ഏഴുമണിയോടെ ആദി ജീപ്പും എടുത്തു വൈശാലിയിലേക്കു തിരിച്ചു
അവിടെ ഏതെങ്കിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാം എന്ന് കരുതിയാണ് പോയത്
അവൻ പ്രജാപതി ഹോസ്പിറ്റലിന് സമീപമുള്ള ഒരു ഹോട്ടലിൽ കയറി
ഒരു വെജിറ്റബിൾ ഫ്രെയ്‌ഡ് റൈസ് ഓർഡർ ചെയ്തു
അവിടെ ഇരിക്കുമ്പോൾ ആണ് അവനു ഓപ്പോസിറ് ആയി ഒരാൾ വന്നിരുന്നത്
വന്ന ആൾ ആദിയെയും നോക്കി
ആദി അയാളെയും
“ഡോക്ടർ ” ആദി വിളിച്ചു
അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു
“നിങ്ങൾ അന്ന് കണ്ട ആളല്ലെ ,,, ശിവശൈലത്തു നിന്നും കുട്ടിയെ കൊണ്ട് വന്ന ”
“അതെ സർ … ”
‘ആ കുട്ടിക്കെങ്ങനെയുണ്ട് ,,,?”
“അന്ന് ടൗണിൽ കൊണ്ടുപോയി സർ ,,,എല്ലാം ഭേദമായി ,,,”
“എനിക്കാകെ വിഷമം ആയിരുന്നു ,, ഒരു ഡോക്ടർ എന്ന നിലക്ക് ഒരിക്കലും ഇതൊന്നും അനുവദിക്കാൻ പാടില്ല ,,പക്ഷെ എന്ത് ചെയ്യാനാ നിയമം അല്ലെ ,,, അവിടെ ശിവശൈലത്തെ ആരെയും അഡ്മിറ്റ് ചെയ്യില്ല ”
“ഞാൻ അറിഞ്ഞു സ൪ ,,,എന്ത് ചെയ്യാനാ ,,”
‘ഒന്നും ചെയ്യാൻ സാധിക്കില്ല ,,,സോറി ,,,എന്താ നിങ്ങളുടെ പേര് ,,? ” ഡോകടർ ചോദിച്ചു
“സർ ,,,ഞാൻ അറിവ് ,,അറിവഴകൻ ”
“നൈസ് നെയിം ,,ഞാൻ ഗോപികൃഷ്ണ൯” അദ്ദേഹം കൈ നീട്ടി
ആദി ചിരിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് കൊടുത്തു
“എന്താ ,,ശിവശൈലത്തു പരിപാടി ”
“ഒന്നുമില്ല സാർ ,,ഞാൻ ഒരു റിസർച് ആയി വന്നതാണ് ,, അന്ന് ആ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ നിയമമൊന്നും അറിയിലായിരുന്നു ,,,”
ഡോക്ടർ തലയാട്ടി
“ഒരു വല്ലാത്ത നാടാണ് അറിവഴകാ ….അല്ല എവിടെ നിന്നാണ് അറിവഴക൯ ”
“ഡൽഹിയിൽ നിന്നാണ് സർ ‘
“ഓ ,,, അപ്പോൾ ഈ നാട്ടുകാരനല്ലല്ലേ ,,അതാ ”
“അല്ല ഡെല്‍ഹിയില്‍ എവിടെയാണ് ?” ഡോക്ടര്‍ ചോദിച്ചു
“വൈശാലിയിലായിരുന്നു..ഡെല്‍ഹി വൈശാലി “
ആദി പെട്ടെന്നുള്ള ഓരോര്‍മ്മയിലങോട്ട് പറഞ്ഞു.
“ഞാനും ഈ നാട്ടുകാരനല്ല ,, പിന്നെ ഇവിടെ ജോലി ആയി ഇപ്പോ അഞ്ചു വർഷം കഴിഞ്ഞു ,,ഡ്യൂട്ടി ഡോക്ടർ ആണ് ”
“അല്ല,,സർ .ഇന്ന് ഡ്യൂട്ടി ഇല്ലേ ? ,,,”
“ഇന്ന് ഡേ ആയിരുന്നു ,,’
അപ്പോളേക്കും അവനുള്ള ഭക്ഷണം കൊണ്ട് വന്നു
ഒപ്പം ഡോക്ടർനുള്ളതും
ഭക്ഷണ൦ കഴിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ അവർ ഒരുപാട് സംസാരിച്ചു ഒരു സുഹൃദ്ബന്ധം ഉടലെടുത്തു
ഹോട്ടലിൽ നിന്നും അവർ ഭക്ഷണം കഴിഞ്ഞു ഇറങ്ങി
ആദിയാണ് പേ ചെയ്തതും
“അറിവഴകാ ,,,”
“എന്താ സർ ?”
“അന്ന് നടന്നതിൽ എനിക്കിപ്പോഴും ദുഃഖം ഉണ്ട് ,, കേട്ടോ ”
“സർ ,,അന്നെനിക്ക് മനസ്സിലായിരുന്നു ,സർ പറ്റാവുന്നതും സഹായിക്കാനല്ലെ നോക്കിയത് ,,സാറിന്‍റെ കുറ്റമല്ലല്ലോ ,,,”
“അന്ന് ,,രാത്രി മുഴുവനും ആ കുഞ്ഞിന്‍റെ മുഖമായിരുന്നു ,,എനിക്കും ഒരു മോൾ ഉണ്ട് ,, എന്താ ചെയ്യുക , ”
ആദി ചിരിച്ചു
ആദി ജീപ്പിൽ കയറി
ഡോക്ടർ തന്‍റെ ബൈക്കിലും
“ഫാമിലി ,,അവരുടെ വീട്ടിൽ പോയിരിക്കുകയാണ് ,,അതുകൊണ്ട് കാന്റീനും ഹോട്ടലും കൊണ്ടൊക്കെ അഡ്ജസ്റ് ചെയ്യുകയാണ് ,,, ഇവിടെ അടുത്താണ് എന്‍റെ വീട് ,, നേരെ പോയി അവിടെ സംഘം റോഡ് ചെന്ന് ഇടതേക് തിരിഞ്ഞാൽ അവിടെ ഒരു സ്വാമിനാരായണ ക്ഷേത്രം ഉണ്ട് ,, അതിന്‍റെ തൊട്ടടുത്തു തന്നെയാണ് ,,
സമയം കിട്ടുമ്പോ ഇറങ്ങൂ ,,,” ഡോക്ർ ഗോപികൃഷ്ണൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു
“തീർച്ചയായും സർ ,,,,പൊക്കോട്ടെ ”
ഡോക്ടറോട് യാത്ര പറഞ്ഞു ആദി ജീപ്പിൽ നേരെ ശിവശൈലത്തേക്ക് തിരിച്ചു
<<<<<O>>>>>
പോകും വഴി
തന്‍റെ ഫോണിൽ ഒരു കാൾ വന്നു
ആദി നോക്കിയപ്പോ വിശ്വനാഥൻ സാർ ആണ്.
‘ഹലോ സാർ ”
“എവിടെയാണ് ആദി ,,ഒരു വിവരവും ഇല്ലല്ലോ ”
“എന്ത് ചെയ്യാനാ സർ ,, മൊത്തം യാത്രയും തിരക്കുകളും ആണ് ,,അതുകൊണ്ടാ ,,, ”
“ആ ,,നടക്കട്ടെ ,, നടക്കട്ടെ ,,ഞാൻ വെറുതെ വിളിച്ചതാ ,, വിശേഷം അറിയാൻ വേണ്ടി ,,”
“ഓഫിസിലെ കാര്യമൊക്കെ എങ്ങനെ പോകുന്നു സർ ”
“വർക് ലോഡ് കൂടുതലാ ,,എം ഡി യും ശ്യാമും ഇപ്പോ മാലിനിമാഡത്തിന്‍റെ വീട്ടിൽ അല്ലെ ,, ഫോണിലും മെയിലിലും ഒക്കെയായി കാര്യങ്ങൾ മുന്നോട്ടു പോകുന്നു ,, ”
“ഞാൻ ചിലപ്പോ ലീവ് ഇനിയും നീട്ടാൻ സാധ്യത ഉണ്ട് സർ ”
“ആയിക്കോട്ടെ ,,, എല്ലാ കറക്കവും കഴിഞ്ഞു പതുക്കെ വന്നാൽ മതി ,, എന്ജോയ് ചെയ്യൂ ,, ആദി ,, വരുമ്പോ സ്‌പെഷ്യൽ സാധനങ്ങൾ കൊണ്ട് വരാൻ മറക്കരുത് ..”
“അത് ഉറപ്പായും കൊണ്ട് വരും ,, ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഹെൽത്ത് ഒക്കെ സൂക്ഷിക്കൂ ,, അതെ ഉള്ളു പറയാനായി ,,, ”
“ഉണ്ട് സർ ,,അതൊക്കെ ശ്രദ്ധിക്കുന്നുണ്ട് ,,”
“സോറി ,, ഞാനിങ്ങനെ ഉപദേശിക്കുന്നതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ പറയണം കേട്ടോ”
“സര്‍ ,,എന്താ ഇങ്ങനെ പറയുന്നത്,, സര്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്,, ആ സ്ഥാപനത്തില്‍ ചുരുക്കം കുറച്ചു പേര് മാത്രമേ എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ,, അതും ഏറ്റവും കൂടുതല്‍ സര്‍ മാത്രമാണ്,, സന്തോഷം മാത്രേ ഉള്ളൂ,, സര്‍ എന്നോടു ഇടക്ക് വിശേഷളൊക്കെ തിരക്കുന്നതും ഉപദേശങ്ങള്‍ തരുന്നതും”
അതുകേട്ട് വിശ്വനാഥ൯ ചിരിച്ചു കൊണ്ട്
“എന്ന ശരി ആദി ,,,സമയം പോലെ വിളിക്കാം ,,,”
എന്ന് പറഞ്ഞു ഫോൺ വെച്ചു
ആദി വണ്ടി മുന്നോട്ടേക്ക് എടുത്തു
അല്പം ചെന്നു അതിർത്തി എത്തിയപ്പോൾ തകർക്കപ്പെട്ട ഒരു ശിവകോവിലിനു സമീപം അവൻ വണ്ടി കൊണ്ട് വന്നു നിർത്തി
അവിടെയൊക്കെ നല്ല റേഞ്ച് ഉണ്ട്
അവൻ ഫോൺ എടുത്തു ഭദ്രമ്മയെ വിളിച്ചു
അവൻ സമയം കിട്ടുമ്പോൾ ഭദ്രമ്മയെ വിളിക്കാറുണ്ട്
അന്ന് പകൽ വിളിക്കാൻ സാധിച്ചില്ല
ഭദ്രമ്മ ഫോൺ എടുത്തു
“ഭദ്രമ്മെ ,,ചക്കരകുട്ടി ,,,”
“അപ്പു ,,,,,,,,,,,,,,,,,,,,,,,ആഹാരം കഴിച്ചോ എന്‍റെ കുട്ടി ‘
‘ആ ഇപ്പോ കഴിച്ചു ,ഭദ്രമ്മെ ,,,”
“ഇന്നെന്താ വിശേഷങ്ങൾ മോനെ ”
അവൻ രാവിലെ മുതൽ കണ്ട സ്വപ്നവും അത് കഴിഞ്ഞു സ്‌കൂളുകളിൽ പോയതും പിന്നീട് ശിവശൈലത്തു നടന്ന സംഭവങ്ങളും എല്ലാ൦ വിശദീകരിച്ചു പറഞ്ഞു
“മോനെ ,,,,,,,,,എന്നാലും എന്ത് കഷ്ടമാ ആ സാധുക്കളുടെ കാര്യം ,,,,,,സങ്കടമാകുന്നു ”
“നേരിട്ട് കണ്ടാൽ സഹിക്കില്ല ഭദ്രമ്മെ ,,,”
“എന്നാലും മോനെ അവർ ഒരു പരദേശിയായി മാത്രമല്ലേ കാണുന്നത് ,,അതാ ഒരു സങ്കടം ”
“അത് കുഴപ്പമൊന്നും ഇല്ല ഭദ്രമ്മേ ,,അവർക്കു അവരുടേതായ പേടി ഉള്ളതുകൊണ്ടല്ലേ ”
“മോനെ ,,എന്നാലും അവിടെ നിന്നും വേറെ എന്തെങ്കിലും വിവരം ലഭിക്കുന്നുണ്ടോ ”
‘അതിപ്പോ ,,ഒന്നും കിട്ടിയിട്ടില്ല ,, ഗുരുനാഥൻ എന്നോട് അന്നുപദേശിച്ചതും ഇനി അന്വേഷണങ്ങൾ അധികം വേണ്ടാ ,, സമയമാകുമ്പോ മഹാദേവൻ എല്ലാം വെളിപ്പെടുത്തുമെന്നല്ലേ ,,, ”
“അതിനർത്ഥം ,,മോൻ ശിവശൈലത്തു എത്തിച്ചേരണം എന്നതായിരുന്നു നിയോഗം ,, അത് പൂർത്തിയായി ,,ഇനി അവിടെ മോനുള്ള കടമകൾ അത് മഹാദേവൻ നേരിട്ട് ബോധ്യമാക്കും എന്ന് സാരം ”
“അതെ ഭദ്രമ്മേ,,, അങ്ങനെ തന്നെ ”
“മോനെ ,, നാഗമണിശ്വരൻ കൈയിലില്ലേ ”
“ഉണ്ട് ഭദ്രാമ്മേ ,,അങ്ങേരെ ഞാൻ എപ്പോളും കൂടെ കൊണ്ട് നടക്കുകയല്ലേ ,,”
“ഭാഗ്യവാനാ ,,എന്‍റെ മോൻ ,,,ലോകത്താർക്കും കിട്ടാത്ത ഭാഗ്യമല്ലെ ,,”
“അത് പിന്നെ ,,ഞാൻ ഈ ഭദ്രമ്മയുടെ കൊച്ചുമോൻ അല്ലെ അതോണ്ട് കിട്ടിയ ഭാഗ്യമാ ”
ഭദ്രമ്മ അതുകേട്ടു ചിരിച്ചു
“എന്തായാലും മുത്തശ്ശി സ്വപ്നത്തിൽ വന്നു പറഞ്ഞ ആ വാക്കുകൾ ഉള്ളിലുണ്ട് ,, അപ്പോ ശിവശൈലവാസികൾക്ക് നന്മ ചെയ്തേ സാധിക്കൂ ,,,അതാ ഞാൻ ഇന്ന് സ്‌കൂൾ വരെ ഉണ്ടാക്കിയത് ”
“എന്‍റെ മോൻ എല്ലാവർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന കുട്ടിയല്ലേ ,,,ലക്ഷ്മിയും ദേവനും ഒക്കെ അങ്ങനെ അല്ലായിരുന്നോ ,,”
“അപ്പൊ ,,ഭദ്രാമ്മേ ,,ഞാൻ എന്നാ വെക്കട്ടെ ,,,അവിടെ റേഞ്ച് ഒരു പ്രശനം ആണ് ഇനി വിളിച്ച കിട്ടില്ലാട്ടൊ എനിക്കൊന്നു ആ റോയിയേം ദേവികയെം ഇന്ദുവിനെയും ഒക്കെ വിളിക്കണം ,, വിളിച്ചു അങ്ങോട്ട് പോകാമെന്നു കരുതിയാ ,,ഹരിമോളോട് അന്വേഷണം പറയണം ,,നാളെ ഞാൻ അവളെ വിളിച്ചോളാ൦ .,.”
“ശരി മോനെ ,,അങ്ങനെയാവട്ടെ ,,,,,,,,,,,”
“പിന്നെ ഇവിടെ വൈദ്യര്‍ മുത്തശ്ശന്‍ നല്ല തൈലവും കുഴമ്പും ഒക്കെ ഉണ്ടാക്കുന്നുണ്ട്,, ഞാന്‍ അങ്ങോട്ടേക്ക് വരുമ്പോ ഭദ്രമ്മയ്ക്കു കാലുവേദനക്കു പുരട്ടാനും തേച്ച് കുളിക്കാനും ഒക്കെ ഉള്ള നല്ല തൈലം കൊണ്ട് വരാം കേട്ടോ “
“ഒന്നും കൊണ്ട് വന്നില്ലേലും കുഴപ്പമില്ല ,, കുഴപ്പങ്ങളൊന്നും കൂടാതെ എന്റെ മോനൊന്നു വന്നാല്‍ മതി “
അല്പം സങ്കടത്തോടെ ഭദ്രമ്മ പറഞ്ഞു
ആ സ്വരം കേട്ടപ്പോള്‍ അവനാകെ സങ്കടമായി
“ഭദ്രമ്മേ ,,,,,,,എന്റെ ലക്ഷ്മിയമ്മ ഒരുപാട് ഭാഗ്യം ചെയ്ത അമ്മയാ ,, അതൊണ്ടല്ലേ ഭദ്രമ്മയെ അമ്മയായി കിട്ടിയത് ,,അതൊണ്ടല്ലേ അപ്പൂന് അമ്മമ്മയായി ഭദ്രമ്മയെ കിട്ടിയത് ,, “പിന്നെ സായി അപ്പൂപ്പനോട് കൂടെ പറയണം ,,അപ്പു നല്ല തിരക്കിൽ ആണ് ,,തിരികെ വന്നു അപ്പൂപ്പനെ കണ്ടോളാ൦ എന്ന് ”
അങ്ങനെ അവരുടെ സംഭാഷണം അവസാനിച്ചു
ആദി മനസ്സിൽ കരുതുകയായിരുന്നു.
ഇനിയൊരിക്കലും കണ്ണ് നിറയാൻ മനസിനെ അനുവദിക്കില്ല എന്ന് ശാഠ്യം പിടിക്കുമ്പോളും മനസുപോലുമറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നത് സ്നേഹത്തിനു മുൻപിൽ മാത്രമാണ്.
ഭദ്രമ്മയുടെ , റോയിടെ , വല്യമ്മയുടെ , മണിയേട്ടന്റെ , പെരുമാൾ മച്ചാന്റെ, പാട്ടിയമ്മയുടെ
അങ്ങനെ അനവധി പേർ
ലക്ഷ്മിയമ്മ പിറന്നു വീണത് ഭദ്രാമ്മയുടെ കൈകളിൽ
അന്ന് തൊട്ടു ‘അമ്മ മകളെ നോക്കുന്നപോലെ കൊണ്ട്നടന്നു
താൻ ജനിച്ചപ്പോള് പോലും സായിഗ്രാമത്തിൽ ആണ് അമ്മയെ നിർത്തി ഭദ്രമ്മ പരിചരിച്ചത്
തന്നെ കുളിപ്പിക്കുന്നത് പോലും ഭദ്രമ്മയായിരുന്നു
അമ്മമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട്
അമ്മയില്ല എന്നൊരു സങ്കടം ലക്ഷ്മിയമ്മ ഒരിക്കലും അറിഞ്ഞിട്ടില്ല
“എന്റെ മഹാദേവ ,,മാഷേ ,,എന്റെ ഭദ്രമ്മയെ എന്നും എനിക്ക് കാണാൻ സാധിക്കണേ ,ഒരുപാട് ആയുസ്സും ആരോഗ്യവും കൊടുക്കണേ ” എന്നവൻ പ്രാർത്ഥിച്ചു
ആദി റോയിയേയും ദേവികയെയും വിളിച്ചു സംസാരിച്ചു
അതിനു ശേഷം ഇന്ദുലേഖയെ കൂടെ വിളിച്ചു.
ഇന്ദുലേഖ ഫോൺ എടുത്തു
“ഇന്ദുകുഞ്ഞെ ”
“എന്താ കുഞ്ഞേ ”
“സുഖമല്ലേ ?”
“ആണല്ലോ,,,കുഞ്ഞെവിടെയാ ,,,?”
“ഞാനിപ്പോ ഒരു യാത്രയിലാ ഇന്ദുകുഞ്ഞെ ”
“ആഹാ ,,അന്ന് ശിവശൈലത്തെ കുറിച്ച് ചോദിച്ചു പോയ ആളാ ,,എവിടെയാ ഇപ്പോൾ ?
“ഇന്ദു കുഞ്ഞേ ,,ഞാൻ ഇപ്പോ എവിടെ എന്ന് സമയം ആകുമ്പോ ഇന്ദുകുഞ്ഞിനോടു തന്നെ പറയാം ,,അതുവരെ നോ കമൻസ് ,,,”
“ഓ ,,ആയിക്കോട്ടെ രഹസ്യം സൂക്ഷിപ്പുകാരാ ”
“ശരി ചരിത്രഅന്വേഷകെ ..”
അതുകേട്ടു അവൾ ചിരി തുടങ്ങി
പാലിയത്തുള്ളവർ ഒക്കെ അവിടെ ഇല്ലേ? ”
“ആ ഉണ്ടല്ലോ അപ്പു ,,,,,, എല്ലാരും ഉണ്ട് ”
“വെരി ഗുഡ് ,,, ആ പരട്ടകിളവി ,,, കൂയി അവിടെ ഉണ്ടല്ലോ അല്ലെ ”
“ആ ,,മുത്തശ്ശിയും ഇവിട്ണ്ട് ”
“അതിനു വല്ല കഞ്ചാവും കലക്കി കൊടുക്ക് ,,, ”
“ദേ ,,അപ്പു ,,,,,”
“ഓ സോറി ,, ഞാൻ തിരിച്ചെടുത്തു ,, പിന്നെ ആ പാവം പിടിച്ച ഇന്ദുകുഞ്ഞിന്‍റെ അമ്മയുടെ അമ്മയല്ലേ ,,അതാ ഞാൻ കൂടുതൽ ഒന്നും പറയാത്തത് ”
“ഇന്നലെ ഇവിടെ അപ്പുവിന്‍റെ പേര് പറഞ്ഞു ചില സംഭവങ്ങളൊക്കെയുണ്ടായി ?”
“അതെന്തു സംഭവങ്ങൾ ?” ആദി ചോദിച്ചു
ഇന്ദു നടന്നതൊക്കെ വിശദീകരിച്ചു
എല്ലാം കേട്ട് ആദി
“അപ്പൊ ശ്യാം ഇപ്പോ പ്രതികരിച്ചു തുടങ്ങിയല്ലേ ?”
“ഉവ്വ് ,,, ശ്യാമേട്ടന് തല്ലും കിട്ടി ”
“അവനിതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ?,,,ആ പോട്ടെ ”
“അല്ല ,,,അപ്പു ഇപ്പോ ചിറ്റയെ വിളിക്കാറില്ലേ ”
“ഏയ് ,,, എന്തോ ഇപ്പോ അങ്ങനെ വിളിക്കാനൊന്നും തോന്നാറില്ല ,,,കൊച്ചമ്മയും ഇപ്പോ വിളിയൊക്കെ കുറവാ,, കാര്യമൊന്നും ഞാൻ തിരക്കിയില്ല ,, അതിന്‍റെ ആവശ്യവും ഇല്ല ,,,കാരണം അതൊന്നും എനിക്കിപ്പോ ഒരു വിഷയമേ അല്ല ,,കാരണം വിളിക്കാൻ ഇപ്പോ ഒരുപാട് പേരുണ്ട് ,,,, ”
“അതാരാണാവോ ,,,ആ ആളുകൾ ” ഇന്ദു ചോദിച്ചു
“എന്‍റെ അച്ഛൻ വീട്ടുകാർ , ബന്ധുക്കൾ ,, എനിക്ക് പ്രിയപ്പെട്ട മറ്റുള്ളവർ ,,അത്രേ൦ വരുമോ ,,ബാക്കിയുള്ളവർ ,, ”
“എന്നാലും അപ്പു പറഞ്ഞില്ലാലോ ,,ആരാണ് അപ്പുവിന്‍റെ അച്ഛൻ കുടുംബം എന്ന് ,,,”
“പറയാംന്നെ ,,,അമ്മയുടെയും കൂടെ അറിഞ്ഞിട്ടു ഒരുമിച്ചു പറയുന്നതല്ലേ നല്ലത് ,, ഇല്ലെങ്കിൽ അപൂർണ്ണമായി പോകില്ലേ ”
“ഓ കെ ,,,അങ്ങനെയാണെങ്കിൽ കുഴപ്പമില്ല ”
“ഞാൻ വരും ,,ആ കിളവിയെകാണാൻ ,,അവരുടെ മുന്നിൽ നിന്ന് ഞാനൊരു ചണ്ഡാളൻ അല്ല എന്ന് പറയാൻ ,,അത് കാത്തു തന്നെയാണ് ഞാനിരിക്കുന്നതും ”
ഇന്ദു അതുകേട്ടു ചിരിച്ചു
“അപ്പൊ ഇന്ദുകുഞ്ഞെ ,,ഞാനെന്നാ വെക്കട്ടെ ,,,എന്‍റെ അന്വേഷണം അമ്മയോട് മാത്ര൦ പറയുക ,,അമ്മയോട് മാത്രം കേട്ടോ ”
“ഓക്കേ ,,അപ്പു ”
ഫോൺ വെച്ചുകൊണ്ട് ആദി ശിവശൈലത്തേക്ക് തിരിച്ചു
<<<<<O>>>>>
22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ
https://kadhakal.com/author/harshan/
ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്
അടുത്ത ഭാഗം എന്നാണ് ബ്രോ…?
Aa Oru part ee ഉള്ളൂ!??
Evide katha evide
https://kadhakal.com/
ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………
നൗഫുApril 18, 2021 at 2:39 am
ഹാർലി ❤❤❤
എന്തെല്ല
സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ
ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ
???
ഏതാ മൂവി
Once upon a time in Hollywood
QT ??
കഥ കിട്ടാതെ നോ sleep ??????????
ഭാഗം 22 3.00 മണിക്കും
ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും
Ok
???
Okay dear ?
15 mns more