അപരാജിതന്‍ 21 [Harshan] 10722

കൊയിലാഗനി

 സമയം രാത്രി ഒൻപതരമണി

രാത്രി എട്ടരവരെ കൽക്കരി ശേഖരിച്ചു വന്നാൽ കാവൽക്കാരുടെ സന്നിധ്യത്തിൽ  ശിവശൈലത്തെ പയ്യന്മാർക്കു അവിടെ കെട്ടിയുണ്ടാക്കിയ കുളത്തിൽ കുളിക്കാം ,

അവിടെ നിന്നും ഓടി രക്ഷപ്പെടുക ദുഷ്കരമാണ് ചുറ്റും തോക്കുമായി കാവൽ ഉണ്ട്.

കുളി കഴിഞ്ഞു വന്നാൽ

അവിടെ ഇരുത്തി രണ്ടു ചപ്പാത്തിയും പരിപ്പും കൊടുക്കും

കൂടെ ചിരട്ടമുറിയിൽ ചാരായവും , നല്ലപോലെ ഉറങ്ങി രാവിലെ ഉണർന്നു പണിയെടുക്കുവാൻ ആണ് ചാരായം

അത് കഴിഞ്ഞാൽ ടെന്റിനുള്ളിലേക്ക് കയറുന്നതിനു മുൻപ് കാലിൽ ഇരുമ്പു വളയം ധരിപ്പിച്ചു താഴിട്ടു പൂട്ടും

പിന്നെ ആർക്കും പുറത്തേക്ക് പോകാൻ സാധിക്കില്ല

പിന്നെ അതിരാവിലെ തള്ളി എഴുന്നേല്പിക്കും

അരമണിക്കൂർ കൊണ്ട് തയാറായി വീണ്ടും കൽക്കരി വാരാൻ പോകണം എലിമാളങ്ങളിലേക്ക്

രാത്രി ടെന്റിൽ ഇരുമ്പു വളയങ്ങൾ കാലിൽ ബന്ധിച്ചു കിടക്കുന്ന ശിവശൈലത്തെ യുവാക്കൾ

സൂലിയുടെയും ഐങ്കരന്റെയും കൂടെ അവരെക്കാൾ അല്പം കൂടെ മുതിർന്ന ഒരാൾ കൂടെയുണ്ടായിരുന്നു കപിലൻ

“എന്താ കപിലാ ,,,, ആകെ സങ്കടത്തിലാണല്ലോ ”

ഐങ്കരൻ ചോദിച്ചു

അതുകേട്ട കപിലൻ അവനെയൊന്നു നോക്കുക  മാത്രം ചെയ്തു

“ആരെയാ കപിലാ ,,നീ ഇങ്ങനെ ആലോചിക്കുന്നേ ,,ഈ നരകത്തിൽ വന്ന അന്ന് മുതലേ ഇങ്ങനെയാണല്ലോ ,,എന്തായാലും ശിവശൈലത്തു നമ്മുടെ ഊരിൽ അച്ഛനും അമ്മയും നിനക്കില്ല ,, അപ്പൊ പിന്നെയാരാ നിന്‍റെ മനസിൽ ”

കപിലന്‍ തന്‍റെ കാലുകള്‍ തടവികൊണ്ടു ആദ്യം അല്‍പനേരം സംസാരിക്കാതെയിരുന്നു

“അന്നുമിന്നും ഒരാളെയുള്ളൂ ,,,ചെറുപ്പത്തിൽ കണ്ടതാ അവളെ ,,പിന്നെ അവളെന്നും ഒരു ഓർമ്മ മാത്രമാ ,, ”

“ആരാ കപിലാ ” സൂലി ചോദിച്ചു

“ഈ പട്ടിണിയിലും കഠിനവേദനയിലും എന്‍റെ ഉള്ളിന്‍റെ നോവില്ലാതെയാക്കുന്നത് അവള് മാത്രമാ ,,?, ”

“ആരാ അത് ,,,,,?” വീണ്ടും സൂലി ചോദിച്ചു

“ആരോടും ഞാൻ പറഞ്ഞിട്ടില്ല ,, അവൾ ഇന്ന് ജീവിച്ചിക്കുന്നുണ്ടോ ,,എന്നുപോലും എനിക്കറിയില്ല ,, പിന്നെ നിങ്ങളോടു പറഞ്ഞിട്ടെന്താ കാര്യം ,,എന്‍റെ ഉള്ളിൽ ഒരു മോഹമായി കിടന്നോട്ടെ ,,,,,,,,,ഇവിടെ ഈ എലിമാളത്തിൽ കുടുങ്ങി മരിക്കുമ്പോ ചങ്കിൽ ഒരു ഓർമ്മയായി അവളെയും കൊണ്ട് പോകാല്ലോ ”

ദുഃഖിതനായി കപിലൻ പറഞ്ഞു

“നമ്മളൊക്കെ ഇവിടെ ഒന്നുകിൽ മണ്ണി

ടിഞ്ഞോ വിഷപുക ശ്വസിച്ചോ മരിക്കാൻ ഉള്ളവർ അല്ലെ ,,ഇനിയും എന്തിനാ മറച്ചു പിടിയ്ക്കണേ ”

കപിലൻ  അല്പം നേരം ആലോചിച്ചു

“എന്‍റെ പമ്പരക്കണ്ണി ,,,,  അവളാ ,,,, ചാരു” അവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു

എല്ലാർക്കും അത്ഭുതമായിരുന്നു

“ഈശമ്മാമ്മയുടെ പേരക്കുട്ടി ചാരുവാണോ കപിലാ ?” സൂലി ചോദിച്ചു

കപിലന്‍ തലകുലുക്കി

“എടാ കള്ളകപിലാ ,,,ഇത്രയുo കൊല്ലം അവളെയാണോ നീ ചങ്കില്‍ കൊണ്ട് നടന്നത്”

“ഐന്കര൯ ചോദിച്ചു “

“അല്ല നമ്മളെ ഇങ്ങോട്ടു കൊണ്ട് വന്ന അന്നല്ലേ ചാരുവിനെ കുലോത്തമൻ പിടിച്ചു കൊണ്ട് പോയത് ”

“അതെ ,,,,അന്ന് തന്നെയാ ” ഐങ്കരൻ മറുപടി പറഞ്ഞു

“കുലോത്തമൻ അല്ലെ ,,അവളെ കൊന്നുകാണണം ,,,”

കപിലൻ  ഒന്നും മിണ്ടാതെ മുഖം പൊത്തി കരയാൻ തുടങ്ങി

“അയ്യോ ,,കരയല്ലേ …..”

എല്ലാരും അവനെ ആശ്വസിപ്പിച്ചു

“അവളെയൊന്നു കണ്ടാൽ മതി ,,,,,,,,,ഒരു വട്ടമെങ്കിലും ,, അത്രയ്ക്ക് ഇഷ്ടമായിരുന്നു അവളെയെനിക്ക് ,,എന്നെങ്കിലും ഇവിടെ നിന്നും രക്ഷപെടാൻ സാധിച്ചാൽ ഞാൻ തേടിപോകും അവളെ ,, ,”കപിലൻ  തന്‍റെ ഉള്ളിലെ മോഹം പങ്കുവെച്ചു

ആർക്കും മറുപടിയുണ്ടായിരുന്നില്ല

“നമ്മൾ ഈ നരകത്തിൽ നിന്നും രക്ഷപെട്ടാൽ അല്ലെ ,,,നമ്മളൊക്കെ അടിമകളല്ലേ ,,,,ഇവിടെ ഒടുങ്ങാനാ നമ്മുടെ തലവിധി ,,,,കപിലാ ,,,,,,,ഒരുപാട് മോഹിക്കണ്ട ,,,വെറുതെ വിഷമം കൂടുകയേ ഉള്ളു ,,, നമ്മുടെ നാട്ടിൽ പോകണമെന്നു നമ്മളെല്ലാരും ആഗ്രഹിക്കുന്നില്ലേ ,,നമ്മുടെ അച്ഛനമ്മമാർ അവിടെയില്ലേ ,,,സഹോദരങ്ങൾ അവിടെയില്ലേ ,,,,,,,,,,,എന്നാലും ,,,അതൊന്നു സാധിക്കില്ലടാ ,,,,”

സൂലി വിഷമത്തോടെ അവനെ ആശ്വസിപ്പിച്ചു

“എത്ര കൊല്ലമായി നമ്മളിവിടെ ,,, വെറും ചപ്പാത്തിയുടെ ബലത്തിൽ ജീവൻ നിലനിർത്തി ,,,ഒരു നാൾ എങ്കിലും ഈ കാലിൽ നിന്നും ചങ്ങല ഒന്നഴിഞ്ഞാൽ മതിയായിരുന്നു ,,, കാലിൽ ചങ്ങല ,,,കങ്കാണികളുടെ ചാട്ട കൊണ്ടുള്ള അടി ,,, വേദന കുറക്കാൻ ചാരായവും ,,, ” ഐങ്കരൻ പറഞ്ഞു

“നമ്മള്‍ അനുഭവിക്കുന്ന വേദനയൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ ,,,?” സൂലി ചോദിച്ചു

“എത്രകാലം ഇങ്ങനെയൊരു ജീവിതം നമ്മൾ ജീവിച്ചു തീർക്കും ,, ” കാലുകള്‍ തടവി കൊണ്ട്  കപിലൻ പറഞ്ഞു

“അടിമകൾ അല്ലെ ,,അടിമകളായി ജീവിച്ചു മരിക്കാം ,, അതേയുള്ളു ഇപ്പോ മനസ്സിൽ ,, ഈ ചങ്ങലവളയത്തിൽ നിന്നും നമുക്കൊരു മോചനമില്ല ,,,,”ഐങ്കരൻ താന്‍ മനസ്സിലാക്കിയ യാഥാര്‍ഥ്യം ഏവരോടും പങ്കുവെച്ചു.

“നമുക് കിടക്കാം ,,,,,,,,നാളെ നേരത്തെ എഴുന്നേറ്റു പോകേണ്ടതല്ലേ ,,, ”

എല്ലാവരും ടെന്റിൽ പരിമിതമായ സൗകര്യങ്ങളിൽ കിടന്നു

പലരും പഞ്ചാക്ഷരി ജപിക്കുന്നുണ്ടായിരുന്നു

പഞ്ചാക്ഷരി അവർക്കു ഉറങ്ങുവാനും വേദനകൾ അകറ്റുവാനും ഒരു മരുന്നായിരുന്നു

അതിൽ കവിഞ്ഞൊന്നുമല്ലായിരുന്നു

കണ്ണുകളടച്ചു കിടക്കുമ്പോളും കപിലന്റെയുള്ളിലവന്‍റെ പ്രിയപ്പെട്ട പമ്പരക്കണ്ണിയായിരുന്നു

ചാരുലത

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.