അപരാജിതന്‍ 21 [Harshan] 10723

ഗോപികൃഷ്‌ണനെ കൊണ്ടാക്കി ആദി തിരികെ ശിവശൈലത്തു എത്തി ചേർന്നു.

ആ സാധു ഗ്രാമീണർ എല്ലാവരും ആ പുല൪വേളയിലും ഉണർന്നിരിക്കുകയായിരുന്നു

എല്ലാവര്ക്കും അറിവഴക൯ എന്ന പരദേശിയായ യുവാവിനോട് ഒരുപാട് ബഹുമാനവും താത്പര്യവും നന്ദിയും എല്ലാ൦ കൂടിയ പോലെ,,,

അവൻ ഷെഡിൽ വന്നു കയറി നോക്കി

ഓരോ മാതാപിതാക്കളും കൈകളിൽ മാറി മാറി ഐ വി ഫ്ലൂയിഡ് പിടിച്ചു നിൽക്കുന്ന കാഴ്‌ച അവനെ അപ്പോളും നൊമ്പരപെടുത്തി

അവൻ വേഗം അവിടെ ഉള്ളവരെ വിളിച്ചു മൂന്ന് നിരയായി കയർ കെട്ടി വലിച്ചു നിർത്തിപ്പിച്ചു

എന്നിട്ടു ഐവി ബോട്ടിൽ അതിൽ തൂക്കി ഇടീപ്പിച്ചു

എന്നിട്ടു എല്ലാരോടും കുട്ടികളുടെ ഒപ്പം ഇരുന്നോളാൻ പറഞ്ഞു

പലരും അവന്‍റെ കാൽ തൊട്ടു കരയുകയായിരുന്നു

എല്ലാം അവനെ ഒരുപാട് നോവിപ്പിച്ചു

മുതിർന്നവർക്കും മരുന്നുകൾ കഴിച്ചതിനാൽ ശർദിലും വയറിളക്കവും വേദനയും ഒക്കെ മാറുകയും ചെയ്തു

എല്ലാരും പുറത്തു ഇരിക്കുകയാണ്

ആദി ഷെഡിനു പുറത്തേക്കു വന്നപ്പോൾ അവർ എഴുന്നേറ്റു നിന്നു

നിങ്ങൾ ഇന്ന് തന്നെ ആ അരിയൊക്കെ റേഷൻ കടയിൽ തിരിച്ചേല്പിക്കണം , എന്നിട്ടു നല്ല അരി തരാൻ പറയണം ,, ഈ വിഷം ഒന്നും കഴിക്കാൻ അല്ല നമ്മൾ കാശ് കൊടുക്കുന്നത് ”

“അറിവഴകാ ,,,,ഇന്ന് അവധിയാണ് ,,അതുകൊണ്ടു മുതലിയാർ മുതലാളി ഉണ്ടാവില്ല ,,നാളെയെ നമുക് കിട്ടുകയുള്ളു ”  ഉമാദത്തൻ പറഞ്ഞു

“ശരി ,,,എന്നാൽ ഇന്ന് ഒരു ദിവസത്തേക്ക് നമുക് പരിഹാരം ഉണ്ടാക്കാം ,,, ആരും വിഷമിക്കണ്ട ,,,”

അപ്പോൾ ആണ് ശംഭു കരഞ്ഞു കൊണ്ട് ഓടി വന്നത്

“മുത്തശനെ കാണാനില്ല ” അവൻ ഉറക്കെ നിലവിളിച്ചു

“അയ്യോ ,,,എവിടെ പോയി ” ഉമാദത്തൻ ചോദിച്ചു

“അറിഞ്ഞൂടാ ,,മാമ ,,,” ആകെ സങ്കടത്തിൽ ആയിരുന്നു മുത്തശ്ശൻ ,,,

അതുകൂടി കേട്ടതും എല്ലാവരും ആകെ ആശങ്കയിലും വിഷമത്തിലും ആയി

“എന്തേലും പറഞ്ഞിരുന്നോ ,,?” ആദി ചോദിച്ചു

“ഇല്ല അപ്പുവേട്ടാ ,,,,,,,,,,,,,,” ശംഭു വിതുമ്പി പറഞ്ഞു

“ഇന്നേരത്തു ഇപ്പൊ എവിടെ പോയിട്ടുണ്ടാകും ?” ആദി ചോദിച്ചു

“അറിവഴകാ ,,,വണ്ടി ഒന്നെടുക്ക് നമുക്കൊന്നു തേടി നോക്കാം ,,,,,,,,,,;” വൈദ്യർ മുത്തശ്ശൻ അപേക്ഷിച്ചു

“എങ്കിൽ ,,,,,,,,,വാ ,,,,,,,,,,,,”

ആദി ജീപ്പെടുത്തു മുത്തശ്ശനും ശംഭുവും ഉമാദത്തനും ബാലവരും മറ്റു മുതിര്ന്നവരും ജീപ്പിൽ കയറി

അവൻ വേഗം ജീപ്പെടുത്തു

അതിവേഗം പുറത്തേക്കു തിരിച്ചു.

ഒരു കവലയിൽ എത്തിയപ്പോൾ അതിൽ കുറച്ചു പേര് ഇറങ്ങി

പല വഴിക്കായി തിരിഞ്ഞു പോകുവാൻ

ആദിയും ശംഭുവും വൈദ്യരു മുത്തശനും ജീപ്പിൽ വൈശാലി റൂട്ട് എടുത്തു

അവിടെ “സ്വാമി അയ്യാ ” എന്നും ,മുത്തശാ എന്നും വിളി മുഴങ്ങുവാൻ തുടങ്ങി

ആ പാവത്തിനെ തേടി

ആദി അല്പം മുന്നോട്ടു പോയി ശ്മാശാനഭൂമി എത്തുന്നതിന്‍റെ കുറച്ചു മൂന്നായി ആണ്

ശാംഭവി നദിക്കു മുകളിലൂടെ പണി പാതിയിൽ നിർത്തിയിരിക്കുന്ന പഴക്കം ചെന്ന പാലത്തിന്‍റെ നടുക്കായി ആരോ നിൽക്കുന്നതുപോലെ ആദിക്ക് തോന്നിയത്

“അവിടെ ആരോ ഉള്ള പോലെ ”

അവൻ പറഞ്ഞു

അവിടെ വണ്ടി നിർത്തി

എല്ലാരും ഇറങ്ങി

പഴക്കം ചെന്ന പാലത്തിലേക്ക് അവർ കയറി

ആദി കൈയിലെ ടോർച്ചടിച്ചു നോക്കി

“സ്വാമി മുത്തശനാണ് ,,,” ആദി പറഞ്ഞു

അവർ അദ്ദേഹത്തിന്‍റെ അടുത്തേക്ക് വേഗം നടന്നടുത്തു

ടോർച്ചിന്‍റെ വെളിച്ചത്തിൽ ആ ദൃശ്യം കണ്ടു മൂവരും നടുങ്ങി തരിച്ചു പോയി

പാലത്തിന്‍റെ  തകർന്ന കൈവരിയിൽ വരിയൊരു കരിങ്കൽ ശിവലിംഗം

അത് നെഞ്ചോടു ചേർത്ത് സ്വാമി മുത്തശ്ശൻ കെട്ടിയിരിക്കുന്നു

നെഞ്ചിൽ ഭാരമുള്ള കരിങ്കൽ ശിവലിംഗ൦ കെട്ടി ശാംഭവിയിൽ ചാടി മരിക്കാൻ ആണ് സ്വാമി മുത്തശ്ശൻ ഒരുങ്ങിയിരിക്കുന്നത്

ഇനിയൊരിക്കലും ശാംഭവിയുടെ ആഴങ്ങളില്‍ നിന്നും ഉയര്‍ന്നു വരാതെയിരിക്കുവാനായി പ്രാണനായ ശങ്കരനെ നെഞ്ചോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നു

“മുത്തശാ ,,,,,,,,,,” എന്ന് ശംഭുവും ആദിയും ഓടിയടുത്തുകൊണ്ടു അലറിവിളിച്ചു

“സ്വാമി ” എന്ന് ചങ്ങാതിയായ  വൈദ്യരു മുത്തശ്ശനും

അപ്പോഴേക്കും

“ശങ്കരാ ” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് തന്‍റെ നെഞ്ചിൽ ചേർത്ത് കെട്ടിയ ശിവലിംഗവുമായി ആ പരമസാഥ്വികനും സാധുവുമായ ആ ശിവഭക്തൻ പാർവതി ദേവി നദിയായ് ഒഴുകുന്ന ശാംഭവി നദിയുടെ ഏറ്റവും ആഴമുള്ള കയത്തിലേക്ക്  സ്വന്തം ജീവൻ ശിവപാദത്തിൽ ലയിയാക്കുവാനായി സ്വയമെടുത്ത് ചാടിയിരുന്നു.

മൂവരും അലറിവിളിച്ചു കൊണ്ട് കൈവരിക്കരികിലേക്ക് ഓടിയടുത്തു.

ഇനി ഒരു രക്ഷ അദ്ദേഹത്തിനില്ല

അവിടെ പോയവർ ആരും തിരികെ വന്നിട്ടുമില്ല

ശംഭു അലറി കരഞ്ഞു കൊണ്ട് കുഴഞ്ഞു വീണു

വൈദ്യർ മുത്തശ്ശൻ കൈവരിയിൽ പിടിച്ചു ഹൃദയം പൊട്ടി നിന്നു

ശിവശൈലനിവാസികളുടെ പിതൃതുല്യനായ സ്വാമിമുത്തശ്ശന്‍ തന്‍റെ പ്രാണനെ ശങ്കരപാദങ്ങളില്‍ സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു

<<<<<O>>>>>

 

അതേ സമയം

 

മുത്യാരമ്മയുടെ മാളികയിൽ

പുലർച്ചെയുള്ള മുട്ടുകേട്ടാണ്  ഉറക്കത്തിൽ നിന്നുമുണർന്നു അമ്രപാലി വാതിൽ തുറന്നത്.

നോക്കുമ്പോൾ ദാദിയമ്മയായിരുന്നു

“എന്താ ദാദിയമ്മാ ?” അവൾ ചോദിച്ചു

“ചാരു എവിടെ ?’

“അവൾ നല്ല ഉറക്കത്തിലാ ”

ദാദിയമ്മ അതുകേട്ടു വാതിൽ  പാളി നീക്കി ഉള്ളിലേക്ക് പ്രവേശിച്ചു

ഉറങ്ങി കിടക്കുകയായിരുന്ന ചാരുവിന്‍റെ സമീപമെത്തി

“ചാരു ,,,,,,,,,,,,മോളെ ,,,,,,ചാരു ” അവർ വിളിച്ചു

ചാരുലത കണ്ണുകൾ തുറന്നു

പെട്ടെന്ന് എഴുന്നേറ്റു

നല്ല നോവുണ്ടായിരുന്നു അപ്പോളും അവൾക്ക്

“എന്താ ദാദിയമ്മ ?” അവൾ ചോദിച്ചു

“മോളെ ,,ഒരു സംഭവമുണ്ടായി ”

“എന്ത് സംഭവം ,,,?”

അവൾ ചോദിച്ചു

എന്തെന്നറിയുവാനായി അമ്രപാലിയും ചരുവിന്‍റെ സമീപം വന്നു നിന്നു

“കുലോത്തമനു അപകടം പറ്റി ”

അതുകേട്ടു ഇരുവരും അത്ഭുതത്തോടെ ,,,എന്താ എന്താ എന്ന് ചോദിച്ചു

“അതെ മക്കളെ ,,രാത്രി വൈകി കുലോത്തമൻ ഇവിടെ നിന്നും ഇറങ്ങിയതാ കള്ളു കുടിച്ചു ബോധമില്ലാതെ ,, ഏതോ വണ്ടി വന്നിടിച്ചതാ ,,”

“ആണോ എന്നിട്ടു എന്തേലും പറ്റിയോ ?” അമ്രപാലി ചോദിച്ചു

“പറ്റിയൊന്നോ ,,, തെറിച്ചു പോയി ശക്തിയിൽ കവയിടിച്ചാണ് സിമന്റ്‌ തൂണിൽ വീണത് , അവന്‍റെ കരു ഉടഞ്ഞു കലങ്ങി തകർന്നു പോയി ,,,മാത്രവുമല്ല ,,അവയവത്തിൽ മുള്ളു കമ്പി കുത്തി കീറി പിളർന്നു പോയീന്നാ കേട്ടത് ,,,”

അമ്രപാലിയും ചാരുലതയും സ്തബ്ദരായി അത് കേട്ട് നിന്ന് പോയി

“ചാരു ,,അവന്‍റെ അവയവം കീറിയകന്നു ,,അവനിനിയൊരിക്കലും അതുവെച്ചു നിന്നെ ഉപദ്രവിക്കാൻ പറ്റില്ല,, ഏതു വണ്ടി ഇടിച്ചു എന്നൊന്നും ആർക്കും അറിയില്ല ,,കണ്ടവരും ഇല്ല ,, ”

“ഇതറിഞ്ഞപോ നിന്നെ അറിയിക്കണം എന്ന് തോന്നി ,, മുത്തി ,,,ആശുപത്രിയിൽ പോയിരിക്കുകയാ ,,,എന്നാ നിങ്ങൾ കിടന്നോ ,,,,,,,,,,,,,,”

ദാദിയമ്മ വേഗം മുറിയിൽ നിന്നും പുറത്തു കടന്നു

ചാരു അമ്രപാലിയെ നോക്കി പുഞ്ചിരിച്ചു

“അത് ശങ്കരനാ അമിയേച്ചി ,,,, എന്‍റെ ശങ്കരൻ തന്നെയാ ,,,,,,,,,,അവനുള്ള കുറച്ചു ശിക്ഷ ഇപ്പോ കൊടുത്തതാ ”

ചാരുലത കൈകൾ കൂപ്പി

എന്നിട്ടു കിടന്നു

“ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര എന്ന് ഉരുവിട്ട്കൊണ്ടിരുന്നു

 

അമ്രപാലിയുടെ ദേഹം ആകെ വിറക്കുകയായിരുന്നു

അവൾ വേഗം മുറിയുടെ മൂലയിലേക്ക് താൻ വായിച്ചു പകുതിയാക്കി വലിച്ചെറിഞ്ഞ ശിവകഥാസംഹിതക്കരികിലേക്ക് ചെന്നു വിറച്ചു കൊണ്ട് അത് കൈകളിൽ എടുത്തു

അന്നേരം അവളുടെ മനസിൽ താൻ പറഞ്ഞ വാക്കുകളാണ് ഓർമ്മ വന്നത്

 

“”അവളുടെ ,,,ഒരു ശങ്കരൻ ,,,, അങ്ങേർക്കു ശക്തിയുണ്ടെങ്കിൽ ആ കുലോത്തമനു നല്ലതു കൊടുക്കട്ടെ ,,,എന്നിട്ടേ  ഞാനാ പുസ്തകം കൈകൊണ്ട് തൊടുകയുള്ളു ”

അവൾ ഭയത്തോടെ ആ പുസ്തകം മേശപ്പുറത്ത്‌ വെച്ചു.

ഭക്തിയോ അത്ഭുതമോ ഭയമോ ആശങ്കയോ എന്തെന്നു പോലും അറിയാത്ത ഒരു മനോനിലയിൽ ആയിരുന്നു അവൾ

ആ പുസ്തകം എടുത്തു തൊട്ടു നെറ്റിയിൽ സ്പർശിച്ചു

അവൾ അറിയാതെ നാവിൽ ജപിച്ചു തുടങ്ങി

“നമഃ ശിവായ ,,,,,,,,,,,നമഃ ശിവായ ,,,,,,,,,,,നമഃ ശിവായ ”

എന്ന പഞ്ചാക്ഷരി

<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.