അപരാജിതന്‍ 21 [Harshan] 10723

അമ്രപാലി

തന്‍റെ കിടക്കക്കു സാമീപമുള്ള ഗ്രാമഫോണിനടുത്തേക്ക് ചെന്നു

ഈട്ടിതടിയിൽ ഗ്രാമഫോൺ ബോക്‌സും അതിനു മൂലയിൽ വലിയ പിത്തളകോളാമ്പിയും

അവൾ അതിനു മുകളിൽ ഒരു പഴയകാല തമിഴ്ഗാനങ്ങൾ അടങ്ങിയ റീല് എടുത്തു വെച്ച് പാടിച്ചു

അതുകേട്ടുകൊണ്ടവൾ കണ്ണുകളടച്ചു കിടന്നു

അന്നേരം

കുലോത്തമൻ  തന്‍റെ അടിമയായ ചാരുലതയുടെ മുറിയിലേക്ക് പോകുകയായിരുന്നു

കൂടെ രണ്ടു  സുഹൃത്തുക്കളും ഉണ്ട്.

അവളുടെ മുറിയിൽ അവർക്കിരുന്നു മദ്യപിക്കാനും

പിന്നെ ചാരുവിനെ തന്‍റെ ഇഷ്ടങ്ങൾക്കനുസരിച്ചു ഉപദ്രവിക്കുവാനും

അയാൾ ചെന്ന് മുറിയിൽ മുട്ടി

കുറെ നേര൦ മുട്ടിയപ്പോൾ ചാരു ഭയത്തോടെ വാതിൽ തുറന്നു.

അവളുടെ നെഞ്ചിൽ കൈവെച്ചു പിന്നിലേക്ക് ശക്തിയിൽ തള്ളി കുലോത്തമനും സുഹൃത്തുക്കളും

മുറിയിലേക്ക് പ്രവേശിച്ചു

അതിലൊരാൾ വാതിൽ ശക്തിയിൽ അടച്ചു

<<<<<<O>>>>>>

 

സമയമേറെ കഴിഞ്ഞിരുന്നു

ശിവശൈലത്തെ പലവീടുകളിൽ നിന്നും ഉറക്കെയുള്ള

നിലവിളികൾ കേട്ടുകൊണ്ടാണ് ആദി എഴുന്നേറ്റത്.

അവനാകെ നടുങ്ങിപോയിരുന്നു എന്താണ് സംഭവം എന്നറിയാതെ

അവൻ വേഗം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി

കയ്യിൽ ടോർച്ചുമുണ്ടായിരുന്നു.

ഗ്രാമത്തിനുള്ളിൽ ആളുകൾ കൂട്ടം കൂട്ടിയിരിക്കുകയാണ്

പലരും കരയുന്നുണ്ട്

അവൻ വേഗം കവാടത്തിനു വെളിയിലേക്ക് ഓടി ചെന്നു

അവിടെയുള്ള ചിമ്മിനി വെളിച്ചത്തിൽ

അച്ഛനമ്മമാരുടെ കൈകളിൽ കൊച്ചുകുട്ടികളെ വാരിയെടുത്തിരിക്കുകയാണ്

അവനാകെ ഭയത്തിലായി പോയി

എന്താണ് സംഭവിക്കുന്നതെന്നറിയാതെ

“എന്താ ,,,,,,,,,,,എന്താ പറ്റിയെ ?” അവൻ പുറത്തു നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു

അച്ഛനമ്മമാർ അവന്‍റെ ശബ്ദംകേട്ട് കുഞ്ഞുങ്ങളെയും വാരിഎടുത്തുകൊണ്ട് അവനു നേരെ കവാടം കടന്നുവന്നു

“എന്‍റെ കുഞ്ഞിനെ ഒന്ന് നോക്കണേ ,,,,,,,,,,,”എന്ന് പറഞ്ഞു കൊണ്ട് അവർ അറിവഴകനായ ആദിയുടെ മുന്നിൽ മുട്ടുകുത്തി

“എന്താ ,,,നിങ്ങൾക്കൊക്കെ എന്താ പറ്റിയത് ?

“അനിയാ ,,,,,,,,,,,,,,,,,,,,”എന്ന് വിളിച്ചുകൊണ്ടു കസ്തൂരി ഓടിയലച്ചു വന്നു

മാറിൽ ഗൗരിയെ വാരിയെടുത്തിരിക്കുന്നു

പലകുട്ടികളുടെയും വയറ്റിൽ നിന്ന് വയറിളകി കൊണ്ടിരിക്കുന്നു

അതുപോലെ ഇടയ്ക്കിടെ ശർദ്ധിക്കുന്നു

ചിലകുട്ടികൾക്ക് പനിക്കുന്നു,

കുട്ടികൾ തളർന്നു പോയിരിക്കുന്നു

കുട്ടികളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്

ഗ്രാമത്തിൽ ചിലർ ഓക്കാനിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്

ആ മാതാപിതാക്കൾ അവന്‍റെ കാലിൽ പിടിച്ചു നെഞ്ചത്തടിച്ചു അലമുറയിട്ടുകൊണ്ടിരുന്നു

മക്കൾക്കൊക്കെ അത്യാഹിതം സംഭവിച്ചതിനാല് ആ കുഞ്ഞുങ്ങളെ രക്ഷിക്കുവാൻ ആണ് അവർ അപേക്ഷിച്ചു കൊണ്ടിരിക്കുന്നത്

“വൈദ്യർ മുത്തശ്ശൻ ആകെ ഭയത്തിലായിരുന്നു  ,,,എന്ത് മരുന്ന് കൊടുക്കും എന്ന ആശങ്ക വേറെ ”

“വൈദ്യരെ എന്തേലും ഒന്ന് ചെയ്യ് ,,” എന്ന് പറഞ്ഞു സ്വാമി മുത്തശ്ശനും ആകെ ആധിയിലായി

ഇരുപത്തിനുമേലെ കുട്ടികളെ എങ്ങനെ ഒരുമിച്ചു ആശുപത്രീയിൽ കൊണ്ട്പോകാനാണ് ,,അതും ജീപ്പിൽ

ആദിക്ക് കാര്യം മനസിലായി

മോശമായ അരി കഴിച്ചത് കൊണ്ട് ഫുഡ് പോയ്സൻ ആയതാണ്

കുഞ്ഞുങ്ങളെ വളരെ അധികമായി ബാധിച്ചു

“മുത്തശ്ശാ ,,,,,,,,,,,,”അവൻ വിളിച്ചു

“അറിവഴകാ ,,,,,,,,,,,,എന്താ ഇപ്പോ ചെയ്യ” അവനു നേരെ വന്നു കൊണ്ട് വൈദ്യര് ചോദിച്ചു

“ഇത് ഫുഡ് പോയ്‌സൺ ആണ് ,,,കൊള്ളില്ലാത്ത ഭക്ഷണം കഴിച്ചത് കൊണ്ട് ,,, വിഷം ബാധിച്ചതാ ,,,”

അച്ഛനമ്മമാർ അലമുറയിട്ടു കരയുവാൻ തുടങ്ങി

മക്കൾ മരിച്ചു പോകുമോ എന്ന ഭയത്തിൽ

കസ്തൂരി അവന്‍റെ കാലിൽ പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു

ആദി ഇതൊക്കെ കണ്ടാകെ വല്ലായ്മയിലായി

“അറിവഴകാ ,,,,,,,,,,,,എന്തേലും ഒന്ന് ചെയ്യൂ മോനെ ” സ്വാമിമുത്തശ്ശൻ കരഞ്ഞു കൊണ്ട് അവന്‍റെ കാലു പിടിച്ചു

അവനാകെ സ്തബ്ധനായി പോയി

“എന്താ മുത്തശ്ശ ,,ഇത് ,,,,,,,,,,,” അവൻ വേഗം പൊട്ടിക്കരയുന്ന ആ സാധുവൃദ്ധനെ എഴുന്നേൽപ്പിച്ചു

“നമുക് വഴിയുണ്ടാക്കാം ,,,,,,,,,”

“നിങ്ങൾ  കുട്ടികൾക്ക് ഒന്നും കൊടുക്കാതെ ഇരിക്കല്ലേ ,,, വയറിളകിയും ശർദിച്ചും ഒക്കെ കുട്ടികളുടെ ദേഹത്തെ ജലം നഷ്ടമായി കൊണ്ടിരിക്കുകയാണ് ,, വേഗം വെള്ളം കൊടുക്ക് ,,,,,,,,,,,,ശൈലജെ ,,,,,,,,,,” അവൻ ഉറക്കെ വിളിച്ചു

“അവളും ശർദ്ധിച്ചു തളർന്നിരിക്കുകയായിരുന്നു ,,അവൾ എങ്കിലും അവന്‍റെ വിളികേട്ടു ഓടി വന്നു ”

“വേഗം ഈ കുഞ്ഞുങ്ങൾക്ക് ചൂട് വെള്ളത്തിൽ പഞ്ചസാരയും ഉപ്പും ഇട്ടു കുടിപ്പിക്ക് ,,ആരേലും കുറച്ചു കരിക്കു വെട്ടി കൊണ്ട് വാ ,,, ഇല്ലെങ്കിൽ നാരങ്ങാ പിഴിഞ്ഞ് കൊണ്ട് വാ ,,, കുട്ടികളെ കുടിപ്പിക്കാൻ ,,, നല്ലപോലെ വെള്ളം കൊടുത്തു കൊണ്ടിരിക്ക് ,,,,,,,,,”

അവൻ ഉറക്കെ പറഞ്ഞു

അതുകേട്ട പാടെ ഓരോരുത്തരും അവൻ പറഞ്ഞ കാര്യങ്ങൾ നടത്തുവാനായി ഓടിപ്പാഞ്ഞു

“നോക്കട്ടെ ,,ഞാൻ മരുന്ന് വല്ലതും കിട്ടുമോ എന്ന് ,,,,,,,,,,” ആദി വേഗം വീട്ടിലേക്ക് ഓടിഡ്രസ്സ് മാറി വണ്ടിയിൽ കയറി അതി വേഗത്തിൽ അവരുടെ സമീപമെത്തി

“ഞാൻ വരുന്നത് വരെ നിങ്ങൾ കുഞ്ഞുങ്ങളെ നല്ലപോലെ വെള്ളം കുടിപ്പിയ്ക് ,, ഞാൻ വേഗം വരാം ,,,,,,”

ആദി മറ്റൊന്നും ആലോചിക്കാതെ ജീപ്പിൽ നൂറേ നൂറിൽ പാഞ്ഞു

വണ്ടിയോടി വൈശാലിയിലെത്തി

അവിടെ പല മെഡിക്കൽ ഷോപ്പുകളും അടച്ചിരുന്നു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.