അപരാജിതന്‍ 21 [Harshan] 10722

രാത്രി ശിവശൈലത്ത്

സമയം എട്ടു മണി

ഗ്രാമത്തിലുളള എല്ലാവരും ഗ്രാമത്തിന്‍റെ മധ്യഭാഗത്തുള്ള ആൽതറക്കു ചുറ്റും സമ്മേളിച്ചിരിക്കുകയാണ്. ആൽത്തറയിൽ സ്വാമിയും വൈദ്യരും ഇരിക്കുന്നു.

“സ്വാമി അയ്യ,,, നമ്മൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ .. നമ്മൾ ഇവിടെ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ടതായി തന്നെ വരും ,, ഗുണശേഖര൯ ഏമാനും ഇപ്പോ ഇവിടെ വന്നു ,,സ്വാമിഅയ്യയെ അവരെ മർദ്ധിച്ചു. അയാൾ എന്തിനും മടിക്കാത്ത ദുഷ്‍ടനാ,,,,,,,,,, ” ഒരു ഗ്രാമീണൻ പറഞ്ഞു

“അതെ ,,അതെ ,,,,,,,,,, സ്വാമി അയ്യാ ,,, മറ്റൊരു ഗതിയും ഇല്ലെങ്കിൽ ,, കൊട്ടാരക്കാർ പറഞ്ഞ ആ ഭൂമിയിലേക്ക് തന്നെ നമുക് നമ്മളെ പറിച്ചു നടേണ്ടി വരും ,, ” മറ്റൊരാൾ അതിനോടൊപ്പം പറഞ്ഞു

“ബാലവരുടെ കാല്പാദം നല്ലപോലെ ചതഞ്ഞിട്ടുണ്ട് ,, അയാൾ ഒരു മുന്നറിയിപ്പ് തന്നതാ ,, സൂര്യസേനൻ തമ്പുരാന്‍റെ കിരീടാരോഹണം കഴിഞ്ഞാൽ പിന്നെ അവർ ഇവിടെ വന്നു നമ്മളെയാകെ ഒഴിപ്പിക്കും ,,അവരുടെ കൂടെ പോലിസ് ഏമാൻമാർ ഉണ്ട് ,, ആ കമ്പനിയുടെ ഉദ്യോഗസ്ഥർ ഉണ്ട് ,, കൊട്ടാരത്തിലെ സംരക്ഷരകരും ഉണ്ട് ,, അവർ നമ്മളെയൊന്നും ബാക്കി വെച്ചേക്കില്ല ,, എന്തിനാ നമ്മൾ ഇവരോട് മല്ലിടുന്നത് ,, മറ്റൊരു വഴിയും ഇല്ലെങ്കിൽ നമുക് എല്ലാം കെട്ടിപ്പെറുക്കി ഇവിടെ നിന്നും പോകാം ,,, നമുക് ജീവിക്കണ്ടേ ,, ” ഒരു സ്ത്രീ പറഞ്ഞു

അനാരോഗ്യവാനായ ഒരു യുവാവ് എഴുന്നേറ്റു ,,

“സ്വാമി മുത്തശ്ശാ ,, മൂന്നു ദിവസം കൂടിയേ ഇനി ബാക്കിയുള്ളു ,,അഘോരി സ്വാമി പറഞ്ഞ രുദ്രതേജൻ വന്നു നമ്മളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുവാനായി ,,ഇവിടെ ഒരു രുദ്രതേജൻ പോലും വന്നിട്ടില്ല ,, ഇ അഞ്ചു ദിവസ൦ കൊണ്ട് എങ്ങനെ നമ്മളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനാ ,,എനിക്ക് തോന്നുന്നില്ല ,, ഇനി ആ ഒരു വിശ്വാസത്തിൽ നമ്മൾ ഇരിക്കരുത് ,, അങ്ങനെ ഒരാൾ ഇല്ല ,, അങ്ങനെ ആരും ഇവിടെ വന്നിട്ടുമില്ല ,, ഇവിടെ വന്നത് അറിവഴകൻ അണ്ണനാണ് ,,അദ്ദേഹം എന്തായാലും രുദ്രതേജൻ ഒന്നുമല്ല ,, കിരീടാരോഹണതീയതി അത് ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല,, അത് തീരുമാനിച്ചാൽ അന്ന് വരേയുള്ളു നമുക്കിവിടെ സമയം ,, ഒരു സുപ്രഭാതത്തിൽ കെട്ടും കിടക്കയുമായി ഇറങ്ങുന്നതിനു൦ നല്ലതല്ലേ ,,നമുക് കുറേശ്ശെയായി ആ ഭൂമിയിലേക്ക് എല്ലാം കൊണ്ട് പോകുന്നത് ”

സ്വാമി അയ്യ അപ്പോളും ആത്മവിശ്വാസത്തിൽ ആയിരുന്നു

അന്ന് കണ്ട ദിവ്യകൂവളപത്രവും ഒപ്പം കണ്ട ഇതെന്‍റെ മണ്ണാണ് എന്ന് പ്രഖ്യാപിക്കുന്ന യുവാവും ,,അദ്ദേഹം രുദ്രതേജൻ ഉറപ്പായും വരും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു

വൈദ്യർ എഴുന്നേറ്റു

“എല്ലാവരും അദ്ദേഹം പറയുന്നത് കേൾക്കുവാൻ കാതോർത്തു

“നമഃ രുദ്രായ നമഃ ശിവായ നമഃ ശങ്കരായ നമഃ പാർവതിപതയെ ”

കൈകൾ കൂപ്പി ജപിച്ചു അദ്ദേഹം എല്ലാവരെയും നോക്കി

“നമ്മൾ ഈ മണ്ണിൽ നിന്നും മാറുക എന്ന് പറഞ്ഞാൽ നമ്മുടെ ഈ പൈതൃകം വിട്ടുപോകാൻ  നമ്മളിൽ എത്രപേർക്ക് അതിനു സാധിക്കും ,,,ഒന്ന് കൈ ഉയർത്തൂ ,, ഹൃദയത്തിൽ കൈ വെച്ച് സ്വയം ചോദിച്ചു കൊണ്ട് കൈ ഉയർത്തിയാൽ മതി ”

ആദ്യം അഞ്ചാറു പേർ മടിച്ചു മടിച്ചു കൈ ഉയർത്തിയെങ്കിലും അവർ പിന്നീട് കൈകൾ താഴ്ത്തി

“ആർക്കും സാധിക്കില്ല ,,,അതാണ് സത്യം ”

വൈദ്യർ തുടർന്നു

“നമ്മൾ അങ്ങോട്ടേക്ക് മാറി എന്ന് തന്നെ കരുതുക ,, നാളെ അവിടെയും വ്യവസായശാല വരില്ല എന്ന് എന്താ ഉറപ്പ് ,,, ആർക്കെങ്കിലും ഉറപ്പു തരാൻ സാധിക്കുമോ ,,,”

എല്ലാരും നിശബ്തരായി തല കുനിച്ചു

“നമ്മൾ നമ്മുടെയൊക്കെ നമ്മുടെ പൂർവികർ നൂറ്റാണ്ടുകൾക്കു മുൻപ് ശങ്കരനാമത്തിൽ  ഒരു പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്,,ഈ മണ്ണിൽ ജീവിതാവസാനം വരെ ജീവിച്ചുകൊള്ളാം എന്ന് ,, ഇതെല്ലാം നമ്മൾക്കെള്ളവർക്കും അറിയുന്നതല്ലേ ,,”

“അതെ ,,,,”

“എന്തായാലും കിരീടാരോഹണം നടക്കുമ്പോൾ അതിനു ശിവശൈലത്തെ അടിമകൾ വേണമല്ലോ ,, അപ്പോൾ അതുവരെ എന്തായാലും അവർ നമ്മളെ ഒഴിപ്പിക്കില്ല ,, പിന്നെ സ്വാമി ,, സ്വാമി നൂറു ശതമാനം വിശ്വാസത്തിൽ തന്നെയാണ്  ഈ അഞ്ചു ദിവസത്തിനുള്ളിൽ രുദ്രതേജൻ വന്നിരിക്കും ,, ഉറപ്പായും വന്നിരിക്കും ,,, നമ്മളെയൊക്കെ അടിമത്വത്തിൽ നിന്നും വിമോചിപ്പിക്കുകയും ചെയ്യും ,, നമ്മൾക്കു ആ വിശ്വാസത്തിൽ തന്നെ മുന്നോട്ടു പോകാം ,, നമ്മുടെ വിശ്വാസവും സത്യവും എല്ലാം ശങ്കരൻ അല്ലെ ,, എനിക്കും മനസ് പറയുന്നുണ്ട് ,, എന്തെങ്കിലും നന്മ സംഭവിക്കും എന്ന് ,,, ആദ്യം ഇത്രയും ധൈര്യം ഉണ്ടായിരുന്നില്ല ,,പക്ഷെ ഇപ്പോ ഒരുപാട് ധൈര്യം ഉണ്ട് ,,

എല്ലാവരും നിശബ്ദരായി

“നിങ്ങൾ ശങ്കരനിൽ വിശ്വസിക്കുക ,, കിരീടധാരണം വരെ സമയമുണ്ടല്ലോ ,,, അപ്പോ എന്തേലും ഒരു വഴി തെളിയും ,,എന്ന് തന്നെ മനസ്സിൽ കരുതി നമുക്ക് പോകാം ,,”

എല്ലാവരും കൈകൾ കൂപ്പി

“മറ്റെന്തെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടോ ?”

പലരും അടക്കത്തിൽ പലതും പറഞ്ഞു

“വൈദ്യരയ്യ ,,എനിക്ക് പറയാൻ ഉണ്ട് ,,”

“ഒരു സ്ത്രീ എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു

“പറയു ,,, ”

“നമ്മുടെ നിയമം അനുസരിച്ചു നമ്മൾ പരമാവധി പരദേശികളിൽ നിന്നും മാറി നിൽക്കുന്നവർ ആണ് ,,പക്ഷെ ഇപ്പോൾ അതിനു മാറ്റങ്ങൾ ഇവിടെ കാണുന്നുണ്ട് ,, പരദേശിയായ യുവാവ് വന്നിരിക്കുന്നു ,, അദ്ദേഹ൦ ചെയ്ത എല്ലാ നന്മകളും മറന്നു കൊണ്ട് പറയുന്നതായി കരുതരുത് ,,  ,,, പ്രജാപതി കൊട്ടാരത്തിലെ രാജകുമാരൻമാരേക്കാളും അഴകുള്ള യുവാവാണ് ആ പരദേശി ,, നമ്മുടെ ഈ ഗ്രാമത്തിൽ പല പെൺകുട്ടികളും ആ യുവാവിനെ കാണുമ്പോൾ ആരാധനയോടെ നോക്കി നിൽക്കുന്നു ,, ,, ഇപ്പോൾ തന്നെ ശൈലജയും കസ്തൂരിയും ഒക്കെ ആ പരദേശിയുവാവുമായി കൂടുതൽ അടുക്കുന്നുണ്ട് ,,,ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഭയമുണ്ട് ,,”

വൈദ്യർ ചിരിച്ചു

“ആ കുട്ടി ,,എന്തായാലും ഒരു ദോഷവും ഉണ്ടാക്കില്ല എന്ന് ഉറപ്പുണ്ട് ,, പിന്നെ അവന്‍റെ പേരുപോലെ തന്നെയല്ലെ ,, അറിവഴകൻ അല്ലെ ,,, അപ്പോ അഴകും ഉണ്ടാകുമല്ലോ ,, എല്ലാവരും നമ്മളെ അടിമകളായും ചണ്ഡാളന്മാരുമായും കണക്കാക്കുമ്പോൾ അപൂർവമായി കുറച്ചുപേർ മാത്രമല്ലേ നമ്മളെയും മനുഷ്യരായി കണക്കാക്കുന്നത് ,, അറിവഴകനും ആ കൂട്ടത്തിൽപെട്ടവൻ തന്നെയാണ് ,,ഒരുപക്ഷെ അവനെ ശീലിപ്പിച്ച അവന്‍റെ മാതാപിതാക്കളുടെ നന്മയായിരിക്കും ,,,”

“എന്നാലും വൈദ്യരെ ,,നമ്മുടെ പെണ്മക്കൾ അയാളിൽ ആകൃഷ്ടരായാൽ … അത് ഓർക്കുമ്പോൾ ആണ് ഒരു ഭയം ,,,”

“അക്കാര്യത്തിൽ അകാരണമായി ആരും ഭയം വെക്കണ്ട,,,അവൻ പഠനകാര്യങ്ങൾക്കായി വന്നതല്ലേ ,,

അതുകഴിയുമ്പോ തിരികെ പോകുകയും ചെയ്യും ,,ഇവിടെ നിന്നും ആയിരകണക്കിന് മൈലുകൾ ദൂരെയുള്ള ദില്ലിയിൽ അല്ലെ ,, പിന്നെന്താ ,,,”

അതുകേട്ടു ശൈലജയുടെയും കസ്തൂരിയുടെയും  ശങ്കരന്‍റെയും ശംഭുവിന്റേയും  മുഖം ഒന്ന് മങ്ങി

“മറ്റെന്തെങ്കിലും ഉണ്ടോ ,,, ?”

ഉമാദത്തൻ എഴുന്നേറ്റു ,,

“നാളെ റേഷൻ കടയിൽ പോകേണ്ട ദിവസമാണ് ,, നമ്മുടെ എല്ലാ വീടുകളിലെയും അരിയൊക്കെ തീരാറായി , നമ്മുടെ റേഷൻ പുസ്തകത്തിലേക്ക് ഓരോ വീട്ടിലേക്കും ഒരു മാസം പത്തു കിലോ അരിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത് ,,, പക്ഷെ ഒരുമിച്ചു തരാതേ രണ്ടാഴ്ച കൂടുമ്പോള് മാത്രമേ നമ്മൾക്ക് തരുന്നുള്ളു ,,, നാളെ നമുക്കു പന്ത്രണ്ട് ചാക്ക് അരി കിട്ടും ,, പിന്നെ മണ്ണെണ്ണ ഇരുനൂറ്റി നാല്പത് ലീറ്റർ നാളെ ലഭിക്കും ,, അതിനുള്ള വീപ്പ കൂടെ നാളെ കൊണ്ട് പോകണം ,, അരിക്ക് ആറായിരവും മണ്ണെണ്ണക്കു മൂവായിരത്തി അറുന്നൂറും ഉറുപ്പിക വേണം ,, മൊത്തം ഒൻപതിനായിരത്തി അറുനൂറു ഉറുപ്പിക,, ഇപ്പോ സ്വാമി അയ്യയുടെയും വൈദ്യരയ്യയുടെയും കൈവശം ആകെ കൂടെ അയ്യായിരം  ഉറുപ്പിക മാത്രമേ ഉള്ളു ,, ബാക്കി നാലായിരത്തി  അറുനൂറു ഉറുപ്പിക നമ്മുടെ കൈവശം കമ്മിയാണ് ,, നിങ്ങൾ നിങ്ങളുടെ പക്കലുള്ള

ഉറുപ്പിക ഇവിടെ തരിക ,,, ഇല്ലെങ്കിൽ നാളെ സാധനം വാങ്ങാൻ തികയില്ല ,,,”

അതുകേട്ടു എല്ലാവരും അവരവരുടെ വീടുകളിലേക്കു പോയി

നുള്ളിപ്പെറുക്കി കുഞ്ഞു തുകകൾ കൊണ്ടുവന്നു

ശൈലജയും ശംഭുവും കൂടെ അതെല്ലാം എണ്ണി തിട്ടപ്പെടുത്തി

ഉമാദത്തനോടു പറഞ്ഞു

“നിങ്ങളിൽ നിന്ന് കിട്ടിയത് ആകെ ആയിരത്തി അറുന്നൂറു ഉറുപ്പികയാണ് ,, അപ്പോൾ നമുക് ആറായിരത്തി അറുന്നൂറു റുപ്പിക ആയി ,,,എന്നാലും മൂവായിരം റുപ്പിക കമ്മിയാണ് ,, നമ്മൾ എന്താ ചെയ്യുക ,, മുതലാളി നമുക് പാതി പാതി ആയി ഒന്നും തരില്ല ,, ഇത് വാങ്ങിച്ചില്ലെങ്കിൽ അദ്ദേഹം മറിച്ചു വിൽക്കും ,, പിന്നെ അടുത്ത ആഴ്ച മാത്രമേ നമുക് കിട്ടുള്ളൂ ,,,”

എന്ത് ചെയ്യും എന്നുള്ള ആധിയിലായി ഗ്രാമീണർ

“എന്താ ചെയ്യാ ,,, സ്വാമി അയ്യാ ,,,,” ഉമാദത്തൻ ചോദിച്ചു

“മുതലാളിയോട് കടം പറഞ്ഞു നോക്കിയാലോ ” അദ്ദേഹം മറുപടി പറഞ്ഞു

“ഇല്ല ,,അദ്ദേഹം തരില്ല ,,, ”

“അറിവഴകനോട് കൈ വായ്‌പ്പ വാങ്ങിയാലോ ” വൈദ്യർ അയ്യ ചോദിച്ചു

“അതുവേണോ ,,ആ കുട്ടി ഒരുപാട് രൂപ ഇങ്ങോട്ടേക്കായി ചിലവഴിച്ചതല്ലേ ,,, ഇനിയും ചോദിക്കുക എന്ന് പറഞ്ഞാൽ ” സ്വാമി അയ്യ സന്ദേഹം പ്രകടിപ്പിച്ചു

വൈദ്യർ അയ്യാ അവിടെ നിന്നും എഴുന്നേറ്റു

“ഞാൻ പോയി ചോദിക്കാം ,,, അത്യാവശ്യം ആയതുകൊണ്ടല്ലേ ,, നമുക് തിരികെ കൊടുക്കാമല്ലോ ,,നിങ്ങൾ ഇവിടെ ഇരിക്കൂ ”

എന്ന് പറഞ്ഞു വൈദ്യർ ശംഭുവിനേയും കൂട്ടി ആദിയുടെ വീട്ടിലേക്കു പോയി

വാതിലിൽ മുട്ടി വിളിച്ചു

ആദി അന്നേരം റേഡിയോ കേട്ട് കൊണ്ടിരിക്കുകയ്യയായിരുന്നു

അവൻ പുറത്തേക്കിറങ്ങി

“എന്താ മുത്തശാ ”

“അറിവഴകാ  ,,ഒരു അത്യാവശ്യം ആയതുകൊണ്ടാണ് ഇപ്പോ വന്നു ബുദ്ധിമുട്ടിച്ചത് ”

‘എന്താ ,,,,എന്താ വേണ്ടത് ?”

“കുഞ്ഞിന്‍റെ കൈവശം ഉറുപ്പിക ഉണ്ടെങ്കിൽ ഒരു മൂവായിരം ഉറുപ്പിക  കൈവായ്പ തരാമോ ?”

“ഓ അതായിരുന്നോ ,,,,,,,,ഞാൻ നോക്കട്ടെട്ടോ ,,, മിക്കവാറും ഉണ്ടാകണം ‘

ആദി പോയി ബാഗ് തുറന്നു പേഴ്‌സ് എടുത്തു നോക്കി

അതിൽ നിന്നും മൂവായിരം രൂപ കൊണ്ട് വന്നു വൈദ്യർക്ക് നേരെ നീട്ടി

“ഇന്ന മുത്തശ്ശാ ,,,,”

“നാളെ റേഷൻ കടയിൽ പോകാൻ ഉള്ളതാണെ ,,, ഞങ്ങളുടെ നീക്കിയിരിപ്പു തികയുന്നില്ല ,,അതാ ,,,ഈ ആഴ്‌ച തന്നെ തിരികെ തരാം കേട്ടോ ,,,’

ആദി ഒന്ന് ചിരിച്ചു

“മുത്തശ്ശ ,,,”

“എന്താ കുഞ്ഞേ ?”

“അത് തിരിച്ചു തരാനായി കഷ്ടപെടേണ്ട ,,, ഒരു കാര്യം ചെയ്ത മതി ,,എനിക്ക് ആ മുടിക്കുള്ള തൈലവും പിന്നെ പ്രായമായ കിടപ്പു രോഗികൾക്ക് ദേഹത്ത് പുരട്ടാനുള്ള കുഴമ്പും ഉണ്ടാക്കി തന്നാൽ മതി അതിന്‍റെ അഡ്വാൻസായി കരുതിയ മതി ,,

“അത് മതിയോ ,,, കുഞ്ഞേ ”

“അത് മതി മുത്തശ്ശാ ,,,”

“ആർക്കു വേണ്ടിയാ ,,,,,,,?”

“എനിക്ക് ഡൽഹിക്ക് അയക്കാൻ വേണ്ടിയാ ,, മുത്തശ്ശാ ”

“ആണല്ലെ ,,എങ്കിൽ ഞാൻ ഉണ്ടാക്കി തരാം ”

“എന്ന ശരി മുത്തശ്ശാ ,,,കാര്യങ്ങൾ നടക്കട്ടെ ,,,”

വൈദ്യർ ചിരിച്ചുകൊണ്ട് ചർച്ച വേദിയിലേക് ചെന്നു

“അറിവഴകൻ തന്നു ,,,ഇനി പേടി വേണ്ട നാളെ നമുക് സാധനങ്ങൾ പോയി വാങ്ങാം ”

“വൈദ്യരെ ,,എന്നാ തിരിച്ചു കൊടുക്കേണ്ടത് ?” സ്വാമി അയ്യ ചോദിച്ചു

“കൊടുക്കണ്ട ,,പകരം തൈലവും കുഴമ്പും ഉണ്ടാക്കി തന്നാൽ മതി എന്ന് ആവശ്യപ്പെട്ടു ”

“ആ പരദേശി യുവാവ് ധനിക൯ ആണെന്ന് തോന്നുന്നു,

സ്വന്തമായി വാഹനം ഒക്കെ ഉണ്ടല്ലോ ,,

എന്നൊക്കെ പലരും അടക്കം പറഞ്ഞുകൊണ്ടിരുന്നു

“മറ്റൊന്നും പറയാൻ ഇല്ലെങ്കിൽ ചർച്ച നമുക് അവസാനിപ്പിക്കാം ”

“സ്വാമി അയ്യ പറഞ്ഞു

 

ബാലവർ എഴുന്നേറ്റു

“ഒരു കാര്യം ഉണ്ടായിരുന്നു ”

“പറഞ്ഞോളൂ ”

‘ഇത്തവണത്തെ അരി ദുർഗന്ധം കുറഞ്ഞതായിരുന്നു ,, റേഷൻ മുതലാളിയോട് അപേക്ഷിച്ചു ഈ അരി തന്നെ ഇത്തവണയും തരാൻ പറയാമോ ,,, കുഞ്ഞുങ്ങൾക്കു കൂടെ കഴിക്കാൻ ഉള്ളതല്ലേ ,, ഇതിനു മുൻപ് തരാറുള്ള അരി എല്ലാം മൂക്കു പൊത്തിയാണ് കഴിച്ചുകൊണ്ടിരുന്നത് ,, ഒന്ന് ചോദിക്കാമോ ”

“നമ്മൾ അതൊക്കെ ചോദിച്ചാൽ തരുമോ എന്നറിയില്ലല്ലല്ലോ ബാലവാ ,,, എന്തായാലും ,, അപേക്ഷിച്ചു നോക്കാ൦ ,,,,”

“മതി ,,, നല്ല അരി വേണമെന്നല്ലല്ലോ ,,,ദുർഗന്ധം അല്പം കുറഞ്ഞ അരി അല്ലെ ,,, തരാതെ ഇരിക്കില്ല ,, ”

ദുർഗന്ധം കൂടിയാൽ കുഞ്ഞുങ്ങൾ കഴിക്കില്ല ,, വായിൽ വെച്ച് കൊടുത്താലും ഓക്കാനിക്കും ,,അത് സഹിക്കാൻ പറ്റാത്തതു കൊണ്ടാ ,,,,”അത് പറഞ്ഞു ബാലവ൪ ഇരുന്നു

അന്നത്തെ ചർച്ച അവിടെ അവസാനിപ്പിച്ചു അവര്‍ സ്വഭവനങ്ങളിലേക്ക്  പിരിഞ്ഞു

<<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.