അപരാജിതന്‍ 21 [Harshan] 10723

അപ്പുവേട്ടാ ,,,,,,,,,,,

അപ്പുവേട്ടോയ്

ശംഭുവിന്‍റെ ശബ്ദം വീടിനു വെളിയിൽ മുഴങ്ങി.

ആദി ചായ ഉണ്ടാക്കുകയായിരുന്നു

ശബ്ദംകേട്ട്  ആദി പുറത്തേക്കു വന്നു.

ശങ്കരനും ശംഭുവും തിണ്ണയിൽ ഇരിക്കുകയായിരുന്നു

അവൻ വേഗം ഉള്ളിലേക്കു പോയി ഒരു സ്റ്റീൽ ഡബറയിൽ ചായ എഴുത്തു കൊണ്ട് വന്നു കൂടെ മൂന്നു കപ്പുകളും.

എന്നിട്ടു അവരോടൊപ്പം നിലത്തിരുന്നു

“ഞങ്ങൾക്ക് വേണ്ട അപ്പുവേട്ടാ ചായ ,,”

ശംഭു പറഞ്ഞു

“ഞാൻ താമസിക്കുന്ന ഇടത്തു ആരു വന്നാലും ഒരു ചായ കൊടുത്തു സൽക്കരിക്കാൻ പാടില്ലേ ,, ഞാൻ പരദേശിയാണെന്ന് വെച്ച് നിങ്ങൾക്ക് വിഷമൊന്നും കലക്കി തരില്ല ”

ആദി ചായ കപ്പിൽ നിറച്ചു

എന്നിട്ടു അവർക്കു കൊടുത്തു

അവർ അല്പം മടിച്ചാണെങ്കിലും അത് വാങ്ങി കുടിക്കാൻ തുടങ്ങി

“എന്താ അപ്പുവേട്ടാ ,,ഇതിൽ ഒരു പ്രത്യേക വാസന ”

ശങ്കരൻ ചോദിച്ചു

“അതോ ,,അതിൽ വാനില കഷ്ണം ഇട്ടിരുന്നു ,,ചായ തിളപ്പിക്കുമ്പോ ,,അതാ അതിന്‍റെ ഒരു വാസന ”

“,,,,,,,അതെന്താ ,, അപ്പുവേട്ടാ ?”

“അതൊരു സുഗന്ധദ്രവ്യമാണ് ,, ഐസ്‌ക്രീമിൽ ഒക്കെ ഇടുന്നതാ ,, ”

“ഓ ,,അതായിരുന്നല്ലേ ,,, ഐസ്ക്രീമൊക്കെ കഴിച്ച കാലം മറന്നു ,, “ശംഭു പറഞ്ഞു

“ഞാൻ ഇന്നാള് കഴിച്ചിരുന്നു ,,ഏച്ചിയെ കണ്ണ് കാട്ടാൻ  പട്ടണത്തി കൊണ്ടോയപ്പോ ,,”

“ആ ഐസ്ക്രീമൊക്കെ വാങ്ങി തരാം ,,നിങ്ങൾ ആദ്യം ചായ കുടി പിള്ളേരെ ”

അവർ അതുകേട്ടു വാനില ചായ രസിച്ചു കുടിക്കുവാൻ തുടങ്ങി

“അപ്പുവേട്ടാ ,,,,,അതെ പോലീസ് വന്നതേ ”

“വേണ്ട ,,,എനിക്ക് കേൾക്കണ്ട ”

“അയ്യോ ,,അതെന്താ ?”

‘നിങ്ങൾ കേട്ടതല്ലേ ,,,ഞാൻ വിവരം ചോദിച്ചപ്പോ സ്വാമി മുത്തശ്ശ൯ എന്നോട് ചൂടായത് ,,അതും എല്ലാരുടേം മുന്നിൽ വെച്ച് ,,, എനിക്കിനി നിങ്ങളുമായി ബന്ധമുള്ള ഈ വക കാര്യങ്ങൾ അറിയണ്ട ,, അറിയാനും താല്പര്യമില്ല ”

“അപ്പുവേട്ടാ ,,എന്‍റെ മുത്തശ്ശൻ ഒരു പാവമാ ,,,ആരെയും അങ്ങനെ നോവിക്കില്ല ,, വീട്ടിൽ വന്നിട്ട് എന്നോട് പറഞ്ഞു ,, തെറ്റായി പോയി ,,,അങ്ങനെയൊന്നും പറയരുതായിരുന്നു ,,നന്ദികേടു കാണിച്ച പോലായി ,എന്നൊക്കെ , അത് മറന്നേക്ക് അപ്പുവേട്ടാ ,,,പ്രായമായ ആൾ ,അല്ലെ ,,”

ശംഭു ഒരു അപേക്ഷരൂപത്തിൽ അവനോടു പറഞ്ഞു

അതുകേട്ടപ്പോൾ ആദിയുടെ മനസ്സലിഞ്ഞു.

“ഞാൻ വേറെയൊന്നും ഓർത്തു പറഞ്ഞതല്ല ,, ഞാൻ എന്‍റെ ഭാഗത്തു നിന്നും ഒരു കുറ്റവും ചെയ്തില്ലല്ലോ ,, നിങ്ങൾക്കു ഒരു ബുദ്ധിമുട്ടു തോന്നിയപ്പോ അത് എന്തായെന്നു അന്വേഷിക്കുക മാത്രമല്ലേ ചെയ്തത് ,, അതുപോലും ഒരു കുറ്റമായി കണ്ടാൽ എങ്ങനെയാ , ഞാൻ ആ ഗ്രാമത്തിന്‍റെ ഉള്ളിലേക്ക് പോലും വരുന്നില്ല ,, ഒരു തരത്തിലും നിങ്ങളെയാരെയും ബുദ്ധിമുട്ടിക്കുന്നില്ല ,,, അപ്പൊ ഇതൊക്കെ കേൾക്കുമ്പോ മനസിന് ഒരു പ്രയാസം തോന്നി ,,,”

അന്നേരമാണ് , കസ്തൂരി ചേച്ചി ഗൗരി മോളെയും കൂട്ടി അവരുടെ അടുത്തേക്കു വന്നത്

“എന്താ മൂവരും കൂടെ വെല്യ സംസാരമാണല്ലോ ” പുഞ്ചിരിയോടെ ചോദിച്ചു

എന്നിട്ടു അവിടെ തിണ്ണയിൽ ഇരുന്നു

ഗൗരി മോൾ കൈയ്യിൽ ഉണ്ടായിരുന്ന തുണി കൊണ്ടുണ്ടാക്കിയ ഒരു പാവയും പിടിച്ചു അവിടെ നിന്ന് കളിക്കാൻ തുടങ്ങി

“ഒന്നുമില്ല ചേച്ചി ,,, ഞാൻ ഇനി ഒരു കാര്യത്തിനും അന്വേഷിക്കാൻ വരില്ല എന്ന് പറയായിരുന്നു ,, പരദേശി ചെയ്യണതൊക്കെ കുറ്റമല്ലേ …””ഇങ്ങനെ ദേഷ്യപെടല്ലേ അനിയാ ,,, ഈ ഗ്രാമത്തിനു ചില നിയമങ്ങൾ ഒക്കെ ഉണ്ട് ,, അതുകൊണ്ടാ,,, ”

“അതെ ,,,ഗ്രാമത്തിന്‍റെ നിയമങ്ങൾ നിങ്ങൾ പാലിക്കും ,, അപ്പോ ഈ സമൂഹത്തിന്‍റെ നിയമങ്ങളോട് നിങ്ങളെന്താ കണ്ണടക്കുന്നത് ,, ആ നിയമങ്ങൾക്കു മുന്നിൽ നമ്മളെല്ലാവരും സമൻമാർ ആണ് ,,ഈ നാട്ടിൽ അടിമയും ഉടമയും ഒന്നും ഇല്ല ,, എല്ലാവരും പൗരന്മാർ മാത്രമാണ് ,,”

അപ്പോളാണ്അങ്ങോട്ടേക്ക് ശൈലജയും ഉമാദത്ത൯ മാമനും വൈദ്യരയ്യയും കൂടെ വന്നത്

“എന്താ ,,,, ചർച്ചകളാണല്ലോ ,, അറിവഴകാ ” വൈദ്യരയ്യ ചോദിച്ചു

“ശംഭു ,,,നീ ഉള്ളിൽ നിന്നും ആ സ്റ്റൂൾ ഇണ്ടെടുത്തോണ്ടു വാ ,,,”

ശംഭു അതുകേട്ടു മുറിയിൽ പോയി പ്ലാസ്റ്റിക് സ്റ്റൂൾ എടുത്തുണ്ട് വന്നു

“ഇരിക്ക് മുത്തശ്ശ ,,,:”

ആദി പറഞ്ഞു

അദ്ദേഹം ചിരിച്ചു കൊണ്ട് അവിടെയിരുന്നു

“ശൈലജെ ,,, ബുദ്ധിമുട്ടില്ലെങ്കിൽ നീ അല്പം ചായ ഉണ്ടാക്കുമോ ‘

അവൾ തലകുലുക്കി

“ചായ ഒന്നും വേണ്ട കുഞ്ഞേ ,,”

“ഏയ് ,,,,അത് പറഞ്ഞ ശരി ആവില്ല ,, ശൈലജ ,,,ചെല്ലൂ ,,,പാലുണ്ട് ,, തേയിലയും പഞ്ചസാരയും ഉണ്ട് ,,നീ എല്ലാര്ക്കും ഉള്ള ചായ ഉണ്ടാക്കിക്കെ ,,, ”

“എന്നാ ആ മാവില കൂടെ ഇട്ടോ ,,, അപ്പുവേട്ടാ ,,,മാവിലയിട്ട ചായക്ക്‌ നല്ല രുചിയാ ” ശംഭു പറഞ്ഞു

“മാവിലയിട്ട് ചായ ഉണ്ടാക്കുമോ ?” ഉമാദത്തൻ മാമൻ ചോദിച്ചു

“വാനിലയാണ് ,,,മാവില അല്ല ,,, “ചിരിച്ചു കൊണ്ട് അവൻ തിരുത്തി

എന്നിട്ട് ശൈലജക്കു ഉണ്ടാക്കേണ്ട വിധം പറഞ്ഞു കൊടുത്തു

അവൾ  ചായയുണ്ടാക്കാൻ അവിടെ ഇരുന്ന കപ്പുകളും എടുത്തു കൊണ്ട്  വീടിന്‍റെ ഉള്ളിലേക്കു പോയി

“അറിവഴകാ ,,,സ്വാമി അങ്ങനെയൊക്കെ പറഞ്ഞതിൽ ഒന്നും തോന്നരുത് ,, ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് സ്വാമി ,, അപ്പോൾ ചില സമയങ്ങളിൽ മാനസികമായ സങ്കടങ്ങൾ ഒക്കെ വരുമ്പോ അങ്ങനെയൊക്കെ പ്രകടിപ്പിച്ചു പോകുന്നതാണ് ,, പോലീസ് ഏമാൻമാർ വന്നു സ്വാമിയേ നല്ലപോലെ മർദിച്ചു”

“ഞാനറിഞ്ഞു ,,എന്നാലും ഒരു പ്രായമായ ആളല്ലേ ,,ഇങ്ങനെയൊക്കെ കണ്ണിൽചോരയില്ലാതെ പെരുമാറുമോ ,,പോലീസുകാർക്കും അച്ഛനമ്മമാർ ഉള്ളതല്ലേ ”

“കുഞ്ഞേ ,,, ശിവശൈലത്തുള്ളവരോട് എന്തും ആകാം ,,അത് ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ മാത്രമാണ് ഞങ്ങൾ ,, ”

“അല്ല ,,മുത്തശ്ശ ,,,ഇപ്പോ പോലീസ് വരാൻ മാത്രം എന്താ ഉണ്ടായത് ?’

“അറിവഴകാ ,,,, എന്താ ഉണ്ടായത് എന്ന് ചോദിച്ചാൽ ,,, ഈ മണ്ണെല്ലാം പ്രജാപതി രാജാക്കന്മാരുടെ ഉടമസ്തതയിൽ ആണ് ”

“ശിവശൈലമോ ,,,,,,,,” ആകാംഷയോടെ അവൻ ചോദിച്ചു

“അതെ ,,,,ശിവശൈലം തന്നെ ,, അവർ ഏറെ നാളുകൾ ആയി ഞങ്ങളോട് ഇവിടെ നിന്നും ഒഴിയുവാൻ പറയുന്നു ,,”

“അതെന്തിനാ ?”

“അവർ ഇവിടെ ,, ഈ മണ്ണിൽ ഒരു വലിയ വ്യവസായശാല പണിയാൻ ആഗ്രഹിക്കുന്നു ,, അവർ നോക്കിയിട്ടു ഇതാണ് ഏറ്റവും മികച്ച സ്ഥലമായി കണ്ടെത്തിയത്,,, അതിനാലാണ് എത്രയും വേഗം ഇവിടെ നിന്ന് ഞങ്ങളോട് ഒഴിയാൻ പറയുന്നത് ”

“എങ്ങോട്ടു പോകാൻ ,,, അവർ വേറെ സ്ഥലം തന്നിട്ടുണ്ടോ ?”

“ശ്മാശാനത്തിനരികിൽ ഒരു പാറനിറഞ്ഞയിടമുണ്ട് , ഒരു വശത്തു ചതുപ്പും ,, അവിടെ വേണമെങ്കിൽ പോയി താമസിക്കാൻ ആണ് പറഞ്ഞിരിക്കുന്നത് ”

“അതെങ്ങനെ ശരിയാകും ,,പത്തു നൂറു കുടുംബങ്ങൾ ,,നിങ്ങളുടെ വീടുകൾ ,,ഗോശാല ഇതൊക്കെ കൊണ്ട് നിന്നുപോയി അവിടെ എല്ലാം ശരിയാക്കാനാണ് ,,,ഇവിടത്തെ പോലെ വീടുകൾ ഒക്കെ അവിടെ പണിയണ്ടേ ,, അവരോടു എന്നാൽ നഷ്ടപരിഹാരം ചോദിച്ചുകൂടെ മുത്തശ്ശാ ,, എല്ലാം പണച്ചിലവുള്ളതല്ലേ ,,”

“കുഞ്ഞേ ,,,ഞങ്ങൾക്ക് ഈ മണ്ണുവിട്ടു എങ്ങോട്ടും പോകാൻ സാധിക്കില്ല ,, ശങ്കരന്‍റെ മണ്ണാണ് ശിവശൈലം ,, നൂറ്റാണ്ടുകൾക്കു മുന്നേ ഉത്തരഭാരതത്തിൽ നിന്നും കുടിയേറി ഞങ്ങൾ പാർത്തത് ഇവിടെയാണ്,, ശിവശൈലഭൂമിയിൽ ,, അതും കഴിഞ്ഞു അഞ്ചു നൂറ്റാണ്ടുകളോളം അടിമകളെ പോലെ എല്ലാ ദുഖങ്ങളും കടിച്ചമർത്തി ജീവിച്ചതും ഇവിടെ തന്നെ ,,ഞങ്ങളുടെ പൂർവിക കാരണവന്മാർ ജനിച്ചതും ജീവിച്ചതും മരിച്ചതും ഇവിടെ തന്നെ ,, ഈ മണ്ണ് വിട്ടു പോകുക എന്നാൽ ,,അത് ഞങ്ങൾക്ക് മരിക്കുന്നതിന് തുല്യമാണ് ,, ”

അതുകേട്ടു ആദിക്ക് ഉള്ളിൽ ഒരു വിങ്ങലും വിഷമവും ഉണ്ടായി

“അല്ല മുത്തശ്ശാ ,,, നിങ്ങൾക്കു എന്നാൽ അവിടെ പോയി ,,,ആ കൊട്ടാരത്തിൽ പോയി ,, അപേക്ഷിച്ചു കൂടെ ,ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊണ്ട് ,,,”

‘സാധിക്കില്ല ,,അറിവഴകാ ,,,അവിടത്തെ ഇപ്പോഴത്തെ രാജാവായ ശ്രീധർമ്മസേനൻ തമ്പുരാനും അടുത്ത കിരീടാവകാശിയായ സൂര്യസേനൻ തമ്പുരാനും ഞങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കുമെന്നു വാശിയിലാ ,, ഞങ്ങളെ ഇതുപോലെ സമ്മർദ്ദത്തിൽ ആക്കി എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനാണ് അവർ നോക്കുന്നത് ”

“കുഞ്ഞേ ,,ഇവിടെ ഉള്ളവർ എല്ലാവരും ,, ദരിദ്രരാ,,അന്നത്തെ അന്നത്തിനു പോലും വകയില്ലാത്തവർ ,, ഒരുഗതിയും പരഗതിയും ഇല്ലാത്ത ഞങ്ങൾക്കു ആകെ തലചായ്ക്കാൻ ഈ ഒരു മണ്ണേ ഉള്ളു ,,ഇതുകൂടി ഇല്ലാതെ ആയാൽ ,,,,,,,,,”

അദ്ദേഹം നിറയുന്ന കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു

അപ്പോളേക്കും ശൈലജ ചായ കൊണ്ടുവന്നു

കപ്പിലുള്ള ചായ  മുത്തശനും ഉമാദത്തൻ മാമനും കസ്തൂരി ചേച്ചിക്കും കൊടുത്തു

ബാക്കിയുള്ള ചായ പേപ്പർ കപ്പിൽ ആക്കി എല്ലാവരും എടുത്തു

ആദ്യം ചായ കുടിക്ക് ,,എന്ന് അവൻ അവരോടു പറഞ്ഞു

അവർ ചായ കുടിക്കുവാൻ തുടങ്ങി

“കുഞ്ഞേ ,, നിനക്കറിയാവുന്നതല്ലെ ,,അന്ന് ഗൗരിമോൾക് സുഖമിലാതെ വന്നപ്പോൾ എത്ര ഉറുപ്പിക ഞങ്ങളുടെ കൈവശം ഉണ്ടായി എന്ന് ,, ഇന്ന് കിട്ടിയ തുക കൂടി ചേർത്ത് വേണം നാളെ റേഷൻ കടയിൽ പോയി ഗ്രാമത്തിലേക്കുള്ള അരി ധാന്യങ്ങൾ വാങ്ങാൻ ,, അത്രക്കും ഗതികേടിലാ ഞങ്ങളൊക്കെ ,, പല വീടുകളിലും ഇവിടയുള്ള ആളുകൾ അടിമപ്പണിക് പോയാലും കൂടിപോയാൽ ഇരുപതു ഉറുപ്പിക കൊടുക്കും ,, അതുകൊണ്ടൊക്കെ എങ്ങനെയാണ് കുടുംബം നടത്തുക ,, പാലുല്പന്നങ്ങൾ കച്ചവടം നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങളൊക്കെ ദൈനം ദിന കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നത് ,, ഒന്നുമില്ല ,കൈയിൽ ,, എവിടെയും അവഗണന മാത്രമേ ഉള്ളു ,,,”

എല്ലാം കേട്ട് അവനു വളരെഏറെ വിഷമമായി

“ഇവിടെത്തെ ഈ കൊച്ചുമക്കൾക്കു പോലും വിദ്യാഭ്യാസം കൊടുക്കാൻപോലും ഞങ്ങൾക്ക് കഴിയില്ല ,, അത്രക്കും ഗതിയില്ലാത്ത ജന്മങ്ങൾ ആണ് ഈ നാട്ടുകാർ ”

“മുത്തശ്ശ ,,, നൂറ്റാണ്ടുകൾ ആയി നിങ്ങൾ ഇവിടെ താമസിക്കുമ്പോ എങ്ങനെയാണ് അവർക്കു നിങ്ങളെ ഒരു സുപ്രഭാതത്തിൽ  ഇറക്കിവിടാൻ സാധിക്കുക ,, ഇതെന്താ വെള്ളരിക്കപട്ടണമാണോ ,,ഇവിടെ ഒരു സർക്കാരില്ലേ ,,, പഞ്ചായത്തിലോ അല്ലെങ്കിൽ അതിനു മുകളിലുള്ള സർക്കാർ ഭരണകൂടത്തിലോ ഇതൊക്കെ ശ്രദ്ധയിൽ പെടുത്തി ഒരു അനുകൂലമായ നടപടി ഉണ്ടാകുകയല്ലേ വേണ്ടത് ,,അല്ലാതെ ,, അവർ പറഞ്ഞു എന്നതു കൊണ്ട് ഇറങ്ങി കൊടുക്കുന്ന കാര്യം ഒക്കെ ചിന്തിക്കുക പോലും വേണ്ട ,, ”

“ഹും ..സർക്കാർ ,,,,,,,,, സർക്കാർ  ഒക്കെ  വലിയ ആളുകളുടെയും കുടുംബത്തിന്‍റെയും കൂടെയല്ലേ ,,ഞങ്ങൾക്ക് ആർക്കും തുണയായി ഒരു സർക്കാറുമില്ല ,, ആകെയുള്ളത് ശങ്കരനോടുള്ള  പ്രാർത്ഥന മാത്രം ,, ഈ മണ്ണ് ,,ശങ്കരന്‍റെ മണ്ണ്,,, കൈവിട്ടു പോകരുതേ എന്ന പ്രാർത്ഥന മാത്രം ,,, അതിൽ കൂടുതൽ ഒന്നുമില്ല ”

ആദി അകെ വിഷണ്ണനായി ഇരുന്നു

അവന്‍റെ മുഖത്തേക്കു നോക്കിയപ്പോൾ വൈദ്യരയ്യക്ക് ഒരു പ്രയാസം തോന്നി

“അറിവഴകൻ ,,ഇതൊന്നും കാര്യമാക്കണ്ട ,, ഇത് ഞങ്ങളുടെ ദുർവിധിയാണ് ,, എന്തായാലും ഒരുമിച്ചു നേരിടാം എന്ന് തന്നെയാണ് ”

“നമ്മൾ ഇറങ്ങിയില്ലെങ്കിൽ അവർ എന്ത് ചെയ്യും ?” ആദി ചോദിച്ചു

“കുഞ്ഞേ ,, പ്രജാപതികൾ രാജാക്കന്മാർ ആണ് ,, അവരുടെയൊപ്പം ആൾബലമുണ്ട് ,, ഒരു മണിക്കൂർ പോലും വേണ്ട ,, ഈ ഗ്രാമത്തെ നശിപ്പിച്ചു ഞങ്ങളെ ഒഴിപ്പിക്കാൻ ,, വേണ്ടിവന്ന എല്ലാരേയും കൊല്ലാൻ പോലും അവർ മടിക്കില്ല ,, അവർ തന്നിരിക്കുന്ന സമയം സൂര്യസേനൻ തമ്പുരാന്‍റെ കിരീടധാരണം വരെയാണ് ,, അതിന്‍റെ തീയതി നിശ്ചയിച്ചിട്ടില്ല ,,ഇതുവരെ ,, ചിലപ്പോൾ ഒരുമാസം ,, അതുവരെ മാത്രം ഞങ്ങൾക്ക് ഈ മണ്ണിൽ ആയുസ്സുണ്ട് ”

“ഞങ്ങൾ ഇറങ്ങട്ടെ കുഞ്ഞേ ,,, ”

എന്നുപറഞ്ഞു കൊണ്ട് അവർ എഴുന്നേറ്റു

കസ്തൂരി ആ മൂന്നു കപ്പുകളും എടുത്തു കഴുകാനായി

“അയ്യോ വേണ്ട ചേച്ചി ,,ഞാൻ ചെയ്തുകൊള്ളാം ”

അവൻ പറഞ്ഞത് കേൾക്കാതെ അവർ കഴുകി തിണ്ണയിൽ വെച്ചു.

“ചേച്ചി ,,,”

അവന്‍റെ വിളികേട്ടു കസ്തൂരി തിരിഞ്ഞു നോക്കി

കണ്ണൊക്കെ നിറഞ്ഞൊഴുകുകയായിരുന്നു

“വിഷമിക്കണ്ട ചേച്ചി ,,,എന്തേലും ഒരു വഴി കാണും ,,, ”

“ആ വീട്ടിൽ നിന്നും എനിക്ക് ഇറങ്ങാൻ ആവില്ല അനിയാ ,, എന്‍റെ ഭർത്താവ് മഞ്ഞപിത്തം മൂർച്ഛിച്ചു എന്‍റെ മടിയിൽ കിടന്നു മരിച്ചത് ആ ഇറയത്തു വെച്ചാ ,, ” കസ്തൂരി ഗൗരിയേയും വാരിഎടുത്ത് വിതുമ്പിക്കൊണ്ട്  കൊണ്ട് അവിടെ  നിന്നും നടന്നകന്നു

ആദി ആകെ ധർമ്മസങ്കടത്തിലായിരുന്നു

ശിവശൈല൦കാരുടെ  ദുഃഖം

അതാണവനെ വ്യാകുലപെടുത്തികൊണ്ടിരുന്നത്.

<<<<O>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.