അപരാജിതന്‍ 21 [Harshan] 10722

“എന്‍റെ മുത്തശ്ശാ ,,എന്നോടോരു നന്ദിയും പറയെല്ലേ ,, നമുക് നന്ദി ഈ പാവം ഡോക്ടറോട് മതി ,,, പ്രജാപതിആശുപത്രീയിലെ ഡോക്ടറാ,,,അന്ന് ഗൗരിമോളെ  നോക്കാൻ സമ്മതിച്ചതും ഈ ഡോക്റ്ററാ ,, നല്ല മനുഷ്യനാ ,, ” അവൻ കൂട്ടിച്ചേർത്തു

“നമുക് ശിവശൈലത്തെ ഒരു പത്തു കുട്ടികളെ എങ്കിലും ഡോക്ടർ ആക്കണം ,,, ” ആദി ആകാശത്തേക്ക് നോക്കി പറഞ്ഞു ,,,”നോക്കിക്കോ ,,,അതൊക്കെ ആകും ,,,,,”

അപ്പോളാണ് ,,ശങ്കരൻ കൈ പിടിച്ചു ശിവാനിയെ അങ്ങോട്ടേക്ക് കൊണ്ട് വന്നത്

അവളെയും കൂട്ടി ആദിയുടെ അടുത്തേക്ക് വന്നു

എന്നിട്ടു തിണ്ണയിൽ അവളെ ഇരുത്തി

അവളുടെ കൂടെ ശങ്കരനും

“അപ്പുവേട്ട,,,എന്‍റെ ഏച്ചിയാ ,,,’

അവൻ ചിരിച്ചു

“ശിവാനി നേരെ നോക്കി  ഇരിക്കുകയായിരുന്നു കണ്ണ് കാണാത്തതിനാൽ

“അപ്പൊ ഇതാണ് ശങ്കരന്‍റെ പ്രാണനായ ഏച്ചി ശിവാനി അല്ലെ ,,,,,,” ആദി ചോദിച്ചു

അതുകേട്ടു ശിവാനി പുഞ്ചിരിച്ചു

“നല്ല ഏച്ചിയും നല്ല അനിയനും ” അവൻ പറഞ്ഞു

“അപ്പുവേട്ടാ ,,,ഏച്ചിക്കു വയറിനു നല്ല നോവുണ്ട് ,, ഡോക്ടറോട് ചോദിച്ചു ഏതേലും മരുന്ന് കിട്ടിയാൽ കൊടുക്കാനായിരുന്നു

മരുന്നിന്‍റെ ഡബ്ബയിൽ നിന്നും സൈക്ലൊപാം ഗുളിക എടുത്തു ആദി അവനു കൊടുത്തു

“ഇന്ന ഇത് കൊടുത്താൽ മതി ഏച്ചിക്ക് ,,, ”

അവനും ഒരു കൊച്ചു ഡോക്റ്ററായി

ശൈലജ അവൾക്കുള്ള വെള്ളം കൊണ്ട് വന്നു കൊടുത്തു

കുട്ടിശങ്കരൻ അത് ശിവാനിയെ കൊണ്ട് കഴിപ്പിച്ചു

എല്ലാരും കൂടെ സംസാരിച്ചവിടെ ഇരുന്നു

സ്വാമി അയ്യ അപ്പോളും ആരെയും അടുക്കിപ്പിക്കാതെ ആരോടും മിണ്ടാതെ  കണ്ണുകൾ നിറഞ്ഞു ആ തിണ്ണയിൽ ഇരിക്കുകയായിരുന്നു.

പരമസാത്വികനും ശിവഭക്തിയുടെ പൂര്‍ണ്ണതയുമായ ആ സാധുവൃദ്ധന്‍റെ മനസ്സ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

<<<<<<o>>>>>>>

സമയം ഒരു മൂന്നു മണി ആയിക്കാണും

ഡോക്ടര്‍ അങ്ങോട്ടേക്ക് വന്നു

“അറിവഴകാ ,,,,,,,,,, ”

ആദി എഴുന്നേറ്റു

“എന്താ ഡോക്ടർ ?”

“ഞാൻ എല്ലാ കുട്ടികളെയും പരിശോധിച്ചിട്ടുണ്ട് ,,ഇപ്പൊ പ്രശ്ങ്ങൾ കാണുന്നില്ല ,,എന്തായാലും ഓരോ കുട്ടികൾക്കും   ഉള്ള മെഡിസിൻസ് ഒക്കെ അവരുടെ പരെന്റ്സ് നെ ഏൽപ്പിച്ചിട്ടുണ്ട് ,, കഴിപ്പിക്കേണ്ട വിധവും പറഞ്ഞു കൊടുത്തിട്ടുണ്ട് ,, അപ്പൊ അങ്ങനെ തുടരട്ടെ ,, ”

“ശരി ഡോക്ടറെ ,,,ഞാൻ നോക്കിക്കൊള്ളാ൦ ,,,”

“പിന്നെ അറിവഴകാ ,,, ആ കൈയിൽ കണക്ട് ചെയ്ത ഐ വി ക്യാനുല തത്കാലം കൈയിൽ ഇരുന്നോട്ടെ ,, ഇപ്പോ കയറ്റുന്ന ഫ്ലൂയിഡ് തീർന്നു കഴിഞ്ഞാൽ തത്കാലം ആ ട്യൂബ് മാറ്റി ലോക്ക് ഇട്ടാൽ മതി , ഇനിയും ആവശ്യം ആയി വന്നാൽ പിന്നെ കത്തീറ്റർ കയറ്റണ്ടല്ലോ ,, ഞാൻ വന്നിട്ട് അത് മാറ്റിക്കോളാ൦ ,,, ”

ആദി തലകുലുക്കി

“ഇനിയിപ്പോ എന്‍റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ,, എന്‍റെ കൂടെ വരൂ ,,, ഞാൻ ആ ക്യാനുല എങ്ങനെ ഓപ്പറേറ്റ് ചെയ്യണമെന്ന് പറഞ്ഞു തരാം ,,,”

അങ്ങനെ അവനെ ഡോക്ടർ കൂടെ കൊണ്ട് പോയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിച്ചു

ഇരുവരും തിരികെ വന്നു

അപ്പോളേക്കും ഗ്രാമീണരും ഒപ്പം കൂടി

“ആരും ഒരു പേടിയും വിചാരിക്കണ്ട ,, മരുന്നുകൾ കൃത്യമായി കൊടുത്താൽ മതി,, പൊടിയരി കഞ്ഞി കൊടുത്താൽ മതി കുട്ടികൾക്ക് ,, ദഹനം ഒക്കെ ഒന്നേ നേരെയായിക്കോട്ടെ ,, ”

“അറിവഴകാ ,,,ഞാൻ എന്നാ ഇറങ്ങിക്കോട്ടെ ,,, എന്ത് പ്രശ്നം വന്നാലും എന്നെ വിളിക്കുകയോ വന്നു കാണുകയോ ചെയ്‌താൽ മതി ,,വൈകീട്ട് ഞാൻ വരാം ,, മരുന്നുകൾ കൃത്യമായി കൊടുക്കുക ,, എനിക്ക് രാവിലെ ഡ്യൂട്ടി ക്കു കയറണം ,,,”

“പ്രജാപതി  ഹോസ്പിറ്റലിൽ എനിക്ക് പരിധികൾ ഉണ്ട് ,, അല്ലാതെ ഞാൻ ഒരു ദുഷ്ടൻ ആയിട്ടൊന്നുമല്ല ,,” ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു

ഗ്രാമീണർ കൈകൾ കൂപ്പി തൊഴുതു

“ഒരസുഖം വന്നാൽ പോലും അടുത്തെങ്ങും ആശുപത്രിയില്ല സാറെ ,, അരുണേശ്വരത്തു പോകണം ആരോഗ്യകേന്ദ്രത്തിൽ ,, അവിടെയാണെങ്കിൽ മൂന്നു മണി വരെയേ ഡോട്ടർ സാർ ഉണ്ടാകൂ ,,”

ഉമാദത്തൻ വിഷമം പങ്കു വെച്ചു

ഡോക്ടർ അല്പം ആലോചിച്ചു

“എനിക്ക് ,,, തിങ്കൾ ബുധൻ വെള്ളി രാത്രി ആയിരിക്കും ഷിഫ്റ്റ് , ബാക്കിയുള്ള ദിവസങ്ങളിൽ പകലും ,,നിങ്ങൾക്  എന്തെങ്കിലും സുഖമില്ലായ്മ വന്നാൽ എന്നെ വീട്ടിൽ വന്നു കണ്ടോളൂ ,,,പുറത്താരും അറിയരുത് ,,അത്രേ ഉള്ളു ,,,”

അന്നേരം ആ വാക്കുകൾ അവർക്കു വലിയൊരു ഉപകാരവും ആശ്വാസവും ആയിരുന്നു

“നമുക്കിറങ്ങാം ”

ഡോക്ടർ ചോദിച്ചു

ആദി വേഗം ജീപ്പ് എടുത്തു

പലരും ആ ഡോക്ടറുടെ കാലുകൾ തൊട്ടു വന്ദിച്ചു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.