അപരാജിതന്‍ 21 [Harshan] 10722

ആദിയുടെ ജീപ്പ് വൈദ്യരു മുത്തശ്ശനെയും ശംഭുവിനെയും കൊണ്ട് ശിവശൈലത്തു എത്തിചേർന്നു.

സ്വാമി അയ്യ ആകെ വിഷണ്ണനായി കവാടത്തിനു പുറത്തുള്ള തിണ്ണയിൽ ഇടത്തുകാൽ തിണ്ണയിൽ ഉയർത്തി വെച്ച് കൊണ്ട് കാൽമുട്ടിൽ കൈമുട്ടൂന്നി തലയ്ക്കു കൈ കൊടുത്തു ഇരിക്കുകയായിരുന്നു.

ആദി വണ്ടി ഒരു വശത്തു ഒതുക്കി നിർത്തി

വൈദ്യരയ്യയും ശംഭുവും കൂടെ സ്വാമിഅയ്യയുടെ സമീപത്തേക്ക് ചെന്നു

“എന്താ എല്ലാവരും ഇങ്ങനെ ഇരിക്കുന്നത് ?”

വൈദ്യർ ചോദിച്ചു

ആർക്കും മിണ്ടാട്ടമില്ല

ശംഭു മുത്തശ്ശനായ സ്വാമിയുടെ മുഖം കണ്ടു ഭയന്ന്

“അയ്യോ ,,മുത്തശാ  ,,,ഇതെന്താ മുഖമൊക്കെ വിങ്ങിയിരിക്കുന്നല്ലോ ,,,അയ്യോ മൂക്കീന്നും ചോര വരുന്നുണ്ടല്ലോ ”

അവൻ കരയുവാൻ തുടങ്ങി

“”സ്വാമി ,,നിങ്ങൾ എന്തെങ്കിലും ഒന്ന് പറയു ,,,, എന്താ ഇവിടെ നടന്നത് നിങ്ങൾക്കൊക്കെ എന്താ പറ്റിയെ ?

വ്യാകുലതയോടെ വൈദ്യ൪ ചോദിച്ചു

“പോലീസ് ഏമാന്മാർ വന്നിരുന്നു ,,സ്വാമി മുത്തശനെ മർദ്ധിച്ചു ”

വിതുമ്പി കൊണ്ട് ശൈലജ പറഞ്ഞു

“അയ്യോ ,,അതെന്തിനാ ?”

“പ്രജാപതിക്കാർ പരാതി കൊടുത്തിട്ടാത്രേ ,, വളരെ മോശമായിയാണ് പെരുമാറിയത് ,, സൂര്യസേനൻ തമ്പുരാന്‍റെ രാജരോഹണ ചടങ്ങു വരെ സമയം തന്നിട്ടുണ്ട് ,, അതിനുള്ളിൽ ഇവിടെ നിന്നും മാറണമെന്ന് പറഞ്ഞു ,, ഇല്ലെങ്കിൽ നമ്മളെഒരാളെയും ബാക്കി വെച്ചേക്കില്ല എന്നാ പറഞ്ഞത് ”

ശൈലജ പറയുന്നത് കേട്ട് വൈദ്യരയ്യ തലയ്ക്കു കൈ കൊടുത്തിരുന്നു

തന്‍റെ ആത്മമിത്രമായ സ്വാമിഅയ്യയുടെ കവിളിൽ മെല്ലെ തലോടി

“എന്നാലും ,,ഇതെന്തു മാതിരി അടിയാ തന്നിരിക്കുന്നത് ”

അത് പറയുമ്പോൾ വൈദ്യരുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ തുടങ്ങിയിരുന്നു

എല്ലാവരും സങ്കടത്തോടെ ആ ഇരിപ്പു അവിടെ ഇരുന്നു

ആദി അപ്പോളേക്കും ജീപ്പിൽ നിന്നും സാധനങ്ങൾ എല്ലാം ഇറക്കി തന്‍റെ മൺവീട്ടിൽ കൊണ്ടുവന്നു വെച്ചു.

അവൻ നോക്കുമ്പോ എല്ലാരും സങ്കടത്തോടെ പുറത്തിരിക്കുകയാണ്.

“താൻ ഒരു പരദേശിയല്ലേ ,, കാര്യം തിരക്കിയാലും തന്നെ ഒഴിവാക്കും ,, പിന്നെ എന്ത് ചെയ്യാനാണ്,, അവരുടെ ജീവിതവുമായി ബന്ധപെട്ട കാര്യങ്ങളിൽ ഇടപെടരുത് എന്ന് മുന്നറിയിപ്പ് തന്നിട്ടുള്ളതും ആണ് ,, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് പോയി കാര്യങ്ങൾ തിരക്കുന്നത് ” ആദി സ്വയം ചിന്തിച്ചു

അപ്പോൾ ആണ് ഓർത്തത്, ഭക്ഷണം ഉണ്ടാക്കേണ്ടി വരും ,, സാധനങ്ങളും പാത്രങ്ങളും ഒക്കെ വാങ്ങിയിട്ടുണ്ട് , പാചക൦ അത്ര ഗംഭീരമൊന്നുമല്ല ,, എന്നാലും ശ്രമിക്കാം ,,

അവൻ കുടിലിനു പുറത്തേക്കിറങ്ങി

എല്ലാവരും സങ്കടത്തോടെയാണ് ഇരിക്കുന്നത്

എന്തായാലും അവരുടെ സമീപം ഒന്ന് പോകാൻ അവൻ ആഗ്രഹിച്ചു

അവർ അംഗീകരിക്കുമോ ഇല്ലയോ എന്നുള്ളതല്ല ,,ചോദിക്കുക തന്‍റെ കടമയാണ് ,, അത് ചെയ്യാതെ വയ്യല്ലോ

അവൻ പുറത്തിരിക്കുന്ന ആൾകൂട്ടത്തിനടുത്തേക്ക് ചെന്നു

അവൻ ശൈലജയെ കണ്ടു , അവൾ തലതിരിച്ചു അവനെ നോക്കി

“എന്താ ?” എന്ന് അവൻ ആംഗ്യത്തിൽ ചോദിച്ചു

അവൾ സ്വാമി അയ്യയെ ചൂണ്ടി കാണിച്ചു

അവളുടെ അടുത്തിരുന്ന സ്ത്രീ അവൾ ആദിയോട് ആംഗ്യത്തിൽ കാണിക്കുന്നത് കണ്ടു അവളുടെ തുടയിൽ അമർത്തി വിലക്കി

ആദിയെ കണ്ടു ഗൗരി മോൾ കസ്തൂരിയുടെ മടിയിൽ നിന്നും എഴുന്നേറ്റു ഓടി അവനരികിൽ ചെന്നു

“എന്താ ഗൗരിമോളെ ,,,”

“മാമ ,,,,,,,,,അപ്പൂപ്പനെ അടിച്ചു ” അവൾ കൊഞ്ചി കുണുങ്ങി പറഞ്ഞു

:”ആര് ?” ഒരു നടുക്കത്തോടെ ചോദിച്ചു

“പോലീസ് മാമന്മാർ ”

“അയ്യോ ,,അതെന്തിനാ ?”

അവൾ തല ഇടം വലം ആട്ടി , കാര്യം അറിയില്ല എന്ന് സൂചിപ്പിച്ചു

ആദി രണ്ടും കല്പിച്ചു കവാടത്തിനു പുറത്തുള്ള കൽത്തിണ്ണയിൽ ഇരിക്കുന്ന സ്വാമി അയ്യയുടെ അടുത്തേക്ക് ചെന്നു.മുഖം നല്ലപോലെ കരുവാളിച്ചു കിടക്കുകയാണ്, അവനതു കണ്ടു ആകെ വിഷമമായി

“പോലീസ് വന്നുപദ്രവിച്ചു എന്നറിഞ്ഞു ,,,,, എന്താണ് പ്രശനം എന്നറിഞ്ഞിരുന്നെങ്കിൽ ,, നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്ന കാര്യമാണെങ്കിൽ എന്നെകൊണ്ട് കൂടെ ആകുന്നത് ചെയ്യാമായിരുന്നു ”

മടിച്ചു മടിച്ചു ആദി അദ്ദേഹത്തോട് ചോദിച്ചു

“അറിവഴകാ ,,ആർക്കും ഇതിലൊരു പരിഹാരം കാണുവാൻ സാധിക്കില്ല ,, അത്രയും വലിയ സംഭവം ആണ് ”

വൈദ്യർ അവനോടു പറഞ്ഞു

“അല്ല സംഭവം എന്താന്നെന്ന് അറിഞ്ഞാലല്ലേ ,,,,നമുക് പരിഹാരം കാണുവാൻ സാധിക്കൂ ,, അത് പറയാതിടത്തോളം കാലം ,,,,,,,,”

“ഇത് ഞങ്ങളുടെ പ്രശ്‌നമാണ്,,, അറിവഴകനു ഇതിൽ ഇടപെടെണ്ട കാര്യമില്ല , ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ ,,, ” സ്വാമി അയ്യ എല്ലാവരും കേൾക്കെ ആദിയോട് അല്പം ഗൗരവത്തിൽ പറഞ്ഞു

അവൻ പെട്ടെന്ന് അതുകേട്ടു വല്ലാതെയായി പോയി

“അല്ല ,,,ഞാൻ ,,,,,,,,,,,,,മുത്തശ്ശ ,,,,,,,,,,,”

“പരദേശിയായ നിനക്ക്  ഒരല്പം സ്വാതന്ത്ര്യ൦ തന്നു എന്നല്ലാതെ അധികാരമൊന്നും തന്നിട്ടില്ല ,,, പോ ”

വൈദ്യരയ്യ അവനെ എല്ലാവരുടെയും മുന്നിൽ വെച്ച് അധിക്ഷേപിക്കുന്ന പോലെ പറഞ്ഞു

അവനത് വല്ലാത്തൊരു അപമാനമായി മാറി

“ക്ഷമിക്കണം ,,,,,,,,,,” അവൻ ഒന്നും പറയാതെ അവിടെ നിന്നും തല കുനിച്ചു കൊണ്ട് തന്‍റെ വീട്ടിലേക്ക് നടന്നു

ശങ്കരനും ശംഭുവും ശൈലജയും കസ്തൂരിയും അത് കേട്ട് വിഷമത്തിൽ നടന്നു പോകുന്ന അവനെ നോക്കിയിരുന്നു

“എന്താ ,,സ്വാമി ,,ആ കുട്ടിയോട് ഇങ്ങനെയൊക്കെ ,, അവനൊരു തെറ്റും ചെയ്തിട്ടില്ലലോ ,,” വൈദ്യർ ചോദിച്ചു

“അവൻ ,,, അവന്‍റെ ഭാഗത്തു നിന്നും അരുതാത്തതാണ് ചോദിച്ചത് ,, നമ്മൾ അടിമകൾ അല്ലെ ,,, ആർക്കെങ്കിലും നമുക്കൊരു മോചനം സാധ്യമാക്കാൻ സാധിക്കുമെങ്കിൽ അത് രുദ്രതേജനു മാത്രമാണ് ,,അല്ലാതെ അറിവഴകനല്ല വൈദ്യരെ ,,,,,,,,,,”

ആദി വീടിന്‍റെ തിണ്ണയിൽ പോയിരുന്നു

ഇതില്പരം ഒരാക്ഷേപം ഇനിയുണ്ടാകാൻ ഇല്ല ,, രണ്ടു വട്ടമായി ,, ഇനിയില്ല ,,, ഞാൻ എന്തിനാ ഇവരുടെ കാര്യങ്ങളിൽ ഒക്കെ ഇടപെടുന്നത് ,, ഞാൻ എന്‍റെ കാര്യം നോക്കിനടന്നാൽ പോരെ ,,പണ്ടും എനിക്കുള്ളതാ ,,ആവശ്യമില്ലാത്തവരുടെ കാര്യങ്ങളൊക്കെ സ്വന്തം പോലെ കണ്ടു ചെയ്യുന്നത് ,,,അവരായി അവരുടെ പാടായി,, കുറെ പ്രാകൃത നിയമങ്ങളും ,,കുറെ മണ്ടത്തരങ്ങളും ,,, അല്ല പിന്നെ ഞാനെന്താ അവിടത്തെ ഏതേലും പെണുങ്ങൾക്ക് വയറ്റിലുണ്ടാക്കാൻ വന്നവനാണോ ,,, മനുഷ്യനെ വെറുപ്പിക്കാൻ ,,എന്ത് ജന്മങ്ങളാ ഇവറ്റകളൊക്കെ ,,, ”

അവൻ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി

പാത്രങ്ങള്‍ ഒക്കെ പുറത്തേക്കേടുത്തു

സ്റ്റീല്‍ കലത്തില്‍ അരി ഇട്ടു കഴുകി

അടുപ്പില്‍ വരളി വെച്ചു കൊളുത്തി

അരി അടുപ്പത്ത് വെച്ചു

ഒരു അടുപ് കൊണ്ട് പണി ആകും , കറണ്ട് ഇല്ലാത്തതിനാല്‍ ഹീറ്റര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല , സ്റ്റൌ വാങ്ങിയാല്‍ മണ്ണെണ്ണ വാങ്ങാന്‍ അടുത്തൊന്നും കടകളും ഇല്ല ,, സ്വയം പഴിച്ചുകൊണ്ടു അവന്‍ അടുപ്പിനു സമീപം ഇരുന്നു തീ കൂട്ടി കൊണ്ടിരുന്നു

<<<<O>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.