“ശങ്കരനെന്താ കുടിക്കാൻ വേണ്ടത് ?”
“ഒരു ചായ കിട്ടോ ,,,”
“ചായ അല്ലെ അവിടെ ഇരിക്കുന്നത് “
ആദി സൈഡിൽ നോക്കിയപ്പോ ഒരു ചില്ലുഗ്ലാസ്സിൽ നല്ല ചൂടൻ ചായ
“അവനങ്ങു അത്ഭുതപ്പെട്ടു പോയി
“ഇതൊക്കെ എങ്ങനെ തേന്മൊഴി “
“ഞാൻ ഒരു യക്ഷി അല്ലെ ,, അപ്പോ ഇതൊക്ക സാധിക്കുന്നു “ പുഞ്ചിരിയോടെ പറഞ്ഞു
ആദി ആ ചായ എടുത്തു കുടിച്ചു
“ഹും ,,,കൊള്ളാം ,,,,,,,,,,,,,നല്ല അസ്സൽ ചായ “
“ശങ്കരാ ,,ശിവശൈലത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നീ അവിടെ നിന്ന് തന്നെ അറിയും ,,എങ്കിലും ഒരു കാര്യം ഞാൻ പറഞ്ഞു തരാം ,,”
അതുകേട്ടു ആദിക്ക് ആകാ൦ക്ഷയായി
“ശങ്കരാ ,,,,,,,ശിവശൈലം എന്ന ഗ്രാമത്തിൽ താമസിക്കുന്ന അടിമകൾ അല്ലെങ്കിൽ ചണ്ഡാലർ എന്ന് വിളിക്കുന്ന സമൂഹത്തിന്‍റെ പേര് യഥാർത്ഥത്തിൽ ശിവാംശികൾ ആണ് ,,”
“ശിവാംശികൾ” അത് പുതിയ അറിവാണല്ലോ “
“അതെ ,, അവരുടെ തുടക്കം എന്നത് ലങ്കയിൽ നിന്നുമാണ് “
അതുകേട്ടപ്പോൾ ആദിക്ക് അങ്ങേ അറ്റം ആകാംഷയുണ്ടായി
“ശ്രീലങ്കയിൽ നിന്നോ ?”
“അതെ ,,,,”
“ലങ്ക രാവണൻ ഭരിച്ചിരുന്ന ത്രേതായുഗകാലത്ത് ശിവപൂജ ചെയാൻ വിധിച്ചിരുന്ന സമൂഹമാണ് ശിവാംശികൾ,, സിംഹരാജവനത്തിലെ പാറക്കെട്ടുകൾക്കിടയിൽ നിഗൂഢമായ ഒരു ഗർത്തമുണ്ട് , ത്രിപുരേശ്വരം ,, അത് മഹാദേവൻ ത്രിപുരനാശനം ചെയ്ത സമയത്ത് അസ്ത്രം വന്നു പതിച്ചു ഗുഹയായി മാറിയതാണ് , ആ ഗുഹയ്ക്കുള്ളിൽ പൂർണ്ണമായും കാന്തികശക്തിയുണ്ടായിരുന്നു ,, കാന്തികശക്തി വർധിച്ചു ഭൂമിയെ പോലും ആകർഷിച്ചു ഇല്ലാതെയാക്കും എന്ന അവസ്ഥയിൽ രാവണൻ ആ കാന്തിക ശക്തിയെ സന്തുലന അവസ്ഥയിൽ എത്തിക്കാൻ ഒരു ശിവലിംഗം സ്ഥാപിച്ചു ,, അതാണ് ത്രിപുരേശ്വരലിംഗം ,,”
ആദി കണ്ണുകൾ പോലുമടക്കാതെ തേന്മൊഴി പറയുന്ന ചരിത്രങ്ങൾ കേട്ടിരുന്നു
“നിന്നെ ,,, ആയോധനകലകളും അരക്കമുറകളും പഠിപ്പിച്ച പുലിവേൽനായക൦ എന്ന മഹാത്മാവ് പൂജ ചെയ്യുന്നത് ആ ഗർത്തത്തിൽ ആണ് ,,അതുപോലെ നിന്‍റെ മുത്തശ്ശൻ ആയിരുന്ന ത്രിലോകരുദ്രൻ കടൽ നീന്തി പോയതും ആ സിംഹരാജവനത്തിലേക്ക് തന്നെയാണ് ,, പുലിവേൽനായകെത്തെ കാണുവാനും ,,മനസിലായോ “
“ഉവ്വ് ,,ഉവ്വ് ,,,തേന്മൊഴി ,,,മനസിലായി “
“ഇനി ,, ആ ഗർത്തത്തിൽ പൂജ ചെയ്തിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു അവർ ആണ് ശിവാംശികൾ ,,ശിവനെന്നാൽ ആത്മാവും പ്രാണനും ആയി ജീവിക്കുന്ന അവർ അന്നും എണ്ണത്തിൽ കുറവായിരുന്നു ,, കാരണം അവർ അവരുടെ സമൂഹത്തിൽ നിന്നും മാത്രമേ വിവാഹം ,കഴിക്കുമായിരുന്നുള്ളു , അവർ പാരമ്പര്യമായ രക്തശുദ്ധി നിലനിർത്തി പോരുന്ന സമൂഹമായിരുന്നു ,, പക്ഷെ പക൪ച്ചവ്യാധികൾ കൊണ്ടും വൈദേശിക ആക്രമണങ്ങൾ കൊണ്ടും അവരിലെ സമൂഹ൦ ഇല്ലാതെയായി,,ഒടുവിൽ അവശേഷിച്ചത് രണ്ടു ദമ്പതികൾ മാത്രമായിരുന്നു ,, അവർ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് രാമസേതുവിലൂടെ നടന്നു അന്നത്തെ ദ്രാവിഡദേശത്തു വന്നു , അവിടെ നിന്നും കാൽനടയായി ഹിമാലയത്തിലേക്കു പുറപ്പെട്ടു, അവിടെ മാനസസരോവരത്തിൽ ശിവപൂജ ചെയ്തുകൊണ്ടാണ് ആ ദമ്പതികൾ ജീവിച്ചത് , അവർക്കു മക്കളുണ്ടായി , അവിടെ കൈലാസപൂജ നടത്തി ശിവനെ ആത്മാവായി കൊണ്ട് നടന്നു അവർ വംശ വൃദ്ധി നടത്തി,, കൈലാസഭൂവിൽ തണുപ്പിന്‍റെ കാഠിന്യം വർധിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ വാസം മുകളിൽ നിന്നും താഴേക്കു മാറി കൊണ്ടിരുന്നു ,,ഒടുവിൽ ഏറെ കാലം അവർ അമർനാഥ്നു സമീപം ജീവിച്ചു ,,പിന്നെ കാശിയിലേക്ക് വന്നു,, അവിടെ നിന്ന് പിന്നീട് വിഹാരദേശത്തു വന്നു, അവിടെ വിക്രമശിലയ്ക്കു സമീപം കുറെ നാൾ വസിച്ചു ,, അപ്പോളേക്കും അവർ എണ്ണം വർധിച്ചു വന്നിരുന്നു ,, അവിടെ ബുദ്ധവിഹാരങ്ങൾ ഒക്കെയുണ്ടായിരുന്നു ,, ആയിടക്കാണ് തുർക്കികൾ ഭക്തിയാർ ഖില്ജിയുടെ നേതൃത്വത്തില്‍ ആ നാട് ആക്രമിക്കുന്നത്,
അങ്ങനെ ആക്രമണം അഴിച്ചു വിട്ടവര്‍ പുരുഷന്മാരേ വധിച്ചു , അവരുടെ സ്ത്രീകളെയും മക്കളെയും അടിമകളാക്കി ,ആക്രമണത്തില്‍ സാധുക്കളുടെ സ്വത്തുകള്‍ കയ്യടക്കി , നികൃഷ്ടരായ അവര്‍ സ്വന്തം ഭര്‍ത്താക്കന്‍മാരുടെ ശവശരീരങ്ങളുടെ മുന്നില്‍ കിടത്തി മരണപ്പെട്ടവരുടെ ഭാര്യമാരെ ലൈ൦ഗികമായി ഉപയോഗിച്ചു,ആണ്‍കുട്ടികളെയും പെങ്കുട്ടികളേയും അടിമകളാക്കി അവരുടെ നാടുകളിലേക്ക് കൊണ്ടുപോയി , ആവശ്യം കഴിഞ്ഞു മധ്യപൂര്‍വ്വദേശത്തെ അടിമചന്തകളില്‍ ഈ സാധുക്കളായ സ്ത്രീകളെയും യുവതികളെയും അടിമകളായി വിറ്റഴിച്ചു
പല ദേവാലയങ്ങളും പ്രതിഷ്ഠകളും തകര്‍ത്തു തരിപ്പണമാക്കി,
അന്ന് പല ക്ഷേത്രങ്ങളോട് ചേര്‍ന്ന് പഠനശാലകള്‍ കൂടെയുണ്ടായിരുന്നു
എല്ലാം അവര്‍ നശിപ്പിച്ചു
ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നും അറിവിനായി ഈ നാട്ടില്‍ വന്നു പഠിച്ചിരുന്ന പുരാതന സര്‍വ്വകലാശാലകളായ നളന്ദയെയും വിക്രമശിലയെയും എല്ലാം തകര്‍ത്ത്കൊണ്ട് വിജ്ഞാന വിരോധികളായ അവർ അവിടത്തെ കോടിക്കണക്കിനു അമൂല്യഗ്രന്ഥങ്ങളുടെ പകർപ്പുകൾ തീയിട്ടു നശിപ്പിച്ചു
ഈ നാടിനു കിട്ടേണ്ട സകല വിജ്ഞാന ശ്രോതസ്സുകളെല്ലാം നിഷ്ടൂരരായ അവർ നശിപ്പിച്ചു
അവരുടെ ആക്രമണത്തിൽ ശിവാംശികളും ഒരുപാട് പേർകൊല്ലപ്പെട്ടു , അവിടെ നിന്നും പ്രാണനും കൊണ്ട് പലായനം ചെയ്തു പലയിടത്തും വസിച്ചു ഒടുവിൽ എത്തിപ്പെട്ടതാണ് ഇന്ന് കാണുന്ന ഈ ശിവശൈലഭൂമിയിൽ ,, “
ആദി എല്ലാം കേട്ടിരിക്കുകയായിരുന്നു , അവനതൊക്കെ കേട്ടപ്പോൾ സത്യത്തിൽ ആകെ രോഷം തോന്നി
“ആ ഭക്ത്യാർ ഖില്ജിയെ ഞാൻ പണ്ടേ നോട്ടമിട്ടതായിരുന്നു ,,, ആ നായ കാരണം അല്ലെ നളന്ദയിൽ ഒരേ ഒരു കോപ്പി ഉണ്ടായിരുന്ന നാഗപുരാണം പോലും നശിച്ചു പോയത് ,, അവനെ ഇന്നെന്‍റെ കൈയിൽ കിട്ടിയിരുന്നെ ,, ആ പട്ടി#@#$#$%$$ മോനെ ഞാൻ നാക്കു വലിച്ചു പുറത്തേക്കിട്ടു കണ്ണ് കുത്തിപ്പൊട്ടിച്ചു കൈയും കാലും അറുത്തു കൊന്നേനെ ,,, “
‘അപ്പൊ ,,,ശിവാംശികൾ ഒരുപാട് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടല്ലേ ,,പാവങ്ങൾ ,,”
“അതെ ,,ശങ്കരാ ,,പക്ഷെ ഇതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല ,,അത് നീ സമയമാകുമ്പോൾ അറിയും ,,,ശങ്കരാ ,,,അവർ പരദേശികളെ ഒരുപാട് ഭയപ്പെടുന്നു ,, കാരണം അവരുടെ സമൂഹം പരദേശികളുടെ ആക്രമണം കൊണ്ടും ക്രൂരത കൊണ്ടുമാണ് പലായനം ചെയ്തു കൊണ്ടിരുന്നത് ,,അതുപോലെ അവരുടെ
ശിവംശികൾ ഇന്നും അവരുടെ രക്തതനിമ നിലനിർത്തി പോകുന്നവർ ആണ് ,,അവർ ആരും ആ സമൂഹത്തിൽ നിന്നുമല്ലാതെ വിവാഹം കഴിക്കില്ല ,,, ത്രേതായുഗ കാലത്തു മുതൽ ഏതു ശുദ്ധി നിലനിർത്തിയാണോ അവർ ജീവിക്കുന്നത് ,, അത് തന്നെയാണ് ഇപ്പോളും അവർ നിലനിർത്തുന്നത് ,, അത് കൊണ്ട് തന്നെയാണ് അവർ പിൽക്കാലത്തു ഒരുപാട് ആക്രമണങ്ങളും അനുഭവിക്കേണ്ടതായി വന്നിട്ടുള്ളതും ,അവരുടെ ഭയം ആണ് അവരെ പരദേശികളിൽ നിന്ന് അകറ്റുന്നതും ,, ഏതെങ്കിലും ഒരു ശിവാംശിയുവതിയുമായി ഒരു പരദേശിക്കു ബന്ധമുണ്ടായി അതിൽ ഒരു കുട്ടി പിറന്നാൽ .. അവർ ആയിരകണക്കിന് വര്ഷങ്ങളായി നിലനിർത്തി കൊണ്ട് പോരുന്ന ആ തനിമയല്ലേ ഇല്ലാതെയാകുന്നത് ,,എന്നതിൽ അവർക്കു ഭയവും ഉണ്ട് ,,”
“തേൻമൊഴി ,,ഇപ്പോൾ എനിക്ക് മനസിലായി ,,എന്തുകൊണ്ട് അവർ പരദേശികളെ അകറ്റി നിർത്തുന്നു എന്ന് ,,അവർ അവരുടേതായ ഒരു നിയമവ്യവസ്ഥതിയിൽ ജീവിക്കുന്നു , ഒരു പരദേശി വന്നു അതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താതിരിക്കാൻ വേണ്ടി ,, അവരുടെ പെൺകുട്ടികളിൽ ഒരു പരദേശിയുടെയും കണ്ണ് പതിയാതിരുവാൻ വേണ്ടി ,,,,,,,”
“അതെ ,,ശങ്കരാ ,,,,,,,,അത് തന്നെ ,,, അതുകൊണ്ടു തന്നെയാണ് പരദേശികൾക്കായി ഒന്നും വെച്ച് വിളമ്പുക പോലും ചെയ്യാത്തത് “
ആദി എഴുന്നേറ്റു
22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ
https://kadhakal.com/author/harshan/
ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്
അടുത്ത ഭാഗം എന്നാണ് ബ്രോ…?
Aa Oru part ee ഉള്ളൂ!??
Evide katha evide
https://kadhakal.com/
ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………
നൗഫുApril 18, 2021 at 2:39 am
ഹാർലി ❤❤❤
എന്തെല്ല
സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ
ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ
???
ഏതാ മൂവി
Once upon a time in Hollywood
QT ??
കഥ കിട്ടാതെ നോ sleep ??????????
ഭാഗം 22 3.00 മണിക്കും
ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും
Ok
???
Okay dear ?
15 mns more