്ടത് മുതൽ ഇതിൽ ഒരു സ്ഥാനം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു…അത് ശെരിയാണ് എന്ന് ഉറപ്പിക്കാൻ പല തെളിവുകളും ചില ഇടങ്ങളിൽ നിന്നും ലഭിച്ചിട്ടും ഉണ്ട്..മനുവിന് ഉള്ളത് പോലെ നമ്മുടെ അനുപമക്കും ഈ കഥയിൽ ഒരു ബന്ധം ഉണ്ട്…അതുകൊണ്ട് ആവുമല്ലോ അവർ രണ്ടു പേരും കൂടെ ഒരു കാഴ്ച കണ്ടത്.ഒന്നിലും ഒരു ബന്ധവും ഇല്ലായിരുന്നു എങ്കിലും അങ്ങനെ ഒരു കാഴ്ച അവർ രണ്ടും മാത്രം കാണേണ്ട ആവശ്യം ഇല്ലലോ..അപ്പോ അനുപമയുടെ,മനുവും ഒക്കെ ഇതിൽ ബന്ധപ്പെട്ട് വരുന്നു എന്ന് മനസ്സിലായി.

    പിന്നെ പറയാൻ ഉള്ളത് മനുവിൻ്റെ സംശയം എല്ലാം പരിഹരിച്ച് കൊടുത്ത ആ പെൺകുട്ടിയെ കുറിച്ചാണ്.സത്യത്തിൽ ആദിയും പാറുവും യഥാർത്ഥത്തിൽ ഉണ്ടെന്ന് വിശ്വാസം മനസ്സിൽ ഉണ്ടെങ്കിലും മനു പല തവണ അവൻ്റെ സംശയം പറയുമ്പോഴും അതിൽ ഒരു ചെറിയ കാര്യം ഉണ്ടെന്ന് തോന്നാറുണ്ട്.അതേപോലെ സോളിഡ് ആണ് അവൻ്റെ പല കണ്ടെത്തലുകളും…അപ്പോ അതേപോലെ തന്നെ അവൻ പാറുവിൻ്റെ കാര്യം പറയുന്ന സീൻ വായിച്ചപ്പോ അതിൽ ചെറിയ ഒരു സംശയം അപ്പോഴും തോന്നിയിരുന്നു.
    ആദ്യം ആ തത്തയും ആയി വന്ന പെൺകുട്ടി മനുവിനോട് അവൻ തേടുന്നത് ഒരു ആണിനേയും ഒരു പെണ്ണിനേയും അല്ലേ എന്ന് ചോദിച്ചപ്പോൾ തന്നെ ചെറിയ രീതിയിൽ എൻ്റെ കിളി പോയിരുന്നു..അത് കഴിഞ്ഞ് തത്തമ്മ വന്നു എടുത്ത് കൊടുത്ത ആ ചീട്ട് കണ്ടപ്പോൾ എനിക്ക് എല്ലാ സംശയവും തീർന്നിരുന്നു എന്ന് പറയാം…. അവിടെ കൊടുത്തിരിക്കുന്ന ആ ചിത്രം ആ സീനും ആയി ശെരിക്കും മാച്ച് ആവുന്ന ഒരു ചിത്രം തന്നെ ആയിരുന്നു♥️?… .ചെറിയ രീതിയിൽ ഞെട്ടിച്ച ഒരു സീൻ?.എനിക്ക് എന്തോ ആ ഒരു സീൻ വായിച്ച് കഴിഞ്ഞപ്പോൾ ആ കുട്ടിയെ ഒരുപാട് അങ്ങ് ഇഷ്ടമായി..എന്താണ് അവൾക്ക് ഇത്ര പ്രത്യേകത എന്ന് ഇതുവരെ മനസ്സിലായില്ല.ഈ ഭാഗത്തും കഴിഞ്ഞ ഭാഗത്തും ആയിട്ട് വേറെയും ഒരുപാട് കുട്ടികൾ വരുന്നുണ്ട് പക്ഷേ തത്തയെയും ആയി വന്ന പെൺകുട്ടി മനസ്സിൽ നിന്നും പോവുന്നെ ഇല്ലായിരുന്നു…

    പിന്നെ ബാലു ചേട്ടൻ്റെ സീൻ ആണ്..എനിക്ക് ഒരൊറ്റ പ്രാവശ്യം ആണ് അത് വായിക്കാൻ പറ്റിയത്..ആദ്യം ബാലു ചേട്ടൻ ആണെന്ന് അറിയാതെ മനു കളിയാക്കി പോയപ്പോൾ ഊഹിക്കാൻ കഴിയും പഴയ ബാലുവിൽ നിന്നും ചേട്ടന് ഉണ്ടായ മാറ്റം?.അത് കഴിഞ്ഞ് മനുവിൻ്റെ അടുത്ത് വരുന്ന സീനും.
    //എന്നിട്ട് ആണോ നീ എന്നെ കളിയാകിയത്//
    ഈ ഒരു ചോദ്യം ബാലു ചേട്ടൻ അല്പം തമാശ കലർത്തി ആണ് ചോദിച്ചത് എങ്കിലും ശേറിക് പറഞാൽ കരയാൻ വരെ തോന്നിയ ഒരു സീൻ ഈ ഭാഗത്ത് അതായിരുന്നു..എനിക്ക് അത് ഒന്നൂടെ എടുത്ത് വായിക്കാൻ പോലും പറ്റിയില്ല..പാവം അത്രക്ക് അവന് ഇഷ്ടം ഉള്ളത് കൊണ്ട് ആണല്ലോ..ബാലു ചേട്ടൻ ചോറ് കഴിക്കുന്ന സീൻ ഒന്നും മനസ്സിൽ നിന്നും പൊവുന്നെ ഇല്ലായിരുന്നു..എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ..അങ്ങേര് ആണേൽ ഒന്നും പറയുകയും ഇല്ലല്ലോ..പിന്നെ ആണ് തൊപ്പി താഴേക്ക് വീഴുന്ന സീൻ?.കരച്ചിൽ വന്നുപോയി അതൊക്കെ വായിച്ചപ്പോൾ..ശെരിക്കും കണ്ണ് നിറഞ്ഞു പോയി..കഥ പോലും പറയാതെ ബാലു ചേട്ടൻ റെസ്റ്റ് എടുത്താൽ മതിയെന്ന് ഓർത്ത് പോയി….

    /ബാലു ചേട്ടൻ മരിച്ചു പോവുമോ..??/
    എൻ്റെ പോന്നു ഹർഷപ്പി നെഞ്ചില് എന്തോ വല്യ ഭാരം എടുത്ത് വച്ച പോലെ ആയിരുന്നു അത് വായിച്ചപ്പോൾ..?പിന്നെ മഹാദേവൻ തൊട്ട് സത്യം ചെയ്തപ്പോഴാണ് ചെറിയ ഒരു സമാധാനം വന്നത് പോലും…

    അതേപോലെ അനുപമ ബാലു ചേട്ടൻ്റെ അവസ്ഥ അറിഞ്ഞു വിളിക്കുന്നത് ഓക്കേ ശെരിക്കും സങ്കടം വന്നു.അതിൻ്റെ കൂടെ മനു പറഞ്ഞു കൊടുത്ത ഓർമ വച്ച് മാത്രം ബാലു ചേട്ടൻ്റെ സ്വഭാവവും..കൂടാതെ മനസ്സിൽ അവളും സ്വന്തം ഏട്ടനെ പോലെ ആണ് കാണുന്നത് എന്നും മനസ്സിലായി..അനുപമ ഏട്ട… എന്ന് വിളിച്ചപ്പോൾ തന്നെ അവളുടെ മനസ്സിൽ ബാലു ചേട്ടന് ഉള്ള സ്ഥാനം മനസ്സിലായി?

    കഥയിലേക്ക് വരുമ്പോൾ..ആദ്യമേ എൻ്റെ ആദി അവിടെ ചെന്ന് അവരുടേ പ്രശ്നങ്ങൾ എല്ലാം കണ്ടപ്പോൾ തന്നെ രുദ്രതേജൻ ആയി മാറും എന്ന് ആയിരുന്നു മനസ്സിൽ.ആദ്യം നാട്ടിലെ ബുദ്ധിമുട്ടുകളും അവസ്ഥകളും ചെറുതായി അവൻ മനസ്സിലാക്കി.മാത്രമല്ല ആ ആയിതള്ളയുടെ കുടുംബക്കാർ ശിവനെ ആരാധിക്കുന്നത് എത്രത്തോളം ആണ് വെറുക്കുന്നത് എന്ന് പോലും അറിഞ്ഞത് അപ്പോഴാണ്.ആദ്യം അവിടെ ക്ഷേത്രങ്ങൾ ഒക്കെ തകർത്ത സംഭവം കണ്ടപ്പോൾ അത്രക്ക് ഒന്നും ചിന്തിച്ചില്ല..

    മാലിനി അമ്മയുടെ ചെറുപ്പത്തിലേ ഉള്ള സംഭവം ഓക്കേ വായിച്ചപ്പോൾ നല്ല രീതിയിൽ അങ്ങ് പൊളിഞ്ഞ് കേരിയിരുന്ന്.അതൊക്കെ പിന്നെ പഴയ കാര്യമാണ് എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു.അപ്പോ പിന്നെ ആ തള്ള പാറുവിനേ വഴക്ക് പറയുന്നത്.അത് പിന്നേം പോട്ടെന്ന വച്ചതാ..അപ്പോളാണ് നമ്മുടെ അപ്പുവിനെ കുറിച്ച് അവിടെ പറഞ്ഞത്..

    എൻ്റെ മോനെ ആ ഒരു സീൻ എനിക്ക് അത്രക്ക് അങ്ങ് ഇഷ്ടായി.ഈ ഒരു രണ്ടു ഭാഗം വായിച്ചതിൽ ഏറ്റവും ഇഷ്ടം ആയത്.. അപ്പു ആരാണെന്നും അവൻ്റെ സ്ഥാനം എവിടെ ആണെന്നും എല്ലാവർക്കും കൊടുത്ത സീൻ..?

    സത്യത്തിൽ അവിടെ ആരും ഒന്നും മിണ്ടാതെ അവർ പറയുന്നത് കേട്ട് പോരും എന്ന് വിചാരിച്ചാണ്..പക്ഷേ ശ്യാം ശെരിക്കും ഞെട്ടിച്ച് കളഞ്ഞു…എല്ലാത്തിനും കൈ നിറച്ച് കൊടുത്തത് ശ്യാമിൻ്റെ ആ ഡയലോഗ്.പിന്നെ അതിൻ്റെ ഇടയ്ക്ക് മാലിനി അമ്മയോട് പറയുന്നതും,എല്ലാത്തിനും ഒടുവിൽ ആയി തള്ള വന്നപ്പോ അവരോട് പറയുന്ന ആ ഡയലോഗ്..??♥️
    അവിടെ ഒരു bgm വേണമായിരുന്നു എന്ന് എനിക്ക് തോന്നി…??

    ശിവശൈലത് വരുന്നത് മുതൽ ഞാൻ ചിന്തിച്ചത് അവരുടെ പ്രശ്നങ്ങൾ എല്ലാം തീർക്കാൻ എന്താണ് ആദി ഇത്രക്ക് വൈകുന്നത് എന്നാണ്…ശെരിക്കും മനുഷ്യർക്ക് അങ്ങനെ ജീവിക്കാൻ പോലും കഴിയും എന്നു എനിക്ക് തോന്നുന്നില്ല.അവരുടെ ജീവിതം ഓക്കേ വായിച്ചപ്പോൾ ശെരിക്കും സങ്കടം വന്നുപോയി. ഏറ്റവും കൂടുതൽ ആ കഞ്ഞി കുടിക്കുന്നത് ആണ്. അത് വായിച്ചപ്പോൾ പലപ്പോഴും ഓർമ വന്നത് പണ്ട് അപ്പു കഴിച്ച ആ പുളിച്ച കഞ്ഞിയാണ്..അത് പോലെ റോയിയുടെ കാര്യം പറഞ്ഞപ്പോൾ അതും ഓർത്ത് വീണ്ടും സങ്കടം വന്നു..

    ആദി എങ്ങനെ അവരുടെ അടുത്ത് അവരും ആയി ചേരും എന്ന് ഉള്ളതും ഒരു ചോദ്യമായി മനസ്സിൽ ഇടയ്ക്കിടെ തോന്നിയിരുന്നു.എന്തായാലും ആശാൻ ഒപ്പിച്ച പണി കൊള്ളാമായിരുന്നു..പാവം ഗൗരിയെ പാമ്പ് കൊതിയത് മാത്രം ഒരു സങ്കടം ഉണ്ട്.പക്ഷേ അതൊക്കെ ആശാൻ്റെ ഓരോ കളി ആണെന്ന് പിന്നെ അല്ലേ മനസ്സിലായത്..

    //,,അന്തസ് ,,,അന്തസ് വേണമെടോ അന്തസ് കള്ളകാവടി ക്കിളവാ ,,,//
    ഈ സംഭവം എവിടെ കേട്ടാലും എപ്പോ കേട്ടാലും എനിക്ക് ചിരി വരും.നമ്മുടെ മുകേഷ് ഏട്ടൻ്റെ ഡയലോഗ്.രാഹുലും ഞാനും ഇപ്പോഴും അയക്കാറുള്ള ഓഡിയോ എല്ലാം അന്തസ്സ് മയം ആണ്.. നാഗമനി യോട് പറയുന്ന ആ സീൻ വായിച്ച് ചിരിച്ച് ഒരു വഴി ആയി???

    പിന്നെ ആദി അവരെ ഓക്കേ കാണാൻ പോവുന്ന സീൻ ആദ്യം വീട്ടിലേക്ക് പോവുന്നതും പിന്നെ തെന്മോഴിയെ കാണാൻ പോവുന്ന സീൻ..സത്യം പറഞാൽ അമ്രാപാലിയെ കാണുന്ന ഒരു ഫീൽ ആണ് തെന്മൊഴിയെ കാണുമ്പോൾ എനിക്ക് തോന്നുന്നത്.ആദിയുടെ മനസ്സിൽ പാറു ഇല്ല എന്ന് അവൻ പലവട്ടം എടുത്ത് പറയുന്നു എങ്കിലും അതൊക്കെ നിമിഷ നേരം കൊണ്ട് മാറ്റി മറിക്കുന്നത് ആണ് നമ്മുടെ തെന്മോഴി യക്ഷികുട്ടിയുടെ പരുപാടി..പാവം സ്വന്തമായി കൺട്രോൾ ചെയ്യാൻ പറ്റാത്ത ഒരു കാര്യം ആദിക് ഉണ്ടെങ്കിൽ അത് പാറുവിനോട് അവൻ്റെ പ്രണയം ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..?.
    അവസാനം തെന്മൊഴി പോവുന്ന ആ സീൻ പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടായി..ഒരു ചുവന്ന സാരി ഒക്കെ ഉടുത്ത് മാഞ്ഞു പോവുന്ന സീൻ?

    പാറുവിൻെറ കാര്യം ഓർക്കുമ്പോൾ ചെറിയ സങ്കടം തോന്നും എങ്കിലും പാറു ഇത്തിരി കൂടെ വട്ട് പിടിക്കട്ടെ…
    ഇപ്പൊ അല്ലേ ആദി ആരാണ് എന്ന് ഒക്കെ പതിയെ വെളിവായി വരുന്നത്.അത് ആ ആയി തള്ളയുടെ കൂടെ വെളിവാകണം എന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ട്..അതൊക്കെ വരുന്ന ഭാഗത്ത് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചാണ് വായിച്ച് വരുന്നത്?♥️.അത് ഒരു ഒന്നൊന്നര സീൻ ആയിരിക്കണം കേട്ടോ ഹാർഷാപ്പി.. ഞാൻ കാത്തിരിക്കുന്ന സീനിൽ ഒരെണ്ണം ആണ് …

    പിന്നെ അമ്രാപാലി..ആദ്യത്തെ അവളുടെ ആ ബിസിനസ്സ് ചെയ്യാൻ വന്ന ആളുമായി ഉള്ള സംഭവം ഓക്കേ വായിച്ച് കോരിത്തരിച്ചു ഇരുന്നു പോയി?..അവളുടെ അഹങ്കാരം മാത്രം മാറിയാൽ എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാകും . ആ സീൻ ഒക്കെ പറഞ്ഞറിയിക്കാൻ പറ്റില്ല അങ്ങനെ അങ്ങനെ ഒരു ഫീൽ ആയിരുന്നു വായിക്കാൻ..അവളുടെ സൗന്ദര്യവും അതിൻ്റെ കൂടെ പഠിച്ച മുറകളുടെ ഓക്കേ കൂടെ ചേർന്നാൽ ആർക്കും ആ അവസ്ഥ വരാം?..പിന്നെ അങ്ങനെ ഒക്കെ ജീവിച്ച് വരുന്ന അവളുടെ കൂടെ അഹങ്കാരം വളർന്നു വരുന്നത് സ്വാഭാവികമായ ഒരു കാര്യം തന്നെയാണ്..

    ഈ പാറു പണ്ട് ചില സമയത്ത് ഓക്കേ മാറിയത് പോലെ അമ്രാപാളിയും ഇടയ്ക്ക് മാറും…അവള് ആദ്യം ചാരുവിനേ സ്നേഹിക്കുന്നത് ഒക്കെ കണ്ടപ്പോൾ അവളോട് ചെറിയ ഇഷ്ടം ഒക്കെ തോന്നി എങ്കിലും പിന്നെ അവള് കാണിച്ചത് വായിച്ചപ്പോൾ അത് മുഴുവൻ ഇല്ലാണ്ടായി എന്ന് പറയാം..ചാരു കരഞ്ഞ് പറഞ്ഞിട്ടും അവളെ മുറിയിൽ നിന്നും പറഞ്ഞ് വിട്ട ആ സീൻ?.അതിനൊക്കെ പകരമായി
    ആദി വന്നു അവളെ കീഴ്പ്പെടുത്തുന്ന സംഭവം പെട്ടെന്ന് തന്നെ പോരട്ടെ?..എനിക്ക് അത് കാണണം..അത്രക്ക് കലിപ്പ് ആയിരുന്നു.

    പിന്നെ അതിൻ്റെ കൂടെ തന്നെ ഒരു സീൻ ഉണ്ടല്ലോ..
    അവളെ ഉപദ്രവിച്ച ആള് കുലോത്തമൻ ഇറങ്ങി പോവുന്ന സീൻ..അത് വായിച്ചപ്പോ രോമാഞ്ചം ആയിരുന്നു.ആദി അങിനെ വെറുതെ ആരെയും ഉപദ്രവിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു അപ്പോ അവിടെ അങ്ങനെ ഒരു സീനിൽ ആദി പ്രതികരിക്കാതെ പോരും എന്ന് ആണ് ഞാൻ പ്രതീക്ഷിച്ചത്.പക്ഷേ അമ്മയെ കൂട്ടി പറഞ്ഞപ്പോൾ തന്നെ എനിക്ക് അവൻ്റെ ആയുസ്സ് അടുത്തു എന്ന് മനസ്സിലായിരുന്നു…അത് അതേപോലെ തന്നെ സംഭവിച്ചു.അവൻ്റെ ബൈക്ക് ഉൾപടെ പറന്നത് കണ്ടിട്ട്?. അത് കേട്ട് അടുത്ത ദിവസം അമ്രപാലി ആ പുസ്തകം കൈയിൽ എടുക്കുന്ന സീൻ???.അത് ഒരുപാട് ഇഷ്ടായി..

    //അത് ശങ്കരനാ അമിയേച്ചി ,,,, എന്‍റെ ശങ്കരൻ തന്നെയാ ,,,,,,,,,,അവനുള്ള കുറച്ചു ശിക്ഷ ഇപ്പോ കൊടുത്തതാ//
    അതിൻ്റെ കൂടെ ഈ ഒരു ഡയലോഗ് കൂടെ ആയപ്പോ??

    പിന്നെ ആയി തള്ള അവരുടെ ആ പ്രദേശത്ത് എല്ലാവരും ശിവനെ വെറുക്കുന്നത് പറഞ്ഞപ്പോൾ അത് അത്രക്ക് കാര്യമായി എടുത്തില്ല..പിന്നെ കൈ കഴുകുന്ന പൈപ്പിന് താഴെ ചവിട്ടാൻ ശിവലിംഗം വയ്ക്കുന്ന സീൻ?. അത് വായിച്ചപ്പോൾ കിളി പോയി.ഇങ്ങനെ ഒക്കെ ചെയ്യുന്നത്..വിശ്വസിക്കാൻ കൂടെ പറ്റിയില്ല..

    ശിവശൈലത്ത് ഉള്ള പലരെയും നമ്മുക്ക് ഇഷ്ടമവും.ആദ്യം ഗൗരി മോളെ ആണ്.അവളുടെ കിന്നറിപല്ല് കാട്ടിയുള്ള ആ ചിരി ഇപ്പോഴും മനസ്സിൽ ഉണ്ട്.അതേപോലെ ശങ്കരൻ,ശങ്കരൻ്റെ ചേച്ചി.അവൻ്റെ കൈക്ക് എന്ത് സംഭവിച്ചത് ആണെന്ന് ചോദിച്ചപ്പോൾ ആദിക്ക് കിട്ടിയ അവൻ്റെ മറുപടി ഞാൻ ഓർക്കുന്നില്ല..അത് ഒക്കെ ഇനി അടുത്ത ഭാഗത്ത് എനിക്ക് കേട്ടാൽ മതി കേട്ടോ..ഞാൻ കാത്തിരിക്കുന്നതിൽ മറ്റൊരു സീൻ?.അത് അടുത്ത ഭാഗത്ത് പ്രതീക്ഷിക്കാൻ കാരണം ആള് ഇപ്പോഴാണല്ലോ ഫോം ആയത്?.
    അവരെ പോലെ ഇനി ശൈലജ,പിന്നെ ബാക്കി കുട്ടികൾ,സ്വാമി.അപ്പൂപ്പൻ..ഇവരുടെ ഒക്കെ സീനിൽ ആദിയേ പേജ് പരദേശി ആയി ആണ് അവർ കാണുന്നത് എങ്കിലും പല സംഭവങ്ങൾ ചെയ്യുമ്പോഴും അവരിൽ ഒരാളായി അവരറിയാതെ കാണുന്നുണ്ട്.അവരെ ഒക്കെ ഒരുപാട് ഇഷ്ടമായി…അതേപോലെ ശങ്കരനും ചേച്ചിയും ഇപ്പൊ എങ്ങനാ ജീവിക്കുന്നത് എന്ന് പറയുന്ന സീൻ വായിച്ചപ്പോൾ സങ്കടം ആയി…

    പിന്നെ പറയാൻ ഉള്ളത് അപ്പുവിൻ്റെ ചെറുപ്പത്തിൽ പാമ്പ് കൊത്തിയ സീൻ.ചെറുപ്പത്തിൽ അവന് അത് സംഭവിച്ച കഥ പണ്ട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് എങ്കിലും അതിൻ്റെ യഥാർത്ഥ കഥ ഇപ്പോഴാണ് അറിയുന്നത്.സത്യം പറയാമല്ലോ പേടിച്ച് പോയി.ഒരുമാതിരി സീൻ ആയിപോയ്.പേടിച്ച് മനുഷ്യൻ്റെ അടപ്പ് തെറിച്ചു.രാത്രി ഉറങ്ങിയ അപ്പു മുകളിൽ നോക്കിയപ്പോൾ ആ രൂപം കണ്ടൂ എന്ന് പറഞ്ഞപ്പോ ഞാൻ അറിയാതെ എൻ്റെ മുറിയുടെ ലൈറ്റ് ഒക്കെ ഇട്ടുപൊയി?..ഇങ്ങനെ ബാക്കി ഉള്ളവരെ പെടിപ്പികല്ലെ മനുഷ്യാ നിങൾ..

    പിന്നെ പറയാനുള്ളത് ആ സംഭവം ആണ്. ആ പെൺകുട്ടികളുടെ തല അറുത്ത് ബലി കൊടുക്കുന്ന സീൻ?.ജീവനോട് തല അറുക്കുന്നത് ഓക്കേ വായിച്ച് ഒരുമാതിരി അവസ്ഥ ആയിരുന്നു.എന്നിട്ട് അവരുടെ തല അഗ്നിയിലേക്ക് ഇടുന്നത്.ബാക്കി ഉടൽ മുതല കൾക്ക് ഇട്ടു കൊടുകുനത് ഓക്കേ?.

    പിന്നെ മുളക് തിന്നുന്ന സീൻ?.എന്ത് പറയാനാ ഞാൻ വിചാരിച്ചത് അത് കഴിച്ചു കഴിഞ്ഞുള്ള ആ നിൽപ്പോക്കെ കണ്ടപ്പോ ആൾ ഇതൊക്കെ പണ്ടേ വിട്ട സീൻ ആണെന്നാ..പിന്നെ പതിയെ ആദ്യത്തെ മധുരം ഓക്കേ മാറിയെന്ന് പറഞ്ഞപ്പോ മുതൽ ചിരിക്കാൻ തുടങ്ങിയതാ??..
    എനിക്ക് എന്തിൻ്റെ കെടായിരുന്ന് എന്ന ഡയലോഗ് ആണ് അപ്പോ ഓർമ വന്നത്..??

    പിന്നെ ഒരു സംശയം തോന്നിയ സീൻ ആയിരുന്നു ആദി ആ ഡോക്ടർ ആയി സൗഹൃദത്തിൽ ആവുന്നത്.അന്നത്തെ സംഭവം വച്ച് ഒരിക്കലും അവർ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാവും എന്ന് ഞാൻ ഓർത്തില്ല..പക്ഷേ അതൊക്കെ വായിച്ച് കഴിഞ്ഞ് അവർക്ക് ഫൂഡ് പോയിസൻ വന്നപ്പോ ആണ് അതിൻ്റെ ഒക്കെ പിന്നിൽ ഉള്ള കാര്യം പിടി കിട്ടിയത്..

    അതേപോലെ പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ആ അഞ്ച് പേജ് ആണ്.രുദ്രൻ ആയി മാറുന്ന സീൻ.ഓരോ പ്രധാനപെട്ട ഭാഗത്തും അതിൻ്റെ മാചായ bgm ഉള്ളത് കൊണ്ട് അതെല്ലാം ഞാൻ ഒന്നും വിടാതെ വായിച്ചത്.അത് മാത്രമല്ല ഒന്നൂടെ എടുത്ത് കേൾക്കുകയും ചെയ്തു..അതേപോലെ ഒരു സംഭവം ആയിരുന്നു അഗ്നിയിൽ നിന്ന് നൃത്തം ചെയ്യുന്നത്.അതിൻ്റെ ചിത്രവും??.

    //ത്രിലോകരുദ്രന്റെ കൊച്ചുമകനായ ഞാൻ,,,,മഹാദേവ ആഭരണമായ വാസുകി നാഗം ശിരസിൽ അണിയുന്ന നാഗമണിയെ കൈകളിൽ ഏന്തുന്ന ഞാൻ..പാതി വൈഷ്‌ണവനും പാതി ശൈവനുമായ ഈ ഞാൻ ,,,,,,,,,,,,,,?l//
    ഇത് മാത്രം മതി അടുത്ത ഭാഗം വരാൻ കാത്തിരിക്കാൻ???

    അപ്പോ ഹർഷാപ്പി..കഴിഞ്ഞ മുഴുവൻ ഭാഗത്തും ഒക്കെ വച്ച് നോക്കിയാൽ എനിക്ക് ഇത് ഒക്കെ ഒരു സാമ്പിൾ മാത്രമായാണ് തോന്നിയത്..ഓരോ ഓരോ ചെറിയ സീനിൽ പോലും രോമാഞ്ചം സമ്മാനിച്ച പല ഭാഗങ്ങളും ഇതിന് മുൻപത്തെ അപരാചിതനിൽ വന്നിട്ടുണ്ട്..ഇതിൽ അതിൻ്റെ ഒക്കെ വച്ച് നോക്കിയാൽ അധികം ഒന്നും അത്തരം സീൻ ഇല്ല എങ്കിലും ഇതിൻ്റെ അവസാനം ഒന്നും പറയാൻ ഇല്ലാത്ത സംഭവങ്ങൾ ആയിരുന്നു..അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിപ്പ് തുടങ്ങുകയാണ്.ഇനി അവിടെ ഉള്ള ഓരോരുത്തരും ഭയപ്പെടുന്ന നമ്മുടെ രുദ്രതേജൻ്റേ വരവിനായി കാത്തിരിക്കുന്നു…നിങ്ങള്ക് ഇതിന് എടുക്കുന്ന ഇഫോർട് ഏപ്പോഴും പറയുന്നത് ആണ്. അതിനു പകരമായി സ്നേഹം മാത്രം തരാം..

    അപ്പോ ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു
    ?♥️❤️

    1. Marupadi tharatto..
      Kurachu pending und vishnuve

    2. വിഷ്ണുവേ ,,,,,,,,,,,,,,,,
      കമന്‍റ് കണ്ടപ്പോ ഞാന്‍ ഭൃഗു ആയി
      നിന്റെയും ഇരുപത്തിമൂന്നാമന്റെയും കമന്റുകള്‍ അങ്ങനെ ആണല്ലോ
      കഥ അറിയാന്‍ നിങ്ങളുടെ കമന്റുകള്‍ വായിച്ചാല്‍ മതി

      വിഷ്ണു ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
      ഈ ഭാഗം കൂടുതല്‍ പ്രൊമിനന്‍സ് കൊടുത്തത് ബാലുവിനാന്
      ബാലു വല്ലാത്തൊരു മിസ്റ്ററി ആണ്
      ബാലുവിലൂടെ മാത്രമേ അപ്പു എവിടെ എന്നു അറിയാന്‍ സാധിക്കുകയുള്ളൂ
      പക്ഷേ ബാലുവിന്റെ ആരോഗ്യം മോശമായി കൊണ്ടിരിക്കുകയും ആണ്
      ഒരു തരത്തില്‍ പ്രഞ്ഞാല്‍
      മരണം കാത്തു ജീവിക്കുന്ന ഒരു കഥാപാത്രം ,,
      ഈ കഥയിലെ അപ്പുവുമായി ബന്ധമുള്ള ആരെങ്കിലും ആകുമോ എന്നു സംശയിക്കുന്നതിനും തെറ്റ് പറയാന്‍ സാധിക്കില്ല ,,,

      ശൂലനാഗിനി എന്ന പൈശാചിക നാഗമാണ് ആ സ്ത്രീരൂപം
      അതിനെയാണ് നന്ദികേശ്വര്‍ന്‍ ചവിട്ടി കൂട്ടിയത് ,,,

      ആ മുളക് പലര്‍യും തീറ്റിക്കാന്‍ ഉള്ളത് തന്നെ മനസിലായി കാണും എന്നു കരുത്തുന്നു

      ഇനി വേറെ ഒന്നുമില്ലല്ലോ അവന്‍ ട്രാന്‍സ്ഫോര്‍മ് ചെയ്തല്ലോ
      അപ്പോ ഇനി യുദ്ധം ആണ് യുദ്ധം

      വിഷ്ണുവേ
      ഒരുപാട് സ്നേഹം മാത്രം

Comments are closed.