അപരാജിതന്‍ 21 [Harshan] 10723

ഒടുവിൽ ആദിശങ്കരൻ ചിതക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നു

ഡമരു താഴെയിട്ട്  മാവിൻ ചുവട്ടിൽ വെച്ച ശിവലിംഗത്തിനു സമീപത്തേക്ക് വന്നു

അവിടെ ചുടല കരുതിവെച്ച കുപ്പിയിലെ ചാരായം എടുത്തു

ചുടലയുടെ തലയോട്ടി പാത്രത്തിൽ ഒഴിച്ച് യാതൊരു അറപ്പുമില്ലാതെ അവൻ വലിച്ചു കുടിച്ചു കൊണ്ടിരുന്നു

എന്നിട്ടു ആ ശിവലിംഗത്തിനു  സമീപം ഇരുന്നു

അപ്പോളും അവൻ ഉഗ്രകോപത്തിലായിരുന്നു.

ശങ്കരനു വേണ്ടി ചുടല കൈകള്‍ കൂപ്പി ഉറക്കെയാലപിക്കുവാന്‍ തുടങ്ങി

അവന്റെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടാളികത്തുന്ന ഉഗ്രകോപമാകുന്ന അഗ്നിയെ ശമിപ്പിക്കുവാന്‍

ആ അഗ്നി ഇനിയുമേറിയാല്‍ സര്‍വ്വനാശം വിളിച്ചുവരുത്തുമെന്ന് ചുടലയ്ക്ക് ഉറപ്പുണ്ടായിരുന്നു

രുദ്രതേജനായി മാറിയ ആദിശങ്കരനാ പാട്ടും കേട്ടടക്കാനാവാത്ത കോപവുമായി സംഹാരരുദ്രനായി ഇരുന്നു

 

അത്ഭുതമെന്ന പോലെ മഴപെയ്യുവാൻ തുടങ്ങി

ഇടിവെട്ടി പെയ്യുന്ന മഴ

ആ മഴയിൽ സകലരും നനഞ്ഞു

മഴ ശക്തിയായി ആദിയുടെ ശിരസിനെ നനച്ചു കൊണ്ടിരുന്നു

പ്രകൃതിതന്നെ ജലമായി അവനിൽ ആളിക്കത്തുന്ന ഉഗ്രകോപമാർന്ന അഗ്നിയുടെ താപത്തെ ശമിപ്പിച്ചു കൊണ്ടിരുന്നു

ശക്തിയില്‍ പെയ്യുന്ന മഴയില്‍ കുതി൪ന്ന അവന്റെ മുടിയിലൂടെ മുഖത്തേക്കും ദേഹത്തേക്കും ശിവഗംഗയെന്ന പോലെ ജലം ഒഴുകി കൊണ്ടിരുന്നു

അവന്‍ അട്ടഹസിച്ചു കൊണ്ടിരുന്നു

ഇതുവരെ അവനിലെന്നോ മിന്നിമറഞ്ഞ അതെ അജ്ഞാത വ്യക്തിത്വത്തെ പോലെ ഉള്ളിൽ വന്യതയും രൗദ്രതയുമെല്ലാം നിറഞ്ഞ രുദ്രതേജസ്സെന്ന പോലെ

ശിവോഹം ,,,,,,,,,,,,,
ശിവോഹം എന്നവൻ ഒരു ഭ്രാന്തനെ പോലെ ജപിച്ചു കൊണ്ടിരുന്നു

ചുടലയുടെ ഒപ്പം ആ കൊടും മഴയില്‍ ആ വൃദ്ധഭ്രാന്തനും ഏകതാര മീട്ടിക്കൊണ്ട് കാളിചരണും അരയില്‍ കെട്ടിയ ദുഗ്ഗിയില്‍ താളമിട്ട് തന്റെ മുട്ടോളം നീണ്ട ജട പിടിച്ച മുടിയുമായി ലോപമുദ്രയും  ആത്മാവിൽ നിറഞ്ഞ ആനന്ദത്തിൽ താളം ചവിട്ടി  നൃത്തമാടികൊണ്ടിരുന്നു,,,,,,

ആ ശിവലിംഗത്തിന് സമീപമിരുന്നു തലയോട്ടിയില്‍ ചാരായം പകര്‍ന്നു കുടിച്ച്

ആദിയോഗിയായി  ആദിചണ്ഡാലനായി രുദ്രതേജനായ അവന്‍ അതെല്ലാം കണ്ടുകൊണ്ടിരുന്നു

സ്വയം മറന്നു മനസ്സില്‍ നിറഞ്ഞ ശിവാനന്ദഭാവത്തോടെ………..

ചുണ്ടില്‍ ചെറുമന്ദഹാസത്തോടെ…….

അവനിലെ മനുഷ്യനെവിടെയോ അദൃശ്യമായിരുന്നു

അവനിൽ നിന്ന് നിറഞ്ഞാടിയത് ,,,

രൗദ്രം തേജസായി മാറിയ രുദ്രതേജനോ

അറിവ് അഴകാക്കിയ അറിവഴകനോ

കാശിയെ ആലയമാക്കിയ കാശിനാഥനോ

ജീവാത്മാവിലും നിറഞ്ഞു കവിയുന്ന പരംപൊരുളായ ശിവമോ

 

<<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.