അപരാജിതന്‍ 21 [Harshan] 10722

ആദി കൈ കെട്ടി നിൽക്കുകയായിരുന്നു

സ്വാമി അയ്യാ പ്രത്യകിച്ചു ഒന്നും പറഞ്ഞില്ല

കാരണം ഭയമായിരുന്നു

കൊട്ടാരത്തിൽ നിന്നും ആരെങ്കിലും വന്നു കണ്ടാൽ അത് മതി തങ്ങളെ ശിക്ഷിക്കാൻ എന്നുള്ള ഭയം

“അറിവഴകാ ,,,,,,,,,,,എന്താ ഇനിയുള്ള കാര്യങ്ങൾ “ വൈദ്യർ അയ്യ ചോദിച്ചു

“മുത്തശ്ശാ ,,, ഇതിപ്പോ ഇന്ന് രാത്രിയോടെ അരമതിൽ വെള്ളം വലിഞ്ഞു ഉണങ്ങില്ലേ ,,നമുക് നാളെ കുട്ടികളെ

ഉള്ളിൽ ഇരുത്തി പഠിപ്പിക്കാം “

“കുഞ്ഞേ ,, എന്നാൽ കുട്ടികളെ നിലത്തിരുത്തണ്ട ,, നമുക് ആ നിലത്തു പനമ്പ് പായ വിരിക്കാമല്ലോ ,,”

വൈദ്യർ അയ്യ അഭിപ്രായപ്പെട്ടു

“അത് നല്ലതാ മുത്തശ്ശാ ,,,പിന്നെ നമുക് ഒരു ബോർഡ് വാങ്ങണം ,,ചോക്ക് കൊണ്ട് എഴുതുവാൻ ,, അതൊക്കെ നാളെ ഞാൻ വാങ്ങിക്കാം ,, പിന്നെ ഒരു സ്‌കൂളിന് വേണ്ട കുറച്ചു ചിത്രങ്ങൾ,,കുട്ടികള്ക്കു കളിക്കുവാനും പഠിക്കുവാനും ഒക്കെ വേണ്ട കുറച്ചു കളിപ്പാട്ടങ്ങൾ ,,അതൊക്കെ നമുക്ക് മുന്നോട്ടു പോകുമ്പോൾ വാങ്ങിക്കാം ,, “

“അല്ല ,,അറിവഴകാ ,,,,ഇവിടെ  നിന്നും പോകുമ്പോ ,,ഇതൊക്കെ മുടങ്ങില്ലേ ,,, അപ്പോൾ പിന്നെ ഇതൊക്കെ വെറുതെ ആകില്ലേ”

“ഞാൻ ഇപ്പോൾ പോയിട്ടില്ലല്ലോ ,,,പോകുമ്പോൾ അല്ലെ ,,എന്തായാലും അതിനു മുന്നേ ശങ്കരനെയും ശംഭുവിനെയും ശൈലജയെയും ഞാൻ എഴുത്തും വായനയും പഠിപ്പിച്ചിരിക്കും ,,അങ്ങനെ വരുമ്പോ ഞാൻ പോയാലും അവർക്കു കുഞ്ഞുങ്ങളെ പഠിപ്പിക്കാല്ലോ …മാമ “

“അറിവഴകാ ,,, “

“എന്താ മുത്തശ്ശാ …”

“ഈ കുഞ്ഞുങ്ങളെ ഗണിതവും ആംഗലെയഭാഷയും പഠിപ്പിക്കുമോ ?” വൈദ്യർ ചോദിച്ചു

“ആദ്യം നമുക് കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാം മുത്തശ്ശാ ,, ബാക്കിയുള്ളത് നമുക് മുന്നോട്ടു പോകുമ്പോൾ ആലോചിക്കമല്ലോ “

“അല്ല ,,എങ്ങനെയാണ് വിദ്യാലയത്തിന്‍റെ സമയം , അറിവഴകന്‍റെ കാര്യങ്ങൾക്കു മുടക്കം ഉണ്ടാകാൻ പാടില്ലല്ലോ “ ഉമാദത്തൻ ചോദിച്ചു

“മാമാ ,,, രാവിലെ ഒരു രണ്ടരമണിക്കൂർ മതിയാകും ,, പിന്നെ കുട്ടികൾ വീട്ടിലിരുന്നു പഠിച്ചാൽ മതിയാകും ..പഠിക്കാൻ ആഗ്രഹം ഉള്ള മുതി൪ന്നവർക്കു നമുക്ക്വൈകീട്ട് ഒന്നോ രണ്ടോ മണിക്കൂർ ,,ഇരിക്കാം,,എന്തായാലും ഇതൊന്നും എന്‍റെ സമയത്തെ കൂടുതൽ ബാധിക്കില്ല എന്നെനിക്കുറപ്പുണ്ട് ,,”

ആദി ഒന്നും മിണ്ടാതെ നിൽക്കുന്ന സ്വാമി അയ്യയുടെ സമീപം ചെന്നു

“മുത്തശ്ശാ ,,, ഒരു പേടിയും വേണ്ട ,, ഒന്നും സംഭവിക്കില്ല ,, ഇനി ഇത് പൊളിക്കേണ്ടി വന്നാൽ പോലും ,, ഇവിടത്തെ കുട്ടികൾക്ക് പറയാല്ലോ ഞങ്ങളും സ്‌കൂളിൽ ഒക്കെ പോയിട്ടുണ്ട് എന്ന് ,, അത്രേ ഉള്ളു ,, എഴുതാനും വായിക്കാനും ഈ കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം മുത്തശ്ശാ ,,,അത്ര മാത്രേ ഞാൻ മനസിൽ കരുതിയിട്ടുള്ളു ,,ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ശിക്ഷിക്കാം ,,,,,,,എല്ലാം മുത്തശന്‍റെ തീരുമാനം ആണ് “

സ്വാമി അയ്യ അവന്‍റെ മുഖത്തേക്ക് നോക്കി

തേജസുള്ള അവന്‍റെ മുഖത്തേക്ക് അധികം നേരം നോക്കാൻ അദ്ദേഹത്തിനാകുന്നില്ല

“അദ്ദേഹം തല കുലുക്കി ,, എല്ലാം മഹാദേവന്‍റെ നിശ്‌ചയം പോലെ നടക്കട്ടെ “

എന്ന് പറഞ്ഞു അദ്ദേഹം അവിടെ നിന്നും നടന്നു നീങ്ങി

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.