അപരാജിതന്‍ 21 [Harshan] 10722

ശിവശൈല൦

അന്ന് രാത്രി ആദിയുടെ ഉറക്കത്തിൽ

ഒരു ഗ്രാമീണ വിദ്യാലയം ആണ് ആദി കണ്ടത്

അവിടെ കുട്ടികൾ പച്ചയും ക്രീം കളറും യൂണിഫോമുകൾ അണിഞ്ഞു ബാഗും തൂക്കി സ്‌കൂളിനുള്ളിലേക്ക് പ്രവേശിക്കുന്നു

സ്‌കൂളിൽ നിന്നും മണിയടി ശബ്ദം മുഴങ്ങുന്നു

സ്‌കൂളിൽ സ്വാതന്ത്ര്യദിന ആഘോഷമാണ് നടക്കാൻ പോകുന്നത് എന്ന് അവനു മനസിലായി.

അസംബ്ലി നടക്കുന്ന മൈതാനത്തു പൂക്കളാൽ ഭാരതഭൂമിയുടെ ചിത്രം മണ്ണിൽ നിർമിച്ചിരിക്കുന്നു

അതിനു പിന്നിലായി ഒരു കൊടിമരം അതിൽ ഉയർത്തുവാൻ ഉള്ള ത്രിവർണ്ണ ദേശിയ പതാക കെട്ടി വെച്ചിരിക്കുന്നു

 

കുട്ടികൾ നിരനിരയായി നിന്ന് അസംബ്ലിയിൽ പങ്കെടുക്കുന്നു.

മൈക്കിനു മുന്നിൽ വന്നു രണ്ടു പെൺകുട്ടികൾ ഈശ്വരപ്രാർത്ഥന മുഴങ്ങുന്നു

കുട്ടികൾ പ്രാർത്ഥന ചൊല്ലുന്നു

അത് കഴിഞ്ഞു സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ കുട്ടികളോട് സ്വാതന്ത്യ്രദിനത്തെ കുറിച്ച് സംസാരിക്കുന്നു.

അതിനു ശേഷം അദ്ദേഹം പതാക ഉയർത്തുവാൻ തയാറാകുന്നു

 

അന്നേരം , ആ സ്‌കൂളിന്‍റെ ഗേറ്റ് നു പിന്നിൽ ഒരു സ്ത്രീ മുഷിഞ്ഞ ഭാണ്ഡവുമായി സ്‌കൂളിൽ നടക്കുന്ന കാഴ്ചകൾ കണ്ടു നില്കുന്നു , മങ്ങിയ കാഴ്ചയിൽ നിന്നും ആ രൂപം വ്യക്തമായി ,

ലക്ഷ്മിയമ്മയുടെ മുഖസാദൃശ്യം ഉള്ള തന്‍റെ മുത്തശ്ശി ,,,

മുത്തശ്ശി ഗർഭിണിയാണ് ,,

ആ കാഴ്‌ചകൾ കണ്ടു തന്‍റെ നിറഞ്ഞ വയറിൽ തലോടുന്നു

 

മൂവർണ്ണകോടി അധ്യാപകൻ മുകളിലേക്കു ഉയർത്തികൊണ്ടിരുന്നു

മുകളിലെത്തിയ പതാകയിൽ നിന്നും പുഷ്പങ്ങൾ പൊഴിഞ്ഞു

എല്ലാവരും സലൂട്ട് ചെയ്യുന്നു

 

അത് കഴിഞ്ഞു പ്രതിജ്ഞ ചൊല്ലുവാൻ കുട്ടികളുടെ ഇടയിൽ നിന്നും ഒരു ആൺകുട്ടി കയറി വന്നു

ആ കുട്ടി കൈകൾ നീട്ടി പിടിച്ചു ചൊല്ലുവാൻ തുടങ്ങി

 

India is my country and all Indians are my brothers and sisters.

I love my country and I am proud of its rich and varied heritage.

 

മുത്തശി ആ പ്രതിജ്ഞ കേൾക്കുമ്പോൾ തുളുമ്പുന്ന കണ്ണുകൾ ചേല തുമ്പുകൊണ്ട് ഒപ്പുന്നു

അവനതു സ്വപ്നത്തിൽ കണ്ടപ്പോൾ പോലും സങ്കടം വന്നു

 

ഒടുവിൽ പ്രതിജ്ഞയുടെ അവസാനവരികൾ

 

To my country and my people, I pledge my devotion.

In their well being and prosperity alone, lies my happiness.

 

(ഞാൻ എന്‍റെ നാടിനോടും എന്‍റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

എന്‍റെ നാടിന്‍റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്‍റെ ആനന്ദം)

 

ജയ് ഹിന്ദ്.

 

തന്‍റെ അമ്മയെ വയറിൽ ചുമക്കുന്ന മുത്തശ്ശി അവനു നേരെ തിരിഞ്ഞു

തന്‍റെ വയറിൽ മെല്ലെ തലോടി കൊണ്ട് അവനോടു പറഞ്ഞു

 

ഞാൻ എന്‍റെ നാടിനോടും എന്‍റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

എന്‍റെ നാടിന്‍റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്‍റെ ആനന്ദം

 

“സ്‌കൂളിന്‍റെ മുന്നിൽ നിൽക്കുന്നോ ,,,അങ്ങോട്ട് മാറടി അടിമകൂത്തിച്ചി,,,,,,,,,,,,,”

എന്നൊരു ശബ്ദം അവിടെ മുഴങ്ങി

മുത്തശ്ശിയെ സ്‌കൂളിന് സമീപത്തേക്ക് വന്ന ചില നാട്ടുകാർ ആഞ്ഞു തള്ളി

മുത്തശ്ശി ആ തള്ളലിന്‍റെ ശക്തിയിൽ തെറിച്ചു വീണു ,,,

 

“മുത്തശി ,,,,,,,,,,,,,,,,,,,,” എന്ന് വിളിച്ചു കൊണ്ട് അവൻ ചാടി എഴുന്നേറ്റു

അവൻ വേഗം എമർജൻസി ലാമ്പ് കത്തിച്ചു

ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല ,,,,

 

അപ്പോളും ക്ഷീണമാർന്ന ഒരു ശബ്ദം അവന്‍റെ കാതിൽ മുഴങ്ങുന്ന പോലെ

അവനോടു വീണ്ടും വീണ്ടും പറയുന്ന പോലെ

 

ഞാൻ എന്‍റെ നാടിനോടും എന്‍റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

എന്‍റെ നാടിന്‍റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്‍റെ ആനന്ദം

 

ആ സ്വപ്നകാഴ്ചകൾ ഓർത്തപ്പോൾ ആദി ആകെ സങ്കടപ്പെട്ടു

അടിമകൂത്തിച്ചി എന്ന് മുത്തശ്ശിയെ വിളിക്കണമെങ്കിൽ എന്‍റെ മുത്തശ്ശി ഈ ഗ്രാമത്തിലെ പെണ്ണായിരിക്കില്ലേ ,,

തന്‍റെ വയറിൽ കിടക്കുന്ന മകൾക്കു സ്‌കൂളിൽ പോകാൻ പറ്റാത്ത സങ്കടത്തിൽ ആണോ മുത്തശി നിന്നത് ,,

ഒടുവിൽ പറഞ്ഞ ആ വാക്കുകൾ

 

അവൻ സ്വയം പറഞ്ഞു

അവന്‍ കവറില്‍ നിന്നും മുത്തശ്ശിയുടെ ചേല എടുത്തു.

മുഖത്തോട് ചേര്‍ത്തമ൪ത്തി

ആ ചേലക്കു മുത്തശ്ശിയുടെ വിയര്‍പ്പിന്‍റെ ഗന്ധം അവനനുഭവപ്പെട്ടു

” മുത്തശ്ശി ,,, എനിക്ക് മനസ്സിലായി ,,,എനിക്ക് മനസിലായി ,,, എനിക്ക്  എല്ലാം മനസിലായി ,,,,,,,,,,,ഞാന്‍ നോക്കിക്കൊള്ളാം ”

എന്നു പറഞ്ഞുകൊണ്ട് ആ ചേലയില്‍ മുത്തം കൊടുത്തു കിടന്നു

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.