അപരാജിതന്‍ 21 [Harshan] 10723

ശിവശൈലത്തേക്ക് ജീപ്പ് അതിവേഗം പാഞ്ഞു

ഒരുകണക്കിന് ആദി അവിടെ ഡോക്ടറെയും കൊണ്ട് എത്തിച്ചേർന്നു

എല്ലാവരും വഴിക്കണ്ണുമായി അറിവഴകനെ കാത്തു നിൽക്കുകയായിരുന്നു

കുട്ടികൾക്കു ശർദിൽ കൂടുകയാണ്

“വാ ഡോക്ടറെ “എന്ന് പറഞ്ഞു അവൻ ഡോക്ടർ ഗോപികൃഷ്ണനെ വിളിച്ചു കൊണ്ട് പാഞ്ഞു.

എല്ലാ കുട്ടികളെയും അച്ഛനമ്മമാർ കൈയിൽ എടുത്തുപിടിച്ചിരിക്കുകയായിരുന്നു

“ഈ കുട്ടികളെ ഒന്ന് കിടത്താൻ പറ്റിയിരുന്നെങ്കിൽ ” ഡോക്ടർ ചുറ്റും നോക്കി പറഞ്ഞു

അപ്പോളാണ് ആദിക്ക് അന്ന് തങ്ങൾ ഉണ്ടാക്കിയ വിദ്യാലയം ഓർമ്മ വന്നത്

 

“നമുക് അവിടെ കിടത്തിയാലോ ,,,,,,,,,”

അവൻ ടോർച്ചടിച്ചു കാണിച്ചു ചോദിച്ചു

“ആ മതി ,,,,,,,,,,,,”

 

“ആരേലും കുറച്ചു പായയും തുണിയും ഒക്കെ കൊണ്ട് വാ ,,,,,” അവനുറക്കെ വിളിച്ചു പറഞ്ഞു

കേൾക്കേണ്ട താമസം എല്ലാരും പോയി പായയും തുണിയും തലയിണയും ഒക്കെ കൊണ്ട് വന്നു ആ സ്‌കൂളിനുള്ളിൽ വിരിച്ചു

റാന്തലുകൾ കൂടെ ആയപ്പോൾ ആ ഷെഡ് നിറയെ ആകെ പ്രകാശമായി

എല്ലാരും കൊണ്ട് പോയി കുഞ്ഞുങ്ങളെ കിടത്തി

ഡോക്ടർ തന്നെക്കൊണ്ടാകുന്ന പോലെ എല്ലാ കുട്ടികളെയു൦ പരിശോധിച്ചു

കുട്ടികളുടെ ശ്വാസവും പ്രേഷറും ഒക്കെ നോക്കി

ടോർച്ചടിച്ചു കണ്ണും മൂക്കും ഒകെ പരിശോധിച്ചു

കൈയിൽ കരുതിയ മരുന്നുകൾ കുട്ടികളുടെ ദേഹത്ത് ഇൻജെക്ട് ചെയ്തു

ഓരോ അച്ഛനമ്മമാരും കൈകൾ കൂപ്പി ആ ഡോക്ടറേയും ആദിയെയും ദയനീയതയോടെ നോക്കി കരഞ്ഞു

ഒരുപാട് സങ്കടപെടുത്തുന്ന കാഴ്‌ചയായിരുന്നു

ഡോക്ടർ തന്നെ കണ്ണുകൾ തുടച്ചു ആദിയെ നോക്കി

അവനും കണ്ണുകൾ ഒപ്പുകയായിരുന്നു

“അറിവഴകാ ,,,ഐ വി ഡ്രിപ് കയറ്റണം ,,, കുറച്ചു മരുന്നുകൾ കൂടെ വേണം ,,  ഞാൻ എല്ലാം എഴുതി തരാം ,,,,,,വാങ്ങി കൊണ്ട് വരാമോ ”

“എന്ത് വേണമെങ്കിലും കൊണ്ട് വരാം ഡോക്ടറെ  ,,,ഈ കുഞ്ഞുങ്ങൾക്കൊന്നും ആകാതെ ഇരുന്നാൽ മതി ”

“ഒരു കാര്യമുണ്ട് ,, വൈശാലിയിലിപ്പോ ഒരിടത്തും കിട്ടില്ല ,, ഹോസ്പിറ്റലിലും ശരി ആവില്ല ,, ”

“അയ്യോ ,,,ഞാൻ അപ്പൊ എന്താ ചെയ്യണ്ടത് ,,,,,,,,?’

“അറിവഴകാ ,,,അരുണേശ്വരം കഴിഞ്ഞു ചന്ദ്രവല്ലിയിൽ എന്‍റെ ഒരു സുഹൃത്തിന്‍റെ ഷോപ്പുണ്ട് ,, അവിടെ നിന്നും നമുക്ക് ശരി ആക്കാം ,, അറിവഴകനു അഡ്രസ് ഞാൻ പറഞ്ഞു തരാം ,, അവിടെ പോയി അവനെ കണ്ടാൽ മതി ,,അവന്‍റെ വീടും ഷോപ്പും അടുത്തടുത്താ ,, അവിടെ സ്റ്റോക്ക് ഉണ്ടാകും ,,, കാശു പോരാതെ വന്നാൽ നമുക് പിന്നെ കൊടുക്കാം ,, ”

ഡോക്ടർ വേഗ൦ വാങ്ങിക്കേണ്ട എല്ലാ മരുന്നുകളും സൂചിയും സിറിഞ്ചും ട്യൂബും അടക്കം എല്ലാം എഴുതി കൊടുത്തു ഒപ്പം പോകേണ്ട വഴിയും

 

“ഞാൻ ഇവിടെ ഉണ്ടാകും ,,,അറിവഴകൻ വേഗം പോയി വന്നാൽ മതി ”

മനസലിവുള്ള ആ നല്ല മനുഷ്യൻ അവനോടു പറഞ്ഞു

അവൻ തലയാട്ടി ഓടി തന്‍റെ ജീപ്പിൽ കയറി അതിവേഗം റിവേഴ്‌സ് എടുത്തു

മണ്ണിൽ പൊടി പറത്തി ചന്ദ്രവല്ലിയിലേക്ക് പാഞ്ഞു

ആദി  വൈശാലിയും കടന്നു അരുണേശ്വര൦ വഴി മുത്തിയാരമ്മയുടെ മാളികയുടെ മുന്നിലൂടെ തന്നെ ചന്ദ്രവല്ലിയിലേക്ക് കുതിച്ചു പാഞ്ഞു

 

<<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.