അപരാജിതന്‍ 21 [Harshan] 10723

ചന്ദ്രവല്ലിയില്‍യിൽ ,ആദി , ഡോക്ടർ ഗോപികൃഷ്ണന്‍റെ സുഹൃത്തായ സായിനാഥ്ന്റെ വീടിനു മുന്നിൽ എത്തി

അവൻ വേഗം ഇറങ്ങി അവരുടെ വാതിലിൽ മുട്ടി , പുറത്തേക്കിറങ്ങിയ സായിനാഥ്നോട് ഗോപി കൃഷ്ണൻ തന്നെ ഇങ്ങോട്ടേക്കയച്ച കാര്യം പറഞ്ഞു .എന്നിട്ടു ലിസ്റ്റും കൊടുത്തു

ഭാഗ്യത്തിന് എല്ലാം അവിടെയുണ്ടായിരുന്നു

സായിനാഥ് വേഗം ഷോപ്പ് തുറന്നു വേണ്ടാതെല്ലാം എടുത്തു രണ്ടു വലിയ കാർഡ് ബോർഡ് ബോക്സിൽ നിറച്ചു കൊടുത്തു. ആദി പേഴ്സിൽ നിന്നും അയ്യായിരം രൂപ കൊടുത്തു ,

സായിനാഥിനോട് നന്ദി പറഞ്ഞു കൊണ്ട് വേഗം ബോക്സുകളും എടുത്തു ജീപ്പിൽ കൊണ്ട് വന്നു വെച്ചു

അതിവേഗം ശിവശൈലത്തേക്ക് കുതിച്ചു

<<<<<O>>>>>>

 

സമയം ഏതാണ്ട് പന്ത്രണ്ടാകുന്നു

മുത്യാരമ്മയുടെ മാളികയിൽ

മദ്യകെട്ടിറങ്ങിയ കുലോത്തമൻ എഴുന്നേറ്റു നോക്കിയപ്പോൾ കൂട്ടുകാർ ഒക്കെ സ്ഥലം വിട്ടിരുന്നു.

ദേവദാസികളുടെ മുറികളിൽ അന്നേരവും ആളുകളുടെ തിരക്കുകളായിരുന്നു

മൈത്രേയിയെ വിളിച്ചു വീണ്ടും മദ്യം ആവശ്യപ്പെട്ടു

അവൾ കൊണ്ട് വന്ന മദ്യം ഒരുപാട് വായിലേക്കയാൾ കമഴ്ത്തി

വീണ്ടും എഴുന്നേറ്റു

ചാരുവിനെ ഉപദ്രവിക്കുവാനായി

അയാൾക്ക് അവൾ എന്നും ഒരു ലഹരി തന്നെയായിരുന്നു

അവളെ പീഡിപ്പിക്കലും അതിലൂടെ അവളുടെ രോദനം കേൾക്കുന്നതും

“കുലോത്തമാ ,,വേണ്ടാ ,,,,,,,,അവൾ ചത്ത് പോകും ”

മുത്യാരമ്മ ഉപദേശിച്ചു

“അയാൾ അത് കേൾക്കാതെ അവിടെ നിന്നും ആടികുഴഞ്ഞു നടന്നു നീങ്ങി

പടികൾ കയറി ഇടനാഴിയിലൂടെ നടന്നു അവളുടെ മുറിയിൽ എത്തി

അവിടെ ചാരുലത ഉണ്ടായിരുന്നില്ല

അയാൾ പച്ചതെറി വിളിച്ചുകൊണ്ടു അവളെ വിളിച്ചു

അപ്പോൾ ആണ് ദാദിയമ്മ വന്നു അവളെ അമ്രപാലി കൊണ്ട് പോയ കാര്യം പറഞ്ഞത്

കുലോത്തമൻ പിന്നെയൊന്നും മിണ്ടിയില്ല

കുറെ തെറികൾ വീണ്ടും പറഞ്ഞു കോപത്തോടെ അവിടെ നിന്നു൦ ഇറങ്ങി

മുറ്റത്തെക്കിറങ്ങി തന്‍റെ രാജദൂതിൽ കയറി

“തനിയെ പോകണ്ട ,,,കുലോത്തമാ നാളെ പോകാം ” പുറകെ വന്ന മുത്യാരമ്മ പറഞ്ഞു

അയാൾ അത് ചെവി കൊള്ളാതെ അവിടെ നിന്നും ഇറങ്ങി

 

<<<<<O>>>>>

 

ഉറങ്ങാതെയിരുന്നു അമ്രപാലി ചാരുവിനെ തലോടി കൊണ്ടിരിക്കുകയായിരുന്നു.

ഉറങ്ങുന്ന ചാരുവിനെ കണ്ടപ്പോൾ അവൾക്കു ഏറെ മനോവിഷമം ഉണ്ടായി

അന്നേരം , ചാരു ഉറക്കത്തിൽ ശങ്കരാ എന്ന് വിളിച്ചു പിറുപിറുക്കുകയായിരുന്നു

അതുകേട്ടു അമ്രപാലി ദേഷ്യത്തോടെ അവളുടെ വായ പൊത്തി പിടിച്ചു

അത്രക്കും അവൾക്കു ദേഷ്യമായി പോയിരുന്നു

അപ്പോൾ ആണ് അവൾ തലയിണയുടെ സമീപം താൻ വായിച്ചു കൊണ്ടിരുന്ന ശിവപുരാണം  കണ്ടത്

അവൾ അത് കൈകളിൽ എടുത്തു

ദേഷ്യത്തോടെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു

“,,ഒരു ശങ്കരൻ ,,,, അങ്ങേർക്കു ശക്തിയുണ്ടെങ്കിൽ ആ കുലോത്തമനു ശിക്ഷ  കൊടുക്കട്ടെ ,,,എന്നിട്ടേ ഉള്ളു , ഞാനാ പുസ്തകം കൈകൊണ്ട് തൊടുന്നത്  “

അവളത്രയും കോപത്തിലായിരുന്നു

<<<<<<<O>>>>>>>

അരുണേശ്വരത്തെ മോശമായ റോട്ടിലൂടെ ആദി  ജീപ്പ് പായിച്ചു പോകുകയാണ്

അപ്പോൾ ആണ് ഇടതു വശത്തു റോഡിലൂടെ ഒരു ബൈക് കട കട ശബ്ദമുണ്ടാക്കി അവന്‍റെ ജീപ്പിനു മുന്നിലേക്ക് കയറി അവന്‍റെ ജീപ്പിനു മുന്നിലായി പോയികൊണ്ടിരുന്നത്

അവൻ ഹോൺ മുഴക്കി

ഓടിക്കുന്ന ആൾ അത് കേട്ട ഭാവം പോലും നടിക്കാതെ മീഡിയം സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു

ആദി അനവധി തവണ ഹോൺ മുഴക്കി

അവൻ വലത്തോടെ ഓവർടേക് ചെയ്യാൻ പോകുമ്പോ അയാൾ വണ്ടി എടുത്തു ആദിയുടെ ജീപ്പിന്‍റെ മുന്നിലേക്ക് കയറ്റും

എന്നിട്ടു പിന്നിലേക്കു നോക്കി എന്തൊക്കെയോ തെറിവിളികയുകയും ചെയ്യും

അവനാകെ ദേഷ്യവും വന്നുപോയി

അവൻ സ്പീഡ് കൂട്ടുമ്പോൾ ആയാലും സ്‌പീഡ്‌ കൂട്ടിതുടങ്ങി

പക്ഷെ ഒരു കാരണവശാലും അവനെ മുന്നോട്ടു കയറി പോകാൻ അയാൾ സമ്മതിച്ചില്ല

ആദി അതിവേഗം ഓവർട്ടേക് ചെയ്യുവാൻ നോക്കുകയായിരുന്നു

പക്ഷെ മുന്നിൽ പോകുന്ന ആൾ ഉറക്കെ തെറികൾ പറഞ്ഞു അവന്‍റെ വഴി മുടക്കികൊണ്ടിരുന്നു

അവൻ നിരന്തരം ഹോൺ അടി തുടർന്നു കൊണ്ടേയിരുന്നു

പക്ഷെ അതൊന്നും വക വെക്കാതെ അയാൾ അവന്‍റെ ജീപ്പിനു മുന്നിലും ഇടം വലം ഓടിച്ചു കൊണ്ടിരുന്നു ഹോൺ മുഴക്കി മുഴക്കി

ആദിയുടെ മുഖം മുന്നിൽ പോകുന്നവന്‍റെ കോപ്രായം കണ്ടു കടുത്ത അമർഷം കൊണ്ട് ചുവന്നു

അവൻ , ഗിയർ മാറ്റി ആക്സിലേറ്റർ ചവിട്ടി

അതിവേഗം മുന്നോട്ടു പോയി

അവന്‍റെ ജീപ്പിലിനെ കവച്ചു കയറാ൯ അയാൾ ശ്രമിക്കുകയും

ആദി കേൾക്കെ, അയാൾ  അമ്മയെ കൂട്ടി തെറിവിളിച്ചതുമായ അതെ സമയത്തു തന്നെ

അവൻ അതിവേഗം ജീപ്പ് വലത്തേക്ക് വെട്ടിച്ചു ആ ബൈക്കിന്‍റെ ഇടിപ്പിച്ചു

ബൈക്കും ബൈക്കിലിരുന്നവനും ഉയർന്നു പൊങ്ങി  ബൈക്കിൽ നിന്നും തെറിച്ചയാൾ വലത് വശത്തു നിരന്നു നിൽക്കുന്ന  മുള്ളുവേലി കെട്ടിയ  തൂണിലൊന്നിന്‍റെ ഭാഗത്തേക്ക് ഇടിച്ചു വീണു

അയാൾ “അമ്മാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നലറി ഉറക്കെ നിലവിളിച്ച ശബ്ദവും അവന്‍റെ കാതിലൊരലയായി മുഴങ്ങി

ആ മുഴക്കം അവന്‍റെ നെഞ്ചിനെ കുളിർപ്പിച്ചു

അയാളുടെ ആർത്തനാദം അവനിൽ ഒരു ലഹരിയാണ് അൽപനേരത്തേക്ക് ഉണർത്തിയത്

പിന്നെ മറ്റൊന്നും നോക്കാതെ അവൻ ജീപ്പുമായി അതിവേഗം പാഞ്ഞു

<<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.