അപരാജിതന്‍ 21 [Harshan] 10718

 ഇന്ദുലേഖ പാറുവിനെയും ശ്യാമിനെയും കൂട്ടി അവിടത്തെ ഒരു കാറിൽ  വൈശാലി കാണിക്കുവാൻ ഇറങ്ങിയതാണ്, ശ്യാം ആണ് കാർ ഓടിച്ചിരുന്നത്, ശ്യാമിന് മറ്റുള്ളവരെക്കാൾ പാറുവിന്‍റെ കാര്യത്തിൽ ആധി ഏറെയാണ്. അതുകൊണ്ടാണ് അവരെ ഒറ്റയ്ക്ക് വിടാതെ കാറിൽ തന്നെ അവരുടെയൊപ്പം കൂടിയത്

അവർ അന്ന് പ്രധാനമായും അവിടെയുള്ള വൈഷ്ണവക്ഷേത്രങ്ങളിലൂടെ ഒരു യാത്രയാണ് നടത്തിയത്.

ഭുവനേശ്വരി ദേവി അവളോട് പറഞ്ഞിരുന്നു തുടക്കം അമ്പലങ്ങളിലൂടെ മതിയെന്ന് , അവിടെയുള്ള നൂറ്റിയെട്ട് അമ്പലങ്ങളിലും അവരെ കൊണ്ട് പോയി തൊഴുകിപ്പിക്കണം എന്നും ഉപദേശിച്ചിരുന്നു

ആദ്യം അവർ പോയത് അഷ്ടഭുജലക്ഷ്മിനാരായണ ക്ഷേത്രത്തിലായിരുന്നു

എട്ടു കോണുകളിൽ എട്ടു ക്ഷേത്രങ്ങൾ അതിൽ മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്തഭാവങ്ങളായ അഷ്ടലക്ഷ്മി പ്രതിഷ്ടകൾ നാരായണനോടുത്ത്.പ്രതിഷ്ടിക്കപ്പെട്ട ക്ഷേത്രങ്ങളായിരുന്നു

ആധ്യാത്മികമായ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന  ആദി / മഹാലക്ഷ്മി

ധനപരമായ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന ധനലക്ഷ്മി

കാർഷികസമ്പത്ത്  പ്രദാനം ചെയ്യുന്ന ധാന്യലക്ഷ്മി

മൃഗ സമ്പത്ത്  പ്രദാനം ചെയ്യുന്ന ഗജലക്ഷ്മി

സന്താനഐശ്വര്യങ്ങൾ നൽകുന്ന സന്താനലക്ഷ്മി

ധൈര്യത്തിലൂടെ ഐശ്വര്യം പ്രദാനം ചെയ്യുന്ന ധൈര്യ ലക്ഷ്മി

യുദ്ധവിജയം നൽകുന്ന വിജയലക്ഷ്മി

അറിവിലൂടെ ഐശ്വര്യം നൽകുന്ന വിദ്യാലക്ഷ്മി

ലക്ഷ്മിയുടെ എട്ടു വിഭിന്ന രൂപങ്ങൾ ഓരോന്നും നാരായണനോട് ഒത്തു ചേർന്ന് അനുഗ്രഹങ്ങൾ ചൊരിയുന്ന അഷ്ടഭുജ മഹാലക്ഷ്മി ക്ഷേത്രത്തിൽ അവർ ദർശനം നടത്തി

“പൊന്നൂസെ ,,, ഇവരാണ് കൃഷ്ണന്‍റെ ശരിക്കുമുള്ള പത്നിമാർ ”

“ഇവരോ ,,,അതെങ്ങനെ ,,,കണക്കു ശരി ആകുന്നില്ലല്ലോ ഇന്ദു ,,,” ഇതുകേട്ട് ശ്യാം ചോദിച്ചു.

ഇന്ദു ഒന്ന്  മന്ദഹസിച്ചു

“ദ്വാപരയുഗത്തിൽ കൃഷ്ണന് ശരിക്കും എട്ടു പത്നിമാർ ഉണ്ടായിരുന്നു , രുക്മിണി, സത്യഭാമ , ജാംബവതി , കാളിന്ദി ,മിത്രവിന്ദ ,നഗ്നജീതി,, ഭദ്ര , ലക്ഷ്മണ , അവർ മഹാലക്ഷ്മിയുടെ എട്ടു വിഭിന്ന ഭാവങ്ങളുടെ സ്ത്രീരൂപങ്ങൾ മാത്രമായിരുന്നു ,എട്ടു ലക്ഷ്മിമാരോടൊപ്പം അവർ സമ്മാനിച്ച അഷ്ടഐശ്വര്യങ്ങളോടെ ദ്വാപരയുഗത്തിൽ കൃഷ്ണൻ ജീവിച്ചു ,,

“ശരി  ,,അത് സമ്മതിച്ചു,,പക്ഷെ അതിന്‍റെ ഒപ്പം പതിനാറായിരം വേറെ ഉണ്ടല്ലോ ,,അതെങ്ങനെ ?” പാറു ചോദിച്ചു

“പൊന്നൂ  , നരകാസുരനെ കുറിച്ച് കേട്ടിട്ടുണ്ടോ ?”

“,ഉവ്വ് ,,കൃഷ്ണൻ കൊന്ന അസുരൻ അല്ലെ ,, അങ്ങേരെ കൊന്നത് കൊണ്ടല്ലേ ദീപാവലി ആഘോഷിക്കുന്നത് ”

“അതെ ,, ഈ നരകാസുരൻ ഒരു ദുഷ്ടൻ ആയിരുന്നു ,ദുഷ്ടൻ എന്ന് പറഞ്ഞാൽ പരമദുഷ്ടൻ , അസുര൯മാർ ഈരേഴുപതിനാലു ലോകവും ഭരിക്കാൻ ആയി ശ്രമിക്കുന്ന കാലം , ഇന്ദ്രനുമായി യുദ്ധം ചെയ്തു സ്വർഗ്ഗവും നേടി അത് കൂടാതെ തന്‍റെ കൊട്ടാരത്തിൽ ഭൂമിയുടെ പലയിടങ്ങളിലായി നിന്നും കൊണ്ട് വന്ന കന്യകമാരെ ബന്ദികളായി പാർപ്പിക്കുകയും ചെയ്തു , കൃഷ്ണൻ നരകാസുരനെ വധിച്ചു ഈ കന്യകകളെ മോചിപ്പിച്ചു ,, അപ്പോൾ ആണ് മറ്റൊരു പ്രശനം ഉണ്ടായത് , അന്നത്തെ ആചാരം അനുസരിച്ച് മറ്റൊരാൾ അപഹരണം ചെയ്‌താൽ ആ കന്യകയെ പിന്നെ കുടുംബങ്ങളിൽ പ്രവേശിപ്പിക്കില്ല , അവർ പവിത്രകളല്ലാതെ ആയി മാറും ,, അവരുടെ പരിശുദ്ധി നഷ്ടപ്പെട്ടവരായി കണക്കാക്കും ,, അവർ തിരിച്ചു വന്നാലും ബന്ധുക്കൾ തള്ളി പറയും ,, അവർക്കു ജീവിക്കാൻ വേശ്യവൃത്തിയും സ്വീകരിക്കേണ്ടി വന്നേക്കാം ,, ഇവർ തിരികെ  പോകാതെ സ്വയം അഗ്നിയിൽ  ചാടി ആത്മാഹുതി ചെയ്യുവാൻ തീരുമാനിച്ചു ,,കാരണം അവരെ സമൂഹം ഒരിക്കലും മാനിക്കില്ല എന്ന യാഥാർഥ്യം അവർക്കുള്ളതിനാൽ ,, അവർ കൃഷ്ണനോട് തങ്ങളെ പത്നിസമാനരായി സ്വീകരിക്കുവാൻ അഭ്യർത്ഥിച്ചു അല്ലെങ്കിൽ ആത്മഹത്യ ചെയ്യുവാനുള്ള അനുമതി കൊടുക്കുവാനും ,, അവരെ സമൂഹത്തിൽ വിലകെട്ടു പോകാതെയിരിക്കുവാൻ അവർക്കു കൃഷ്ണപത്നി സ്ഥാനം ഭഗവാൻ കല്പിച്ചു നൽകി , അവർക്കു താമസിക്കാനുളള ഇടവും പരിചാരകരെയും എല്ലാം സമ്മാനിച്ചു

ഒപ്പം അവരോരുത്തർക്കും അർഹിക്കപ്പെട്ട ദാമ്പത്യജീവിതവും നൽകി , ആ സമയത്തു വിഷ്ണു ഭക്തനായ നാരദന് സംശയം വന്നു ,, കൃഷ്ണനെങ്ങനെ ഇത്രയും പത്നിമാരോട് ഒരേപോലെ ഉത്തരവാദിത്വങ്ങൾ പുലർത്തും എന്ന് ,, അത് വന് കൃഷ്ണനോട് ചോദിച്ചപ്പോൾ നാരദൻ ഒരു കാര്യം ചെയ്യു അവർ താമസികുന്ന പതിനാറായിരം മാളികകളും ഇന്ന് തന്നെ പോയി സന്ദർശിക്കാൻ പറഞ്ഞു ,,നാരദൻ പോയി നോക്കിയപ്പോൾ ഓരോ മാളികയിലും ആ യുവതികളോടോപ്പം കൃഷ്ണൻ വീട്ടിലെ കാര്യങ്ങൾ നോക്കുന്നു , ഉത്തമനായ ഭർത്താവായി ആയിരിക്കുന്നു ,,”

“ഓ , അങ്ങനെ ആയിരുന്നല്ലേ ,, എന്നാലും പങ്കുവെക്കപ്പെട്ട പ്രണയമല്ലേ ,,കണ്ണന്‍റെ ”

“പൊന്നൂ ,,, അതിനെന്താ ,,, പ്രേമസ്വരൂപനാണ് ,,കൃഷ്ണ൯  ,, ആ ദിവ്യമായ പ്രണയം ഒരാളിൽ അല്ല അനവധിപേരിൽ നിറച്ചവനാണ് കൃഷ്ണൻ ,,നീ പറഞ്ഞ പ്രണയവും പ്രേമവും തമ്മിൽ വ്യത്യസമുണ്ട് ,,പ്രണയം അതിൽ വൈകാരികതയും ശൃംഗാരരസവും മാത്രമേ ഉള്ളു ,, പ്രണയത്തിൽ ഭക്തിയും ആരാധനയും കൂടെ കലരുമ്പോൾ ആണ് അത് പ്രേമമായി മാറുന്നത് ,,അതുകൊണ്ടാണ് പ്രേമസ്വരുപ൯ എന്ന് വിളിക്കുന്നതും,,

വരികളിൽ ഭക്തി നിറയുമ്പോൾ കീർത്തനമാകും, ജലത്തിൽ ഭക്തി നിറയുമ്പോൾ തീർത്ഥമാകും , അന്നത്തിൽ ഭക്തി നിറയുമ്പോൾ അത് നിവേദ്യമാകും ,,എന്നതുപോലെ ,,,മനസിലായോ ”

“ആ ,,കുറച്ചൊക്കെ മനസിലായി ,,, എന്നാലും എനിക്കിഷം ഗൗരിശങ്കരപ്രണയമാ ,,, ”

“ആ ,,,,അതിനു മുത്തശ്ശിയുടെ വായിൽ നിന്നും കേട്ടതല്ലെ ” ചിരിച്ചുകൊണ്ട് ഇന്ദു പറഞ്ഞു

“ഓ ,,,അതൊന്നും ഓർമ്മിപ്പിക്കല്ലേ ,,,ഞാനീ നാട്ടുകാരിയല്ലേ ,,,,” എന്ന് പറഞ്ഞു പാർവതി പുറത്തേക്കു നടന്നു

അവളുടെ ഒപ്പം ശ്യാമും ഇന്ദുവും

അവിടെ നിന്നും അവർ ഇറങ്ങി

കാറിൽ കയറി കുറച്ചു ദൂരം ചെന്നു

ഒരു അരുവിയുടെ കരയിൽ എത്തി.

അവിടെ ഇറങ്ങി ധാരാളം മരങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തു എത്തി.

“ഇതാണ് ഇവിടത്തെ ചന്ദനമരങ്ങൾ , ഇവിടന്നു അങ്ങോട്ട് ആയിരം ഏക്കറോളം ഉള്ളിലേക്ക് ചന്ദനമരങ്ങളും പാരിജാതവും മാത്രമാണ് ” ഇന്ദു പറഞ്ഞു

അവിടെ വീശുന്ന ഇളംകാറ്റിൽ ചന്ദനസുഗന്ധം നിറഞ്ഞു നിന്നിരുന്നു

അവർ കാഴ്‌ചകൾ കണ്ടു അവിടെ നിന്നും നീങ്ങി

പോകും വഴി അവർ കരിമ്പിൻ തോട്ടങ്ങളും കൃഷികളും എല്ലാം കണ്ടു

അപ്പോളേക്കും സന്ധ്യ ആകാറായതിനാൽ അവർ അന്നത്തെ സന്ദർശനം അവസാനിപ്പിച്ച് നേരെ ദേവർമഠത്തിലേക്ക് വിട്ടു

<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.