അപരാജിതന്‍ 21 [Harshan] 10723

മുറക്കബ

 

സൂഫി ദേവാലയം

ഊദ് ന്‍റെ പരിമളം എങ്ങും നിറഞ്ഞിരിക്കുന്നു

അതിമനോഹരമായ ശബ്ദത്തിൽ സൂഫി ഖവ്വാലി ഉയർന്നു കേൾക്കുന്നു

ഗാനത്തിനൊപ്പം ഹാർമോണിയം ഈണം കൂടി ആ ഖവ്വാലിക്കൊപ്പം ലയിച്ചു ചേരുന്നു

വിരലുകൾ കൊണ്ട് ഹാർമോണിയ കട്ടകളിൽ സുന്ദരമായ നാദം സൃഷ്ടിക്കുന്നത് അമീർ ആണ്

അമീർ മുസ്തഫ

അമീർ ആലപിക്കുന്ന സൂഫി ശീലുകൾക്കു കൊഴുപ്പേകി ദഫ്ന്റെ താളം മുഴങ്ങുന്നു

പലരും മിഴികളടച്ചു ആ ഭക്തിയിൽ മുഴുകിഇരിക്കുന്നു

സകലരും മെല്ലെ മെല്ലെ അവരുടെ ശിരസുകൾ  താളത്തിനൊത്ത് ചലിപ്പിക്കുന്നു

അവരുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്നത് സ്നേഹം മാത്രമാണ്

കണ്ണുകൾ അടച്ചു ആ മഹാശക്തിയിൽ സ്വയം മറന്നു

ഉള്ളിലെ ദുഃഖങ്ങൾ പറയുകയായിരുന്നു അവരുടെ റബ്ബിനോട്

മാതാവിന്‍റെ  വാത്സല്യവും സ്നേഹവും ആവോളം പകർന്നു തരുന്ന റബ്ബിനോട് ,

ഒരു പിതാവിന്‍റെ കരുതലും സംരക്ഷണവും ഒരുപാട് പകർന്നു തരുന്ന റബ്ബിനോട് ,,

കൂട്ടുകാരനെ പോലെ ഗുരുനാഥനെ പോലെ നേർവഴി കാട്ടി തരുന്ന റബ്ബിനോട്,,,

മനഃപൂർവം തെറ്റുകൾ ചെയ്യുമ്പോൾ വേദനിക്കുന്ന റബ്ബിനോട് ,,

ഒടുവിൽ വീണുപോകുമ്പോ ഓടിവന്നു വാരിയെടുത്തു കെട്ടിപുണർന്നു കണ്ണീർ തുടച്ചു കൈപിടിച്ച് കൂടെ നിന്ന് നടത്തുന്ന ആ റബ്ബിനോട് ,,,,,,,,,,,,,,,,,,,,,,,

പലരുടെയും കണ്ണുകൾ ആ ഭക്തിനിർഭരതയിൽ മനസ്സിൽ ആത്മാവിൽ അനുഭവിക്കുന്ന  ആ ഉന്നതമായ സ്നേഹത്തിൽ നിറഞ്ഞൊഴുകുന്നു

സംഗീതത്തിലൂടെ അതിലൂടെ പങ്കു വെക്കുന്ന ഭക്തിയിലൂടെ പ്രാത്ഥനയിലൂടെ  എല്ലാവരുടെയും മനസിനെ ആത്മാവിനെ റബ്ബിന്‍റെ സ്നേഹത്തിലേക്ക് ഒരു കാന്ത൦ പോലെ വലിച്ചു ആകർഷിച്ചു അമീർ കൊണ്ട്പോകുകയായിരുന്നു

പലരും കണ്ണീർ വാർത്തുകൊണ്ട് വിതുമ്പുകയായിരുന്നു ,,,

ആത്മീയതയുടെ ഉന്നതമായ ഒരു നിലയിലേക്ക് അവർ എത്തപെട്ടിരുന്നു

അത് തന്നെ ആയിരുന്നിരിക്കണം

അവരുടെ കണ്ണുകളിൽ നിന്നും ഇറ്റു വീഴുന്ന ഓരോ തുള്ളി കണ്ണുനീരും

അവരുടെ പ്രാർത്ഥനകൾ കഴിഞ്ഞു

എല്ലാരും നിശ്ശബ്ദരായി കാല്മണിക്കൂറോളം ആ ദിവ്യമായ ആന്ദനത്തിൽ ആ ഇരിപ്പു തുടർന്നു

റബ്ബിന്‍റെ സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞ അത്യുന്നതമായ ആത്മ ആനന്ദത്തിൽ ,,,

എല്ലാവരും എഴുന്നേറ്റു

പരസ്പരം കെട്ടിപുണർന്നു

പുറത്തേക്കിറങ്ങി

അമീർ വന്നാൽ ഇതാണ് മുറക്കബയുടെ മേളം

അന്നത്തെ നേർച്ചയായി നല്ല നെയ്‌ച്ചോർ ആയിരുന്നു

അമീര്‍ ആയിരുന്നു  ചിലവ് വഹിച്ചത്

എല്ലാവർക്കും അത് വിതരണം ചെയ്തു

അവിടെ മുറക്കബായിലെ എല്ലാവരും സന്നിഹിതരായിരുന്നു

ശാരീരിക ക്ഷീണം നിമിത്ത൦ ഉപ്പാപ്പ മാത്രം ഉണ്ടായിരുന്നില്ല.

പക്ഷെ നാദിയ അവിടെയുണ്ടായിരുന്നു

ഉപ്പാപ്പക്കുള്ള ഭക്ഷണം അവൾ വാങ്ങി

അമീറും നാദിയയും ഭക്ഷണം കഴിഞ്ഞു വീട്ടിലേക് പുറപ്പെട്ടു

നാദിയ അവന്‍റെ കൈയിൽ വിടാതെ പിടിച്ചിരിക്കുകയായിരുന്നു

അവനോടുള്ള അകമഴിഞ്ഞ ആത്മാർത്ഥമായ പ്രണയം അവളുടെ ആ കരസ്പ൪ശനത്തിൽ അവനു അനുഭവിച്ചറിയാമായിരുന്നു

അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു

അവർ വീട്ടിലേക്കു നടന്നു

വീട്ടിലെത്തിയപ്പോൾ ഉപ്പാപ്പ അവിടെ ഉണ്ടായിരുന്നില്ല

അവർ ഉപ്പാപ്പ എന്ന് വിളിച്ചു അവിടെ അന്വേഷിച്ചു

ഒടുവിൽ അവരുടെ കുഞ്ഞു വീടിന്‍റെ കുറച്ചു മാറിയുള്ള അതേപോലെയുള്ള ഒരു വീട്ടിൽ ചെറിയ പ്രകാശം

അവർ കണ്ടു

അവർ അങ്ങോട്ടേക്ക് ചെന്നു

ആ വീട്ടിൽ ഉപ്പാപ്പ അല്ലാതെ വേറെ ആരും പ്രവേശിക്കാറില്ല

അവരുടെ മാതാപിതാക്കൾ പോലും ഇന്നുവരെ പ്രവേശിച്ചിട്ടില്ല

ആ വീട്ടിലേക്ക് മെഹബൂബ് ആലം ഷാ എന്ന ഉപ്പാപ്പ സകലർക്കും പ്രവേശനം നിഷേധിച്ചിരുന്നു

അവർ ആ വീടിന്‍റെ മുന്നിലേക്ക് വന്നു

“ഉപ്പാപ്പ എന്ന് വിളിച്ചു ”

അവർക്കു മനസിലായി ഉപ്പാപ്പ അവിടെ തന്നെയുണ്ട് എന്ന്

അല്പം കഴിഞ്ഞു ഉപ്പാപ്പ ഊന്നുവടി പിടിച്ചു പുറത്തേക്ക് വന്നു

എന്നിട്ടു തുറന്നു കിടന്ന വാതിൽ അടച്ചു പൂട്ടി കുറ്റിയിട്ടു

അമീർ ആ വാതിലിൽ നോക്കി

നിറം മങ്ങിയ ആ പച്ചനിറത്തിലുള്ള ആ വാതിലിൽ ഒരു എഴുത്തുണ്ടായിരുന്നു

ചെറുപ്പം മുതലേ കാണുന്ന ആയെഴുത്ത്.

ആ എഴുത്തിന്‍റെ പൊരുൾ മാത്രം അമീറിനും അറിയില്ല

പക്ഷേ അമീറിന് ഒന്നുമാത്രം അറിയാം

ആ വീടിനുള്ളിൽ ഒരു രഹസ്യത്തെ ഉപ്പാപ്പ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്

ഉപ്പാപ്പക്ക് മാത്രം അറിയുന്ന രഹസ്യം ,,,

ആ വാതിലിൽ  എന്നോ കോറിയിട്ടിരുന്ന അക്ഷരങ്ങള്‍

त्रि

അത്രി 

<<<<<<O>>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.