അപരാജിതന്‍ 21 [Harshan] 10722

അതിരാവിലെ

സ്വാമിഅയ്യ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു

ശങ്കരനെ പ്രാർത്ഥിച്ചു കട്ടിലിൽ നിന്നും എഴുന്നേറ്റു

ഇന്നാണ് അഘോരി സ്വാമി പറഞ്ഞ രുദ്രതേജൻ എന്ന വിമോചകൻ വന്നു തങ്ങളുടെ അടിമത്വത്തിൽ നിന്നും രക്ഷിക്കേണ്ടുന്ന അവസാനദിനം

സ്വാമി അയ്യയ്ക്ക് അത്രക്കും ആത്മവിശ്വാസം ആയിരുന്നു

ഇന്ന് തീർച്ചയായും രുദ്രതേജൻ വരുമെന്ന്

കാരണം കൂവളപത്രം അദ്ദേഹത്തിന് ദൃഷ്ടാന്തം കാണിച്ചിട്ടുണ്ട്

അദ്ദേഹം പുറത്തേക്കിറങ്ങി

ശാംഭവി നദിയിൽ പോയി മുങ്ങികുളിച്ച് തിരികെ വന്നു

ഗോശാലക്കുള്ളിൽ കയറി അവിടെ തിരുചിവതിരുമരത്തിനു ചുറ്റു൦ പ്രദക്ഷിണ൦ ചെയ്തു

ഒരുപാട് സന്തോഷത്തോടെ പ്രതീക്ഷകളോടെ ആ മഹാത്മാവിനെ ഇന്ന് വരവേല്‍ക്കണം എന്നു മനസ്സില്‍ ആലോചിച്ചു കൊണ്ട് ഗോക്കളെ പരിപാലിക്കുന്ന കര്‍മ്മങ്ങളിലേക്ക് തിരിഞു

 

<<<<<o>>>>

രാവിലെ

ഒൻപതു മണിയോടെ ആദി ശിവശൈലത്തു നിന്നും ഇറങ്ങി.

അവൻ നേരെ ചെന്നത് വൈശാലിയിലെ  ഒരേ ഒരു സ്‌കൂൾ ആയ  വൈകുണ്ഠ നാരായണ വിദ്യാലയത്തിൽ ആയിരുന്നു.

മികച്ച ഇന്റര്നാഷണൽ സ്‌കൂളുകളോട് കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സ്‌കൂൾ.

പ്രജാപതി കൊട്ടാരം വക സ്‌കൂൾ ആണ്

കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും അവിടെയുണ്ട്

വലിയ ലൈബ്രറി , ലബോറട്ടറി , കംപ്യുട്ടർ ലാബ് അങ്ങനെ അനവധി

ആദി ജീപ്പ് ഒരിടത്തു ഒതുക്കി പാർക്ക് ചെയ്തു

സ്‌കൂളിൽ പ്രിൻസിപ്പൽ റൂമിൽ  ചെന്നു

പ്രിൻസിപ്പലിനെ കണ്ടു

അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യ൦ ആണ് എന്ന് പറഞ്ഞത് കൊണ്ട്

മാനേജറേ കാണുവാൻ പ്രിൻസിപ്പൽ ഉപദേശിച്ചു

ആദി മാനേജർ റൂമിലേക്കു പോയി

മാനേജർ ഒരു അമ്പതു വയസിനെ മേലെ പ്രായമുള്ള ആൾ ആയിരുന്നു

പത്മനാഭഅഡിഗ

ആദിയോട് ഇരിക്കുവാനായി പറഞ്ഞു

“പറയു ,,,എന്താ വേണ്ടത് ?”

“സർ ഞാൻ അറിവഴകൻ ,,, ഒരു എൻ ജി ഓ യുമായി ബന്ധപെട്ടു പ്രവർത്തിക്കുകയാണ് ,, ,,ഇരുപത്തിനടുത്ത് കുട്ടികൾ ഉണ്ടായിരുന്നു ,, ഇതുവരെ സ്‌കൂളിൽ പോയിട്ടില്ല ,, എല്ലാവരെയും കെ ജി യിൽ ചേർക്കുന്ന കാര്യവുമായി ബന്ധപ്പെട്ടു വന്നതാണ് ”

“ഓ ,,അതിനെന്താ ,,, എന്തായാലും ഇനി ഈ വർഷം തീരാ൯ പോകുകയല്ലേ ,, അപ്പോ അടുത്ത അക്കാദമിക് ഇയറിൽ വന്നു ചേർത്താൽ മതിയല്ലോ ,,”

“സർ ,,,ഫീസ് ഒക്കെ ,,,”

“ഇവിടെ ഫീസ് ഒന്നും ഇല്ല ,,ഇത് കൊട്ടാരത്തിന്‍റെ വകയല്ലേ ,,,ഇവിടത്തെ സകല ചിലവുകളും പ്രജാപതി കൊട്ടാരം ആണ് വഹിക്കുന്നത് ,,ഏറ്റവും മികച്ച വിദ്യാഭ്യാസം ആണ് ഞങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നതും ”

അവനതു കേട്ട് ഒരുപാട് സന്തോഷവുമായി

“അല്ല ,,ഈ കുട്ടികൾ എവിടെ നിന്നുമാണ് ” അദ്ദേഹം ചോദിച്ചു

“ശിവശൈലം ,,,,,,,,,,,,,”

അതുകേട്ടതും മാനേജർ ചാടി എഴുന്നേറ്റു

“എഴുന്നേൽക്കടോ ” ദേഷ്യം കൊണ്ട് ഒച്ചയിട്ടു

ആദി മേലെ എഴുന്നേറ്റു

“തനിക്കെങ്ങനെ ധൈര്യം വന്നടോ ,,ആ തെണ്ടികൾക്കു വേണ്ടി ഇവിടെ വന്നു അഡ്മിഷൻ ചോദിക്കാൻ ”

അയാൾ ചോദിച്ചു

“സാർ ,,വിദ്യാഭ്യാസം നേടുന്നതിന് വിലക്കുകൾ ഒന്നും ഇല്ലല്ലോ ,, കുട്ടികൾക്കു വിദ്യാഭ്യാസം അവരുടെ അവകാശമല്ലേ ,,, അത് നിഷേധിക്കാൻ ആർക്കും അവകാശമില്ലലോ ,,,”

“ഇറങ്ങി പോടോ ,,,,,,,,,,,പ്രസംഗിക്കാതെ ,,,ഇല്ലേ ഞാൻ പിടിച്ചു പുറത്താക്കും ,,,,,,,,,,,,സെക്കുരിറ്റി ,,,” അയാൾ ഉറക്കെ വിളിച്ചു

“സാർ ,,ഞാൻ മറ്റൊന്നിനും വന്നതല്ല ,,പറയാതെ തന്നെ ഞാൻ പോയികൊള്ളാം ,,അതിനു ആരെയും വിളിക്കണ്ട ,,”

മാനേജർ ആകെ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു

അയാൾ സെകുരിറ്റി വരുന്നുണ്ടോ എന്നറിയുവാൻ പുറത്തേക്ക് നോക്കി

“സർ ,,പണ്ട് അവർ അടിമകളായി എന്നത് കൊണ്ട് ആ കുട്ടികൾ എന്ത് പിഴച്ചു ,,അവർക്കു പഠിക്കാൻ ഒരവസരം കൊടുത്താൽ അതൊരു പുണ്യമല്ലേ ”

സെക്കുരിട്ടികൾ അങ്ങോട്ടേക്ക് വന്നു

“ഇയാളെ പിടിച്ചു പുറത്താക്ക് ,,,,,,,,,,,,,വൈകുണ്ഠനാരായണ സ്‌കൂളിൽ ശിവശൈലത്തെ നായ്ക്കളുടെ മക്കളെ ചേർക്കാൻ വന്നിരിക്കുന്നു ” അയാൾ അലറി

സെകുരിറ്റികൾ ആദിയുടെ കോളറിൽ പിടിച്ചു

അവൻ സംയമനം പാലിച്ചു

കാരണം താൻ മറ്റൊരു പേരിൽ ആണ് വന്നിരിക്കുന്നത്

അനാവശ്യമായ ആക്രമണം ഒക്കെ നടത്തിയാൽ അത് പിന്നീട് പ്രശ്ങ്ങൾ ഉണ്ടാക്കിയേക്കാം എന്നും അവനു ബോധ്യമുണ്ടായിരുന്നു

“അയ്യൊ ,,,ഒന്നും വേണ്ടാ ,,,ഞാൻ ഇറങ്ങുവാ ,,,,,”

ആദി വേഗം റൂമിൽ നിന്നും പുറത്തിറങ്ങി

ശബ്ദംകേട്ട് മറ്റുള്ളവരും അവിടെ ഓടി കൂടിയിരുന്നു

അവൻ അവിടെ നിന്നും ഇറങ്ങി നേരെ ജീപ്പിനടത്തു ചെന്ന്

ജീപ്പിൽ പുറത്തേക്ക് തിരിച്ചു

പോകും വഴി സ്‌കൂൾ നെ ഒന്ന് തിരിഞ്ഞു നോക്കി

“ഇതങ്ങോട്ടു ബോംബിട്ട് തകർത്താലോ ” എന്ന് അവൻ മനസ്സിൽ ആലോചിച്ചു

“അത് വേണ്ട ,,കുട്ടികൾ പഠിക്കുന്ന സ്‌കൂൾ അല്ലെ ,,ഇത് ഇല്ലാതെ ആയാൽ കുട്ടികൾ ബുദ്ധിമുട്ടാകുമല്ലോ ” എന്ന് മനസ്സിലോർത്തു

വൈശാലിയിൽ വേറെ സ്‌കൂളുകൾ ഇല്ല

പിന്നെ അരുണേശ്വരത്തെ ഒരു സ്‌കൂളിൽ ചെന്നു

അതു പ്രൈവറ്റ് ആയിരുന്നു

അവിടെയും ചെന്ന് ശിവശൈലത്തെ കുട്ടികൾക്ക് വേണ്ടി അഡ്മിഷൻ കാര്യം ചോദിച്ചപ്പോൾ

അവിടെ ഇതിലും ഭീകരമായിരുന്നു പെരുമാറ്റം ,,

തൊട്ടു കൂടാത്തവരായ ചണ്ഡാളപിള്ളേർ അവിടെ പഠിക്കാൻ പാടില്ല എന്ന പേരിൽ കോലാഹലം ഉണ്ടായി

അവിടെ നിന്നും ഒടുവിൽ ചന്ദ്രവല്ലി അതിർത്തിക്കടുത്തുള്ള സർക്കാർ സ്‌കൂളിൽ ആദി ചെന്നു

അപ്പോളേക്കും സമയം പതിനൊന്നു  ആയിരുന്നു

അധികം സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു സർക്കാർ  എൽ പി സ്‌കൂൾ

ശിവശൈലത്തു നിന്നും എട്ടു കിലോമീറ്റർ കുറഞ്ഞതുണ്ടാകും ,,

കുട്ടികൾക്ക് വരാൻ ബുദ്ധിമുട്ടാകും

പക്ഷെ ഒരു വണ്ടി ഏർപ്പാട് ആക്കി കൊടുത്താൽ ആ പ്രശ്നവും പരിഹരിക്കാം എന്ന ഒരു ചിന്തയോടെ ആദി

അവിടത്തെ ഹെഡ് മാസ്റ്റർനെ കാണുവാനായി ചെന്നു

കുറച്ചു നേരം വെയ്റ് ചെയ്തു

അല്പം കഴിഞ്ഞപ്പോൾ ഒരു നാല്പത്തി അഞ്ചിന് മേലെ പ്രായം തോന്നിക്കുന്ന ഒരു ടീച്ചർ അങ്ങോട്ടേക് വന്നു

“ആരാ ?”

“അറിവഴകൻ ,,എച് എമ്മിനെ ഒന്ന് കാണണമായിരുന്നു ”

“ഞാൻ തന്നെയാണ് എച് എം ,,,പറയു ,,എന്താ വേണ്ടത് ”

അവൻ ആഗമനോദ്ദേശ്യം അവരോടു വെളിപ്പെടുത്തി

“ഇതൊരു സർക്കാർ സ്‌കൂൾ ആണ് ,,ഇവിടെ ആർക്കു വേണമെങ്കിലും വന്നു പഠിക്കാം ,,,’

അവർ പറഞ്ഞത് കേട്ട് അവനു ഒരുപാട് സന്തോഷമായി

“പക്ഷെ അവർ വരില്ല ,,,,,” എച് എം പറഞ്ഞു

അവൻ മനസിലാവാതെ അവരെ നോക്കി

“രണ്ടു വർഷം മുൻപ് ,,കുട്ടികളെ ചേർക്കുന്ന കാര്യം പറയാനായി അവിടെ ഞാൻ സന്ദർശിച്ചിരുന്നു ,, പക്ഷെ അവർക്കു കുട്ടികളെ സ്‌കൂളിൽ അയക്കാൻ സാധിക്കില്ല ,, പ്രജാപതി കൊട്ടാരത്തോട് അടിമപ്പെട്ടവർ ആണ് അവർ ,,അവർക്കു കൊട്ടാരത്തെ ധിക്കരിച്ചു ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല ,, ഞാൻ എന്‍റെ പെർസനനൽ ഇന്‍റെർസ്റ്  എടുത്തു ധർമ്മസേനൻ തമ്പുരാനെ കണ്ടു റിക്വസ്റ്റ് ചെയ്തു നോക്കിയിരുന്നു ,,അദ്ദേഹം  എന്നെ വില ക്കുകയാണ് ചെയ്തത് ,,,അവരും നായ്ക്കളും ഒരുപോലെയാണ് ,, നായ്ക്കളെ ആരും സ്‌കൂളിൽ ചേർക്കാറില്ല ,, എന്ന് പറഞ്ഞു ,…”

 

ആദിക്ക് അതുകേട്ടു ആകെ വിഷമമായി

“എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടോ മാഡം ?”

“നിങ്ങൾ ആരാണ് ,,അവരുടെ ?”

“ആരുമല്ല ,,,ഒരു എൻ ജി ഓ യു മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു ,,ഒപ്പം ചില ഗവേഷണവും നടത്തുന്നു ,,ശിവശൈലത്തു എത്തിയപ്പോൾ ആണ് അവരുടെ യാതനകൾ മനസിലായത് ,, എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് തോന്നി ,,ഇനിയുള്ള ഒരു തലമുറ എങ്കിലും പഠിച്ചാൽ ,,, ഒരു വലിയ കാര്യമാവില്ലേ മാഡം ”

“ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലടോ  ,,ശിവശൈലത്തെ ആളുകളുടെ കാര്യത്തിൽ ,,

സത്യം പറഞ്ഞാൽ വിഷമം ഉണ്ട് ,, ഞാനും ഒരു ശിവഭക്തയാണ് ,, അതുകൊണ്ടാണ് അവരുടെ കാര്യത്തിൽ എന്നെ കൊണ്ട് ആകുന്ന പോലെ സഹായിക്കാൻ ശ്രമിച്ചത് ,, ഒരു കാരണവശാലും പ്രജാപതികൾ അവർ പഠിച്ചു മുന്നേറാൻ അനുവദിക്കില്ല ,, അവരെ എന്നും അടിമകളായി അവർക്കു നിലനിർത്തണം ,, അവിടെയുള്ളവരുടെ ഗതിയും അതുപോലെയാ ,, അടിമകളായി ജനിക്കുക ,,അടിമകളായി ജീവിക്കുക ,അടിമകളായി മരിക്കുക ,,, ”

ആദി തലകുലുക്കി

“മറ്റെന്തെങ്കിലും ഉണ്ടോ ,,,?”

 

“ഇല്ല ,,മാഡം ,,,,, ഇനി എന്ത് പറയാനാ ,,,, “

അവൻ കൈകൂപ്പി അവർക്കു നമസ്കാരം പറഞ്ഞു

അവിടെ നിന്നും ഇറങ്ങി

അവൻ ചില കാര്യങ്ങൾ മനസിൽ ചിന്തിച്ചാണ് തിരികെ ശിവശൈലത്തേക്ക് പോയത്

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.