അപരാജിതന്‍ 21 [Harshan] 10721

രാത്രി എട്ടര ആയപ്പോളേക്കും ആദി ശിവശൈലത്ത് എത്തിചേർന്നു.

അവൻ വീടിനു സമീപം ജീപ്പൊതുക്കി പുറത്തേക്കിറങ്ങി.

അവിടെ വീശുന്ന കാറ്റിനു ഒരു വൃത്തികെട്ട ഗന്ധം

വളിച്ചതോ പുളിച്ചതോ പോലെയുള്ള നാറ്റം

അവനറിയാതെ മൂക്ക് പൊത്തിപിടിച്ചു

എന്തായാലൂം സെപ്റ്റിക് ടാങ്ക് പൊട്ടിയതല്ല , എന്ന് അവനു നല്ലപോലെ വ്യക്തമായിരുന്നു

കാരണം മാത്രം അവനു മനസിലായില്ല

അവൻ വീടിന്‍റെ ഉള്ളിലേക്ക് കയറി

വാതിൽ അടച്ചു

ഉള്ളിൽ കുറച്ചു സാംബ്രാണി കത്തിച്ചു വെച്ചു ആ ദുർഗന്ധത്തെ ഒഴിവാക്കുവാനായി

കിഴക്കുനിന്നും വീശുന്ന കാറ്റിൽ, ശിവശൈലത്തെ സാധുക്കൾ തങ്ങൾക്കു കിട്ടിയ മൃഗങ്ങൾ പോലും കഴിക്കാൻ മടിക്കുന്ന അരികൊണ്ടു കഞ്ഞിവെക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധ൦ കൂടെ ലയിച്ചു അവന്‍റെ വീടിന്‍റെ സമീപത്തൂടെ പോകുന്നത് കൊണ്ടാണ് ആ നാറ്റം എന്ന് അവനു മനസിലായില്ല

<<<<<O>>>>>>

 

ശങ്കരന്‍റെ വീട്ടിൽ

“ഏച്ചി ,,,,ഈ കഞ്ഞി എങ്ങനെയാ ഒന്ന് കുടിക്കുന്നെ ,,,ആദ്യമായി ആണല്ലോ ഇങ്ങനെ ഒരു നാറ്റം “

അനിയനും എച്ചിയും ഒരുമിച്ചിരുന്നു കഞ്ഞി കുടിക്കുകയായിരുന്നു

“ശങ്കരാ ,,,മോനെ ,,, എങ്ങനെയെങ്കിലും കഴിക്ക് ,,, ഇനി ഈ അരിയെ ഉള്ളു ,,,ഒന്ന് രണ്ടു വാരത്തേക്ക് ,, നമുക് ശീലം ആകണ്ടേ ,,”

“എന്നാലും ,,ഇത്രയും മോശപ്പെട്ട അരി ,,,ആദ്യമായി ആണ് മുതലിയാർ അയ്യ,, തന്നത് ,,, ഹോ ,,ഈ അരിക്ക് പതിനഞ്ചു ഉറുപ്പികയാ വാങ്ങിയത് ,, “

“എന്ത് ചെയ്യാനാ മോനെ ,,, എന്തേലും ഇഷ്ടക്കേട് പറഞ്ഞാൽ ,, അയാള് പിന്നെ അരിയെ തരില്ല ,,, പിന്നെ നമ്മളൊക്കെ പട്ടിണിയാവില്ലേ “

“ഇന്നാ ,,,രുദ്രതേജൻ അണ്ണൻ വരുമെന്നു പറഞ്ഞ അവസാനദിവസം ,, “

അവൾ ഒന്നും പറയാതെ കഞ്ഞി കുടിച്ചു കൊണ്ടിരുന്നു

ഓക്കാനിക്കാതിരിക്കാൻ ഒരു പച്ചമുളകുകൂടെ കഴിച്ചു കൊണ്ടിരുന്നു

“ഒക്കെ വെറുതെയാ ശങ്കരാ ,,,രുദ്രതേജൻ ഇന്നെന്നെന്നല്ല ഒരിക്കലും വരില്ല ,,വരാൻ പോകുന്നുമില്ല ,,”

“അതേച്ചിക്ക് എങ്ങനെയറിയാം ?”

“വരില്ല ,,അത്ര തന്നെ ,,,,,,,,”

അവൻ കഞ്ഞി കുടിക്കാതെ അല്പം നേരംശിവാനിയെ നോക്കി ഇരുന്നു

“എന്നിട്ടൊന്നു ചിരിച്ചു ,,,,,,,,,ശരിയാ ഏച്ചി ,,,അണ്ണൻ ഇനി വരാനൊന്നും പോണില്ല ,,,വന്നിട്ടെന്തിനാ ,, എന്നാലും ഇത്രേം കാലം ഇങ്ങനെയൊരാൾ വരുമെന്ന് ഒരു ധൈര്യം ഉണ്ടായിരുന്നു ,,,ഇന്ന് കൂടെ കഴിഞ്ഞാൽ പിന്നെ അതുമില്ല ,,, വീണ്ടും നമ്മള് പട്ടികളെ പോലെ ജീവിക്കും ഇത്രയും നാൾ ജീവിച്ച പോലെ ,,അല്ലെ ഏച്ചി “

“സങ്കടപ്പെടണ്ട,,,,,,,,,,,,,” ശിവാനി അവനെ ആശ്വസിപ്പിച്ചു

“അയ്യേ ,,എനിക്ക് സങ്കടമൊന്നുമില്ല എച്ചി ,,,,”

എന്ന് പറഞ്ഞു അവൻ നിറയുന്ന കണ്ണുകൾ തുടച്ചു

അവനുറപ്പായിരുന്നു കണ്ണിനു കാഴ്‌ചയില്ലാത്ത അവന്‍റെ കൂടപ്പിറപ്പ് ആ കണ്ണുനീ൪ കാണില്ല എന്ന് “

“കരയല്ലേ ,,,,മോനെ ,,,,,,,,,,” വായിൽ നിറഞ്ഞിരുന്ന കഞ്ഞി ഇറക്കി അവൾ പറഞ്ഞു

“അതിനു ,,,,,,ഞാൻ കഴിഞ്ഞില്ലാലോ ,,,”

‘നിന്‍റെ ഉള്ളു നോവുന്നതും കണ്ണ് നിറയുന്നതും കാണാൻ എനിക്ക് കണ്ണൊന്നും വേണ്ടാ പൊന്നാ “

ഇടറുന്ന തൊണ്ടയോടെയവൾ പറഞ്ഞു

“എനിക്കറിയാം ,,,,,,,,, എന്‍റെ ഏച്ചിയെ ,,, ” എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ മെല്ലെ തലോടി

 

കസ്തൂരിയുടെ വീട്ടിൽ

 

“നിക്ക് വേണ്ടാമ്മേ ” തന്‍റെ മുഖത്തേക്ക് കസ്തൂരി നീട്ടുന്ന തൈരിൽ കുഴച്ച ചോറിന്‍റെ ഗന്ധമടിച്ചപ്പോൾ ഗൗരി മോൾ പറഞ്ഞു

“അമ്മേടെ ,,,പൊന്നു വാവയല്ലേ ,,,വാവക്ക് വലുതാവണ്ടേ ,,,ഇസ്‌കൂളിൽ ഒക്കെ പോവണ്ടേ ,,,ചക്കരയെല്ലേ ,,ഇത്തിരി കൂടെ കഴിക്ക് ” കസ്തൂരി നിറയുന്ന കണ്ണ് ചേലകൊണ്ടൊപ്പി അവളോട് പറഞ്ഞു

സ്‌കൂളിൽ ഒക്കെ പോകുന്ന കാര്യം പറഞ്ഞപ്പോൾ ആ പൈതൽ , ഇഷ്ടമല്ലെങ്കിൽ കൂടിയും വാ തുറന്നു

കസ്തൂരി ആ ഉരുള  അവളുടെ കുഞ്ഞു വായിൽ വെച്ച് കൊടുത്തു

അരുചി ഉണ്ടായിട്ടും അവൾ അത് കുഞ്ഞരിപല്ലു കൊണ്ട് ചവച്ചു കഴിച്ചു

ആ കാഴ്‌ച കണ്ടപ്പോൾ കസ്തൂരിക്ക് ഹൃദയം പൊട്ടുന്ന വേദനയാണ് അനുഭവപ്പെട്ടത്

ആ അമ്മ അവളെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു

“‘അമ്മ കരേണ്ട ,,വാവ കഴിച്ചോളാ൦ ,,,,,,,,,,,” എന്ന് പറഞ്ഞു ആ കുഞ്ഞു ചിരിച്ചു കാണിച്ചു

തങ്ങളുടെ ഗതികേട് ഓർത്തു സ്വയം പഴിച്ചു കൊണ്ട് കസ്തൂരി ആ കുഞ്ഞിനെ കഴിപ്പിച്ചു കൊണ്ടിരുന്നു

 

സ്വാമി അയ്യയുടെ  വീട്ടിൽ

അദ്ദേഹത്തിന് ശംഭു കഞ്ഞി വിളമ്പി വെച്ചു.

“മുത്തശ ,,,കഞ്ഞി കാലായി ,,,വായോ കഴിക്കാം “

അതുകേട്ടു ശിവപഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്ന സ്വാമി മുത്തശ്ശൻ എഴുന്നേറ്റു വന്നു നിലത്തു പായ വിരിച്ചിരുന്നു.

“മോനെ ,,,”

“എന്താ മുത്തശ്ശാ ?”

“രണ്ടു പേർക്കുള്ള കഞ്ഞിയല്ലേ നീ  വെച്ചുള്ളു “

“അതെ മുത്തശ്ശാ “

“എന്നാ മുത്തശ്ശന് വേണ്ടാ ,,,,”

“അയ്യോ ,,അതെന്താ ,,,,,?’

“രുദ്രതേജൻ മോൻ വന്നാൽ എന്താ കൊടുക്കാ ,,,വരാൻ ഇനിയും സമയം ഉണ്ട് ,,,ഈ ദിവസം തീരാൻ ഇനിയും നാഴികകൾ ഉണ്ട് ,,, വിശന്നുവലഞ്ഞു വരുമ്പോ ,,എന്തേലും വയറു നിറക്കാൻ കൊടുക്കണ്ടെ ആ കുട്ടിക്ക് “

ദയനീയമായതായിരുന്നു ആ സംസാരം

സ്വയ൦ മനസിനെ ആ സാധുവൃദ്ധൻ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു

രുദ്രതേജൻ വരുമെന്ന് ,,കാരണം തിരുചിവതിരുമരം കാണിച്ച തെളിവാണ് ,, ശങ്കരൻ കാണിച്ച തെളിവ് “

ശംഭുവിനു സത്യത്തിൽ സഹതാപ൦ തോന്നി

“ഈ മോശമായ അരി എങ്ങനെയാ ആ കുട്ടിക്ക് കൊടുക്കുക ,, ഇതാണെങ്കിൽ അത്രക്കും നാറ്റവും ഉണ്ട് ,, വേറെ ഒന്നുല്ലല്ലോ മഹാദേവാ ,,,,,,,,ഇതൊക്കെ ആ കുട്ടി കഴിക്കോ ആവോ ,,,,,,,,,”

“മുത്തശ്ശാ ,,,കഞ്ഞി കുടിക്കാതെ ഇരിക്കല്ലേ ,,,, ആ അണ്ണൻ വരുമ്പോ ഞാൻ ഉണ്ടാക്കി കൊടുക്കാം ,,”

“അതൊന്നും വേണ്ട മോനെ ,,എന്‍റെ കഞ്ഞി വെച്ചാൽ മതി ,,, അതിലിതിരി കായം വറുത്തു ഇടാം ,,പിന്നെ കുറച്ചു പുളിയും മുളകും കൂടെ പൊട്ടിച്ചിടാം ,,അപ്പൊ ഒരുപാട് മണം ഉണ്ടാകില്ല ,,, “

സ്വാമി മുത്തശ്ശൻ ആ കഞ്ഞി അടച്ചു വെച്ചു

എന്നിട്ടു അവിടെ നിന്നും എഴുന്നേറ്റു

തന്‍റെ കയറു കട്ടിലിൽ നല്ലൊരു കട്ടിയുള്ള കമ്പളം വിരിച്ചു

അതിനു മേലെ ഒരു മുണ്ടും വിരിച്ചു

“ശംഭു ,,,,,,,,,”

“എന്താ മുത്തശ്ശ ?”

“മുത്തശ്ശൻ ഇന്ന് താഴെ കിടന്നോളാട്ടോ ,,ആ കുട്ടി വന്നാൽ എങ്ങനെയാ നിലത്തു കിടത്തുക ,,അതൊന്നും വേണ്ട ,,, ആ കുട്ടി കട്ടിലിൽ കിടന്നോട്ടെ ,,,നമ്മളായി ഒരു കുറവും ഉണ്ടാക്കരുത് ,,,,,,,,ശങ്കരൻ അയക്കുന്നതാ ,,,,അപ്പൊ ആ ബഹുമാനം നമ്മൾ എല്ലാരും കാണിക്കണം ,, “

സ്വാമി മുത്തശ്ശൻ ,, ഒരു പായ വിരിച്ചു തറയിൽ കിടന്നു

കൈകൾ കൂപ്പി ജപിച്ചു കൊണ്ടിരുന്നു

“നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ”

കഞ്ഞി കുടിച്ചു ശംഭു പാത്രവും കൊണ്ട് എഴുന്നേറ്റു കഴുകുവാനായി പോയി

അത്രക്കും പ്രതീക്ഷയോടെയാണ് ആ സാധുവൃദ്ധൻ ആ ദിവസ൦ അവസാനീക്കുന്നതിന് മുൻപ് രുദ്രതേജൻ വരുമെന്ന് കരുതിയിരിക്കുന്നത്

 

ആദിയുടെ മണ്‍വീടില്‍

വീടിന്‍റെ വാതിലിൽ മുട്ടുകേട്ടാണ് അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റത്.

അവൻ വന്നു വാതിൽ തുറന്നു

“ഈശമ്മ അമ്മമ്മയായിരുന്നു , ചാരുവിന്‍റെ അമ്മമ്മ ”

“എന്താ അമ്മമ്മേ ,,, ?”

“ഞാൻ കുഞ്ഞിന് ആഹാരം കൊണ്ട് വന്നതാ ”

“അയ്യോ ,,ഞാൻ കഴിച്ചിട്ടാ വന്നത് അമ്മമ്മേ ”

“ആണോ ,,,,അറിയില്ലായിരുന്നു ,,,അപ്പോൾ ഞാൻ ബുദ്ധിമുട്ടിച്ചല്ലേ ,,കുഞ്ഞു കിടന്നുകൊള്ളൂ ”

ആ വൃദ്ധ തിണ്ണയിൽ നിന്നും ഇറങ്ങി

അവർ നടന്നു നീങ്ങുമ്പോൾ അവനു മനസിൽ ഒരു വിഷമം ഉണ്ടായി

തനിക്കായി അവർ അല്പം ഭക്ഷണം കൊണ്ട് വന്നിട്ട് അത് സ്വീകരിക്കാതെ തിരിച്ചയചപോലെ ഒരു തോന്നൽ

“അമ്മമ്മേ ,,,” എന്ന് വിളിച്ചവൻ അവരുടെ പുറകെ ചെന്നു

‘ഞാൻ കഴിച്ചതാണ് ,,എങ്കിലും ,,, അമ്മമ്മ ഇവിടെ വരെ കൊണ്ട് വന്നിട്ട് അത് സ്വീകരിക്കാതെ പോയാൽ മഹാദേവൻ പോലും എന്നോട് പൊറുക്കില്ല ,,എനിക്ക് തരൂ ,,,,,,,,”

അവർ കൈയിൽ ഇരുന്ന മണ്പാത്രം അവനുനേരെ നീട്ടി

അത് മൂടിയതായിരുന്നു

അവൻ അത് വാങ്ങി

അവർ കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞു നടന്നു

“പാവം ” അവൻ അറിയാതെ ആ വൃദ്ധയെ നോക്കി പറഞ്ഞു

അവൻ തിണ്ണയിൽ ചെന്നിരുന്നു

ആ പാത്രത്തിന്‍റെ മൂടി തുറന്നപ്പോൾ അവനറിയാതെ മൂക്ക് പൊത്തിപ്പോയി

അത്രക്കും വൃത്തികെട്ട ഗന്ധം ,

പണ്ട് റോയി കഴിക്കാറുണ്ടായിരുന്ന ചോറിനേക്കാളൂം പത്തിരട്ടി മണം

അവൻ ആ മണം അടിച്ചപ്പോൾ തന്നെ ഓക്കാനിച്ചുപോയി

അവൻ വേഗം പാത്രം അടച്ചു

ആ തിണ്ണയിൽ വെച്ചു

ഇത് തനിക്കൊരിക്കലും കഴിക്കാൻ സാധിക്കില്ല ,,

“ഇവർക്കിനി വല്ല പ്രാന്തുമുണ്ടോ ,,, ഇമ്മാതിരി വൃത്തികെട്ട ഭക്ഷണം ഒക്കെ കൊണ്ട് തരാൻ ”

അവനുള്ളിൽ പറഞ്ഞു പോയി

അവൻ ആ പാത്രവും കൊണ്ട് പുറത്തേക്കു നടന്നു

എന്നിട്ടു കാടു പിടിച്ചു കിടക്കുന്ന ഭാഗത്തേക്ക് ആ വൃത്തികെട്ട ഭക്ഷണം കളഞ്ഞു

മൃഗങ്ങള് പോലും കഴിക്കാൻ അറയ്ക്കുന്ന ഭക്ഷണം താനെങ്ങനെ കഴിക്കും എന്ന ചിന്തയോടെ

അവൻ എന്നിട്ടു പാത്രം കഴുകി വെച്ച് തിണ്ണയിൽ വെച്ചു

ഉള്ളിലേക് കയറി പോയി കട്ടിലില്‍ കിടന്നു

<<<<<O>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.