അപരാജിതന്‍ 21 [Harshan] 10722

ശ്മാശാനഭൂമിയിൽ

 കത്തിയെരിയുന്ന ചിതക്ക് മുന്നിൽ ചുടലയുടെ കൂടെ ബാവുൽ ഗായകരായ ദേശാടനക്കാരായ കാളിചരണും മകൾ ലോപമുദ്രയും ഉണ്ടായിരുന്നു

പെട്ടെന്ന് ചുടല എഴുന്നേറ്റു നിന്ന് കൊണ്ട് ആകാശത്തേക്ക് നോക്കി

പുലമ്പാൻ തുടങ്ങി

 

“അറിവ് കെട്ട കിളവാ ,,,,

ഉനക്ക് ശങ്കരനേ തെരിയാത്

അവനോടെ സക്തിയും തെരിയാത്

അവൻ അറിവുക്കു അഴകായവൻ ,,,

അറിവും അഴകും സേർന്തവൻ

അവൻ അറിവഴകന്‍

 

“അറിവില്ലായ്മ എന്ന അന്ധകാരത്തിൽ നിന്നും നിങ്ങളെ കൈപിടിച്ച് ഉയർത്തുവാൻ

ഇന്നവൻ ഒരു വിദ്യാലയ൦ നിർമ്മിച്ചില്ലെ ,,

നിങ്ങളുടെ കുട്ടികൾക്കു പാഠം ചൊല്ലിക്കൊടുത്തു തുടങ്ങിയില്ലേ ,,,

അപ്പോൾ നിരക്ഷരതയെന്ന അടിമത്തത്തിൽ നിങ്ങൾ മോചിക്കപ്പെട്ടില്ലേ ,,,

അവനല്ലേ അറിവഴക൯,,, അവനല്ലേ രുദ്രതേജന്‍  ”

നിന്‍റെ നെഞ്ചോടു ചേർത്ത് ബന്ധിച്ചത് അവനെയാണ്,,,,,,,,,,

അവസാനമായി നീ വിളിച്ചത് അവനെയാണ്

നീ കണ്ണീർ വാർത്തത് അവനെയോർത്താണ്,,,,,,,,,

അവൻ സത്യമാണെങ്കിൽ ,,,,,,,,,,

അവൻ കാത്തുകൊള്ളും ,,,,,

അവൻ,,,,അന്ത ശങ്കരൻ ,,,,,,,,,,,,,,,,,,,,,,

ശിവനെ ,,,,,,,,,,,,,,,,,,,,,

പെരുമാളേ ,,,,,,,,,,,,,,,,,,,,,”

 

അവനിവിടെ വരാൻ നേരമായി

എന്‍റെ ചക്രവർത്തിക്കിവിടെ വരാൻ നേരമായി ”

“ശിവനെ ,,,,,,,,,,,,,,,,,,എന്‍റെ ദൈവമേ ,,,,,,,,,,,,,,,,,,”

 

<<<<<O>>>>>

 

ശംഭവിയിലെ പാലത്തിന് മുകളില്‍

 

പാലത്തിൽ നിന്നും അവൻ ,

അറിവഴകനായ ആദിശങ്കരൻ ഒറ്റക്കുതിപ്പിന് ശാംഭവിയുടെ ആഴങ്ങളിലേക്ക് കുതിച്ചു.

അതെ സമയം തന്നെ ശക്തിയായി ഇടിമിന്നൽ ഉണ്ടാകാൻ തുടങ്ങി

ആ ഇടിമിന്നൽ വെള്ളത്തിനടിയിൽ അവനു പ്രകാശം പകർന്നു കൊണ്ടിരുന്നു

ആദി അതി വേഗം ആഴങ്ങളിലേക്ക് നീന്തി താഴ്ന്നു കൊണ്ടിരുന്നു

ഒരു ശക്തനായ സ്രാവിനെ പോലെ ,,

 

ഇടയ്ക്കിടെ മണ്ണിലും ജലത്തിനും പതിക്കുന്ന ഇടിമിന്നൽ അവനു അടിത്തട്ട് കാണിച്ചു കൊണ്ടിരുന്നു

അവന്‍റെ വായിൽ നിന്നും കുമിളകൾ പോയിക്കൊണ്ടിരുന്നു

ആദിയുടെ മനസിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നു

സ്വാമി മുത്തശ്ശനെ എങ്ങനെയെങ്കിലും രക്ഷിക്കണം

മനസ്സിൽ അവൻ മഹാദേവനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു

നദിയുടെയുള്ളിൽ വള്ളിച്ചെടികൾക്കിടയിൽ മാറിൽ ശിവനെ ചേർത്ത് ബോധമറ്റു കിടക്കുന്ന സ്വാമി മുത്തശ്ശനെ അവൻ കണ്ടു

ആ വെള്ളത്തിൽ പോലും അവന്‍റെ കണ്ണുകൾ ആ കാഴ്‌ച കണ്ടു നിറഞ്ഞു

അവൻ ശക്തിയിൽ ജലമർദ്ദത്തെ ഭേദിച്ച് ആ വൃദ്ധനു സമീപത്തെക്കു നീന്തിയടുത്തു

ശിവലിംഗത്തിൽ കെട്ടിയ കയറിൽ മുറുകെ പിടിച്ചു

അതിവേഗം തിരികെ നീന്തി

മീനിനെയും വെല്ലുന്ന വേഗത്തിൽ

അതിശക്തമായി ഇടിമിന്നിക്കൊണ്ടിരുന്നു

അപ്പോളേക്കും ശിവശൈലത്തുള്ളവർ അവിടെഎത്തിയിരുന്നു

നൂറുകണക്കിന് ഗ്രാമീണർ

അവർ സ്വാമി മുത്തശനു വേണ്ടി നെഞ്ചിലിടിച്ചു നിലവിളിച്ചുകൊണ്ടിരുന്നു

ആദി ആ വൃദ്ധനെയും വഹിച്ചു കൊണ്ട് അതിവേഗം കര ലക്ഷ്യമാക്കി നീന്തി കൊണ്ടിരുന്നു

മഹാദേവന്‍റെ ഭക്തർക്ക് എന്നും സംരക്ഷണമായി ശങ്കരൻ ഉണ്ടാകും എന്ന് തെളിയിച്ചു കൊണ്ട് തന്നെ

അവൻ വെള്ളത്തിന്‍റെ മുകൾത്തട്ടിൽ എത്തി

ശ്വാസമെടുത്തു

പാലത്തിനു മുകളിൽ നിന്നും എല്ലാവരും കണ്ടു

അവർ വേഗം പാലം ഇറങ്ങി

കര ലക്ഷ്യമാക്കി കരഞ്ഞു വിളിച്ചു കൊണ്ട് ഓടി

ആദി , അതിവേഗം കരയിലേക്ക് നീന്തിയടുത്തു

ഒടുവിൽ അവൻ കരഎത്തി

സ്വാമി മുത്തശ്ശനെ കരയിലേക്ക് കയറ്റി കിടത്തി

ആ സാധു , ശിവലിംഗത്തെ കെട്ടിപുണർന്നു കിടക്കുകയായിരുന്നു

ആദി ആ ശിവലിംഗ൦ വേഗം അഴിച്ചു മാറ്റി

അപ്പോളേക്കും കരച്ചിലോടെ ഗ്രാമീണർ എല്ലാരും അവിടെയെത്തി

ആദി വേഗം അദ്ദേഹത്തെ കമഴ്ത്തി കിടത്തി

ഞെക്കി വെള്ളം കളഞ്ഞു

വൈദ്യര് മുത്തശനും സഹായിച്ചു കൊണ്ടിരുന്നു

പ്രഥമശ്രുശ്രൂഷകൾ കൊടുത്തപ്പോൾ

ഒരു ദീർഘമായ ശ്വാസം എടുത്ത് കൊണ്ട്  മുത്തശ്ശൻ കണ്ണ് തുറന്നു

“ശങ്കരാ ,,,,,,,,,,,,,,,,,,,,,,”എന്ന് മന്ത്രിച്ചു  കൊണ്ട്

എല്ലാവരും അദ്ദേഹത്തിന്‍റെ കാലുകളും ദേഹവും തടവി ചൂട് പിടിപ്പിച്ചു

പിന്നെ ആദി ഒരു കാഴ്‌ചക്കാരനായി മാറി നിൽക്കുക മാത്രം ചെയ്തു

എല്ലാരും പൊട്ടിക്കരയുകയായിരുന്നു

“എന്തിനാ മുത്തശ്ശാ ,,,എന്നെ വിട്ടു പോകാൻ നോക്കിയത് ?’ ശംഭു കെട്ടിപിടിച്ചു അലമുറയിട്ട് കൊണ്ട് ചോദിച്ചു

“എന്തിനാ സ്വാമി ,,നീ ഞാൻ ഇവിടെ ഉള്ളപ്പോ എനിക്ക് മുന്നേ  ചാകാൻ പോയത് ” വൈദ്യരു മുത്തശൻ ചോദിച്ചു

എല്ലാം കണ്ണുനീർ വാർത്തു കേട്ടതലാതെ മറുപടി ഉണ്ടായിരുന്നില്ല സ്വാമി മുത്തശ്ശന്”ഞങ്ങൾക്കു ,തുണയായി നിങ്ങളൊരാളല്ലേ ഉള്ളു ,,പിന്നെ എന്തിനാ ഞങ്ങളെ അനാഥരാക്കി പോകാൻ നോക്കിയേ ,,,നിങ്ങള് പോയാ പിന്നെ ഞങ്ങൾക്കാരാ ഉള്ളത് ”

“എന്തിനാ സ്വാമി മുത്തശ്ശ,,, ഞങ്ങളോട് ഇത്രയും ഇഷ്ടക്കേട് കാട്ടിയത് ”

 

“മുത്തശ്ശൻ പറയുന്നത് അനുസരിക്കുന്നതല്ലാതെ ഞങ്ങൾ ആരെങ്കിലും എതിർത്തിട്ടുണ്ടോ ,,പിന്നെ എന്തിനാ ഞങ്ങളോട് പോലും പറയാതെ ചാകാൻ തുനിഞ്ഞേ ”

“പറ സ്വാമി അയ്യാ ,,,ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ ”

എല്ലാരും ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

അതെല്ലാം ,,കേട്ട് ആദി സത്യത്തിൽ കരയുന്ന അവസ്ഥയിൽ ആയിരുന്നു ,,തന്‍റെ പ്രിയപ്പെട്ടവർ സങ്കടപ്പെടുന്ന അതെ അനുഭവമാണ് അവനപ്പോൾ ഉണ്ടായത്

അവൻ വന്നു മുത്തശന്‍റെ അടുത്തിരുന്നു

പുറത്തു മെല്ലെ തലോടി

അവൻ കണ്ണുകൾ നിറഞ്ഞു തൊണ്ടയൊക്കെ ഇടറി ചോദിച്ചു

“എന്തിനാ മുത്തശ്ശാ ,,,,,,,,,,,,,,,,,,,,മരിക്കാൻ നോക്കിയേ ,,,,,,,,,,,,?”

ആദിയെന്ന അറിവഴകന്‍റെ ചോദ്യം കൂടെ ആയപ്പോൾ അദ്ദേഹത്തിന് പിടിച്ചു നില്ക്കാനായില്ല

അദ്ദേഹം അവനെ കെട്ടിപിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി

ഒരു കൊച്ചു കുട്ടി കരയുന്ന പോലെ വാവിട്ടു കരയുകയായിരുന്നു

ഏങ്ങലടിച്ച് വിങ്ങി പൊട്ടി

“കരയല്ലേ മുത്തശ്ശാ ,,,,,,,,” അവൻ വിതുമ്പി പറഞ്ഞു

ഗ്രാമീണർ ആ മണ്ണിൽ ഇരുന്നു ആ കാഴ്‌ച കണ്ടു കരഞ്ഞുപോയിരുന്നു

 

ശൈലജ അദ്ദേഹത്തിന്‍റെ അടുത്തിരുന്നു കാലു പിടിച്ചു പറഞ്ഞു

“മുത്തശ്ശ ,,,,,,,,,,,,ഇങ്ങനെ ചെയ്യല്ലേ മുത്തശ്ശാ ,,,,,,,,,,,ഞങ്ങൾ ഇല്ലേ കൂടെ ,,,എല്ലാ ദുരിതവും നമ്മൾ ഒരുമിച്ചനുഭവിച്ചതല്ലേ ,,,ഇനിയും അനുഭവിക്കാം ,, ആരും ഒരു പരാതിയും പറയില്ല ,,,ഇനി നമ്മളെ ഒഴിപ്പിയ്ക്കാൻ വന്നാലും ,,നമ്മളാരും ഇറങ്ങില്ല ,, അവര് നമ്മുടെ വീടൊക്കെ പൊളിക്കാൻ വരുന്ന ആ യന്ത്രങ്ങളുടെ മുന്നിൽ നിൽക്കാം …അത് കയറി നമ്മളും തീർന്നോട്ടെ ,,, അത്ര അല്ലെ വേണ്ടൂ ,,, ഇനി ഇങ്ങനെ ഒന്നും ചെയ്യല്ലേ മുത്തശ്ശ ,,,,,,,,,,,,,,,,,,,,,,” അവൾ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു

അദ്ദേഹം ഒന്നും പറയാതെ വിങ്ങി പൊട്ടി

” ,,ആ കുട്ടി വന്നില്ല ,,,,,,,,,ഇന്നാ അഘോരി പറഞ്ഞ അവസാന ദിവസം ,,,ഇന്നും വന്നില്ല ,,,ഇനിയൊരിക്കലും ,,വരില്ല ,,,,നമ്മൾ എന്നും അടിമത്തത്തിൽ കിടക്കാനാ വിധി ,,,,,,,അത്രയും വിശ്വാസത്തോടെയാ ഇന്ന് ഞാൻ ഇരുന്നത് ,,,,,,,,,അവൻ വന്നില്ല ,,,അവനും നമ്മളെ വേണ്ടാ ………….അവൻ വരില്ല ,,നമ്മൾ ഇങ്ങനെ കിടന്നു നരകിക്കും ,,, സഹിക്കാൻ പറ്റിയില്ല ,,, അതാ ഞാൻ ഇങ്ങനെ ചെയ്‌തത് “

ഒടുവിൽ അദ്ദേഹം കരഞ്ഞു കൊണ്ട് കാരണം വെളിപ്പെടുത്തി

ആരാണെന്നു മാത്രം ആദിക്ക് മനസിലായില്ല

അത് കേട്ട് വൈദ്യരു മുത്തശ്ശൻ പറഞ്ഞു

“വേണ്ട ,,,ആരും വേണ്ട ,,,ആരും വരണ്ട ,,,നമ്മൾ ഇത്രയും കാലം അടിമത്വത്തിൽ കഴിഞ്ഞില്ലേ ,,,,ഇനിയും കിടക്കാം ,,,,,,,,ജീവിതകാല൦ മൊത്തം കിടക്കാം ,,, നമ്മളടിമകളാടാ സ്വാമി ,,,,,നമ്മള്‍ തെണ്ടികളല്ലേ ,,,,നമുക്ക് മരണം വരെയും അങ്ങനെ കഴിയാടാ ,,,,,,,,,,,,നീ വിഷമിക്കല്ലേ ,,,” പൊട്ടി കരഞ്ഞു കൊണ്ട് അദ്ദേഹത്തെ കെട്ടിപിടിച്ചു

ആരും വരണ്ട ,,,,,,,,,,ശങ്കരന് നമ്മളെ വേണ്ടാ ,,പിന്നെയാണോ ,,,,,,,,,നീ വാ നമുക് പോകാം ,,,വാ എഴുന്നേൽക് ,,,,,,:”

വൈദ്യരു മുത്തശ്ശൻ സ്വാമിയെ എഴുന്നേൽപ്പിച്ചു

കൈ പിടിച്ചു നടന്നു

അവർക്കു പുറകെ ഗ്രാമീണരും

ആദി അവിടെ തന്നെ സങ്കടത്തോടെ ഇരുന്നു പോയി

അവന്‍റെ കൂടെ ശൈലജയും ഉണ്ടായിരുന്നു

“വാ ,,,,,,മോളെ ” എന്ന് ഉമാദത്തൻ വിളിച്ചപ്പോൾ അവൾ കണ്ണുകൾ തുടച്ചു എഴുന്നേറ്റു

അപ്പോളേക്കും ഒരു മഴകോൾ തുടങ്ങിയിരുന്നു

“ശൈലജെ ,,,,,,,,”

അവൾ വിളികേട്ടു തിരിഞ്ഞു നോക്കി

ആര് വരാത്തതിനാ സ്വാമി മുത്തശ്ശൻ മരിക്കാൻ പോയത് ,,അത്രക്കും അദ്ദേഹം ആരെയാ കാത്തിരിക്കുന്നെ ,,നിങ്ങൾ ആരെയാ കാത്തിരിക്കുന്നെ ?

എഴുന്നേറ്റു കൊണ്ട് ആദി ചോദിച്ചു

“അതൊരു കടംകഥയാ ,,, ഒരിക്കലും വരാൻ പോകാത്ത ഒരാളാ ” ഇടറുന്ന ശബ്ദത്തോടെ അവൾ മറുപടി പറഞ്ഞു

“ആരാ ,,,,,,,ആരാ അത് ?” 

“ഇരുപത്തി ഏഴു വർഷങ്ങൾക്കു മുൻപ് കന്നി മാസത്തിലെ തിരുവാതിരയിൽ പിറന്നവന്‍”

രുദ്രതേജന്‍  “

ശൈലജയുടെ  നാവിൽ നിന്നും ആ വാക്കുകൾ പുറപ്പെട്ട സമയത്തു

അതിശക്തിയിൽ സഹസ്രസൂര്യസമപ്രഭയോടെ  ഒരു മിന്നൽ ശാംഭവി നദിയിലേക്ക് പതിച്ചു

സ്തബ്ധനായി ആദി അവളെ നോക്കി നിന്നു

ശൈലജ കണ്ണുനീർ ഒപ്പി തിരികെ നടന്നു

“ഇരുപത്തി ഏഴു വർഷങ്ങൾക്കു മുൻപ് കന്നി മാസത്തിലെ തിരുവാതിരയിൽ പിറന്ന രുദ്രതേജൻ ”

താൻ ,,,,,,,,,,,,,,താൻ തന്നെ ,,,,,,,,,,,രുദ്രതേജൻ  എന്ന ആദിശങ്കരൻ

അവനു ദേഹം വിറകൊള്ളുവാൻ തുടങ്ങി

കാലുകൾ നിലത്തുറക്കാതെ അവൻ ആ മണ്ണിൽ ഇരുന്നു

അവിടെ സ്വാമി മുത്തശ്ശൻ നെഞ്ചിൽ മുറുകെ കെട്ടിയ ആ ശിവലിംഗത്തിൽ അവൻ സ്പർശിച്ചു ആ ശിവലിംഗത്തിലേക്ക് ഭയത്തോടെ അത്ഭുതത്തോടെ ആശ്ചര്യത്തോടെ ആദരവോടെ നോക്കി

 

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.