അപരാജിതന്‍ 21 [Harshan] 10722

ആദി ജീപ്പും കൊണ്ട് വൈശാലി അതിര്‍ത്തി കഴിഞ്ഞു പോകുന്ന വഴി

അവിടെയുള്ള ഒരു മഹാവിഷ്ണു ക്ഷേത്രത്തില്‍ കയറി തൊഴുതുകൊണ്ട് തിരിച്ചിറങ്ങി

ജീപ്പില്‍ കയറി വണ്ടി എടുക്കുമ്പോള്‍ ആണ് മുന്നിലൂടെ ആ കാഴ്ച കണ്ടത്.

ഇന്ദുലേഖ ടുവീലറില്‍ അത് വഴി പോകുന്നു

അവന്‍ അപ്പോളാണ് ഓര്‍ത്തത്

വന്ന കാര്യം ഇന്ദുനെ അറിയിച്ചു പോലുമില്ല

ഒരു കൌതുകത്തിന് അവന്‍ ജീപ്പും കൊണ്ട് ഇന്ദുവിന്‍റെ പുറകെ പോയികൊണ്ടിരുന്നു

കുറെ വളവും തിരിവും ഒക്കെ കഴിഞ്ഞു

എവിടെ നോക്കിയാലും വിഷ്ണു ക്ഷേത്രങ്ങൾ മാത്രം

ഒടുവിൽ ഇന്ദു ഇടത്തേക്കുള്ള ടൈൽ പാകിയ വഴിയിലേക്ക് തിരിഞ്ഞു

അവൾക്കു പുറകെ ആദിയും

അവൾ കുറച്ചു ദൂരം മുന്നോട്ട് പോയി ഒരുവിൽ ഒരു വലിയ മാളികയുടെ ഗേറ്റ് കടന്നുള്ളിലേക് പോയി

അവൻ ഗേറ്റിനു വശത്തായി ദേവർമഠം എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടു

കൊട്ടാരം പോലെയൊരു മാളിക

‘ഓഹോ ,,അപ്പോ ഇതാണ് ദേവർമഠം “ അവൻ മെല്ലെ പറഞ്ഞു

അവൻ ജീപ്പ് വഴിയുടെ ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു

വെറുതെ അവിടെ ഇരുന്നു

അല്പം കഴിഞ്ഞപ്പോൾ ശ്യാ൦ ഒരു എൻഫീൽഡിൽ അവിടെ നിന്നും ഇറങ്ങുന്നത് കണ്ടു

അവന്‍റെ പിന്നിലായി അമ്മാവന്‍റെ മകൾ കൃഷ്ണവേണിയും ഉണ്ടായിരുന്നു

ശ്യാമിനെ കണ്ടപ്പോൾ ആദിക്ക് ഒരു വല്ലാത്ത സന്തോഷം തോന്നി

അല്പം കഴിഞ്ഞപ്പോൾ ഒന്ന് രണ്ടു കാറുകൾ പുറത്തേകിറങ്ങി

അതിൽ കുടുംബത്തിലെ ആളുകൾ ഒക്കെ ഉണ്ടായിരുന്നു

അല്പം കഴിഞ്ഞപ്പോൾ വേറെ ഒരു കാർ

അതിൽ പിന്നിൽ ഇരിക്കുന്ന ഭുവനേശ്വരി ദേവിയെ അവൻ കണ്ടു

അതിനു പിന്നിലായി മറ്റൊരു കാർ അതിൽ മാലിനി കൊച്ചമ്മയെയും രാജശേഖരനെയും  കണ്ടു

അവനു മാലിനിയെ കണ്ടത് സന്തോഷം പകർന്നു

അല്പം കഴിഞ്ഞപ്പോൾ ഇന്ദുവിന്‍റെ റ്റുവീലർ പുറത്തേക്കിറങ്ങി

അതിൽ ഒരു ഭംഗിയുള്ള ചുരിദാർ ധരിച്ചു പിന്നിലായി പാർവതി ഇരിക്കുന്നത് കണ്ടു

അവന്‍റെ ഹൃദയം ഒന്ന് പിടഞ്ഞു അവളെ കണ്ടിട്ട്

ഒരുപാട് നാൾ ആ ഹൃദയത്തിൽ കൂടു കൂട്ടി കൊണ്ട് നടന്നവൾ,, ഇന്നവൾ മറ്റൊരുവന്‍റെതാണ് , താൻ മറ്റൊരുവളുടെയും ,,, എന്നാലും ആ ഒരു നഷ്ടത്തിന്‍റെ നീറ്റൽ ഇപ്പോളും ഉണ്ട് ,,

അവർ പോയി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അവൻ ജീപ്പ് മുന്നോട്ടേക്കെടുത്തു

അവനു മനസ്സിൽ തോന്നി

എന്തായാലൂം ഇനിയും സമയം ഉണ്ട്, പിന്നെ ഇന്ദുവിനോട് പറയാ൦ ,,ശിവശൈലത്തു വന്ന കാര്യ൦ ,, അവളെ മറന്നൊരു കാര്യവുമില്ല ,, സമയം പോലെ അവളെയും അവളുടെ അമ്മയേയും പുറത്തെവിടെയെങ്കിലുംവെച്  കാണാ൦ ,, എന്ന് ചിന്തിച്ചു കൊണ്ട് അവൻ യാത്ര തുടർന്നു

<<<<<O>>>>>

ആദി മിഥിലയിൽ എത്തി

ആദ്യം തന്നെ നാരായണമലയിലേക്ക് ഗുരുനാഥനെ കാണാൻ പോയി

പക്ഷെ ആ സമയം ഗുരുനാഥൻ അവിടെ ഉണ്ടായിരുന്നില്ല

അതുകൊണ്ടു അവൻ തിരികെയിറങ്ങി

പോരും വഴി തേന്മൊഴിയെ ഒന്ന് കാണണമെന്ന് തോന്നി

നേരെ മയിലാപുരം കോട്ടയിലേക്ക് വിട്ടു

അവിടെ ഇപ്പോൾ കൃത്യമായ പൂജകൾ നടക്കുന്നു

ഏഴിലം പാലക്ക് കീഴെയായി  കാവലമ്മയായ തേന്മൊഴി യക്ഷിക്കായി  മന്ദിരം പണി നടക്കുന്നു.

അവൻ ഏഴിലം പാലക്ക് അടുത്തായി ജീപ്പ് നിർത്തി

ഷൂസ് അഴിച്ചു പാലമരത്തിനു മുന്നിലേക് വന്നു

ആദ്യം പാലയെ തൊഴുതു

എന്നിട്ടു മുന്നിലുള്ള കൽകെട്ടിൽ ഇരുന്നു

അവൻ അവിടെ ഇരുന്നപ്പോൾ അവനു മുന്നിൽ ചുവന്ന ഏഴിലം പാലപ്പൂക്കൾ പൊഴിഞ്ഞു വീണു

ഹൃദ്യമായ സൗരഭ്യം നിറഞ്ഞു

അവൻ കണ്ണുകളടച്ചു ആ വാസനയെ ഹൃദയത്തിലേറ്റി

അവനു ചുറ്റും ഒരു ഇളം കാറ്റടിച്ചു

“ശങ്കരാ  ,,,,,,,,,,,,,,,,,,,” എന്ന് മാധുര്യമേറിയ ഒരു പെൺശബ്ദം

അവൻ കണ്ണുകൾ തുറന്നു

അവന്‍റെ മുന്നിൽ ഒരു ചുവന്ന പട്ടു സാരിയും ആഭരണങ്ങളും അണിഞ്ഞു പുഞ്ചിരിയോടെ തേന്മൊഴി.

അവൻ അത്ഭുതം കൊണ്ട് താടിക്കു കൈ കൊടുത്തു തേന്മൊഴിയെ നോക്കി

“ഇതാര് ,,,,ലോകസുന്ദരി ഐശ്വര്യ റായിയോ “

അതുകേട്ടു തേന്മൊഴി കുണുങ്ങി ചിരിച്ചു

അവൾ അവനു മുന്നിലായി ഇരുന്നു

“ഞാൻ ശിവശൈലത്തു എത്തിട്ടോ ,,,”

“എല്ലാം എനിക്കറിയാം ശങ്കരാ ,,,,,,,”

“അതെനിക്കും അറിയാം തേന്മൊഴി ,,ഹാപ്പി ആണോ “

“തീർച്ചയായും ,, എല്ലാരും ഇപ്പോ എന്നെ അമ്മയെ പോലെ കാണുന്നു ,, പലരും വന്നെന്നോട് ദുഃഖങ്ങൾ പറയുന്നു ,,”

“എന്നിട്ട് ,, എന്താ തേന്മൊഴി ചെയ്യുന്നത്,,അവരെ സഹായിക്കുന്നില്ലേ ?”

“എന്നാലാവുന്ന പോലെ ,,എങ്കിലും ഈശ്വരൻ ചെയ്യേണ്ടത് ഞാൻ ചെയ്തുകൂടല്ലോ ,, എന്നാലും എനിക്കൊരുപാട് ശാന്തിയുണ്ട്,,സമാധാനമുണ്ട് ,,,, എല്ലാത്തിനും നന്ദി ശിവപെരുമാളിനോടും പിന്നെ ശങ്കരനോടും പിന്നെ നാഗമണിസ്വാമിയോടും ‘

“തേന്മൊഴി ,,,,,,,,,,”

“എന്തോ ,, “

“മനസ്സിനൊരു വല്ലായ്മ പോലെ “

“അതെന്താ ,,,,,,,,,,,പാറൂനെ കണ്ടിട്ടാണോ “

“അയ്യോ ,,ഇതൊക്കെ എങ്ങനെ അറിഞ്ഞു “

“ഞാൻ എല്ലാം അറിയുന്നില്ലേ “

“അവളെ കണ്ടു ,,അതുമാത്രവുമല്ല ,, ശിവശൈലത്തു ഞാൻ ഇപ്പോ സെറ്റ് ആയി ,, എന്ത് ചെയ്യാനാ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സാധുക്കൾ ആണ് ,,പരദേശി എന്ന് മുദ്രകുത്തി എന്നെ ഒരു മൂലയ്ക്ക് പാർപ്പിച്ചിരിക്കുകയാണ് ,, എനിക്ക് പല കാര്യങ്ങളും അറിയാൻ ഇല്ലേ ,, ആ താക്കോൽ ,, അതുമായി

ബന്ധമുള്ള കൂവളമരം ,, പിന്നെ  മുത്തശ്ശി ,,മുത്തശ്ശൻ ,,, ഇവരെ കുറിച്ചൊക്കെ അറിയണം ,, “

“ശങ്കരാ  ,,എന്തിനാ വിഷമിക്കുന്നെ ,,, എല്ലാം സമയം പോലെ അറിയും ,,അറിയാൻ ഉള്ളവൻ അല്ലെ അറിവഴക൯ “ തേന്മൊഴി ചിരിച്ചു കൊണ്ട് പറഞ്ഞു

“ശരിയാണ് നീ പറഞ്ഞത് ,, സമയം കൊണ്ട് അറിയാം അല്ലെ ,,”

“അതെ ,,, “

“എന്നാലും എന്ത് കാരണം കൊണ്ടാണ് ഇവർ അടിമകൾ ആയത് എന്നാണു എനിക്ക് മനസിലാകാത്തത്,,അവ൪ അടിമകൾ ആണ് ,, ചണ്ടാളൻമാർ ആണ് ,,അവർ ശിവപൂജ ചെയ്തിരുന്നവർ ആണ് ,, എന്നാൽ ഇന്ന് ഈ ഇന്ത്യ മുഴുവനും ശിവപൂജ ചെയ്യുന്നവർ അല്ലെ ,, വേറെ ഒരിടത്തും ഇല്ലാത്ത ഒരു കഷ്ടപാടാണല്ലോ ഇവർ അനുഭവിക്കുന്നത് “

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.