അപരാജിതന്‍ 21 [Harshan] 10723

ആ കിടപ്പിൽ അവൻ മെല്ലെയുറങ്ങി പോയി

ആരോ ദേഹത്ത് തട്ടുന്നതെറിഞ്ഞാണ് അവൻ കണ്ണ് തുറന്നത്അവൻ തല ചരിച്ചു നോക്കി

കസ്തൂരി ചേച്ചി ആയിരുന്നു

കൂടെ ഗൗരിമോളും ഉണ്ട്

അവൻ എഴുന്നേറ്റിരുന്നു

“എന്താ ,,,ചേച്ചി ,,, ”

അവൻ വഴിയിലേക്ക് നോക്കി ആരും ഇല്ല ”

“എല്ലാവ൪ക്കും ഈ പരദേശിയെ സംശയം ആയിരിക്കുമല്ലേ ,, ആ പ്രശ്നമൊന്നുമില്ല ,, എനിക്കെന്താ ,, അറിവ് പകരാൻ അല്ലെ എനിക്കറിയൂ ,,അത് സ്വീകരിക്കാൻ ആർക്കും താല്പര്യമില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ കൂടുതൽ ആലോചിച്ചു തലപുകക്കുന്നത് ” അവൻ ഒന്ന് ചിരിച്ചു പറഞ്ഞു

“മാമാ ,,,,,,,,,,,,” ഗൗരി അവനെ വിളിച്ചു

“എന്താ മോളെ’ അവൻ അവളുടെ കവിളിൽ തലോടി ചോദിച്ചു

അവൾ പിന്നിൽ പിടിച്ചിരുന്ന കുഞ്ഞി കൈ അവനു മുന്നിലേക്ക് കാണിച്ചു

അതിൽ ഒരു രൂപ നാണയം

“എന്നെ പഠിപ്പിക്കോ മാമാ ” അവൾ തെല്ലു നാണത്തോടെ ദേഹം ആട്ടി ചോദിച്ചു

അവൻ അത്ഭുതത്തോടെ കസ്തൂരിയെ നോക്കി

“ഗൗരിമോൾടെ അച്ഛനും ഒരുപാട് മോഹമായിരുന്നു ,,മോളെ പഠിപ്പിക്കണം എന്ന് ,, പക്ഷെ അതൊന്നും സാധിക്കാതെ അദ്ദേഹം പോയി ,,അനിയാ ,, എനിക്കും അതെ മോഹമുണ്ട് ,, എന്‍റെ കുഞ്ഞിനെ ഒന്ന് അക്ഷരം പഠിപ്പിക്കാമോ ………..” നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി കസ്തൂരി ചോദിച്ചു

അവനു ആ ചോദ്യം സങ്കടം ഉണ്ടാക്കി എങ്കിലും അവർ പഠിക്കാൻ തയ്യാറായതിൽ അവന് അങ്ങേയറ്റം ആനന്ദവും ഉണ്ടാക്കി

അവൻ വഴിയിലേക്കു നോക്കിയപ്പോൾ മറ്റൊരു യുവതി , തന്‍റെ കുഞ്ഞിനേയും കൊണ്ട് അങ്ങോട്ടേക്ക് വന്നിരുന്നു

അവർ തിരിഞ്ഞു നോക്കി

“അങ്ങോട്ട് നോക്കിക്കേ ,,,,,,,,ചേച്ചി “അവൻ ചൂണ്ടി കാണിച്ചു

അവർക്കു പുറകെ മറ്റു മാതാപിതാക്കൾ

മുന്നിലായി വൈദ്യർ മുത്തശ്ശനും ശംഭുവും ശങ്കരനും ഉണ്ട്

എല്ലാവരും ആ മൺവീടിന്‍റെ മുന്നിൽ വന്നു നിന്നു

“അറിവഴകാ ,,,,,,,,,,,,,”

“എന്താ മുത്തശാ ”

“കുഞ്ഞേ ,,, ഈ കുട്ടികൾക്കൊക്കെ  അക്ഷരം പഠിക്കണം എന്നുണ്ട് ,,, ”

അതുകേട്ടതും ആദി സന്തോഷം കൊണ്ട് തുള്ളിചാടുന്ന പരുവം ആയി

“ഞങ്ങൾക്കും പഠിക്കണം അപ്പുവേട്ടാ ” ശങ്കരനും ശംഭുവും കൂടെ പറഞ്ഞു

അവർക്കു പുറകെ ശൈലജയും വന്നു

“എനിക്കും പഠിക്കണം ”

ആദി എന്തോ ഓർത്ത പോലെ

മുറിയിൽ കയറി ഒരു വലിയ സ്റ്റീൽ പാത്രത്തിൽ അരി നിറച്ചു കൊണ്ട് വന്നു

എന്നിട്ടു തിണ്ണയിൽ ഇരുന്നു

തന്‍റെ പേഴ്‌സ് തുറന്നു അവൻ നിധിപോലെ സൂക്ഷിച്ചിരുന്ന ഒരു ചെറിയ സ്വർണ്ണ മോതിരം കൈയിൽ എടുത്തു തന്‍റെ ലക്ഷ്മിയമ്മ കൈയിൽ അണിഞ്ഞിരുന്ന മോതിരം

“പുണ്യമായ മുഹൂർത്തമാണോ ദിവസമാണോ എന്നൊന്നും എനിക്കറിയില്ല ,,പക്ഷെ ,, എല്ലാത്തിനും സാക്ഷിയായ സൂര്യദേവന്‍റെ സാന്നിധ്യത്തിൽ ഇതൊരു പുണ്യ സമയം ആണെന്ന് തന്നെ കരുതുന്നു ”

അവൻ വിളക്കു മുന്നിലേക്ക് വെച്ച് പിന്നിലായിരുന്നു

എന്നിട്ടു സർവ്വവിഘ്നങ്ങളും ഇല്ലാതെയാകുന്ന വിഘ്നേശ്വരനെ സ്മരിച്ചു

അക്ഷരദേവതയായ സരസ്വതി ദേവിയെ സ്മരിച്ചു

സർവ്വലോകത്തിനും ഗുരുതുല്യനായ മഹാദേവന്‍റെ ദക്ഷിണാമൂർത്തിസ്വരൂപത്തെ സ്മരിച്ചു

കൈകൾ കൂപ്പി തൊഴുതു

“വാ മോളെ “എന്ന് പറഞ്ഞു ഗൗരിയെ അരികിൽ ഇരുത്തി

അവളോട് കൈകൾ കൂപ്പി താൻ പറയുന്നത് ഉരുവിടാൻ പറഞ്ഞു

“ഹരിശ്രീ ,,”

അവൾ ഏറ്റു ചൊല്ലി

“ഗണപതായേ  നമഃ ”

ഗൗരി മോളതും ഉരുവിട്ടു

അവളോട് നാവു നീട്ടാൻ പറഞ്ഞു

അവൾ നാവു നീട്ടി

അവളുടെ നാവിൽ ആദ്യാക്ഷരമായി അവൻ കൈയിലെ സ്വർണ്ണമോതീരം കൊണ്ട് കുറിച്ചു

“നമഃ ശിവായ ”

ഗൗരി ഏറ്റുചൊല്ലി

തുളുമ്പുന്ന കണ്ണുകളോടെ കസ്തൂരി കൈകൾ കൂപ്പി പുഞ്ചിരിയോടെ ഭക്തിയോടെ ആ കാഴ്‌ച കണ്ടു നിന്നു

അവളെ കൈ പിടിപ്പിച്ചു

അറിവഴക൯ എന്ന ആദി പാത്രത്തിലെ അരിയിൽ

നമഃ ശിവായ “

എഴുതിപ്പിച്ചു അവളെ കൊണ്ട് ഏറ്റു ചൊല്ലിപ്പിച്ചു

കസ്തൂരി ഗൗരിമോളെ കൊണ്ട് ആദിയുടെ കാലിൽ നമസ്കരിപ്പിച്ചു

” നമഃ ശിവായ,,,,,,,,,,,,” എന്ന് ജപിച്ചുകൊണ്ടു ആ കുഞ്ഞിന്‍റെ ശിരസിൽ കൈവെച്ചവ൯ പ്രാർത്ഥിച്ചു

അവൾ എഴുന്നേറ്റപ്പോൾ

ആദി അടുത്തുള്ള കവറിൽ നിന്നും ഒരു മുത്തുകൾ നിറഞ്ഞ സ്ലെറ്റും ഒരു പാക്കറ്റ് കല്ല് പെൻസിലുകളും അവൾക്കു സമ്മാനിച്ചു

അതുകണ്ടപ്പോൾ ഗൗരി ഒരുപാട് സന്തോഷിച്ചു ചിരിച്ചു

പുറകെ പുറകെ വന്ന ഇരുപതോളം കുട്ടികളെ അവൻ ആദ്യാക്ഷര൦ കുറിപ്പിച്ചു

എല്ലാവരും അവനെ നമസ്കരിച്ചു

അവർക്കും സ്ലെറ്റും പെന്സിലുകളും  സമ്മാനമായി നൽകി

അതിനു ശേഷ൦ ശംഭുവിനെ ശങ്കരനെ ശൈലജയെ കൂടെ ആദ്യാക്ഷരം കുറിപ്പിച്ചു

അവർക്ക് സ്ളേറ്റിനു പകരം പെൻസിലും നോട്ടുബുക്കും കൊടുത്തു

ശങ്കരൻ കൈ ഭേദമായതിന് ശേഷം തുടങ്ങിയാൽ മതി എന്നും പകരം അവിടെ വന്നിരുന്നു എല്ലാം കാണാനും  ആദി ഉപദേശിച്ചു

അവൻ വൈദ്യർ മുത്തശ്ശന്‍റെ കാലിൽ നമസ്കരിച്ചു.

അദ്ദേഹം അവന്‍റെ ശിരസിൽ കൈ വെച്ച് അനുഗ്രഹിച്ചു

“നന്നായി വരും ,,അങ്ങനെയേ വരൂ ,,,,,,,,”

എല്ലാവർക്കും ആ കൊച്ചു തിണ്ണയിൽ ഇരിക്കുവാനുള്ള സൗകര്യമോ സ്ഥലമോ ഉണ്ടായിരുന്നില്ല

കുട്ടികളുടെ സാധുക്കളായ മാതാപിതാക്കൾ അവിടെ ആദി കുഞ്ഞുങ്ങളെ സ്ളേറ്റിൽ എഴുതിക്കുന്നത് കണ്ടു കൈകൾ കൂപ്പി

തങ്ങളുടെ മക്കൾക്കു ഈയൊരു അവസരം കിട്ടിയതിൽ അവരേറെ സന്തോഷിച്ചിരുന്നു

എല്ലാ കുട്ടികളെയും ‘O’ എന്ന അക്ഷരം ആണ് ആദി സ്ളേറ്റിൽ എഴുതിപ്പിച്ചത്

കുട്ടികളോട് അത് സ്ലെറ്റ് നിറയെ പതുക്കെ പറഞ്ഞു കൊണ്ട് എഴുതാ൯ പറഞ്ഞു

ആ കുട്ടികൾ അങ്ങേയറ്റം ഇഷ്ടത്തോടെ സ്ളേറ്റിൽ എഴുതാൻ തുടങ്ങി

ആദി തിണ്ണയിൽ നിന്നും എഴുന്നേറ്റു

പുറത്തേക്കു വന്നു

കുട്ടികളുടെ അമ്മമാരുടെ  സമീപം വന്നു

“നമുക്ക് ഇവിടെ ഒരു കുഞ്ഞു വിദ്യാലയം പണിതാലോ ?”

അവർ പരസ്പരം നോക്കി

ആരുടെ കൈയിലും അതിനുഉള്ള പണം ഇല്ലായിരുന്നു

നമുക്കു കൂടുതൽ ഒന്നും വേണ്ട

ഈ വീടിന്‍റെ വലതുവശത്തു ഒരുപാട് സ്ഥല൦ വെറുതെ കിടക്കുകയല്ലേ

നമുക് ആറു കാറ്റാടി മരത്തൂണുകൾ കുഴിച്ചിടാം

എന്നിട്ട് അതിനു മുകളിൽ മരം വെച്ച് കെട്ടി ഓല മേഞ്ഞാൽ മതിയല്ലോ

എന്നിട്ടു മണ്ണ് കുഴച്ചു അരമതിലും കെട്ടാം ,,

അപ്പോൾ ശിവശൈലത്തിനും സ്വന്തമായി ഒരു കുഞ്ഞു വിദ്യാലയം ഉണ്ടാകില്ലേ ,,കുട്ടികൾക്ക് സ്‌കൂളിൽ വരുന്ന പോലെ ഒരു തോന്നലും ഉണ്ടാകും ,, എന്ത് പറയുന്നു ”

എല്ലാവരും തലയാട്ടി

“വീട്ടുകാർ അടിമവേലക്ക് പോയിരിക്കുകയാണ് ,,അവർ വന്നിട്ടു മതിയാകുമോ ” ഒരു ‘അമ്മ ചോദിച്ചു

അതിനു ഇവിടത്തെ ചേട്ടൻമാരുടെ ആവശ്യം ഒന്നുമില്ല

ചേച്ചിമാർ തന്നെ മതിയാകും നിങ്ങൾ ഓലമെടഞ്ഞു തന്നാൽ മതി

മെടഞ്ഞ ഓലകൾ കുറെ അവിടെ ഉണ്ട് എന്ന് അവർ പറയുകയും ചെയ്തു

അപ്പോളേക്കും സമയം രണ്ടു മണി ആയിരുന്നു

കുട്ടികളുടെ അന്നത്തെ പഠനം അവസാനിപ്പിച്ചു

അവിടേക്കു വന്ന ഉമാദത്ത൯ മാമനോടും ബലവരോടും ആദി ഈ കാര്യം പറഞ്ഞു

അവർക്കു ഭയമായിരുന്നു

കൊട്ടാരം അറിയാതെ ഇങ്ങനെ ഒരു നിർമാണം ഒക്കെ

“അതിനിത് സ്‌കൂൾ ആണെന് പറയണ്ട ,,,പിന്നെ പൊളിക്കുമ്പോൾ അല്ലെ ,,അപ്പൊ പൊളിച്ചു കളഞ്ഞോട്ടെ ,,,മഹാദേവൻ ഒരു വഴി കണ്ടിട്ടുണ്ടാകും ,,”

“പിന്നെയെല്ലാം പെട്ടെന്നായിരുന്നു

ആദിയും ശംഭുവും കൂടെ കാട്ടിൽ പോയി നല്ല കാറ്റാടി മരത്തൂണുകൾ വെട്ടികൊണ്ടു വന്നു

അവിടെ മണ്ണിൽ നാലു മീറ്റർ വീതിയിലും പത്തുമീറ്റർ നീളത്തിലും ഉമാദത്തനും ബാലവരും കൂടെ കുഴിഎടുത്തു , അവർ ആറു തൂണുകൾ സ്ഥാപിച്ചു

അവിടത്തെ രണ്ടു മൂന്നു പയ്യന്മാ൪ മുകളിൽ കയറി

മേൽക്കൂര പോലെ കാറ്റാടി തണ്ടുകൾ നന്നായി കെട്ടി നിർത്തി

സ്ത്രീകൾ എല്ലാരും കൂടെ അവിടെ സൂക്ഷിച്ചിരുന്ന മെടഞ്ഞ ഓലകൾ കൊണ്ടുവന്നു

പോരാതെ വന്നത് അപ്പോൾ തന്നെ ഓല മുറിച്ചു അവ൪ മെടഞ്ഞു

കുറെ അമ്മമാർ മണ്ണ് കുഴച്ചു ആ നിർമ്മിതിക്കു ചുറ്റും ചതുരാകൃതിയിൽ അരമതിൽ കെട്ടിനിർത്തി

ആദിയും ബാലവരും അവിടത്തെ മറ്റുപയ്യന്മാരും കൂടെ മുകളിൽ ഓല വിരിച്ചു

കയറു കൊണ്ട് മുറുക്കി കെട്ടി

കാറ്റിൽ പറന്നു പോകാതെ ഇരിക്കുവാനായി

അമ്മമാർ ഉള്ളിൽ നല്ലപോലെ അടിച്ചു വാരി

സമയം ആറര മണി ആയി

എല്ലാ ജോലിയും കഴിഞ്ഞു

അടിമവേലക്ക് പോയ പുരുഷന്മാർ എല്ലാവരും ആ ഷെഡ് പോലെയുള്ള ആ നിർമിതി കാണുവാൻ വന്നു

കൂടെ സ്വാമി അയ്യയും ഉണ്ടായിരുന്നു

എല്ലാര്ക്കും അത്ഭുതം ആയിരുന്നു

ഇത്ര പെട്ടെന്ന് ഇത്രക്കും മനോഹരമായി ഇതുപോലെ എല്ലാരുടെയും സഹായസഹകരണത്തോടെ നിർമിക്കാൻ സാധിച്ചതിൽ

തങ്ങളുടെ മക്കൾക്കു പഠിക്കുവാനായി നിർമിച്ച ഒരു കുഞ്ഞു വിദ്യാലയം

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.