അപരാജിതന്‍ 21 [Harshan] 10722

 

ശ്യാം മുറ്റത്തുള്ള ഊഞ്ഞാലിൽ ഇരികുകയായിരുന്നു

ഉളിൽ ഭുവനേശ്വരി ദേവിയുടെ ബഹളം ഒക്കെ കേൾക്കുന്നുണ്ട്.

അപ്പോളേക്കും പാർവ്വതി അവന്‍റെ സമീപത്തേക്ക് വന്നു

എന്നിട്ടു ഊഞ്ഞാലിൽ ഇരുന്നു

“എന്നോട് പിണക്കമാണോ ?” അവന്‍റെ കവിളിൽ പിടിച്ചു അവൾ ചോദിച്ചു

“നിന്നോട് ഞാൻ പിണങ്ങോ ,,,,”

“സോറി ,,ഏട്ടാ ,,, എനിക്കിഷ്ടണ്ടായിട്ടൊന്നും അല്ല ,,എന്നാലും പറയാ൯ പേടിച്ചതുകൊണ്ടാ ”

“എനിക്കറിയാം,,,എനിക്ക് അപ്പുവിനെ കുറിച്ച് പറഞ്ഞതൊന്നും എനിക്കിഷ്ടായില്ല ,,എത്ര നേരമാ ഇതൊക്കെ കേൾക്കുന്നേ ,,അതാ ഞാൻ പ്രതികരിച്ചത് ,,, ”

“മുത്തശി ,ഒരുപാട് ദേഷ്യത്തിലായി ഏട്ടാ ”

“ആയിക്കോട്ടെ ,,, ”

“ഏട്ടന് ഒരുപാട് വേദനിച്ചോ ?” അവന്‍റെ കവിളിൽ തലോടി പാർവതി ചോദിച്ചു

“എനിക്കോ ,,, ഏയ് ,,,, എന്ത് വേദന,,, ആ അടിക്കും ഒരു സുഖം ഉണ്ട് ,,കാരണം മുത്തശ്ശി പറഞ്ഞത് ആ രണ്ടു ചണ്ഡാളൻമാരുമെന്നാ ,,,അതായതു ശിവനും ശങ്കരനും ,അപ്പൊ ശിവനെയും ശങ്കരനെയും കുറിച്ച് പറഞ്ഞതിന് അടികിട്ടിയിട്ടുണ്ടെങ്കിൽ എനിക്ക് അഭിമാനം മാത്രേ ഉള്ളു ,,”

അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു

“അല്ല ,,, നീ എന്താ ശിവയെ കുറിച്ചൊന്നും ഇപ്പോ സംസാരിക്കുന്നപോലും ഇല്ലാല്ലോ ,,എന്താ തുടക്കത്തിലേ അടിയായോ ”

അവളുടെ മുഖം ഒന്ന് മങ്ങി

“മുൻപൊക്കെ ശിവയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നവളാ ,,ഇപ്പോ എന്ത് പറ്റി ,, ”

“ഞങ്ങൾ ഇപ്പോ വിളിക്കാറൊന്നും ഇല്ല ഏട്ടാ ”

“അതെന്താ ,,,,,,,,,”

“ഓ ,,,വെല്യ താല്പര്യം ഒന്നും ഇല്ല ”

ശ്യാം അത്ഭുത്തോടെ അവളെ നോക്കി

“എന്താ പൊന്നു ഇത് ,,,,,,,,,”

“ഏട്ടാ ,,,ഇതൊക്കെ വിട് ,,നമുക് വേറെ എന്തേലും സംസാരിക്കാം ,,,”

“ഓ ,,,ഞാൻ ആ ഇഷാനിക തമ്പുരാട്ടിയെ കുറിച്ച് ആലോചിക്കുകയായിരുന്നു ”

“ആ ,,,കള്ളാ ,,,കൊള്ളാല്ലോ ,,,,ലവ് ആയോ ,,”

“പിന്നെ ,, കാണാൻ ചേലുണ്ട് എന്നല്ലേ ഉള്ളു ,,അതിനെയൊക്കെ കൺട്രോൾ ചെയ്യാൻ മനുഷ്യനെ കൊണ്ടൊന്നും പറ്റില്ല ,,, ”

“ആ ,,അത് ശരിയാ ,,എന്ത് സാധനമാ ,,ആ പെണ്ണ് ,,,ഒന്ന് ചിരിക്ക പോലും ചെയ്യില്ല ,”

“അവളെയൊക്കെ നമ്മുടെ ആദിശങ്കരനപ്പൂനെ കൊണ്ട് കെട്ടിക്കണം ,,അപ്പോ അവളെ നല്ലപോലെ ചട്ടം പഠിപ്പിച്ചു കൊള്ളും ”

അതുകേട്ടപ്പോൾ അവളുടെ മുഖം ആകെ അങ്ങ് മാറി

“ഏയ് ,,,അതൊന്നും വേണ്ടാ ,,,അപ്പു എന്തിനാ ആ പിശാചിനെയൊക്കെ കെട്ടുന്നത് ”

“അപ്പു അല്ലെ ,കെട്ടുന്നത് ,,അതിനു പൊന്നൂനെന്താ ?’ ശ്യാം ചോദിച്ചു

“അങ്ങനെ കെട്ടണ്ട ,,,കൊള്ളില്ല ,,, ”

“ങേ ,,,,എനിക്ക് മനസിലാകുന്നില്ല ,, അവൻ ആരെ വേണേലും കെട്ടിക്കോട്ടെ ,, അതിനു പൊന്നു വേണ്ട എന്ന് പറയുന്നതെന്തിനാ ,,,”

“അതൊന്നും എനിക്കറിഞ്ഞൂടാ ,,,എന്നാലും അപ്പു അവളെ കെട്ടണ്ട ,,,അതെനിക്കിഷ്ടമല്ല ”

“എന്നാൽ ഞാൻ കെട്ടിയാലോ ?”

“ഏട്ടനെ ഞാൻ കൊല്ലും ”

“അയ്യോ ,,ഞാൻ വെറുതെ പറഞ്ഞതാ,,,എന്നെ കൊല്ലണ്ട ,,ഞാൻ അവളെ കെട്ടാൻ പോകുന്നില്ല ,, ”

കുറച്ചു കഴിഞ്ഞു മാലിനി അങ്ങോട്ടേക്ക് വന്നു

 

“കഴിഞ്ഞോ ,,,അവിടത്തെ തർക്കങ്ങൾ ”

“മോനെ ,,,ആയി ,,നല്ല ദേഷ്യത്തിലാ ,, ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് ,, നമ്മൾ ഇവിടെ അതിഥികൾ അല്ലെ ,, പൊന്നൂന് വേണ്ടിയല്ലേ ഇങ്ങോട്ടു വന്നത് ,,അവർക്കു ഇഷ്ടമില്ലാത്തത് ഒന്നും ഇവിടെ ചെയ്യരുത് ,,,ഒന്ന് ശ്രദ്ധിക്കു ശ്യാം കുട്ടാ ,,,ഞാൻ കുറെ പറഞ്ഞു ആയിയെ തണുപ്പിച്ചിട്ടുണ്ട് ,,”

മാലിനിയുടെ ധർമ്മ സങ്കടം ശ്യാമിന് ബോധ്യമായി

“ഞാൻ സമയംപോലെ മുത്തശ്ശിയോട് സോറി പറഞ്ഞോളാ൦ ,,,, നീ കൂടെ വന്നേ പൊന്നു ,,, എനിക്കൊറ്റക്ക് പൊകാൻ ഒരു മൂഡില്ല ,,,”

“അയ്യോ ,,ഞാനും വരണോ ”

“ആ പ്ലീസ് ,,,എന്‍റെ ചക്കരയല്ലേ ..”

“ആ ,,ശരി ,,,”

“ആ പിന്നെ ,,മാമൻമാർ പരിശീലനത്തിന് പോകുന്നുണ്ട് ,, നിങ്ങൾ ചെല്ലുന്നുണ്ടോ എന്ന് ചോദിച്ചു ”

“പോയാലോ ,,പൊന്നു ,,, ” ശ്യാം പാര്വതിയോടു ചോദിച്ചു

“അവളൊന്നു ആലോചിച്ചു എന്നിട് പോകാം എന്ന് പറഞ്ഞു

അവർ അവിടെ നിന്നും എഴുന്നേറ്റു തറവാട്ടിലേക്ക് തിരിച്ചു

 <<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.