അപരാജിതന്‍ 21 [Harshan] 10723

ആദി ശിവശൈലത്തു എത്തി ചേർന്നു

വണ്ടിയൊക്കെ തിരിച്ചു പാർക്ക് ചെയ്തു പെട്ടികളും കൊണ്ട് ഓടി പുതിയ വിദ്യാലയഷെഡിലേക്ക് ചെന്നു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു

ഡോക്ടർ ഗോപി കൃഷ്ണൻ ഒറ്റയ്ക്ക് തന്നെ പണിപ്പെട്ടു ഒരുപാട് ഡീഹൈഡ്രെഷൻ ആയ  പതിനഞ്ചോളം കുട്ടികളുടെ ഞരമ്പിൽ ഐ വി ക്യാനുല കയറ്റി ഡ്രിപ് കണക്ട് ചെയ്തു

തൂക്കിയിടാൻ നിവൃത്തി ഇല്ലാത്തതു കൊണ്ട് കുഞ്ഞുങ്ങളെ താഴെ കിടത്തി അച്ഛനമ്മമാർ കൈയിൽ ഐ വി ബോട്ടിൽ ഉയര്‍ത്തി പിടിച്ചു നിൽക്കുകയായിരുന്നു.

ആ കാഴ്‌ച ആദിയെ ഒരുപാട് നൊമ്പരപെടുത്തി

കുട്ടികളുടെ ദേഹത്ത് കയറ്റുന്ന ഐ വി ഫ്ലൂയിഡ് ബോട്ടിൽ കൈയിൽ പിടിച്ചു കുഞ്ഞുങ്ങൾക്കു ഒന്നും വരല്ലേ എന്ന് ഭയന്ന് കരയുന്ന പ്രാർത്ഥിക്കുന്ന അവരുടെ ബന്ധുക്കളുടെ നിവൃത്തിയില്ലായ്മ

ശിവശൈലം എന്ന അടിമകളുടെ ഗ്രാമത്തിൽ ഗതികേട് അനുഭവിക്കുന്ന ആ സാധുജനങ്ങളുടെ ദുരവസ്ഥ.

ആവശ്യത്തിന് മരുന്നുകൾ എല്ലാം ഉണ്ടായിരുന്നു

അതിൽ കുട്ടികൾ അല്ലാതെ , ഫുഡ് പോയിസൻ ബാധിച്ച മുതിർന്നവരെ കൂടെ വിളിച്ചു

അവർക്കു ശർദിലിനും വയറിളക്കത്തിനും വയറു വേദനക്കും പനിക്കും ഒക്കെ ആയുള്ള ഗുളികകൾ വിതരണ൦ ചെയ്തു

അതുപോലെ ഓരോരുത്തർക്കും  ഓ ആർ എസ് ലായനിയുടെ പാക്കറ്റുകളും

സ്വാമി അയ്യ ആകെ തളർന്നു സങ്കടത്തോടെ കവാടത്തിന്‍റെ തിണ്ണയിൽ തലയ്ക്കു കൈ കൊടുത്തിരിക്കുകയായിരിന്നു

ആ സംഭവം അദ്ദേഹത്തെ ഒരുപാട് മാനസികമായി പ്രയാസപ്പെടുത്തുകയും തളർത്തി കളയുകയും ചെയ്തിരുന്നു

വിദ്യാലയഷെഡ്ഡ് അന്ന് ഒരു ആശുപത്രി ആയി മാറുവാനായിരുന്നു യോഗം എന്ന് തോന്നുന്നു ആദി മനസിൽ ചിന്തിച്ചു

പക്ഷെ അവനു ഡോക്ടർന്‍റെ കാര്യത്തിൽ ആയിരുന്നു ആകെ സങ്കടം

കാരണ൦ ഡോക്ടർ ഗോപി കൃഷ്ണൻ അത്രക്കും കഷ്ടപെടുന്നുണ്ടായിരുന്നു

സഹായിക്കാൻ നഴ്‌സുകൾ പോലുമില്ല

എല്ലാം ഒറ്റക്ക് തന്നെ

ആദി ശൈലജയോട് പറഞ്ഞു തന്‍റെ വീട്ടിൽ പോയി കുറച്ചു ചായയോ വെള്ളമോ ഒക്കെ തയ്യാറാക്കുവാൻ

അതുകേട്ടു അവൾ ശംഭുവിനെ കൂടെ വിളിച്ചു കൊണ്ട് ആദിയുടെ വീട്ടിനുള്ളിൽ കയറി ചായ ഉണ്ടാക്കി കൊണ്ട് വന്നു

ഡോക്ട൪ ഗോപി കൃഷ്ണനും ആദിയും കൂടെ മൺവീടിന്‍റെ തിണ്ണയിൽ വന്നിരുന്നു

“സോറി ,,,ഡോക്ടർ ,,, മറ്റൊരു നിവൃത്തി ഇല്ലാതെയായി പോയി ,,അതാ ,,, ഒരുപാട് ബുദ്ധിമുട്ടായല്ലേ ,,,അറിയാം ,,, പറയുന്നത് തെറ്റായി ഇടുക്കില്ലെങ്കിൽ മാത്രം ,,, ഈ വലിയ മനസിന് ,,ഈ അനുഭവിച്ച കഷ്ടപാടുകളക്ക്   പ്രതിഫലമായി തരാനായി പണം മാത്രേ ഉള്ളു ,, അതെത്ര ചോദിച്ചാലും തരാൻ ഞാൻ തയ്യാറുമാണ് ,, ”

ഡോക്ടർ ഗോപികൃഷ്ണൻ ചിരിക്കാൻ തുടങ്ങി

“അറിവഴകാ ,,,പണമായിരുന്നു പ്രതിഫലം എങ്കിൽ ,, എനിക്കിങ്ങോട്ടു വരേണ്ട ആവശ്യമേ ഇല്ലായിരുന്നല്ലോ ,, പക്ഷെ ഞാൻ വന്നത് ,, പണം നോക്കിയല്ല ,, താൻ രാത്രി ഈ ഒരു ആവശ്യം പറഞ്ഞെന്‍റെ കാലു വരെ പിടിച്ചപ്പോൾ ,,, തന്‍റെ ആരുമല്ലാഞ്ഞിട്ടു കൂടെ സഹജീവികളോട് താൻ കാണിക്കുന്ന ഈയൊരു കരുതൽ ,, അതുകൊണ്ട് മാത്രമാണ് ,, അത് നിങ്ങൾക്കു മാത്രം ഉണ്ടായാൽ പോരാ ,, എനിക്കും ഉണ്ടാകണം ,,പരിമിതമായ സാഹചര്യത്തിലും കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് ഓരോ  രോഗിക്കും സൌഖ്യം പകരുക എന്നത് ഞാനടക്കമുള്ള ഡോക്ടര്‍മാരുടെ കടമ മാത്രമാണ് ..ആ കടമ വിനിയോഗിക്കാൻ ഒരവസരം വന്നു,, ”

അപ്പോളേക്കും ഗ്രാമത്തിലെ മുതിർന്ന വൈദ്യരു മുത്തശ്ശനും ഉമാദത്തൻ മാമനും ഒക്കെ അങ്ങോട്ട് വന്നു

കൈകൾ കൂപ്പി ബഹുമാനത്തോടെ ഒരു ഭാഗത്തു മാറി നിന്നു , അവരെ സംബന്ധിച്ചു ഒരു ഡോക്ടറെന്നൊക്കെ പറഞ്ഞാൽ ഏറെ വന്ദിക്കപെടേണ്ട വ്യക്തിയാണ് ,,

“ഇതി ഗ്രാമത്തിലെ വൈദ്യർമുത്തശനാണ്,,,” അവൻ പരിചയപ്പെടുത്തി

ആ സാധു വൃദ്ധൻ വീണ്ടും കൈകൾ കൂപ്പി

“ആരും പേടിക്കേണ്ട കേട്ടോ ,,, ഒക്കെ പെട്ടെന്ന് ഭേദമാകും ,, ഞാൻ ഇവിടെ ഉണ്ട് ,, ഇതുവരെ ആർക്കും സീരിയസ് ആയി ഒന്നും വന്നിട്ടില്ല ,, വിഷമിക്കണ്ട കേട്ടോ ”

അദ്ദേഹം അവരെ സമാധാനിപ്പിച്ചു

“സാറേ ,,,ഇനി ഞങ്ങൾ എന്താ ശ്രദ്ധിക്കേണ്ടത് ?” ഉമാദത്തൻ തൊഴുതു ചോദിച്ചു

“നിങ്ങൾ ,,,മോശമായ ഭക്ഷണം കഴിക്കാതെയിരിക്കുക ,, നിങ്ങൾ കഴിച്ചാലും കുട്ടികൾക്ക് ഒരിക്കലും കൊടുക്കരുത് ,, കാരണം അവർക്കു പ്രതിരോധശേഷിയൊക്കെ കുറവാണ് ,,പെട്ടെന്ന് പ്രശ്‌നമാകും ,, ”

അത് കേട്ടപ്പോൾ അവരുടെ മുഖം ഒന്ന് വാടി

കാരണ൦ ,,,പുഴുത്തതാണെങ്കിലും വിശപ്പടക്കാൻ ആ ഭക്ഷ്യധാന്യങ്ങൾ മാത്രമേ ഉള്ളു ,,, എന്ന യാഥാർഥ്യം അവരുടെ ഉള്ളിൽ ഉള്ളതുകൊണ്ട് ,,

“ഉമാദത്തൻ മാമാ ,,,,,,,,നാളെ ആ കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ തിരികെ കൊണ്ട് കൊടുക്ക് ,,എന്നിട്ടു നല്ല സാധനം തരാ൯ പറ ,,,,,,,,,,,,,” ആദി ഉപദേശിച്ചു

“നോക്കാം മോനെ ,,പോയി ,, അപേക്ഷിക്കാം ,,എന്തായാലും മാറ്റി തരും ‘ ഉമാദത്തൻ അഭിപ്രായം പങ്കുവെച്ചു

ഡോക്ടർ എഴുനേറ്റു വീണ്ടും ഷെഡിലേക്ക് പോയി

കുട്ടികളുടെ നില പരിശോധിക്കുവാൻ വേണ്ടി

അദ്ദേഹം ഓരോ കുട്ടികളുടെ അടുത്ത് ചെന്നു വേണ്ട വിധം പരിശോധിച്ചു

സങ്കടപ്പെട്ടു നിൽക്കുന്ന മാതാപിതാക്കളെ കൂടെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു

ആദി കണ്ണുകളടച്ചിരുന്നു

ഒരുപക്ഷെ നാരായണൻ അല്ലെങ്കിൽ മഹാദേവൻ അവരുടെ തീരുമാനം ആയിരിക്കണം ഈ ഡോക്ടറിനെ ഇന്ന് വൈകുന്നേരം കാണുവാനു൦ കൂടുതൽ പരിചയപെടുവാനും അവസരം ഒത്തതെന്ന്

ശൈലജ അവന്‍റെ കുറച്ചടുത്തായി വന്നിരുന്നു

വെറുതെ അവനെയൊന്നു നോക്കി ചിരിച്ചു

“അതെ ,,,നിങ്ങൾ ആരും പേടിക്കണ്ട ,, നമ്മുടെ കുട്ടികൾക്ക് ഒരു കുഴപ്പവും വരില്ല ,, നമ്മടെ ശങ്കരൻ കൂടെയുള്ളപ്പോ എന്ത് കുഴപ്പം വരാനാ ”

എല്ലാരും കേൾക്കെ ഉമാദത്തൻ മാമൻ ഉറക്കെ പറഞ്ഞു

അദ്ദേഹം അത് കേൾക്കുമ്പോൾ ആദിയുടെ ഉള്ളം തുടിയ്ക്കുകയായിരിക്കുന്നു

അവർ ശങ്കരൻ എന്നൊരു പക്ഷെ മഹാദേവനെ സൂചിപ്പിക്കുമ്പോളും ,,മനസ്സിൽ അവൾ വിളിക്കുന്നത് താനെന്ന ശങ്കരനേയാണ് എന്നൊരു തോന്നൽ ,,

“അതെ ,,,,,,അതാ ശരി ,,,,,,,,,,,,,,,ശങ്കരൻ എവിടെയുണ്ടോ ,,അവിടെ ഈ അറിവഴകനും ഉണ്ട് ,,ഈ പാവം പരദേശി ” ആദി ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു

“കുഞ്ഞേ ,,,നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടത് ,, നീ ഇല്ലായിരുന്നെങ്കിൽ ഇന്നീ കുഞ്ഞുങ്ങളുടെ ഗതി എന്താകുമായിരുന്നു ,,, ” നിറയുന്ന കണ്ണുകൾ മേൽമുണ്ട് കൊണ്ട് ഒപ്പി വൈദ്യർമുത്തശ്ശൻ പറഞ്ഞു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.