അപരാജിതന്‍ 21 [Harshan] 10722

“ഇതാണ് ,,, ഞാൻ ഒന്നും പറയാത്തത് ,, ഞാൻ അതെല്ലാം അവിടെ ശരി ആക്കികോളാ൦ന്നു പറഞ്ഞില്ലേ ,,വെല്യമ്മെ “ എന്ന് പറഞ്ഞു അവൻ അവരെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു

പദ്മാവതി വെല്ല്യമ്മയും  അവന്റെ കവിളില്‍ ഒരു മുത്തം കൊടുത്തു.

“എന്റെ ലക്ഷ്മിയമ്മ മുത്തുന്ന പോലെ തന്നെയുണ്ട്” ആദി പറഞ്ഞു

“പിന്നെ ,,ഞാന്‍ ഇപ്പോ നിന്റെ അമ്മ കൂടെയല്ലേ “

“ഓ ,,,അത് ശരിയാണല്ലോ ,,,,എന്റെ പത്മാവതിയമ്മ”

“അപ്പൂ ,,,നിന്നെ ഫോണിൽ കിട്ടാതെ ആകുമ്പോ മണിയേട്ടന് ആകെ ആധിയാ ,,” യമുന പരാതി പറഞ്ഞു

“അവിടെ റേഞ്ച് ഒട്ടുംഇല്ല അതല്ലേ ,, ഏട്ടത്തി ഈ ലാപ്ടോപ്പും മൊബൈലും ഒന്ന് ചാർജിൽ വെച്ചേ ,,അവിടെ കറണ്ട് പോലും ഇല്ല ,, “

“അയ്യോ ,,,അപ്പൊ എന്താ നീ ചെയ്യുക ?’

“അവിടെ റാന്തൽ ഉണ്ട് ,, എന്തായാലും ഒരു എമർജൻസി ലൈറ്റ് കൊണ്ടോകണം ,, എന്തേലും ആവശ്യത്തിന് ഉപയോഗിക്കാല്ലോ ,, “

“ഒരുപാട് കഷ്ടപെടുന്നുണ്ട് എന്‍റെ അപ്പു ,,,,,,,,” എന്ന് പറഞ്ഞു യമുന അവന്‍റെ തലയിൽ തലോടി

ഓ മൈ ഏട്ടത്തി ,,”എന്ന് പറഞ്ഞു കൊണ്ട് ആദി യമുനയുടെ കൈ പിടിച്ചു ഒരു മുത്തം കൊടുത്തു

“ആരെടാ എന്‍റെ ഭാര്യയെ ഉമ്മ വെക്കുന്നെ ?“ ഉറക്കെയുള്ള ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി

“മണിയേട്ടാ ,,,,,,,,,,”

നരൻ മുറിയിലേക്ക് വന്നു

“എവിടേയാട നീ ,,,,,മതി ,,വേഗം ഇങ്ങോട്ടു പോര് ,,നീ ഇല്ലെങ്കിൽ ഇവിടെ ഒരു സുഖവും ഇല്ലെടാ “

“ആ ,,,ഞാൻ എന്‍റെ പണി ഒക്കെ തീർത്തിട്ട് വരാം “

നരൻ അവന്‍റെ അടുത്ത് തന്നെ ഇരുന്നു

“നിനക്കവിടെ വല്ല ബുദ്ധിമുട്ടും ഉണ്ടോടാ ,,,,,,,?’

“ഏയ് ,,,,എല്ലാം ഞാൻ ശരി ആക്കിക്കോളാ ,,മണിയേട്ടാ ,,,,,,,”

“നിനക്കു എന്തേലും ബുദ്ധിമുട്ടു വന്ന പറയ് ,,നമുക്കൊക്കെ ശരി ആക്കാം ,,ഞാനില്ലേ ,,,”

“അതെനിക്കറിയാല്ലോ ,,,,”

“ആ ,,പിന്നെ ,,നീ ഇന്ന് നിൽക്കില്ലേ ഇവിടെ “

“അയ്യോ ഇല്ല ,,,എനിക്ക് പോണം അവിടെ സെറ്റ് ആക്കാൻ ഉണ്ട് ,, ഞാൻ ഇപ്പോ ദില്ലിവാലാ ആണ് അവിടെ ,,അപ്പോ മാറിനിന്ന ശരി ആകില്ല ,, “

“ഓ ,,,,അങ്ങനെ ,,,,,,,,,,,”

‘മണിയേട്ടാ ,,,,,,,,,,”

“എന്താടാ ,,,,,,,,?”

“നമുക് സ്വാതന്ത്ര്യ൦ കിട്ടിയിട്ടും അവരിപ്പോളും അടിമകളായി ജീവിക്കുകയാണ് ,, എന്തെ നിങ്ങളു വെല്യ സോഷ്യലിസവും കമ്മ്യുണിസവും ഒക്കെ പറയുന്ന ആൾ അല്ലെ ,,എന്തെ അവർക്കായി ഒന്നും ചെയ്യാഞ്ഞേ ,,നിങ്ങള് ആ  ജാർഗഡും ബംഗാളും ഒക്കെ പോയി ആളുകളെ സഹായിക്കാൻ പോയ സമയത് തൊട്ടടുത്തു കിടക്കുന്ന ആളുകളുടെ സങ്കടം എന്താ കാണാത്തത് “

“അപ്പു ,,,, വൈശാലിയുടെ രാജാക്കൻമാർ ആണ് പ്രജാപതികൾ , അവർ വൈഷ്ണവർ ആണ് ,, അതുപോലെ അവർ നമ്മളെ ഒരുപാട് ബഹുമാനിക്കുന്നു ,, അവരുടെ നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ ,, ശിവശൈലതുള്ളവർ പ്രജാപതികളോട് അടിമപ്പെട്ടു ജീവിക്കുന്നവരല്ലേ,, പിന്നീട് അവർ കാലം ചെന്നപ്പോൾ പൊതു അടിമകളായി മാറി ,, ഭാർഗവ ഇല്ലത്തെ വൈഷ്ണവ പരമ്പരയായ എനിക്ക് പ്രജാപതികളുടെ തീരുമാനത്തിൽ എനിക്കു നേരിട്ടു ഇടപെടാനായി സാധിക്കില്ല മോനേ ,, “

“ആ അപ്പൊ അതാണ് കാര്യം ,,നിങ്ങള് ടീമുകൾ അങ്ങനെ അല്ലെ ,,ആളും തരവുമൊക്കെ നോക്കി കാര്യം നടത്തുന്നവർ ,,ദൈവമില്ലാന്നു പറയും ,, വൈരുദ്ധ്യാത്മക ഭൗതികവാദവും പറയും ,,എന്നിട്ടു ആരും കാണാതെ അമ്പലത്തിലും വീട്ടിലും പൂജയും നടത്തും ദേഹത്ത് ഏലസ്സും ധരിക്കും ,, “ ആദി കൈ കൂപ്പി

“എന്‍റെ പൊന്നോ ,,,,,,,,,,,അപ്പൊ എന്‍റെ പുന്നാര അനിയൻ രണ്ടും കല്പിച്ചാണല്ലോ ,, അവരെ ഉയർത്താൻ ഉള്ള പ്ലാൻ ആണെന്നു തോന്നുന്നു “

“ഉവ്വ് ,,ഞാൻ ഇന്ന് രാവിലെ ഭരണഘടനയെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ക്ലാസ് എടുത്തപ്പോ,,എന്നെ പറയാത്ത ചീത്തയില്ല ,, സ്വയം അടിമത്തം ഉപേക്ഷിക്കാൻ തയാറല്ല ,,ഏതോ ഒരു രക്ഷകനെ മഹാദേവൻ അയക്കുമെന്നു പറഞ്ഞു മാനത്തേക്ക് വായും പൊളിച്ചു നോക്കിയിരിക്കുന്നവരാ ,,,”

“അങ്ങനെയൊക്കെ ഉണ്ടായോ ,,”

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.