അപരാജിതന്‍ 21 [Harshan] 10722

 

മാനത്ത് ഇടിമുഴങ്ങുന്നുണ്ടായിരുന്നു.

അതുപോലെ ചെറുതായി മിന്നലും

ആകെ മൂടിക്കെട്ടിയ അവസ്ഥ

വല്ലാത്തൊരു കാറ്റ്

ആ കാറ്റിൽ വൃക്ഷങ്ങൾ ആടിഉലയുന്നുണ്ടായിരുന്നു

സുരസാനദിയിൽ നിന്നും രണ്ടാൾ നീളമുള്ള മുതലകൾ നിരനിരയായി കരയിലേക്ക് കയറികൊണ്ടിരുന്നു.

അനവധി മുതലകൾ ,

ആ മുതലകൾ നടന്നടുക്കുന്നത് താടകാവനത്തിനുള്ളിലേക്കായിരുന്നു

മുതലകളുടെ ഒരു പ്രത്യക അമറൽ ശബ്ദം എങ്ങും മുഴങ്ങിക്കൊണ്ടിരുന്നു

കുറുനരികളും ചെന്നായ്ക്കലും ഓരിയിടുന്ന ശബ്ദവും എങ്ങും മുഴങ്ങി.

താടകവനത്തിനുള്ളിൽ

പാതാള ഗർത്തതിന് ചുറ്റുമായി ആ മുതലകൾ വന്നു നിന്നു

 

പാതാളഗർത്തത്തിനകത്ത് അന്നേരം ശ്രോണപാദന്‍റെ നേതൃത്വത്തിൽ പ്രത്യേകപൂജകൾ നടന്നു കൊണ്ടിരിക്കുകയാണ്.

അവിടെ മഹാശയ കാലകേയനും സഹോദരിയായ കലിമിത്രയും മാത്രം

അഗ്നിപീഠത്തിൽ ഇരുന്നു കൊണ്ട് കലീമിത്ര കൈകൾ കൂപ്പി ഉപാസന ചെയ്യന്നു

ചുറ്റും അഗ്നി ആളിപടർന്നു കൊണ്ടിരിക്കുന്നു.

കാലകേയൻ , ത്രികോണാകൃതിയിൽ ഉള്ള പീഠത്തിൽ ഇരുന്നു കൊണ്ട് കൈകൾ കൂപ്പി ധ്യാനാവസ്ഥയിൽ ഇരിക്കുന്നു.

മുന്നിൽ അഗ്നികുണ്ഡം

അതിൽ ദ്രവ്യങ്ങൾ സമർപ്പിച്ചു പൂജകൾ

സമീപത്തായി ആദ്യമായി ഋതുമതികളായ  അഞ്ചു പെൺകുട്ടികൾ

അവർ ഭയപ്പെടോടെയിരിക്കുന്നു

അവരുടെ വായും കൈകാലുകളും കെട്ടിയിരിക്കുന്നു

രക്ഷപെടാൻ മറ്റൊരുവഴിയും അവർക്കില്ല

ശ്രോണപാദ൯ അനവധി പ്രാവശ്യം കൃഷ്‌ണലോഹത്തിൽ തീർത്ത വൈരൂപ്യവും ഭയാനകത്വവും നിറഞ്ഞ അവരുടെ മൂർത്തിയുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു

 

“അങ്ങയുടെ ദാസനായ ശ്രോണപാദ൯ എന്ന ഞാൻ ,,,,,,,,,,

എന്‍റെ ശിഷ്യനും അഞ്ഞൂറ് സംവല്സരങ്ങൾക്കു മുൻപ് ഈ മണ്ണിൽ ജീവിച്ചിരുന്ന മഹാശക്തിശാലിയായിരുന്ന കലീശകുലത്തിന്‍റെ രാജാവും സർവോപരി അങ്ങയുടെ ഉത്തമ ദാസനുമായിരുന്ന ധൂമാന്ധകഹസ്തപാദന്റെ   പുനർജന്മമായ ഈ മഹാശയകാലകേയനു വേണ്ടി അങ്ങയോടു ധരിപ്പിക്കുന്നു ,,,”

അങ്ങയുടെ അഭീഷ്ടം പോലെ ശ്രീവത്സഭൂമിയിൽ ലോകത്തിൽ ആദ്യമായി അങ്ങയുടെ പ്രതിഷ്ഠ ഉയരും..

അത് അങ്ങയുടെ സാമ്രാജ്യത്തിനുള്ള ശിലാന്യാസം ആയിരിക്കും ,,

ഭാരതഭൂമിയിൽ അങ്ങയെ ഉപാസിക്കുന്ന  അങ്ങയുടെ ദാസരെ ഇവിടെ കൊണ്ട് വന്നു പാർപ്പിക്കും,,,

അങ്ങയുടെ നാമത്തിൽ  ഒരു മതവിശ്വാസം രൂപപെടുത്തും

ലോകത്തു ഇനി അങ്ങയുടെ നാമത്തിൽ ഉള്ള ഒരു മതവിശ്വാസം മാത്രം

അതിനെ ലോകമെങ്ങും പ്രചരിപ്പിക്കുകയും അതിനെ ലോകത്തെ നിയന്ത്രിക്കുവാൻ ഉള്ള ഒരു ആയുധമാക്കിയെടുക്കും ,,

ആദ്യം ,

പ്രജാപതികളെ മത്സരയുദ്ധത്തില്‍ പരാജയപ്പെടുത്തും

അവരെ അടിമകളാക്കി

അവിടെ നിലവറയിലെ അമൂല്യമായ നിധികരസ്ഥമാക്കും

വൈശാലിയിലെ വൈഷ്‌ണവ ക്ഷേത്രങ്ങൾ തകർത്തു വിഷ്ണു പ്രതിഷ്ഠകള്‍ തചുടച്ചു അങ്ങയെ പ്രതിഷ്ടിക്കും

വൈശാലിയിലെ വൈഷ്‌ണവരായ പുരുഷന്മാരെ തലയറുത്തു അങ്ങേക്ക് ബലി നൽകും

സകലസ്ത്രീകളിലും അങ്ങേക്കായി ഒരു വംശത്തെ ഉണ്ടാക്കും

ശിവശൈലത്തെ ശിവാംശികളെ ഒന്നിനെപ്പോലും അവശേഷിപ്പികാതെ സംഹരിക്കും.

പിന്നെ ,,,ലഹരിവസ്തുക്കളിലൂടെ രോഗങ്ങളിലൂടെ ഓരോ പ്രദേശത്തെയും കീഴ്പ്പെടുത്തും

പതിയെ പതിയെ എല്ലാ൦ അങ്ങയുടെ സാമ്രാജ്യത്തിന്‍റെ ഭാഗമാകും

ഈ ലോകത്തില്‍ അങ്ങയെ പൂജിക്കും

ഈ ലോകത്തെ അങ്ങയുടെ ദാസനായ ധൂമാന്ധക ഹസ്തപാദ പുനർജന്മമായ ഈ മഹാശയകാലകേയ൯ ഭരിക്കും ,,, ”

“ഇതിനായി അവനെ പ്രാപ്തനാക്കുവാന്‍  അഞ്ഞൂറു സംവല്‍സരങ്ങള്‍ക്ക് മുന്പ് ധൂമാന്ധകഹസ്തപാദനു  സാധിക്കാതെ പോയ ആ അനുഗ്രഹം അങ്ങ് നല്കുവാന്‍ ദയവുണ്ടാകണം ,,,യഥാ സമയം മഹാശയകാലകേയന്  അങ്ങയുടെ പൂര്‍ണ്ണ ശക്തിയായ സഹസ്രരാക്ഷസ വീരന്‍മാരുടെ മഹാശക്തി പകര്‍ന്നു നല്കണം ,, അതിനായുള്ള ദീര്‍ഘനാളത്തെ പൂജയുടെ തുടക്കമായി ഇതാ ആദ്യമായി ഋതുമതികളായ ഈ അഞ്ചു ബാലികമാരെ പഞ്ചഭൂതങ്ങള്‍ ആയി സങ്കല്‍പ്പിച്ചു കൊണ്ട് അങ്ങേയ്ക്കു നിവേദ്യമായി സമര്‍പ്പിക്കുന്നു ”

ശ്രോനപാദൻ എഴുന്നേറ്റു

ഒരു സാധുപെൺകുട്ടിയെ  പിടിച്ചു വലിച്ചു കൊണ്ട് വന്നു

കാലകേയന്‍റെ മുന്നിലുള്ള ബലി പീഠത്തിൽ തല വെപ്പിച്ചു

എന്നിട്ടു ആ കുട്ടിയുടെ കാലിൽ ശ്രോണപാദൻ മുറുകെ പിടിച്ചു

കാലകേയൻ സമീപമിരുന്ന നീളമുള്ള പല്ലുകൾ ഉള്ള കത്തി എടുത്തു

അറക്കവാൾ പോലെയുള്ള വലിയ കത്തി

ആ കുട്ടിയുടെ തലയിൽ ചവിട്ടി പിടിച്ചു

കഴുത്തിൽ അറക്കവാൾ പോലുള്ള കത്തി അടുപ്പിച്ചു

കൈകൾ താഴോട്ടും മേലോട്ടും ചലിപ്പിച്ചു കൊണ്ട് ആ പെൺകുട്ടിയുടെ ഗളം അറുത്തു കൊണ്ടിരുന്നു

ആ പെൺകുട്ടി ദേഹം പിടപ്പിച്ചുകൊണ്ടിരുന്നു

കണ്ഠനാളം അറുത്തു ഞരമ്പുകൾ മുറിഞ്ഞു ചൂട് ചോര ബലിപീഠത്തിലൂടെ ഓവിലൂടെ ആ ഹോമകുണ്ഡത്തിൽ പതിച്ചുകൊണ്ടിരുന്നു

കഴുത്തെല്ലു കൂടെ അറുത്തു ആ ശിരസ് കൈയിൽ എടുത്തു കാലകേയൻ ആളിക്കത്തുന്ന തീകുണ്ഡത്തിലേക്കു എറിഞ്ഞു

തങ്ങളുടെ കൂടെയുള്ള പെൺകുട്ടി മൃഗീയമായി കൊല്ലപ്പെടുന്നത് കണ്ടു മറ്റുള്ള പെൺകുട്ടികൾ

അലറി കരയാൻ ശ്രമിച്ചുവെങ്കിലും വായ മൂടിയതിനാൽ അതിനു സാധിക്കുന്നുണ്ടായിരുന്നില്ല

ഓരോ പെൺകുട്ടികളെയും ആ ദുഷ്ടർ അങ്ങനെ ബലി കൊടുത്തു

തങ്ങളുടെ കർമ്മങ്ങൾക്കുള്ള നാന്ദി കുറിച്ചു

ആ പെൺകുട്ടികളുടെ ശിരസില്ലാത്ത കബന്ധങ്ങൾ ഓരോന്നായി കാലകേയൻ മുകളിലേക്ക് വലിച്ചെറിഞ്ഞു

ഗർത്തതിന് മുകളിൽ മുതലകൂട്ടങ്ങളുടെ ഇടയിലേക്ക് ആ പെൺകുട്ടികളുടെ ബലി കഴിക്കപ്പെട്ട ശരീരം പതിച്ചു ,

മുതലകൾ പരസ്പരമാത്സര്യത്തോടെ ആ ജഡം കടിച്ചു കീറി തങ്ങളുടെ പങ്കും എടുത്തു തിരികെ സുരസാനദിയിലേക്ക് തിരിച്ചു

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.