അപരാജിതന്‍ 21 [Harshan] 10718

ആദി ഒരു ഏഴര  മണിയോടെ ഉണർന്നു

വാതിൽ തുറന്നപ്പോൾ ഒരു കുപ്പിയിൽ പാൽ വെച്ചിട്ടുണ്ടായിരുന്നു

കസ്തൂരി ചേച്ചി രണ്ടു മണ്കുടങ്ങളിലായി വെള്ളവും കൊണ്ട് വന്നു വെച്ചിരുന്നു.

എത്ര തവണ വെള്ളം കൊണ്ട് വരണ്ട എന്ന് പറഞ്ഞാലും കസ്തൂരി ചേച്ചി അനുസരിക്കില്ല.

അവൻ ബ്രഷും പേസ്റ്റും തോർത്തും സോപ്പും ഒക്കെ എടുത്തു നടന്നു

കവാടത്തിനു മുന്നിൽ വന്നു നിന്നു.

അവിടെ അവിടത്തെ സ്ത്രീകൾ മുറ്റം തൂക്കുകയായിരുന്നു.

ഒരു സ്ത്രീ അവനെ കണ്ടു തലയിൽ ചേലതലപ്പ് മൂടി കവാടത്തിനു ഇപ്പുറത്തെക്കു വന്നു

“എന്താ ,,,?”

“ശങ്കരനെയോ ശംഭുവിനെയോ കാണാനാ”

അവർ ഉറക്കെ അവിടെ നിന്നും പിള്ളേരെ വിളിച്ചു

ശബ്ദം കേട്ട് ശംഭു അവിടെയെത്തി

“എന്താ മാമി ?”

“ദേ ,,നിന്നെ തിരക്കുന്നു ”

ശംഭു ആദിയെ കണ്ടു പുറത്തേക്ക് വന്നു

“അപ്പുവേട്ടൻ ഉണർന്നോ ,,, ഞാൻ രാവിലെ വന്നപ്പോൾ നല്ല ഉറക്കത്തിലായിരുന്നല്ലോ ”

“ആ ,,, എടാ ,,,,,,, വാ എനിക്കൊന്നു റെഡി ആകണം ,, ഒരു കൂട്ടിനു വാ ”

“ആ ,,,ഇപ്പോ വരാം ,,,ശങ്കരനെ കൂടെ വിളിക്കട്ടെ കേട്ടോ ,, ”

 

അവൻ ശങ്കരനെ കൂടെ വിളിച്ചുകൊണ്ടു വന്നു

എല്ലാരും കൂടെ കടവിലേക് നടന്നു

അവർ ഉമിക്കരിയും കൊണ്ടാണ് വന്നത്

ഉമിക്കരിയും കുരുമുളകും  മറ്റു മരുന്നുകളും ഇട്ട പൽപ്പൊടി

അവരിൽ നിന്നും കുറച്ചു ഉമിക്കരി ആദിയും വാങ്ങി അവർക്കു പേസ്റ്റും കൊടുത്തു

എല്ലാരും കൂടെ കടവിൽ ഇരുന്നു പല്ലു തേക്കാൻ തുടങ്ങി

 

“ശങ്കരാ ,,,,,,,,”

“എന്താ അപ്പുവേട്ടാ ?”

“ഇന്ന് മുതല് നമുക്കിറങ്ങിയാലോ ”

“ആ ,,ഞാൻ തയ്യാറാ ,,, അപ്പുവേട്ടാ ,, ”

“എനിക്കി നാട് കാണാൻ സാധിച്ചിട്ടില്ല ,, അതാ ,, ”

അവർ പല്ലുതേപ്പ് തുടർന്നു

“അല്ലാ ,,നിന്‍റെ സഹോദരിക്ക് എങ്ങനെയുണ്ട് കാല് വേദന,,തേള് കുത്തിയതല്ലേ ?,,”

“അതിപ്പോ കുറഞ്ഞു അപ്പുവേട്ടാ ,,, ഞാൻ ഗരുഡകൊടി എന്നും  രണ്ടുനേരം അരച്ചിടുന്നുണ്ട് ”

“ഇന്നലെ ,, വൈദ്യരു മുത്തശ്ശൻ വന്നു റേഷൻ സാധനങ്ങൾ വാങ്ങിക്കാനായി എന്‍റെ കൈയിൽ നിന്നും പണം വാങ്ങിയിരുന്നു ”

“ഇന്നലെ ,, ഇവിടെ  കരയോഗം   കൂടിയിട്ടാ വൈദ്യര് മുത്തശ്ശൻ വന്നത് അപ്പുവേട്ടാ ”

“കരയോഗമോ എന്ന് വെച്ചാൽ ?”

“ഇവിടെ തീരുമാനിക്കേണ്ട കാര്യങ്ങളും എന്തെങ്കിലും ആരെയെങ്കിലും അറിയിക്കേണ്ട കാര്യങ്ങളും എല്ലാരും കൂടെ യോഗം ചേരും ,, അത് ഇവിടെ ആൽത്തറയിൽ ഇരുന്നു സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും ചേർന്ന് തീരുമാനിക്കും ,,”

“അപ്പൊ ഇന്നലെ രാത്രി ശംഖു വിളി കേട്ടതോ ”

“ശംഖുവിളിച്ചാണ് എല്ലാരേയും യോഗത്തിനു ക്ഷണിക്കുന്നത് ,ഇന്നലെ പോലീസ് ഏമാൻമാർ ഒക്കെ വന്നതല്ലെ ,, പിന്നെ റേഷൻ സാധനങ്ങൾ വാങ്ങണമായിരുന്നു ,,അപ്പോ അതൊക്കെയാണ് ചർച്ച ചെയ്തത് ”

“ശരിക്കും ,, ഒരു പുതിയ അനുഭവമാണ് ഇവിടെ വന്നിട്ട് ,, ഒരിക്കലും മറക്കില്ല”

“അപ്പുവേട്ടാ ,,,” ശങ്കരൻ വിളിച്ചു

“എന്തോ ”

“അപ്പുവേട്ടൻ എന്നാ പോകുന്നെ ?’

“അതെന്താ ഞാൻ പോയി കാണാൻ ഇപ്പോളെ തിടുക്കമായോ ” കളിയായി ആദി ചോദിച്ചു

“അങ്ങനെയൊന്നും പറയല്ലേ അപ്പുവേട്ടാ ,,, വിഷമമാകും ,, അപ്പുവേട്ടൻ വന്നപ്പോ കൂട്ടായപ്പോ എന്തൊക്കെയോ മനസിൽ ഒരു സന്തോഷവും സമാധാനവും ഒക്കെയാ … പോകുന്ന കാര്യം ചിന്തിക്കാൻ കൂടെ വയ്യ ,, ”

“പോകാതെ പറ്റില്ലല്ലോ ,,പോണം ,,,”

അവർ ഒന്നും മിണ്ടിയില്ല

“എടാ പിള്ളേരെ ,,,നിങ്ങൾക് എഴുത്തും വായനയും ഒന്നും ഒട്ടും  അറിയില്ലേ ,,? ”

 

“”ഇല്ല അപ്പുവേട്ടാ ,,,ഞങ്ങൾക്കാർക്കും എഴുത്തും വായനയുമൊന്നുമറിയില്ല,,, പണ്ടൊക്കെ വിദ്യാലയത്തിൽ പോകണം എന്നൊക്കെ വെല്യ കൊതി ആയിരുന്നു … ഞങ്ങളെ ആരും പഠിപ്പിക്കില്ല ,, ശിവശൈലത്തെ കുട്ടികൾക്ക് പഠിക്കാൻ പാടില്ല ,, എന്നാ നിയമം “”

 

“”അതെങ്ങനെ ,,, നിങ്ങളെ ആരും ഒരുതവണ പോലും സ്‌കൂളിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ലേ “”

“,, ഈ നാട്ടിൽ വിദ്യാലയം ഇല്ല ,,പിന്നെ വൈശാലിയിൽ വലിയ ഒരു വിദ്യാലയം ഉണ്ട് ,, അത് വൈശാലിയിലെ കുട്ടികൾക്ക് വേണ്ടി കൊട്ടാരം വക വിദ്യാലയം ആണ് ,,അവിടെ എല്ലാം സൗജന്യമാണ്‌,, അരുണേശ്വരത്തും ചന്ദ്രവല്ലിയിൽ ഉള്ളവരും ആ വിദ്യാലയത്തിൽ കുട്ടികളെ അയക്കുന്നുണ്ട് ,, കലിശപുരത്തേക്ക് ആരും പോകാറില്ല ,,അവിടെയും വിദ്യാലയം ഉണ്ട് അത് ആ ഗ്രാമവും അതിനപ്പുറമുള്ള മൂന്നുനാലു ഗ്രാമങ്ങളിലെ കുട്ടികളും പഠിക്കുന്നുണ്ട് ”

“അപ്പൊ ,,,ഇവിടെ സർക്കാർ സ്കൂളുകള്‍  ഒന്നും തന്നെ ഇല്ലേ പിള്ളേരെ ഇവിടെ  ?”

“സർക്കാർ വിദ്യാലയം അരുണേശ്വരത്തിന്‍റെ അതിർത്തിയിൽ ഉണ്ട് അപ്പുവേട്ടാ ,, “

“പിള്ളേരെ ,,,സര്‍ക്കാര്‍ സ്കൂളില്‍ സൌജന്യമല്ലേ പഠനമൊക്കെ ,,പിന്നെയെന്താ ,, നിങ്ങള് പോകാന്‍ നോക്കാഞെ ”

“പക്ഷെ ദൂരം ഒരുപാട് കൂടുതലാ ,,ഇവിടെ നിന്ന് എട്ടൊമ്പത്  മൈൽ ദൂരമുണ്ട് , അവിടെ വരെയൊക്കെ എങ്ങനെ പോകാനാ ,,അപ്പുവേട്ടാ ,, ഇവിടെ ഞങ്ങള്ക് വാഹന സൗകര്യം ഒന്നും ഇല്ലല്ലോ ,,,കാളവണ്ടി മാത്രമല്ലേ ഞങ്ങൾക്ക് ആശ്രയമുള്ളൂ,,  ” ശംഭു പറഞ്ഞു

കുറച്ചു കാലം മുന്നേ ഒരു അദ്ധ്യാപകന്‍ ഇവിടെ വന്നു കുട്ടികളെ ചേര്‍ക്കുന്ന കാര്യമൊക്കെ സംസാരിച്ചിരുന്നു,”

“എന്നിട്ട് ?”

“എന്നിട്ട് ,, സ്വാമീ മുത്തശനും വൈദ്യര്‍ മുത്തശനും കൂടെ കൊട്ടാരത്തിൽ തൈലം കൊടുക്കാൻ പോയപ്പോൾ അവിടത്തെ വെല്യ തമ്പുരാനോട് അനുവാദം ചോദിച്ചു ,,കുട്ടികളെ സർക്കാർ വിദ്യാലയത്തിൽ ചേർക്കുവാൻ ,,”

“എന്നിട്ടെന്താ സംഭവിച്ചത് ?”

“വെല്യ തമ്പുരാൻ മുത്തശ്ശൻമാരെ ഒരുപാട് ചീത്ത പറഞ്ഞു ,, തെണ്ടികളും തെണ്ടികളുടെ മക്കളും തെണ്ടിപണി ചെയ്‌താൽ മതി ,,പഠിത്തമൊക്കെ കുടുംബമഹിമയുള്ളവർക്കു പറഞ്ഞിട്ടുള്ളതാണ് എന്ന് ”

“കഷ്ടം ,,,,നായിന്‍റെ മക്കൾ ,,,,”

“അയ്യോ ,,അപ്പുവേട്ടാ ,,,അങ്ങനെയൊന്നു൦ പറയല്ലേ ,,, അവർ രാജാക്കന്മാരാ ,,, അവർക്കു തിരുവുള്ളക്കെട് തോന്നിയാൽ കൊല്ലാനും മടിക്കില്ല ”

“ഹ ഹ ഹ ,,,,,,,,,,,,കൊല്ലാൻ ഇങ്ങു വരട്ടെ ,,,,”

“അതെന്താ അപ്പുവേട്ടന് ഒട്ടും പേടിയില്ലേ ?”

ആദി കടവിലെ വെള്ളം വായിൽനിറച്ചു കുലുക്കുഴിഞ്ഞു തുപ്പി

എന്നിട്ടു പിള്ളേരെ നോക്കി

“എനിക്കോ ,,,പേടിയോ ,,,നിങ്ങൾക്കെന്നെ അറിയില്ല ,,,ഞാനേ ,,, ഒരു വീരശൂരപരക്രമിയാ”

“ഞാൻ ആ വെല്യതംബ്രാന്‍റെ മുന്നിൽ തലഉയർത്തി പിടിച്ചു നിൽക്കും ”

“എന്നിട്ട് ,,,,?” ശങ്കരൻ ചോദിച്ചു

“എന്നിട്ടു പള്ളക്ക് കൈ കുത്തി നെഞ്ച് നിവർത്തി നിൽക്കും ,”

“എന്നിട്ട് ,,,,?” ശംഭു ചോദിച്ചു

“എന്നിട്ടോ ,,,അങ്ങേരെ നോക്കി മീശ ഞാൻ പിരിക്കും ,,,ഹ ഹ ഹ ”

“എന്നിട്ട് ,,,,?” ശങ്കരൻ ചോദിച്ചു

“എന്നിട്ടോ ,,നിലത്തു ഇരു കൈയും കുത്തി ഇരുകാലുകളും പിന്നിലേക്ക് വെച്ച് നീളത്തിൽ അങ്ങ് കിടക്കും ”

“അതെന്തിനാ ,,,,,,,,,,,?”

” പൊന്നു തമ്പുരാന്‍റെ കാലിൽ സാഷ്ടംഗം വീഴും ,,,എന്നിട്ടു ഞാൻ പൊട്ടികരയും ,,,പൊന്നുതമ്പുരാനെ ,,പാവമാണെ ,,, ഒന്നും ചെയ്യല്ലേ ,,,എന്ന് പറഞ്ഞു ഞാൻ കാലിൽ കെട്ടിപിടിച്ചു പൊട്ടി പൊട്ടി പൊട്ടി കരയും ,,,അല്ല പിന്നെ ,,എന്നോടാ കളി ”

“അയ്യേ ,,,ഈ അപ്പുവേട്ടന് ഭയങ്കരപേടിയാണല്ലോ ”

“മക്കളെ ,, ഞാൻ അന്നേ പറഞ്ഞില്ലെ ,,ഞാൻ ഒരു തികഞ്ഞ ഗാന്ധിയൻ ആണ് ,, ഒരു അഹിംസാവാദി ,, ശത്രുക്കളെ പോലും സ്നേഹിക്കുക എന്നതാണ് എന്‍റെ ഒരു ഇത് ,,, ഞാൻ ഒരു പാവമാ,,,ഈ ശരീരം മാത്രേ ഉള്ളു ,,ഉള്ളു പൊള്ളയാ,,,,ഒരു പാവം ,,,ഒരു സാധു ,,,,,ശിവനെ ,,,,ഓം നമഃശിവായ”

പിള്ളേർ ആദിയുടെ അഭിനയിച്ചുള്ള പ്രകടനം കണ്ടു പൊട്ടിചിരിച്ചു

ആദി എന്തോ ഒന്ന് ഓർക്കുന്ന പോലെ ഇരുന്നു

എന്നിട്ടു വയറിൽ അമർത്തി തടവി

“എനിക്ക് ,,വയറിനു ഒരു പിടിത്തം പോലെ തോന്നണ്ണ്ടെന്നാ തോന്നണേ ,, പൊന്തക്കാട്ടിൽ ഒരു തീർത്ഥാടനത്തിന് പോയാലോ,,,,,,,”

അവൻ എഴുന്നേറ്റു

“ആ ഞങ്ങളും ഉണ്ട് ,, ഒറ്റയ്ക്ക് പോകണ്ട ,,, പരിചയമില്ലാത്തതല്ലേ ,,”

ആദി അതുകേട്ടു ചിരിച്ചു

അവർ എല്ലാരും കൂടെ നേരെ പൊന്തകാട്ടിലേക് വെച്ചടിച്ചു

എല്ലാരും പലയിടങ്ങളിയായി ഇരുന്നു

“എടാ പിള്ളേരെ ,,,,,,,,,,,,,,,,” എവിടെയോ ഒരു കോണിൽ നിന്നും ആദിയുടെ ശബ്ദം മുഴങ്ങി

“ഓയ് ,,” ഒരേ സമയം പിള്ളേരും

“നിങ്ങളൊക്കെ അവിടെയുണ്ടല്ലോ അല്ലെ? ”

“ആ ഇവിടെയുണ്ട്,,, ഇവിടെയുണ്ടെ ,,എന്ത അപ്പുവേട്ടാ ”

“ഏയ് ,,,ഒറ്റക്കിരിക്കുമ്പോ ഒരു പേടി പോലെ ,,,” ആദി വെറുതെ അവരോടു പറഞ്ഞു

“അത് പാട്ടു പേടിയാ മതി അപ്പുവേട്ടാ ,,,”

“അയ്യേ ,,, ഈ നിലയിൽ ഇരിക്കുമ്പോ എന്ത് പാട്ടു പാടാനാ ,,”

“എന്നാ ഞങ്ങള് ഇവിടെയിരുന്നു പാടാ അപ്പുവേട്ടാ ” ശങ്കരൻ പറഞ്ഞു

“ആ എന്നാ പാടിക്കോ ”

പിള്ളേർ അവിടെയിരുന്നു അവിടത്തെ നാടൻ ശീലുകൾ ഒക്കെ പാടിക്കൊണ്ടിരുന്നു

“വൗ,,,,,,,,,,,,ഗ്രാമീണ ജീവിതം അറ്റ് ഇട്സ് പീക്ക് ,,” എന്ന് അറിയാതെ ആദി പറഞ്ഞു പോയി

കുളിയൊക്കെ കഴിഞ്ഞു എല്ലാവരും കൂടെ തിരികെ ശിവശൈലത്തു വന്നു

“അപ്പൊ ,,ഇന്ന് ഒരു പത്തുമണിയോടെ നമുക് ഇറങ്ങിയാലോ ശങ്കരാ ”

“പോകാം അപ്പുവേട്ടാ ,, ”

“നീ വരുന്നോ ശംഭു ”

“അയ്യോ ,,ഞാനില്ല അപ്പുവേട്ടാ ,,നിങ്ങൾ പോയാൽ മതി ”

“എന്നാ അങ്ങനെ ആവട്ടെ ,, എല്ലായിടവും കണ്ടു ആദ്യം നാടിനെ കുറിച്ച് പഠിക്കട്ടെ ”

കുട്ടികൾ തിരികെ ശിവശൈലത്തേക്ക് പോയി

ആദി വീടിനുള്ളിൽ കയറി പാലും തിളപ്പിച്ചു

പഴവും പുഴുങ്ങി കഴിച്ചു

പത്തുമണിയോടെ ആദിയും ശങ്കരനും കൂടെ അവിടെ നിന്നും ഇറങ്ങി

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.