അപരാജിതന്‍ 21 [Harshan] 10718

“തേന്മൊഴി ,,ഞാൻ എന്നാ പൊക്കോട്ടെ ,, ഇനി തറവാട്ടിൽ പോകണം ,, അക്കയുടെ അടുത് പോകണം ,, പിന്നെ വന്നു ഗുരുനാഥനെ കാണണം ,, എന്നിട്ടു വേണം തിരിച്ചു ശിവശൈലത്തേക്ക് പോയി ശിവംശികളുടെ അയൽക്കാരനായി ജീവിക്കാൻ “

തേന്മൊഴിയും എഴുന്നേറ്റു

“അതെ ,,,തേന്മൊഴി ,,,,,,,,”

“ആ ,,,,,,,എന്തോ “

‘സുന്ദരിയാട്ടോ ,,,,നല്ല ഭംഗിയുണ്ട് ,,, “

തേന്മൊഴി ചിരിച്ചു

“ശങ്കരാ ,,,,,,,,,,”

“എന്തോ ,,,,,,,,,?”

“നിനക്ക് അറിയാഞ്ഞിട്ടാ ,, നീ കാന്തമാ ,,,നീ സകലപെണ്ണുങ്ങളെയും നീ  നിന്നിലേക്ക് ആകർഷിപ്പിക്കും ,, “

“പോ യക്ഷിപെണ്ണെ ,, കളിയാക്കല്ലേ ,,,”

 

“കളിയാക്കിയതല്ല ,, ഞാനും ഒരുപാട് മോഹിച്ചിരുന്നു നിന്നെ ,, “

ആദി അത്ഭുതത്തോടെ തേന്മൊഴിയെ നോക്കി

“പിന്നെ ,,,,,,,,,നുണ “

 

“ഞാൻ നുണ പറയില്ല ,, പക്ഷെ നിന്‍റെ ആ ബ്രഹ്മചര്യമുണ്ടല്ലോ ,, അത് സൂക്ഷിക്കണം,, അത്എടുക്കാ൯ ഒരാളുണ്ട്”

“എന്ത് ബ്രഹ്മചര്യ൦ ,,,,നീ എന്താ പറയുന്നത് “

“തേന്മൊഴി ചിരിച്ചു കൊണ്ട് ആദിയുടെ കാതിൽ മെല്ലെ മൊഴിഞ്ഞു

“അഞ്ചുകൊല്ലത്തിന് മേലെയായി കരുതി വെച്ചിരിക്കുന്ന നിന്റെ ചൂട് നിറഞ്ഞ രേതസ്”

“പോ പിശാശെ  ,,ഇതൊക്കെ പറയാൻ ,,,,,” ആദി ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോൾ ശരി ,,”

ആദി അവൾക്ക് ബൈ പറഞ്ഞു വേഗം ജീപ്പിൽ കയറി

“ശങ്കരാ,,,,,,,,,,,”

ആ വിളികേട്ടുകൊണ്ട് ആദി ജീപ്പില്‍ നിന്നും തേന്‍മൊഴിയെ നോക്കി

അവളെ എങ്ങും കണ്ടില്ലാ ,,,,,,,,,,,,,

അവന്‍ ചുറ്റും നോക്കി

“അപ്പൂ,,,,,,,,,,,,,,,,” എന്നൊരു കാതരമായ വിളി

അവന്‍ വേഗം ആ ശബ്ദം കേട്ടയിടത്തേക്ക് നോക്കി

പാലമരച്ചുവട്ടില്‍ ചെമ്പട്ടുടുത്ത് തന്നെ നോക്കി വിരഹവേദനയോടെ നില്‍ക്കുന്ന പാര്‍വ്വതി.

ഒരുവേളയവന് നിയന്ത്രണം വിട്ടുപോയി

“ഇല്ല ,,,ഒരിക്കലുമില്ല ഇത് തേന്‍മൊഴിയുടെ മായയാണ് “ എന്നു സ്വയം പറഞ്ഞു കൊണ്ട് വീണ്ടും പാറു നിന്നയിടത്തേക്ക് നോക്കി

അവിടെ തെന്‍മൊഴി അവനെ നോക്കി പരിഹസിച്ചു ചിരിക്കുകയായിരുന്നു

അവന്‍ ഒന്നു മന്ദഹസിച്ച് തേന്‍മൊഴിയെ നോക്കി കൈ വീശി കാണിച്ചു ജീപ്പ് മുന്നോട്ടേക്കെടുത്തു.

തെന്‍മൊഴി ആ ചുവന്ന സാരിയിൽ സൗന്ദര്യവതിയായി അവനു നേരെ കൈവീശി വായുവിൽ അലിഞ്ഞു ചേർന്നു

<<<<<O>>>>>

 

ഭാർഗ്ഗവഇല്ലത്ത്

ആദി ഇല്ലത്തിനു മുന്നിൽ കൊണ്ട് വന്നു വണ്ടി നിർത്തി.

ശബ്ദം കേട്ട് ശപ്പുണ്ണി ഓടിവന്നു

“ഹായ് അപ്പു അണ്ണേ,,,”

അവൻ ഓടി എത്തി

“എന്തൊക്കെ ഉണ്ട് ശപ്പുണ്ണി ?”

“എല്ലാമേ പ്രമാദമായിരുക്ക്  അപ്പു അണ്ണേ”

അപ്പോളേക്കും പത്മാവതിവല്യമ്മയും യമുനയും പുറത്തേക്ക് വന്നു

ആദി ചിരിച്ചു കൊണ്ട് തിണ്ണയിലേക്ക് കയറി

വല്യമ്മ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു

അവൻ ഇല്ലാഞ്ഞിട്ടു വീട് ഉറങ്ങിയപോലെയായിരുന്നു

“അയ്യേ ,,ഈ വല്യമ്മ ,, എന്‍റെ ലക്ഷ്മിയമ്മയും ഇതുപോലെയായിരുന്നു ,,ഞാൻ ഹോസ്റ്റലിന്നു വരുമ്പോ കെട്ടിപിടിച്ചു കരയും ,,അതുവരെ കാണാത്ത സങ്കടം തീർക്കും “ അവൻ ചിരിച്ചു

“ഏട്ടത്തി ,,,,,,,,,,,,,,,,,,,,” എന്ന് വിളിച്ചു കൊണ്ട് യമുനയുടെ ചുമലിൽ പിടിച്ചു

“യമുന നരേന്ദ്രനാരായണൻ ,,സുഖമല്ലേ “

“ഉവ്വ് ,,സുഖമാണ് ..നീ ഇവിടെ നിൽക്കാതെ ഉള്ളിലേക്ക് വാടാ ചെറുക്കാ “

“കണ്ടോ വെല്യമ്മെ ,,ഈ ഏട്ടത്തി എന്നോട് ഒരു ബഹുമാനവും കാണിക്കുന്നില്ല ,,,ഞാനില്ലേ കാണായിരുന്നു ആ തോട്ടത്തിലെ പൂകൊട്ടയും ചുമന്നു ആ റോഡിലേക്കും നോക്കി ഇരുന്നു മുക്കിൽ പല്ലു മുളച്ചു ആ പല്ലു കൊന്ത്രൻ പല്ലായി വളർന്നേനെ ,,,,,,,,,,,”

യമുനയും വല്യമ്മയും അതുകേട്ടു ചിരിച്ചു കൊണ്ട് അവനെ പിടിച്ചു വലിച്ചു വീടിന്‍റെ ഉള്ളിലേക്ക് പോയി

“അയ്യോ ,,എന്‍റെ ചുന്ദരി പാട്ടിയെ കാണട്ടെ “

എന്ന് പറഞ്ഞു അവൻ വേഗം പാട്ടി കിടക്കുന്ന മുറിയിൽ ചെന്നു

അവർ അപ്പുവിന്റെ അച്ഛന്റെ ഫോട്ടോ നോക്കി കിടക്കുകയായിരുന്നു

“പാട്ടികുട്ടി ,,,,,,,,,,,,,,,,,” എന്ന് വിളിച്ചു അവൻ വേഗം കിടക്കയിൽ കയറി ഇരുന്നു

എന്നിട്ടു പാട്ടിയുടെ കവിളിൽ മുത്തി

അവർ സന്തോഷം കൊണ്ട് ചിരിച്ചു അവന്‍റെ കവിളിൽ തലോടി

കൈ പിടിച്ചു ചുണ്ടോടു ചേർത്തു

“നാരായണാ “ എന്ന് വിളിച്ചു

അവൻ ചിരിച്ചു കൊണ്ട് കുറെ മുത്തം കൊടുത്ത്കൊണ്ട് പാട്ടിയുടെ കൈ ഒക്കെ തടവി

അപ്പോളേക്കും അവനു കാപ്പിയും കൊണ്ട് യമുന അങ്ങോട്ടെക്കു വന്നു

കൂടെ പലഹാരവുമായി വല്യമ്മയും

അവർ കൂടെ അവനു സമീപ൦ ഇരുന്നു

“കഴിഞ്ഞില്ലേ ,,മോനെ ,,,,,,,,,അവിടത്തെ പരിപാടികൾ ?’

“എവിടെ വല്യമ്മേ ,,തുടങ്ങിയിട്ടല്ലേ ഉള്ളു ,,, ഇനിവേണം അന്വേഷിച്ചു തുടങ്ങാൻ “

അവൻ ചെന്നത് മുതൽ പോരും വരെ നടന്ന കാര്യങ്ങൾ എന്നാൽ അവിടെയിരുന്നു അവരെ പറഞ്ഞു കേൾപ്പിച്ചു , തേന്മൊഴിയുടെ കാര്യം ഒഴികെ

എല്ലാവരും അവിടത്തെ കാര്യങ്ങൾ കേട്ട് ആകെ ഒരു വിഷമത്തിലായി ,,കൂടുതലും അപ്പുവിനെ കുറിച്ചുള്ള സങ്കട൦

“മോനെ ,, ശിവശൈലത്തെ കാര്യമല്ല ഞങ്ങള്ക് സങ്കടം നീയാണ് ,,നീ എങ്ങനെയാണ് അവിടെ ഇങ്ങനെ ജീവിക്കുന്നത് ,,ഒരുകാര്യം ചെയ്യ് ശപ്പുവിനെ കൂടെ കൂട്ടിക്കോ ,,അവൻ നിനക്കു ഭക്ഷണം ഒക്കെ ഉണ്ടാക്കി തരും “

“ഏയ് ,,,അതൊന്നും വേണ്ട വല്യമ്മേ ,,,അതൊക്കെ പിന്നീട് തലവേദനയാകും ,,ഞാൻ അവരോടു ദില്ലിയിൽ നിന്നും വന്നു എന്നല്ലേ പറഞ്ഞിരിക്കുന്നത് ,,ശപ്പുണ്ണി ഒരു പൊട്ടുണ്ണിയാണ്,,അവ൯ വെകിളി പോലെ വല്ലതുമൊക്കെ പറയും ,,,,,,”

“യമുനേ ,,,,,,,,,”

“എന്താമ്മെ ?“

“മോൾ പോയി ,,ഇന്ന് അപ്പൂന് കഴിക്കാൻ ഉള്ളത് ഒക്കെ പൊതിഞ്ഞു വെക്ക് ,,കൂടാതെ അച്ചാറുകളും  ഉപ്പിലിട്ടതും കൊണ്ടാട്ടവും എല്ലാം പൊതിഞ്ഞു കൊടുക്ക് ,,,എന്നാലും എന്‍റെ മോൻ അവിടെ ഭക്ഷണം തന്നെയുണ്ടാക്കണ്ടെ ,,, അതോർത്തിട്ടാ സങ്കടം ,,,’

“എനിക്കുണ്ടാക്കാൻ ഒന്നും അറിയില്ല ,, അത് ഞാൻ എന്തേലും അവിടെ അറേഞ്ച് ചെയ്തോളാ൦ ,,അച്ചാറും സാധനങ്ങളും ഒന്നും വേണ്ട ,, അതൊക്കെ കണ്ടാൽ ,..,,ശരി ആവില്ല ,,,വെല്യമ്മെ ,,,”

“എന്നാലും ,,,,,,,,,,എന്‍റെ മോൻ പട്ടിണി കിടക്കരുത് ,, എനിക്കിനി ഇതോർത്തിട്ടു ഉറക്കമുണ്ടാവില്ല ,,”

അവർ സങ്കടത്തോടെ പറഞ്ഞു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.