അപരാജിതന്‍ 21 [Harshan] 10723

 ചുടല അവന്‍റെ മുന്നിൽ സാഷ്ടാ൦ഗം വീണു കിടന്നു

അവനേ സ്വാഗതം ചെയ്തു

അഞ്ചാക്കിയ പൂതങ്കളൈ കൊലൈ സെയ്ത്
അന്പാകിയ പുണ്യ൦ സെയ്ത തായ്കറുപ്പയിൽ
ഉയിർ കിടൈത്തവനെ…
മണ്ണിൽ കാൽ വെയ്ത്ത സിവനേ
അറിവേ വന്ത് അഴകായ് മാറ്റ്രിവിട്ടൊനെ
മുരട്ടുതന്മയേ മകിമയായ് മകുടം സൂടിയോനെ
എൻ ദൈവമേ
എൻ സങ്കരനേ
എൻ സണ്ടാലനേ

(പഞ്ചഭൂതങ്ങളെ കൊന്നു പുണ്യമായ അമ്മയുടെ ഉദരത്തില്‍ പിറവി കൊണ്ടവനെ, മണ്ണില്‍ കാല്‍ പതിപ്പിച്ച  ശിവനെ ,,, അറിവിനെ അഴകായ് മാറ്റിയവനെ, രൌദ്രത്തെ തേജസായി കിരീടം ചൂടിയവനെ)

 

ഇതേ ഉൻ സുടലകാട് ,,,,എൻ സങ്കരനെ ,,,,,,,,,,,,,,,,,ഉള്ളെ വാങ്കോ ,,,,,,,,,,,,,,”

ചുടല ആദിയെ ശ്മാശാനഭൂമിയിലേക്ക് ക്ഷണിച്ചു

അതിശക്തമായ ഒരു മുഴക്കത്തോടു കൂടിയ ഒരു മിന്നല്‍ മണ്ണില്‍ പതിച്ച നേരം തന്നെ ആദിശങ്കര നാരായണ രുദ്ര തേജന്റെ പാദം ശ്മശാനഭൂമിയില്‍ പതിഞ്ഞു

 

കവാടവാതിലില്‍ തൂങ്ങികിടന്ന ഡമരു അവന്‍ കയ്യിലെടുത്തു.

 

ചുടല ആദിയുടെ കൈ പിടിച്ചു കൊണ്ട് അവനെ എരിയുന്ന ചിതയുടെ സമീപം കൊണ്ട് നിർത്തി

അവിടെയുള്ള ഒരു മാവിന്‍റെ ചുവട്ടിൽ അവനാ  ശിവലിംഗം വെച്ചു

സമീപമായി ഡമരുവും

അവനു സമീപമായി വൃദ്ധനായ ഭ്രാന്തനും കാളിചരണും ലോപാമുദ്രയും തൊഴുകൈയോടെ നിന്നു

ആദി തന്‍റെ വസ്ത്രങ്ങൾ അഴിച്ചൊരു കോണിൽ ഇട്ടു

അടിവസ്ത്രം മാത്രം ധരിച്ചവൻ ആ ചിതയുടെ ചൂടിൽ ഇരുന്നു

ആദിക്ക് നിയന്ത്രിക്കാൻ ആകാത്ത കോപം കൂടി കൊണ്ടിരുന്നു

അവനാകെ ഒരു ഭ്രാന്ത് എടുത്ത അവസ്ഥയിലായിരുന്നു

അവനില്‍ മറ്റൊരു ബാധ ആവേശിച്ചപോലെ

നിലത്തു നിന്നും മണ്ണുവാരിയവന്‍ അലറികൊണ്ട് മുകളിലേക്കെറിഞ്ഞു,

“ആ …………………………………………………………”ഉഗ്രകോപം കൊണ്ടവനലറി വിളിച്ചു

ആ അലര്‍ച്ചയോടൊപ്പം ശക്തമായ കാറ്റ് വീശികൊണ്ടിരുന്നു

സകലവൃക്ഷങ്ങളുമാ കാറ്റില്‍ ആടിയുലഞ്ഞുകൊണ്ടിരുന്നു

രുദ്രതേജസ് മണ്ണിലവതരിച്ചപോലെ,,,,

 

നെഞ്ചത്തടിച്ചലറിയവ൯ അവിടെയാകെയോടി നടന്നു

ശക്തിയിൽ മണ്ണിൽ കാൽപതിപ്പിച്ചു കൊണ്ട്

 

പ്രകൃതിയെ പോലും ഭയപ്പെടുത്തുമാറ് അവനിലെ  ഉഗ്രരൌദ്രതയുടെ  ഫലമായുണ്ടായ മുരളലും അലർച്ച അഷ്ടദിക്കുകളിലും മുഴങ്ങി

ശക്തമായി ഇടിമിന്നലും മുഴക്കവുമുണ്ടായി

ഓടി നടന്നുകൊണ്ടിരുന്ന അവൻ മുന്നിൽ കണ്ട രണ്ടാൾ  വണ്ണവും ഇരുപതാൾ പൊക്കവുമുള്ള വലിയ കാഞ്ഞിരമരത്തെ കെട്ടിപിടിച്ചു

അലറിക്കൊണ്ട് ആ മരത്തെ ശക്തിയിൽ പിടിച്ചു ചരിക്കുവാൻ തുടങ്ങി

കരുത്തുറ്റ അവന്റെ കരങ്ങളിൽ ആ കാഞ്ഞിരമരത്തിനു അധികം നേരം എതിർത്തുനിൽക്കുവാൻ സാധിച്ചില്ല..

“ആ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നാലറി കൊണ്ടവൻ മുഴുവൻ ശക്തിയും പ്രയോഗിച്ചു ആ മരത്തെ താഴേക്കു ശക്തിയിൽ ചരിച്ചു മരം താണു തായ് വേര് മണ്ണിൽ നിന്നുമുയർന്നു

ശക്തിയിലാ മരത്തെ മണ്ണിൽ നിന്നും വലിച്ചെടുത്തു കൊണ്ടിരുന്നു

മരം വലിയ ശബ്ദത്തോടെ നിലം പതിച്ചു

കിതച്ചു കൊണ്ടവൻ ആ മരത്തിനു മേലിരുന്നു

“ശങ്കരാ ,,,,,,,,,,,,” എന്ന് വലിച്ചുകൊണ്ടു ചുടല പാഞ്ഞടുത്തു

അവനെ പിടിച്ചു വലിച്ചു കൊണ്ട് പോയി അവൻ ശിവലിംഗം വെച്ച മാവിന്റെ ചുവട്ടിൽ ഇരുത്തി

ആദി ആ ശിവലിംഗത്തിന്റെ ശിരോഭാഗത്ത് കൈഅമർത്തി തലകുമ്പിട്ടു കൊണ്ട് മുരണ്ടു കൊണ്ടിരുന്നു

ചുടല ഒരു എറിഞ്ഞു തീർന്ന ചുടലകളത്തിൽ നിന്നും കൈ നിറയെ ചിതാഭസ്മം കൊണ്ട് വന്നവന്‍റെ ശിരസിൽ പൊത്തി

ദേഹമാകെ പുരട്ടി ഒപ്പം അവന്‍ കൈവെച്ച ശിവലിംഗത്തിലുമാ ചുടലഭസ്മ൦ വര്‍ഷിച്ചു

അതോടെ അവൻ പൂർണ്ണമായും ചിതാഭസ്മത്തിൽ മുങ്ങി

അവന്‍റെ കഴുത്തിലേ രുദ്രാക്ഷം അത്യുഗ്രമായി പ്രകാശിക്കുവാനാരംഭിച്ചു

അവനിലെ രൌദ്രത്തിന്റെ പ്രതീകമായി

 

ചിദാനന്ദ രൂപ ശിവോഹം ശിവോഹം

ചിദാനന്ദ രൂപ ശിവോഹം ശിവോഹം

 

എന്ന്  ചിതാഭസ്മ വിഭൂഷിതനായ ആദിശങ്കരൻ ഉരുവിട്ട് കൊണ്ടിരുന്നു

കോപം സഹിക്കാനകാതെ അവ൯ മുരണ്ടു കൊണ്ടിരുന്നു

സമീപമിരുന്ന ഡമരു കൈയിലെടുത്തു കൈ ഇടം വലമനക്കി താളമിട്ട്കൊണ്ടിരുന്നു

 

 

കാലഭൈരവന്റെ രൌദ്രം അവന്റെ മനസിലും ആത്മാവിലും നിറഞ്ഞുകൊണ്ടിരുന്നു

“ഉഗ്രകോപത്തിന്റെ കൈലാസപര്‍വ്വതത്തില്‍ വിരാജിക്കുന്ന തീക്ഷ്ണമായ ഭാവം അവനിലുടലെടുത്തുകൊണ്ടിരുന്നു

പ്രകൃതി പോലും നിര്‍ത്താതെ ചൂട് പിടിക്കുന്ന അവസ്ഥയിലെത്തി

ഇടിമിന്നല്‍ പോലും അതിതാപം നിറഞ്ഞതായിരുന്നു

ഉറച്ചതും ഘനഘാംഭീര്യമാർന്നതുമായ ശബ്ദത്തിൽ അവൻ പറയുവാൻ തുടങ്ങി

കൈയിലെ ഡമരു മുഴക്കിക്കൊണ്ട്

“ശിവശൈലത്തെ എന്റെ പ്രിയപ്പെട്ടവര്‍ യാതനയുടെയും ദുഖത്തിന്റെയും മനോവേദനയുടെയും അപമാനത്തിന്റെയും കഷ്ടതകളുടെയും കൈലാസപര്‍വ്വതം താണ്ടി കൈലാസനാഥനെ കണ്ടു കഴിഞ്ഞു ,,

അവരുടെ ദുഖവിമോചകനായ കാശിനാഥനാണ് ഞാന്‍

 ഞാൻ തന്നെ ശങ്കരൻ

ഞാൻ തന്നെ മഹാദേവ൯ 

ഞാൻ തന്നെ കാലഭൈരവ൯

അവൻ തന്നെയാണ് ഞാൻ

ഞാൻ തന്നെയാണ് അവൻ

സർവ്വനാശക൯

 ചിദാനന്ദ രൂപ ശിവോഹം ശിവോഹ൦

 

ആദി ചാടി എഴുന്നേറ്റു

മറ്റൊരു ചുടലകളത്തിൽ നിറഞ്ഞു കിടന്ന ചുടലഭസ്മം എടുത്തു ദേഹമാകെ പൊത്തി

തലയിലും മുഖത്തും ദേഹത്തും

മണ്ണിൽ ശക്തിയിൽ കാലുകൾ പതിപ്പിച്ചു കൊണ്ടിരുന്നു

തന്റെ കൈയിലിരിക്കുന്ന ഡമരുവില്‍ നിന്നുയരുന്ന താളത്തിന് അനുസൃതമായി അവന്റെ പാദങ്ങള്‍ മണ്ണില്‍ താളം ചവിട്ടികൊണ്ടിരുന്നു.

ശരിക്കും അവനിൽ ആദിയോഗിയായ രുദ്രൻ ആവേശിച്ചതുപോലെ

പ്രകൃതിപോലും ആ താളംചവിട്ട് ആസ്വദിക്കുന്ന പോലെ

എങ്ങും ശക്തിയായ കാറ്റ്

ഇടിവെട്ടും ഇടിമിന്നലും

നീണ്ട തലമുടിയും താടിയും ഭസ്മത്തിൽ മുങ്ങി യോഗി രൂപത്തിൽ അവൻ ഉറഞ്ഞു താളം ചവിട്ടി

അവന്റെ മുഖമാകെ ഉഗ്രകോപം നിറഞ്ഞിരുന്നു

അവൻ സ്വയം മറന്നുപോയിരുന്നു

മനസിലും ശരീരത്തിലും ആത്മാവിലും ശിവഭാവം മാത്രം

ആളി കത്തുന്ന ചിതയുടെ  ഉള്ളിലേക്ക് അവൻ പ്രവേശിച്ചു

കത്തുന്ന കനലുകളിൽ കാൽപതിപ്പിച്ചു ഉറഞ്ഞു താളം ചവിട്ടി കൊണ്ടിരുന്നു

വൃദ്ധഭ്രാന്തനത് കണ്ടു തൊഴുകൈയുടെ കണ്ണീർ വാർത്തു കരഞ്ഞു

കാളിചരൺ കൈയിലെ ഏകതാര മീട്ടി കൊണ്ട് പ്രാത്ഥിച്ചു കൊണ്ടിരുന്നു

ലോപമുദ്ര കൈയിലെ ദുഗിയിൽ താളമിട്ടു കൊണ്ടാ കാഴ്‌ച കണ്ണുനിറയെ കണ്ടു പ്രാർത്ഥിച്ചു

ചുടല വേഗമോടി പോയി ഒരു ശംഖെടുത്ത് ശക്തിയിൽ ഊതി ശംഖനാദം മുഴക്കി

ചിതയുടെ കനലുകൾക്കുള്ളിൽ തേജോരൂപനായ രൗദ്രഭാവം നിറഞ്ഞ അറിവഴകനായ ആദിശങ്കരൻ ഡമരുകനാദത്തിൽ ഉറഞ്ഞു താളം ചവിട്ടികൊണ്ടിരുന്നു.

ഒരു ഭ്രാന്തനെ പോലെ

ഒരു ചണ്ഡാളനെ പോലെ

ആദിയോഗിയെ പോലെ

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.