അപരാജിതന്‍ 21 [Harshan] 10722

പുലർച്ചെ

മുത്യാരമ്മയുടെ മാളികയിൽ നിന്നും അമ്രപാലിയും സുഹാസിനിയും കൂടെ ചമ്പാരി അണ്ണന്‍റെ കൂടെ കാറിൽ പുറപ്പെട്ടു. അവർ പോയത് ചന്ദ്രവല്ലിയിലെ  ശങ്കരൻകോവിലിലേയ്ക്ക് ആയിരുന്നു.

അരമണിക്കൂർ കൊണ്ട് അവർ അവിടെയെത്തി.

അവിടെ നിവേദ്യസമയമായിരുന്നു അന്നേരം

എല്ലാ ഭക്തരും പുറത്തു കാത്തു നിൽക്കുകയായിരുന്നു നിവേദ്യപൂജകൾ കഴിയുവാനായി

അമ്രപാലിയും സുഹാസിനിയും കൂടെ വഴിപാട് കൗണ്ടറിൽ ചെന്ന് അർച്ചന ചെയ്യാനുള്ള തട്ടം കൊടുത്തു വാങ്ങി , കൂടെ കൂവളമാലയും

പലർക്കും അത്ഭുതമായിരുന്നു ദേവദാസിയായ അമ്രപാലിയെ അവിടെ കണ്ടപ്പോൾ

എല്ലാവരും അമ്രപാലിയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളു

പലരും ആദ്യമായിയാണ് നേരിൽ കാണുന്നത്

അല്പ൦ കഴിഞ്ഞു പ്രവേശനം അനുവദിച്ചു

ഉള്ളിൽ ചെന്ന് ശങ്കരനെ തൊഴുതു പഞ്ചാക്ഷരി ചൊല്ലി പ്രദക്ഷിണ൦ ചെയ്തു

നമസ്കരിച്ചു

പൂജാരിക്ക് പുഷ്പവും തേങ്ങയും പഴവും അടങ്ങുന്ന രണ്ടു അർച്ചനതട്ടം കൊടുത്തു

അദ്ദേഹം പൂജകൾക്ക് വേണ്ടി അതും കൊണ്ട് കോവിലിനുളിലേക് പ്രവേശിച്ചു

അല്പമേ കഴിഞ്ഞു പ്രസാദവുമായി അങ്ങോട്ടേക്ക് വന്നു

അമ്രപാലിക്കു ഭസ്മവും കുംകുമവും കൊടുത്തു

ഒപ്പം അർച്ചന തട്ടവും കൈമാറി

അവൾ ഒരു നൂറു രൂപ അദ്ദേഹത്തിന് ദക്ഷിണ കൊടുത്തു

എന്നിട്ടു അവിടെ  ഒരുകോണിലായി ഇരുവരും ഇരുന്നു

അർച്ചന തട്ടത്തിലെ പ്രസാദം ഒരു കവറിലേക്ക് മാറ്റി ഇരുവരും കൈയിൽ വെച്ചു.

അവിടേ അമ്രപാലി കണ്ണുകളടച്ചുകൊണ്ടിരുന്നു പ്രാർത്ഥിച്ചു

അല്പം കഴിഞ്ഞു അവിടെ നിന്നും എഴുന്നേറ്റു കോവിലിനു പുറത്തേക്കിറങ്ങി.

അവിടെയുള്ള വിഘ്‌നേശ്വരകോവിലിലും അറുമുഖൻകോവിലിലും പോയി തൊഴുതു.

അവിടെ ക്ഷേത്രത്തിലെ ഭക്തർക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു

ഇഡലിയും സാമ്പാറും

അവരും അത് വാങ്ങി കഴിച്ചു

ചായയും കുടിച്ചു

അവിടെ അന്നദാന കൗണ്ടറിൽ അമ്രപാലിയും സുഹാസിനിയും ചെന്നു

“ഇവിടെ  ഒരു ദിവസം ഇവിടെ വരുന്ന ഭക്തർക്ക് അന്നദാനത്തിനു എന്ത് ചെലവ് വരും , എനിക്കൊരു ദിവസത്തേക്കു ചെയ്യണമെന്നുണ്ട് ”

കൗണ്ടറിൽ ഇരുന്ന ആൾ രണ്ടായിരം  രൂപ പറഞ്ഞു

അമ്രപാലി രണ്ടായിരം  രൂപ കൊടുത്തു

അയാൾ രസീത് എഴുതി അവളെ ഏല്പിച്ചു

നടക്കും വഴി അവിടെയിരുന്നു ഭിക്ഷ യാചിക്കുന്നവരെ കണ്ടു

അവൾ പേഴ്സിൽ നിന്നും അവിടെ ഇരുന്ന എല്ലാവർക്കും അമ്പതു രൂപ വെച്ച് കൊടുത്തു

പലരും നന്ദിയോടെ അവളെ നോക്കി തൊഴുതു കൊണ്ടിരുന്നു

അതിൽ ഒരു വൃദ്ധയവളുടെ കൈ പിടിച്ചു

അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു

അവൾ അവരുടെയൊപ്പം ഇരുന്നു

അവ൪ അമ്രപാലിയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു

“എൻ രാസാത്തി ,,, ഉനക്ക് അന്ത സങ്കരനെ കണവനായി വരുവാർ,,, അവനുക്ക് പുള്ളൈകുട്ടികളൈ പെറ്റ്റു കൊടുത്തെ അവനുട൯ മനൈവിയാകെ നീണ്ട്ര കാലം നീ വാഴ്വാർ “

അവളൊന്നു ചിരിച്ചു

എന്നിട്ടു സുഹാസിനിയെ നോക്കി

അവിടെ നിന്നും എഴുന്നേറ്റു കാറിനു നേരെ നടന്നു

“കേട്ടില്ലേ ,,ആ ‘അമ്മ പറഞ്ഞത് ,, നിനക്കു ശങ്കരൻ തന്നെ ഭർത്താവായി വരുമെന്ന് ,,അവന്‍റെ മക്കളെയും പെറ്റു കൂട്ടി അവന്‍റെ പ്രിയപ്പെട്ട ഭാര്യയായി നീ ഒരുപാട് കാലം ജീവിക്കുമെന്നും ,, ”

പറഞ്ഞത് ഈ കോവിലിന്‍റെ മുന്നിൽ വെച്ച് തന്നെയാ ,,,അപ്പോ എന്തായാലും നടക്കും നീ നോക്കിക്കോ ,,അമി ”

“ഹും ,,,,അവർക്കു കാശ് കൊടുത്തപ്പോ , കിട്ടിയ സന്തോഷത്തിനു പറഞ്ഞതല്ലെ ,, എന്നെ കെട്ടാൻ ഇങ്ങട് വരട്ടെ ,, അവനെ ഞാൻ ,,,,,,,,,,”

“ഹാ ,,,, ഭാവി എന്താകും എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ലാലോ അമി ,,നമുക്ക് കാണാം ,,,, ”

“ഉവ്വുവ്വ് ,,,നമുക് കാണാം ,,,,,,,,”

അവർ വന്നു കാറിൽ കയറി

കാർ അവിടെ നിന്നും അരുണേശ്വരത്തേക്ക് തിരിച്ചു

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.