അപരാജിതന്‍ 21 [Harshan] 10723

അന്ന് വൈകുന്നേരം

ശിവശൈലത്ത്

ആദി വീടിന്‍റെ തിണ്ണയിൽ വായും പൊളിച്ചിരിക്കുകയായിരുന്നു

ഇടയ്ക്കു തേൻ വായിൽ കൊണ്ട്

മുന്നിൽ ലാപ്ടോപ്പും എടുത്തു വെച്ചിട്ടുണ്ട്

അന്നേരമാണ് ഗൗരിമോളുടെ ഒപ്പം അവളുടെ പ്രായവും അവളിൽ താഴ്ന്ന പ്രായവും ഉള്ള കുട്ടികൾ കളിക്കാനായി അങ്ങോട്ടേക്ക് വന്നത്

അവർ കുലകുലയി മുന്തിരി നരി നരി ചുറ്റിവാ എന്ന് ഈണത്തിൽ ചൊല്ലി കളിക്കുകയായിരുന്നു

ആണ്കുഞ്ഞുങ്ങളും പെണ്കുഞ്ഞുങ്ങളും ഉണ്ട്

അവൻ രസമായി ആ കളികൾ നോക്കിയിരുന്നു

ലാപ്ടോപ്പിലെ ശബ്ദം കേട്ട് കുട്ടികൾ ഒരു കൗതുകത്തോടെ അവനെ നോക്കി

ആദി , അവരെ നോക്കിയപ്പോൾ ഗൗരി മുന്നിലും അവളുടെ പിന്നിലായി മറ്റു കുട്ടികളും

പതിനേഴു കുട്ടികൾ ഉണ്ട്

ഗൗരി ഓടി അവന്‍റെ അടുത്തുവന്നിരുന്നു

എന്നിട്ടു അവന്‍റെ ലാപ്ടോപ്പിൽ നോക്കിയിരുന്നു

കുട്ടികൾ പേടിയോടെ ഒരു കോണിലായി നിൽക്കുകയാണ്

അവൻ കൈ നീട്ടി അവരെ വിളിച്ചു

അവർ മടിച്ചു മടിച്ചു തിണ്ണയിൽ കയറി ഇരുന്നു

അവൻ ഉള്ള ഇടത്തു അവരെ ഇരുത്തി

ലാപ്ടോപ്പിൽ ടോം ആൻഡ് ജെറി വെച്ചുകൊടുത്തു

കുട്ടികൾ കൗതുകത്തൂടെ ഏറെ ആവേശത്തോടെ പൂച്ചയുടെയും എലിയുടെയും ചലിക്കുന്ന ചിത്രങ്ങൾ കണ്ടു കൊണ്ടിരുന്നു

അവർ പൊട്ടി ചിരിക്കുന്നു കയ്യടിക്കുന്നു

അപ്പോൾ ശൈലജ ശബ്ദം കേട്ട് അങ്ങോട്ടേക്ക് വന്നു

അവളും ആ തിണ്ണയുടെ അരികിൽ ഇരുന്നു

“എന്താ ഇത് ?”

“ഇത് ടോം ആൻഡ് ജെറി കാർട്ടൂൺ ആണ് ശൈലജെ ,, ഇതൊന്നും കണ്ടിട്ടില്ലേ ”

“അയ്യോ ഞാൻ ഇതൊന്നും കണ്ടിട്ടില്ല ”

‘അപ്പോൾ നിങ്ങൾ സിനിമാക്കൊന്നും പോകാറില്ലേ ”

“ഇല്ല ,,,”

“അപ്പോ സിനിമ കണ്ടിട്ടേ ഇല്ലേ ”

“ഉണ്ട് ,,ഒരിക്കൽ ഇവിടെ നാടോടികൾ വന്നിരുന്നു ,,അവരുടെ കൈയിൽ സിനിമ കാണിക്കുന്ന യന്ത്രം ഒക്കെ ഉണ്ടായിരുന്നു ,, അങ്ങനെ കണ്ടിട്ടുണ്ട് ,, ഒരു പുരാണ സിനിമ ആയിരുന്നു അന്ന് കണ്ടത് ,, തിരുവിളയാടൽ ”

“കഷ്ടം ,,,നിങ്ങൾ ഒക്കെ ഒരുപാട് സ്ലോ ആണല്ലോ ”

“എന്നുവെച്ചാൽ ????”

‘എന്ന് വെച്ചാൽ ഒരുപാട് പതുക്കെയാണല്ലോ എന്ന് ,,,”

“നിവൃത്തി ഇല്ലാത്തോണ്ടല്ലേ ,,,ഇതൊന്നും ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ ,,, ഈ കുഞ്ഞുങ്ങളുടെ കാര്യം നോക്കൂ ,, പഠിച്ചു വളരേണ്ട പ്രായമാണ് ,, അതിനുള്ള സൗകര്യമില്ല ,,,എന്ത് ചെയ്യും ,,,”

 

അവന്‍ …ജീവിതത്തിൽ ആദ്യമായി കാർട്ടൂൺ കണ്ടു സന്തോഷിചിരിക്കുന്ന ആ കുട്ടികളെ നോക്കിയിരുന്നു ”

“ശൈലജെ ,,,”

“ആ ,,,,,,”

“ശൈലജയ്ക്ക് എഴുത്തും വായനയും ഒട്ടും അറിയില്ലേ ,,,”

“ആഗ്രഹമുണ്ടായിരുന്നു ,,പക്ഷെ ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് അറിയാം ,, അറിയില്ല എന്ന് തന്നെയാണ് മറുപടി ”

“ശ്രമിച്ചാൽ ഇനിയും പഠിക്കാമല്ലോ ,,, ”

“ഇരുപത്തി മൂന്നു വയസായി ,,ഇനി എന്ന് പഠിക്കാനാ ,,,”

“പഠിക്കാൻ പ്രായമുണ്ടോ ?”

‘ഇല്ലേ ,,,,?”

“ഇല്ല എന്നാണ് എന്‍റെ ഒരിത് ”

“ആര് പഠിപ്പിക്കാനാ ,,,,,,,ഇവിടെ ആരും പടിപ്പുള്ളവര്‍ അല്ലല്ലോ  ”

“ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുകയാണ് ശൈലജ ,,,സാക്ഷര൪ ആയിരുന്നു എങ്കിൽ ഇന്നി  ഗതി വരില്ലായിരുന്നു ,,,”

ശൈലജ ഒന്നും മിണ്ടാതെ അല്പം നേരം ആ സ്‌ക്രീനിൽ നോക്കിയിരിക്കുന്നു ചിരിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളുടെ അമ്മമാ൪ അവരെ തേടി അങ്ങോട്ടേക്കു വന്നു

അവർ കുട്ടികളെയും വിളിച്ചുകൊണ്ടു വീടുകളിലേക്ക് പോയി

ശൈലജയും ഗൗരിയും അവിടെ ഇരുന്നു

 

അല്പം കഴിഞ്ഞു അവനുള്ള മോരും വെള്ളവും കൊണ്ട് കസ്തൂരി അങ്ങോട്ടേക്ക് വന്നു

“ഇത് കുടിക്ക് അനിയാ ” ഒരു ചേച്ചിയുടെ സ്വാതന്ത്ര്യത്തോടെ അവൾ അത് അവനു നേരെ നീട്ടി

അവനതു വാങ്ങി കുടിച്ചു

“ഗൗരി ശ്രദ്ധയോടെ ലാപ്പിൽ നോക്കി ഇരിക്കുകയാണ് ”

“ഇതെന്തു യന്ത്രമാ ,,,,,,,,,,” കൗതുകത്തോടെ കസ്തൂരി ചോദിച്ചു

“ഇതാണ് ലാപ്ടോപ്പ് ,,കംപ്യുട്ടർ ,, ചേച്ചി ”

“എന്ന് വെച്ച എന്താ ”

‘എന്ന് വെച്ചാ ,,,ഒരുപാട് ഉപയോഗങ്ങൾ ഉണ്ട് ,,, കണക്കു കൂട്ടാം ,,പടം വരക്കാം ,, ടൈപ് ചെയ്യാം ,, ജോലികൾ ചെയ്യാം ,,അങ്ങനെ ഒരുപാടുണ്ട് ,,,ലോകം അഞ്ഞൂറ് കൊല്ലം പിൻപല്ല ,,ഒരുപാടു മുന്നോട്ടേക്ക് പോയി ,,”

കസ്തൂരി ചിരിച്ചു കൊണ്ടിരുന്നു

 

“ഗൗരി മോളെ ,,,”

“എന്താ മാമാ ” അവൾ അവന്‍റെ മുഖത്തേക്ക് നോക്കി

“ഗൗരിമോൾക്ക് പള്ളിക്കൂടത്തിൽ പോകാൻ ഇഷ്ടാണോ ”

“ആ൦ ,,,ഒരുപാടിഷ്ടാ ,,’അമ്മ വിടൂല്ല ,,,അതാ പോകാത്തെ മാമാ  ”

 

അത് കേട്ട് അവനും ആകെ വിഷമമായി

 

ആദി ലാപ്പിൽ ഗൗരി മോൾക്ക് ഒരു പാവയുടെ ഗെയി൦ എടുത്തു കൊടുത്തു

അവളെ അത് കളിപ്പിക്കാൻ പഠിപ്പിച്ചു

എന്നിട്ടു അവളുടെ മുന്നിൽ ലാപ്ടോപ്പ് വെച്ച് കൊടുത്തു

അവൾ ഒരുപാട് സന്തോഷത്തോടെയും അതിലേറെ കൗതുകത്തോടെയും ആ ഗെയി൦ കളിക്കുവാൻ തുടങ്ങി

“കണ്ടോ ,,, ഗൗരിമോൾക്ക് കംപ്യുട്ടർ നന്നായി വഴങ്ങുന്നുണ്ട് ,, ഇവളെ നമുക് ഒരു എൻജിനീയർ ആക്കണം ‘

 

“അതൊന്നും നടക്കില്ല അനിയാ …”

“നടക്കും ചേച്ചി ,,,”

“എങ്ങനെ ,,,,,,,,,,,,?”

“അതിനെ ,,,,ആദ്യം ഇങ്ങനെ കണ്ണുകൾ അടക്കണം ,,,” അവൻ കണ്ണടച്ചു കാണിച്ചു

“എന്നിട്ടു നന്നായി സ്വപ്നം കാണണം ,,,കാണുന്ന സ്വപ്നത്തെ ചിന്തകൾ ആക്കണം ,,,എന്നിട്ടു ആ ചിന്തകളെ പ്രവർത്തികളാക്കണം ,,,അപ്പോൾ ,,അപ്പോൾ എല്ലാം സത്യമാകും ,,സംഭവിക്കും ,,,” ഒരു മഹാൻ പറഞ്ഞതാ ”

 

“സ്വപ്നങ്ങൾ എന്നോ നഷ്ടപെട്ട് പോയവരാണ് ശിവശൈലഗ്രാമക്കാർ അനിയാ ”

കസ്തൂരി പറഞ്ഞു

 

“സ്വപ്നങ്ങൾ കാണരുത് എന്ന് സ്വയം മനസിലാക്കിയവരും ” ശൈലജ കൂട്ടി ചേർത്തു ,,

 

“എങ്കിൽ ,,,ഞാൻ ഇപ്പോൾ സ്വപ്നങ്ങൾ കാണാ൯ ആരംഭിക്കുന്നു ,,, ഈ ശിവശൈലത്തെ കുറിച്ച്,,, ശിവശൈലത്തിന്‍റെ നല്ല നാളെയേ കുറിച്ച് ,,,  ”

 

ആദി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

 

“അത് വെറും പകല്സ്വപ്നം മാത്രമായിരിക്കും ,,,അനിയാ” കസ്തൂരി പറഞ്ഞു

“ഞാന്‍ സ്വപ്ന൦ കണ്ടതിലൊന്ന് മാത്രമേ എനിക്കു കിട്ടാതെ പോയിട്ടുള്ളൂ ,, ഇനിയെന്‍റെ കാലമാണ് ,,സ്വപ്നം കാണാന്‍ ,,, ഹ ഹ ഹ ഹ ഹ ….”

 

“ഹാ ,,,,,,,,,,,,,,,,,,,,,,,,,”എന്ന് ഊതി ,,,,

വായിലെ പുകച്ചില്‍ മാറ്റുവാന്‍  അല്പം കൂടെ മോരുംവെള്ളം കുടിച്ചു

 

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.