അപരാജിതന്‍ 21 [Harshan] 10722

പൂജകൾ കഴിഞ്ഞു ആരതി തട്ടവുമായി പൂജാരി വന്നു

അവർക്കു പ്രസാദം നൽകി

അവൾ തിരിഞ്ഞതു൦ അവളുടെ ചുമലിൽ ഒരു കൈ പതിഞ്ഞു

അവൾ നോക്കിയപ്പോള്‍

പ്രജാപതി കൊട്ടാരത്തിലെ മഹാശ്വേതാദേവി കൂടെ ഇശാനികയും സൂര്യസേനനും അവരുടെ ‘അമ്മ രൂപപ്രഭയും

“മനോഹരമായിരിക്കുന്നു ,,,,,,,,,അതിമനോഹരമായിരിക്കുന്നു ..ഭുവനയുടെ കൊച്ചുമകൾ ഇത്രയും നന്നായി ഗാനമാലപിക്കുമായിരുന്നൂല്ലേ ”

ഉള്ളിൽ നിറഞ്ഞു വന്ന സന്തോഷത്തോടെ അവർ ചോദിച്ചു

അവളുടെ വീട്ടുകാർ ദേവിയമ്മയെ തൊഴുതു

“പാർവതി ,,നന്നായി പാടും ,,, ” ഉത്സാഹത്തോടെ ആയി പറഞ്ഞു

“മോളെ ,,,നിന്‍റെ ഈ കീർത്തനം കേട്ടപ്പോൾ ഞാൻ കൃഷ്ണഭഗവാനെ എന്‍റെ കണ്മുന്നിൽ കണ്ടു ,, അതാണ് നിന്‍റെ ശബ്ദത്തിന്‍റെ മഹത്വം ,,, പാടാൻ ആർക്കും സാധിക്കും ,പക്ഷെ കേൾക്കുന്നവരെ ഭക്തിയുടെ ഉന്നതിയിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നിനക്ക് സരസ്വതി ദേവിയുടെ കടാക്ഷം വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ,,”

അവർ പാർവതിയെ അങ്ങേഅറ്റം പുകഴ്ത്തി

അതെല്ലാം കേട്ട് ഇശാനികയുടെ മുഖം കടന്നൽ കുത്തിയ പോലെ ഇരുണ്ടു

അസൂയ കൊണ്ട് തന്നെയാകാം

“വളരെയധികം  നന്നായിരിക്കുന്നു ” കൈകൾ കൂപ്പി സൂര്യസേനൻ പറഞ്ഞു

അവൾ ഒന്ന് പുഞ്ചിരിച്ചു

ഇശാനിക കണ്ടഭാവം നടിക്കാതെ ചുണ്ടു ഒരു കോണിലേക്ക് ചലിപ്പിച്ചു നീരസം കാണിച്ചു

പാറുവിനു മനസിലായി അവൾക്കു തന്നെ അഭിനന്ദിച്ചത് ഇഷ്ടമായില്ല എന്ന്

“അല്ല ,,,അപ്പോൾ സ്വരം  ഇപ്രകാരം ആണെങ്കിൽ പാർവതിയുടെ നൃത്തം  എപ്രകാരം ആയിരിക്കും ,, ഇതിലും മഹത്തരമാകില്ലേ ” മഹാശ്വേതാ ദേവി ചോദിച്ചു

അവൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു

“എങ്കിൽ ആ നൃത്തം  തീർച്ചയായും കാണണം ,,,,’ അവർ എല്ലാവരും കേൾക്കെ പറഞ്ഞു

“എന്തായാലും ഉത്സവത്തിന്‍റെ സമയത്ത്   ഇശയോടൊത്തു നൃത്തമാടാൻ ഇന്നാട്ടിലെയും അന്യനാടുകളിലെയും പെൺകുട്ടികൾ വരുന്നതല്ലേ ,,,അതിൽ ദേവർമ്മടത്തെ കുട്ടികളും ഉണ്ടാവില്ലേ ,,അപ്പോ അവരോടൊപ്പം ആടട്ടെ അമ്മെ ,,,” മകളെ സപ്പോർട് ചെയ്‌തുകൊണ്ട് രൂപപ്രഭ പറഞ്ഞു

“അതു ഞങ്ങടെ ഭാഗ്യമല്ലേ ,,,, ഇശമോൾടെ ഒപ്പം നൃത്തമാടി തോൽക്കുന്നത് പോലും ഞങ്ങളെ സംബന്ധിച്ച് അഭിമാനമല്ലേ ,,,,,,,,,,,,,” ഭുവനേശ്വരി ദേവി ഇഷാനികയെ നോക്കി പറഞ്ഞു

അതുകേട്ടു അവളുടെ മുഖം ഒന്ന് തെളിഞ്ഞു

അതുകേട്ടു പാറുവിന്‍റെ മുഖമൊന്നു മങ്ങി

“തോല്ക്കാനോ ,,,,താൻ നൃത്തമാടുന്നതിനു മുന്നേ തോൽക്കും എന്ന് മുത്തശ്ശി എങ്ങനെ തീരുമാനിച്ചു ”

അതായിരുന്നു അവളുടെ മനസ്സിൽ ഉയർന്ന ചോദ്യം

“എന്തായാലും അന്നേരം കാണാം .. നടനകലാരത്നമായ എന്‍റെ കൊച്ചുമകളോടൊത്തു പാർവതി കൂടെ നൃത്തമാടട്ടെ ,,,,’ മഹശ്വേതാദേവി  പറഞ്ഞു

പാർവതി ഒന്ന് ഇശാനികയെ നോക്കി

ഗർവ് നിറഞ്ഞ മുഖഭാവങ്ങളോടെ ഒരു പുച്ഛ൦ കലർന്ന ചിരി ഇശാനിക പാർവതിക്കായി സമ്മാനിച്ചു

“നീ എന്നോടൊത്തു ആടി പരാജയം അറിയൂ ” എന്ന അർത്ഥത്തോടെ

അതുകണ്ടു പാർവതിയുടെ ചുണ്ടിൽ ഒരു മന്ദഹാസം നിറഞ്ഞു

“ഞാൻ ആടുന്നത് തോൽക്കാനല്ല ” എന്ന അർത്ഥത്തോടെ

രണ്ടുപേരുടെയും ഇടയിലായി പുഞ്ചിരി തൂകുന്ന കൃഷ്ണ വിഗ്രഹവും  ,,,,

ദേവർമഠംകാർ അവരോടു യാത്ര പറഞ്ഞു ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി

അവിടത്തെ ഉപക്ഷേത്രങ്ങളിൽ ദർശനം ചെയ്യാൻ നടന്നു

“പൊന്നു ,,,,,,,,”

“എന്താ ഏട്ടാ ?”

“അതെ ,, ആ രാജകുമാരി ഉണ്ടല്ലോ ,,അവൾക്കു രണ്ടു എല്ലും രണ്ടു കൊമ്പും കൂടുതലാ ,,”

“അതെനിക്കും മനസിലായി ഏട്ടാ ”

ശ്യാമിന്‍റെ കൈപിടിച്ച് അവൾ നടന്നു കൊണ്ടുപറഞ്ഞു

“എന്താ അവളുടെ അഹംകാരം ,,,അന്ന് കൊട്ടാരത്തിൽ പോയ അന്ന് തന്നെ ഞാൻ മനസിലാക്കിയതാ ,,”

“അന്ന് എനിക്കും മനസിലായിരുന്നു ”

“അപ്പൊ ,,ഞാൻ പറയാൻ വന്നത് എന്താന്ന് വെച്ചാ ,,, നീ എന്‍റെ എന്‍റെ പെങ്ങളാ ,,എനിക്കറിയാം എന്താ നിന്‍റെ കാലിബർ എന്ന് ,,, ഞാൻ കേട്ടിരുന്നു ,, ഇവടെയുള്ള ഒരു മത്സരത്തിലും അവള് തോറ്റിട്ടില്ലത്രെ ,,, കാര്യമൊക്കെ കൊള്ളാം ,, അവളോടൊത്തു ആടണം ,,,  തോൽപ്പിച്ച്  അവളുടെ ആ എല്ലു൦ കൊമ്പും ഒടിച്ചു കളഞ്ഞേക്കണം ,,വേണമെങ്കിൽ ഒരു വാലും ഫിറ്റ് ചെയ്തു കൊടുത്തോ ,,,ഞാനുണ്ട് നിന്‍റെ കൂടെ ,,”

അവൾ ഒന്ന് സംശയതോടെ ശ്യാമിനെ നോക്കി

“പഠിക്കുന്ന കാര്യം ആണെകിൽ ഞാൻ ഇത്രയും കോൺഫിഡന്റ് ആയി പറയില്ലായിരുന്നു ,,പക്ഷെ ഇത് നൃത്തമാ ,,,, എന്‍റെ പെങ്ങളെ കവച്ചുവെക്കാൻ എന്‍റെ അറിവിൽ ഇപ്പോ ആരും ഇല്ല ,, നീ നൃത്തം ചെയ്‌താൽ മതി ,, നീ നൃത്തം ചെയ്യുന്ന സമയം സ്വയം മറക്കും ,, അതാണ് നിന്‍റെ പ്രത്യകത ,, അതൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ,, എന്‍റെ അഭിമാനത്തിന്‍റെ പ്രശ്ന൦ കൂടെയാണ്,,,, എന്‍റെ പെങ്ങൾ ചിലങ്ക അണിയുകയാണെങ്കിൽ അത് ജയിക്കാൻ വേണ്ടി ആയിരിക്കും ,,  അപ്പൊ കേട്ടല്ലോ ,,, ”

“ഹും ,,എല്ലാം കേട്ടു ഏട്ടാ ” അവൾ ചിരിച്ചുകൊണ്ട് അവന്‍റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് നടന്നു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.