അപരാജിതന്‍ 21 [Harshan] 10723

 

ഒരുപാട് നിരാശയോടെയാണ് റേഷന്‍ കടയില്‍ നിന്നും അവര്‍ ശിവശൈലത്ത് എത്തി ചേര്‍ന്നത്.

കാളവണ്ടി വന്നപ്പോള്‍ സ്വാമി അയ്യയും വൈദ്യരയ്യയുo മറ്റുള്ളവരും പുറത്തേക്ക് വന്നു

അവിടെയുള്ളവര്‍ എല്ലാവരും കൂടെ ചാക്കുകള്‍ ഇറക്കി

“മോശം അരിയാ തന്നത് ,,ഒരുപാട് തെറിവാക്കുകളും പറഞ്ഞു സ്വാമി അയ്യാ ”

അദ്ദേഹം ഒന്നു മന്ദഹസിച്ചു

നിരത്തി വെച്ച ചാക്കുകളില്‍ ഒന്നു അഴിച്ചു നോക്കി

പലരും അതിന്‍റെ ദുര്‍ഗന്ധ൦ കാരണം മൂക്ക് പൊത്തി

“കഴിഞ്ഞ തവണത്തെ അരി വേണമെന്ന് അപേക്ഷിച്ചതാ ,, അതാ ദേഷ്യം ആയത് മൊതലിയാര്‍ ഏമാന് ,, ഈ അരിക്ക് വിലയും കൂടുതലാ ,, പതിനഞ്ചു രൂപ ,, ”

 

“പതിനഞ്ചു രൂപയോ ,, ഈ നാറുന്ന അരിക്കോ ”

തലയില്‍ കൈവെച്ചു ഒരു ഗ്രാമീണന്‍ ചോദിച്ചു

“അതേ ,,,,,,,,പയറു രണ്ടു ചാക്കു തന്നു ,,,അതുകൂടെ ഒന്നു നോക്കാം ”

അവര്‍ അത് തുറന്നു

പയറില്‍ പലയിടത്തും ചെറുവിരല്‍ പാതി വലുപ്പത്തില്‍ പുഴുക്കൾ ഞുളക്കുന്നു

“ഇരുപതു ഉറുപ്പികയാ  കിലോ ”

 

“ഈ മനുഷ്യന് ഉപയോഗിക്കാൻ പറ്റാത്ത പയറിനോ ”

“എന്താ ചെയ്യാ ,, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ,,, കിട്ടുന്നത് വാങ്ങുക ,, വെറുപ്പിച്ചാൽ നമ്മുടെ റേഷൻ പുസ്തകം പോലും ഇല്ലാതെയാകാൻ അധികാരം ഉള്ളവരാ ,, ഇത് കൂടെ ഇല്ലാതെയായാൽ പട്ടിണി കിടന്നു ചാകേണ്ടി വരില്ലേ ,,, ” എല്ലാം കണ്ടു വൈദ്യർ അയ്യാ പറഞ്ഞു

 

“ഗതികേട് ,,, അല്ലാതെയെന്താ ,,,,,,,ഇന്നത്തേക്ക് അരി ഉണ്ടാകില്ലേ ,, അപ്പോ അരി നമുക് നാളെ ഉച്ചക്ക് അളന്നു

വിതരണം ചെയ്യാം ,,, സ്ത്രീകൾ ഒരു കാര്യം ചെയ്യൂ ,ഇവിടെ പായകൾ വിരിച്ചു ഈ പയർ വൃത്തി ആക്കൂ ,, വെയില് കൂടെ കൊള്ളിക്കുമ്പോ പയർ കുറച്ചു കൂടെ ഉണങ്ങും ,, മണ്ണെണ്ണ ഇന്ന് ഉച്ച കഴിഞ്ഞു വിതരണം ചെയ്തേക്കൂ ,,,,”

 

ഇത്രയും പറഞ്ഞു കൊട്നു സ്വാമിഅയ്യ അവിടെ നിന്നും വീട്ടിലേക്കു പോയി

 

<<<<O>>>>

തിരിച്ചു വരും വഴി ,,

“അപ്പുവേട്ടാ ,,,ഇവിടെ ഒന്ന് നിർത്തിയെ ”

“അതെന്തിനാ ?”

“അത്യാവശ്യമാ,,ഒരൂട്ടം കൊണ്ട് വരാനാ ”

ആദി വണ്ടി വഴിയിൽ നിർത്തി

ശങ്കരൻ വണ്ടിയിൽ നിന്നും ഇറങ്ങി മുകളിലുള്ള കാട്ടിലേക്ക് ഓടി

കുറച്ചു കഴിഞ്ഞു അവൻ ഒരു വട്ടകുമ്പളത്തിന്‍റെ ഇലപൊതിയിൽ എന്തോ കൊണ്ട് വന്നു

എന്നിട്ടു വണ്ടിയിൽ കയറി

“എന്താടാ ഇത് ?”

“ഇതോ ,,,,,,,,,,,” അവൻ ചിരിച്ചുകൊണ്ട് അത് തുറന്നു കാണിച്ചു

അതിൽ കുറച്ചധികം ചുവന്ന വലിയ ഉണ്ടമുളകുകൾ ആയിരുന്നു

“ആഹാ ,,മുളക് പറിക്കാനാണോ ,,നീ പോയത് ,,,,?”

“അപ്പുവേട്ടാ ,,,,,,,ഇത് സാധാരണ മുളക് അല്ല ,,ഇതാണ് ഭൂതക്കാരം ”

“എന്നുവെച്ചാൽ ,,,,,,,?”

‘ഈ മുളക് ആണ് ഏറ്റവും കൂടുതൽ എരിവുള്ള മുളക് ”

“ഒന്ന് പോടാ ,,,,,,,വെറുതെ ആളെ കളിയാക്കാതെ ”

“ഞാൻ പറഞ്ഞത് പൊളിയല്ല അപ്പുവേട്ടാ ,,,,,അതോണ്ടാ ഇതിനെ ഭൂതക്കാരം എന്ന് വിളിക്കുന്നത് ”

“ശരി ,,നീയെന്തിനാ ഇത് കൊണ്ട് പോകുന്നത് ”

“ഇത് വെള്ളത്തിൽ മുറിച്ചു കലക്കി ഒഴിച്ചാൽ ഉറുമ്പും ചിതലും പുഴുക്കളും ഒന്നും വരില്ല ,,പുകഞ്ഞു പൊള്ളി പോകും ,, ”

“അതിപ്പോ  സാധാരണ മുളക് ഒഴിച്ചാലും മതി ,,”

“അപ്പുവേട്ടാ ,, ഇത് ഞങ്ങളാരും കൂട്ടാൻ വെക്കാൻ ചേർക്കില്ല ,അത്രക്കും എരി വരും ”

“എടാ ,,കൊച്ചനെ ,,,എന്‍റെ വീട്ടിൽ ‘അമ്മ വളർത്തിയിരുന്നതാ ,,ഈ മുളക് ,, ഇതേ നിറം ഇതേ ആകൃതി ,, പാല്മുളക്  എന്ന് ‘അമ്മ പറയുമായിരുന്നു ,’അമ്മ ഇത് കറിയിൽ ഒക്കെ ഇടുമായിരുന്നു ,, എനിക്ക് ഓർമ്മയുള്ളതല്ലെ ,,ഞങ്ങൾ കൂട്ടുകാർ ഈ മുളകൊക്കെ പന്തയം വെച്ച് കഴിക്കുമായിരുന്നു ,,അപ്പോളാ ”

“പിന്നെ ,,,ഒന്ന് പോയെ അപ്പുവേട്ടാ ”

“നിനക്കു സംശയം ഉണ്ടെങ്കി ഞാൻ ഇപ്പോ തിന്നു കാണിച്ചു തരാം ,,”

“അയ്യോ ,,,വേണ്ട ,,,,,,,,,,”

“പറ്റില്ല ,,എനിക്ക് നിന്നെ തിന്നു കാണിക്കണം ,,, ”

“വേണ്ട അപ്പുവേട്ടാ ”

 

“നിങ്ങൾ കുറെ പൊട്ടത്തരങ്ങളും വിശ്വസിച്ചു നടക്കുകയാ ,,, എന്തായാലും വീട്ടിലെത്തട്ടെ ,, അല്ല പിന്നെ ”

ആദി വാശിയിൽ നേരെ ശിവശൈലത്തേക്ക് വെച്ച് പിടിപ്പിച്ചു

അങ്ങനെ അവർ ശിവശൈലത്തു എത്തി

ആദി നേരെ വീടിന്‍റെ മുന്നിൽ കൊണ്ട് വന്നു ജീപ്പ് നിർത്തി

“ചെല്ല് .. നീ പോയി ശംഭുവിനെ കൂട്ടികൊണ്ടു വാ ,,,,,,,ഞാൻ കാണിച്ചു തരാം ,,,,”

“അയ്യോ വേണ്ട അപ്പുവേട്ടാ ,,,,,,,,,”

“നീ അവനെ വിളിച്ചു കൊണ്ട് വാടാ ,,,,,,,,”

അതുകേട്ടു അല്പം ഭയന്ന് ശങ്കരൻ ഓടി ഉള്ളിൽ ചെന്ന് ശംഭുവിനെ കൂടെ വിളിച്ചുകൊണ്ടുവന്നു

“നീ ആ മുളക് ഇങ്ങോട്ടു താ ,,,,,,,,,”

ശങ്കര൯ അവനെ ഒരുപാട് വിലക്കി

ആദി ആ പൊതി അവനെ കൈയിൽ നിന്നും പിടിച്ചു വാങ്ങി

തിണ്ണയിൽ വെച്ചു

ഒരു മുളക് എടുത്തു

“അപ്പുവേട്ടാ ,,,ചെറുത് എടുത്താൽ മതി ”

“പോടാ പോ ,,,,,,,,,,,” എന്ന് പറഞ്ഞുകൊണ്ടു അതിൽ നിന്നും രണ്ടു മുളക് ആദി എടുത്തു

“ദാ .. നോക്കിക്കേ ,,, നീയൊക്കെ പിടിച്ചിരിക്കുന്ന ഭൂതകാരം ഞാൻ തിന്നാൻ പോകുവാ ”

ആദി രണ്ടു മുളകും കൂടെ വായിലേക്കിട്ടു

പെട്ടെന്ന് ചവച്ചു പല കഷണമാക്കി

അവനു അല്പം മധുരം തോന്നി ,,പിന്നെ അല്പം എരിവും

അവൻ ചിരിക്കാൻ തുടങ്ങി

ശങ്കരനും ശംഭുവും പരസ്പരം പേടിയോടെ നോക്കി

ആദി തിണ്ണയിൽ കൈ ചാരി ഇരുന്നു പലവട്ടം ചവച്ചു

“ഹ ഹ ഹ ഹ ഹ ഹ  അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി

അവന്റേയൊക്കെയൊരു ,,,,ഭൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

എന്ന് പറയാൻ അവനായില്ല മൈക്രോസെക്കന്റുകൾക്കുളിൽ എരിവ് പലമടങ്ങായി വർധിച്ചു

 

“ആ .,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന് പറഞ്ഞു അവൻ തുപ്പി

“അമ്മെ ,,,,,,,,,,,,,,,,,,,ആ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന് പറഞ്ഞു അവൻ നാവു നീട്ടി പിടിച്ചു

എരിവ് ഇരട്ടിച്ചു കൊണ്ടിരുന്നു

അവൻ നായ നാക്കുനീട്ടി പിടിച്ച പോലെ പിടിച്ചു

വായിൽ നിന്നും വെള്ളം പുറത്തേക്കൊഴുകി

“ആ ,,ആ ആ ആ ആ ആ “അവൻ നാക് വട്ടത്തിൽ ചുഴറ്റി

പുറത്തുള്ള കുടത്തിലെ വെള്ളം എടുത്തു കുടിച്ചു

പൊടുന്നനെ ,,അപ്പോൾ അനുഭവിച്ചു കൊണ്ടിരുന്നതിന്‍റെ മൂന്നിരട്ടി ആയി

ആദി ദിക്കുകൾ നടുങ്ങുമാറ്‌ ഉറക്കെ അലറി

“ആ ……………………………….അമ്മെ ……………………..”

അവന്‍റെ അലർച്ച കേട്ടു സ്വാമി അയ്യയും വൈദ്യരയ്യയും ശൈലജയും ഉമാദത്തനും ബാലവരും ഓടി വന്നു

പുറകെ മറ്റു ഗ്രാമീണരും

ആദി വെളളം എടുത്തു വായിൽ ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു

വായ തീപിടിച്ച പോലെ പൊള്ളുന്നു

“അമ്മ ,,,,,,,,,,,,,,,,,,,,,’അമ്മ ,,,,,,,,,,,,,,,,,,,ഹാ ,.,,,,,,,,,,,,,,,,,,,,,,,,”

അവൻ അലറികൊണ്ടിരുന്നു

“എന്താ ,,,,,,,,,,,എന്താ പറ്റിയത് ” വൈദ്യർ ചോദിച്ചു

“അപ്പുവേട്ടൻ ഭൂതകാരം കഴിച്ചതാ മുത്തശ്ശ ”

“എന്‍റെ മഹാദേവാ ഭൂതകാരമോ ,,,,,,,,,”

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.