അപരാജിതന്‍ 21 [Harshan] 10723

തലയ്ക്കു മീതെ സൂര്യൻ കത്തിനിന്നപ്പോൾ ആദി ശിവശൈലത്ത്  എത്തി ചേർന്നു.

തന്‍റെ ജീപ്പിൽ നിന്നും വലിയ കുറച്ചു കവറുകൾ അവൻ എടുത്തുകൊണ്ടു വീട്ടിലേക്ക് വന്നു

എല്ലാം അവൻ തിണ്ണയിൽ വെച്ചു.

ഒരു കവറിൽ നിന്നും ഒരു ചെറിയ നിലവിളക്ക് എടുത്തു അഞ്ചു തിരിയുമിട്ടു അവൻ കത്തിച്ചു വെച്ചു

എന്നിട്ടു അവൻ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി

” നമഃ ശിവായ ” എന്ന് ജപിച്ചു

അവിടെ നിന്നും നേരെ നടന്നവൻ അവനു പ്രവേശിക്കാൻ ഉള്ളിലേക്ക് വിലക്കപ്പെട്ട ഗ്രാമകവാടത്തിലേക്ക് ചെന്നു . അവിടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു

അവൻ കവാടപടിയിൽ ചവിട്ടി നിന്നു

ആ പടിയുടെ സമീപം ഒരു ശംഖ് ഇരിക്കുന്നുണ്ടായിരുന്നു

അവനത് കൈയിൽ എടുത്തു

ചുണ്ടോടു ചേർത്ത് ഉച്ചത്തിൽ ശംഖനാദം മുഴക്കി

ആ ശബ്ദം ആ ഗ്രാമം എങ്ങും പ്രതിധ്വനിച്ചു

“മഹാദേവൻ ശംഖനാദ൦ സൃഷ്ടിക്കുന്ന പോലെ”

ആ നാദത്തിനു അകമ്പടിയായി ശിവശൈലത്തെ ഗോക്കൾ ശബ്ദമുയർത്തി തുടങ്ങിയിരുന്നു

അവിടെയെങ്ങും കാറ്റ് വീശി തുടങ്ങി

ആ കാറ്റിൽ കൂവളവൃക്ഷങ്ങളിൽ നിന്നും കൂവളപത്രങ്ങൾ പൊഴിഞ്ഞു വീഴുവാൻ തുടങ്ങിയിരുന്നു

നിർത്താതെ ആദി ശംഖം മുഴക്കിക്കൊണ്ടെയിരുന്നു

അസമയത്തുള്ള ശംഖനാദം കേട്ട് ഗ്രാമീണർ പുറത്തേക്കിറങ്ങി വന്നു

വൈദ്യരയ്യയും സ്വാമിഅയ്യയും അടക്കം എല്ലാവരും പുറത്തേക്കിറങ്ങി

എല്ലാവരും എന്തെന്നറിയാതെ നിരനിരയായി നടന്നു കവാടത്തിനു ഇപ്പുറം വന്നു നിന്നു

നൂറുകണക്കിന് പേ൪ അവിടെ നിരന്നു

അവൻ ശംഖം ശക്തിയിൽ ഊതി അവസാനിപ്പിച്ചു

എന്നിട്ടു ശിവശൈല ഗ്രാമീണരെ നോക്കി

“ഞാൻ അറിവഴക൯ ,,

അറിവ് തേടിയലയുന്ന ഒരു വിദ്യാർത്ഥി,

അതിനപ്പുറം ഒന്നുമല്ല ഞാൻ ,,,

പക്ഷെ,,,,,,,,,

നിങ്ങളെ പോലെ ,,,

ശങ്കരനെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവനാണ് ,,

അതുമാത്രമാണ്

ഇപ്പോൾ ഈ ശംഖ് ഊതി നിങ്ങളെയൊക്കെ വിളിച്ചുകൂട്ടുവാൻ എനിക്കുള്ള യോഗ്യത

അപരാധമെങ്കില്‍  നിങ്ങൾ ഏവരും ക്ഷമിക്കുക ,,,,,,,,,,,,,

അവൻ കൈകൾ കൂപ്പി

സ്ത്രീകളടക്കമുള്ള എല്ലാവരും അവൻ പറയുന്നത് എന്തെന്നറിയുവാൻ ശ്രദ്ധിച്ചിരുന്നു

“ഞാൻ ഇന്ന് രാവിലെ ഇവിടത്തെ വിദ്യാലയങ്ങളിൽ പോയിരിക്കുകയായിരുന്നു

ശിവശൈലത്തെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും ആയി ബന്ധപ്പെട്ട് ,,,,,,,,,”

“എനിക്കറിയാം ,, അതിലൊന്നും ഇടപെടാൻ എനിക്ക് അർഹതയില്ല ,,പക്ഷെ ഒരു ഭാരതീയൻ എന്ന നിലയിൽ എന്‍റെ നാട്ടിൽ ഒരു നിരക്ഷരൻ പോലും ഉണ്ടാകരുത് എന്നും കുഞ്ഞുങ്ങൾ അവർക്കു വേണ്ട പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നേടി മുന്നോട്ടു ജീവിക്കേണ്ടതും ആണെന്ന ആഗ്രഹം എന്നിൽ ഉണ്ടായതുകൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ചെയ്തത് ,,,എന്‍റെ നാടിനോടും ആ നാട്ടുകാരോടും  എനിക്കും കടമയുണ്ട് ,,……..”

ആദി എല്ലാവരെയും നോക്കി

“ഒരു വിദ്യാലയത്തിലും ഈ കുട്ടികളെ സ്വീകരിക്കില്ല എന്നെനിക്കു മനസിലായി ,,

ഒടുവിൽ സർക്കാർ വിദ്യാലയത്തിൽ ചെന്നപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ പോലും രാജാക്കന്മാർ തടഞ്ഞുവെച്ചിരിക്കുന്നു ,,അതുകൊണ്ടു ഒരു

കുട്ടികളെയും വിദ്യാലയത്തിൽ ചേർക്കുവാൻ നിങ്ങൾക്ക് സാധിക്കില്ല എന്ന് ,,,,,,,,,,,,”

എല്ലാവരും അവൻ പറയുന്നത് കേട്ടിരിക്കുകയാണ് ഒരക്ഷരം പോലും മറുത്തു പറയാതെ

“ഞാൻ ഇവിടെ എത്രകാലം ഉണ്ടാകും എന്നൊന്നും എനിക്കറിയില്ല

പക്ഷെ ഈ മണ്ണിൽ എനിക്കൊരു കിടപ്പാടം തന്നിട്ടുണ്ടെങ്കിൽ നിങ്ങളോടും എനിക്ക് ഒരു ഉത്തരവാദിത്വമുണ്ട്

,,,,,,,,,,,,,,,എന്‍റെ തലയ്ക്കു മുകളിൽ കത്തിനിൽക്കുന്ന മഹാദേവനായ സൂര്യനെ സാക്ഷി നിർത്തി ഞാൻ പറയുന്നു ,,,,, അറിയുവാനുള്ള അവകാശത്തെ ഒരാൾക്കും ഇല്ലാതെയാക്കാൻ സാധിക്കില്ല ,, വിദ്യാലയം എന്നത് ഒരു വലിയ കെട്ടിടമോ അവിടെയുള്ള സൗകര്യങ്ങളോ അല്ല ,, അദ്ധ്യാപകനും വിദ്യാർത്ഥികളും ഒരുമിച്ചിരുന്നു അറിവ് പങ്കുവെക്കുന്ന  ഏതൊരിടവും  വിദ്യാലയം ആണ് ,, എങ്കിൽ ,,,,,,,,,,ഇവിടെ ഇന്ന് മുതൽ ഒരു വിദ്യാലയം ഞാൻ തുടങ്ങുകയാണ് ,,,”

എല്ലാവരും അവൻ പറയുന്നതു കേട്ട് കൊണ്ടിരുന്നു

“അറിവഴകൻ എന്ന ഈ പരദേശിയാണ് ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ ,

നിങ്ങളുടെ കുട്ടികൾ അക്ഷരം പഠിക്കണം , അറിവ് നേടണം എന്ന് നിങ്ങൾ ആത്മാര്‍ഥമായി  ആഗ്രഹിക്കുന്നുവെങ്കിൽ

മാത്രം അങ്ങോട്ടേക്ക് കുട്ടികളുമായി വരാം ,,,മാത്രവുമല്ല ഈ ഗ്രാമത്തിലെ എല്ലാ മുതിർന്നവരോടും കൂടെയാണ്,, നിങ്ങൾക്കും പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്കും സ്വാഗതം ,, കാണാപാഠം പഠിക്കാനോ പരീക്ഷ ജയിക്കാനോ ഒന്നുമല്ല ,, ജീവിതത്തിൽ പഠിക്കണം എന്നൊരു ആഗ്രഹ൦ നിങ്ങൾക്ക് ഉണ്ടായിരുന്നു എങ്കിൽ ആ ആഗ്രഹം ഇപ്പോൾ എങ്കിലും സാധ്യമാക്കാൻ ഒരു പരിശ്രമം ,,,അത്രേ ഉള്ളു ,,”

അവൻ എല്ലാവരെയും നോക്കി

എന്നിട്ടു കൈ കൂപ്പി

“ഞാൻ ഇവിടെ വരെ എത്തിയത് പഠിച്ചത് കൊണ്ടാണ്,,

എനിക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തരാൻ എന്‍റെ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നു

അവരാണ് എനിക്ക് പ്രേരണയും വെളിച്ചവും ,,

തന്‍റെ മകൻ ഒരുപാട് പഠിക്കണം അറിവ് നേടി വളരണം എന്ന ആ ആഗ്രഹവും പരിശ്രമവും ആണ്

ഈ അറിവഴക൯ , നിങ്ങളുടെ മുന്നിൽ നിൽക്കാൻ കാരണ൦  ,,,”

“ഈ പരദേശിയുടെ അപേക്ഷയാണ് ,,,,,,,,,,

സ്വീകരിക്കാം അല്ലെങ്കിൽ നിരാകരിക്കാ൦ ….

അവിടെ ഞാൻ ഉണ്ടാകും ,,അറിവ് പകരുവാൻ ..

ഒരു രൂപ പോലും എനിക്ക് പ്രതിഫലം വേണ്ടാ ,,,

എന്നോട് ഒരു കടപ്പാടും കരുതണ്ട

നിങ്ങൾക് താല്പര്യമെങ്കില്‍ കുഞ്ഞുങ്ങളെ അയക്കാം ,,

നിങ്ങൾക് വേണമെങ്കിൽ നിങ്ങൾക്കും വരാം

എല്ലാവർക്കും സ്വാഗതം മാത്രം ”

അവൻ കൈയിലിരുന്ന ശംഖ് ചുണ്ടോട് ചേർത്ത് ഉറക്കെ ഉറക്കെ ഊതി

അപ്പോളും ആ ശബ്ദത്തിനു അകമ്പടി സേവിച്ചുകൊണ്ടു ഗോക്കളും ശബ്ദമുണ്ടാക്കി

ആദി ശംഖ് അവിടെ വെച്ച് കവാടപടിയിൽ നിന്നും പിന്നിലേക്ക് ഇറങ്ങി

അവരെ നോക്കി

പെട്ടെന്നാണ് സ്വാമി അയ്യ വന്നുകൊണ്ട് ആ കവാടവാതിൽ ശക്തിയിൽ അടച്ചത് ,,

അടക്കുന്ന ശബ്ദം ഉച്ചത്തിൽ മുഴങ്ങി

തന്‍റെ അപേക്ഷ അവർ നിരാകരിച്ചിരിക്കുന്നു

എന്ന് ആദിക്ക് മനസിലായി

അവൻ തിരിഞ്ഞു നടന്നു

നടക്കുമ്പോള്‍ ശിരസൂയര്‍ത്തി സൂര്യദേവനെ നോക്കി ചിരിച്ചു.

അവന്‍ തിണ്ണയില്‍ പോയിരുന്നു

ആരും വന്നില്ല

വെച്ചു നീട്ടിയ അനുഗ്രഹം പോലും ആരും സ്വീകരിക്കുവാന്‍ തയ്യാര്‍ അല്ലായിരുന്നു എന്നവന് ഉത്തമബോധ്യം വന്നിരുന്നു

അവന്‍ ആ നിലവിളക്ക് അണയ്ക്കുവാൻ കൈ ഉയർത്തി

അപ്പോൾ മനസു പറഞ്ഞു “വേണ്ട ,,,വിളക്കല്ലേ ,,,പ്രകാശമല്ലേ ,, അവിടെയിരിക്കട്ടെ ”

അവൻ അല്പം നേരം ആ തിണ്ണയിൽ കിടന്നു

കണ്ണുകളടച്ചു

അപ്പോളും രാവിലെ കണ്ട സ്വപ്നം ആയിരുന്നു മനസ്സിൽ

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.