അപരാജിതന്‍ 21 [Harshan] 10722

ഉച്ചയോടെ

ശിവശൈലത്തു ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

അതിൽ നിന്നും എസ ഐ ഗുണശേഖരനും എ എസ ഐ ഷണ്മുഖനും മറ്റു കോൺസ്റ്റബിൾമാരും ഇറങ്ങി.

അവരുടെ പുറകെ ഒരു കാറിൽ  ടൈ ഒക്കെ കെട്ടിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഗുണശേഖരൻ വായിൽ ചവച്ചു കൊണ്ടിരുന്ന ഹാൻസ് പുറത്തേക്ക് തുപ്പി.

എന്നിട്ടു പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പൊതി എടുത്തു ഒരു സിഗരറ്റ് കടിച്ചു വലിച്ചു

ഹെഡ് കോൺസ്റ്റബിൾ ശരീരം പിള്ള പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്തു കത്തിച്ചു അതിനു തീ കൊളുത്തി കൊടുത്തു

പുക വിഴുങ്ങി പുറത്തേക്ക് തള്ളി അയാൾ ഡ്രൈവറോട് ഹോൺ അടിക്കുവാൻ പറഞ്ഞു

ഡ്രൈവ൪ അനുസരണയോടെ ഹോൺ അടിച്ചു കൊണ്ടിരുന്നു

ഗ്രാമീണ൪ ശബ്ദം കേട്ട് വീടുകളിൽ നിന്നും എത്തിനോക്കി

പോലീസ് ജീപ്പ് കണ്ടു ഏവരും ഭയന്ന്പോയി

അവർ വേഗം ഓടി പോയി സ്വാമി അയ്യയെ വിളിച്ചു
അദ്ദേഹം ഭയഭക്തി ബഹുമാനങ്ങളോടെ പുറത്തേക്കു വന്നു
അദ്ദേഹത്തിന് പിന്നിൽ കുറച്ചു ഗ്രാമീണരും ഉണ്ടായിരുന്നു
സ്ത്രീകൾ ചേല തുമ്പു കൊണ്ട് തല മറച്ചു അങ്ങോട്ടേക് വന്നു

സ്വാമി അയ്യ ഭയത്തോടെ തലേക്കെട്ട് അഴിച്ചു കൈകൂപ്പി കൊണ്ട് ഭവ്യതയോടെ നിന്നു
“ആരെടാ ,,,,,,,,ഇതിൽ അയ്യനാർ സ്വാമി ” ഗുണശേഖര൯ ചോദിച്ചു
“ഏമാനെ ” ഭയത്തോടെ സ്വാമി അയ്യ കൈകൾ വീണ്ടും കൂപ്പി
“റാസ്ക്കല്‍ .. ഇങ്ങോട്ടു മാറി നിൽക്കെടാ,,, ” ഗുണശേഖരന്‍ അലറി

പേടിച്ച് വിറച്ച് കൊണ്ടദ്ദേഹം അല്പം മുന്നോട്ടേക്കു നീങ്ങി വന്നു
തൊഴുകൈയോടെ നിന്നു

ഗുണശേഖരന്‍ ആ സാധു വൃദ്ധനെ അടിമുടിയൊന്നു നോക്കി

“നിനക്കെതിരെ ഒരു കംപ്ലെയിന്റ് കിട്ടിയിട്ടുണ്ടല്ലോ ,,,,,”

“അയ്യോ ,, ഒരു തെറ്റും ചെയ്തിട്ടില്ല ഏമാനെ ,,, “വിറയലോടെ സ്വാമി അയ്യ പറഞ്ഞു

“നായെ ,,,,,,,,,നീ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാ൦ ,,കേട്ടോടാ പന്നീടെ മോനെ ,”
കോപത്തോടെ ഗുണശേഖരൻ പറഞ്ഞു
അയാളുടെ ആ വിരട്ടൽ ആ ഗ്രാമത്തെ എല്ലാവരെയും ഭയപ്പെടുത്തി

ഗുണശേഖര൯ അവിടെ കൂട്ടം കൂടി നിൽക്കുന്ന ഗ്രാമീണരിലെ സ്ത്രീകളെ നോക്കി

അയാൾ മീശ പിരിച്ചു കൊണ്ട് ഓരോരുത്തരെയായി നോക്കി അയാളുടെ ക്രൂര ദൃഷ്ടി ശൈലജയുടെ മേൽ പതിഞ്ഞു

അയാൾ ഒരു ശൃംഗാരഭാവത്തോടെ അവളുടെ മാറിലേക്കും ദാവണി നീങ്ങി കിടക്കുന്ന വയറിലേക്കും ഒക്കെ നോക്കി .

അവൾ പേടിയോടെ വയർ മറച്ചു
ഒരു വഷളചിരിയോടെ ശൈലജയെ നോക്കി അയാൾ കണ്ണിറുക്കി
എന്നിട്ടു അയാൾ പറഞ്ഞു
“നായ്ക്കളെ ,,, ഈ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞതല്ലേ കൊട്ടാരത്തിൽ നിന്നും ,,”
“ഇവർ ഒഴിയാത്തതു കൊണ്ട് ഇവർക്ക് ഇവിടെ ഫാക്ടറി കെട്ടാൻ സാധിക്കുന്നില്ല ,,, അല്ലെ ” അയാൾ പുറകിലെ ടൈ കെട്ടിയവരോട് ചോദിച്ചു

“അതെ സർ ,,, ഇവർ തടസം നില്ക്കുന്നതിനാൽ  ഞങ്ങള്ക് ഇവിടെ പൈലിങ് സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്നില്ല ,, ”
ഓഫീസ൪ അയാളോട് മറുപടി പറഞ്ഞു

ഗുണശേഖരൻ സ്വാമി അയ്യയെ നോക്കിയിട്ടു ദേഷ്യത്തോടെ ചോദിച്ചു

“ഇനി പറയെടാ ,,എന്താടാ നിനക്കൊക്കെ ഒഴിയാൻ പ്രയാസം ”

“അയ്യോ ,,ഏമാനെ ,,നൂറ്റാണ്ടുകളായി ഞങ്ങൾ ഈ മണ്ണിലാണ് താമസിച്ചു വരുന്നത് ,, ഇവിടെ നിന്നും എവിടെ പോകാനാണ് ഏമാനെ ,,സൂര്യസേനൻ തമ്പുരാൻ പറഞ്ഞയിടത്തേക്കു പോയാലും ഞങ്ങള്ക് അവിടെയും വീടുകൾ ഉണ്ടാക്കണ്ടേ ,,ഏമാനെ ,,, കൊട്ടാരത്തിനു ഇക്കാണായ സ്ഥലങ്ങൾ ഉണ്ടായിട്ടും  എന്തിനാ ഏമാനെ ഞങ്ങൾ പാവങ്ങളെ ഒഴിപ്പിക്കുന്നത് ,,, ”

” ഫ ,,, ന്യായം പറയുന്നോ പൊലയാടി മോനെ ”

ഗുണശേഖരന്‍റെ ഉറച്ച കൈ വൃദ്ധനായ സ്വാമി അയ്യയുടെ  മുഖത്ത് ഒരു ദയയുമില്ലാതെ  ആഞ്ഞു പതിഞ്ഞു

പടക്കം പൊട്ടുന്ന പോലെ ശബ്ദ൦ ഉയർന്നു
എല്ലാവരും ഭയം കൊണ്ട് വിറച്ചു
ആ വൃദ്ധന്‍ തളർന്നു മണ്ണിലേക്ക് വീണു
മൂക്കിൽ നിന്നും ചോര ഇറ്റു വീണു തുടങ്ങി

“അയ്യോ ” എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ഗ്രാമീണർ അദ്ദേഹത്തെ എഴുന്നേൽപ്പികാൻ ഓടിയെത്തിയപ്പോൾ
“ഹേ ,,,,,,,,,,,,,യ് ” എന്ന് ചൂണ്ടു വിരൽ ചൂണ്ടി ഗുണശേഖരൻ അവരെ ഭയപ്പെടുത്തി നിർത്തി

തന്റെ ബൂട്ടിട്ട കാലുകൊണ്ട് അച്ഛനേക്കാൾ പ്രായമുള്ള ആ പാവം വൃദ്ധന്റെ നെഞ്ചിൽ ചവിട്ടി നിന്നു
ഭയന്ന് സ്വാമി അയ്യ വിറയലോടെ കൈകൾ കൂപ്പി

“ഒന്നും ചെയ്യല്ലേ ,,,ഏമാനെ ” എന്ന് കരച്ചിലോടെ പറഞ്ഞു
അദ്ദേഹത്തിന്റെ ആ കിടപ്പും സങ്കടവും അവിടെയുളള ഗ്രാമീണരെഎല്ലാവരെയും കരയിപ്പിച്ചു

അദ്ദേഹം കൈകൂപ്പി അല്പം ദയക്കായി ഗുണശേഖരനെ നോക്കി നിന്നു
ഗുണശേഖരൻ കാലെടുക്കാതെ ഗ്രാമത്തിലെ പെണ്ണുങ്ങളുടെയൊക്കെ നല്ലപോലെ നോക്കി കൊണ്ടിരുന്നു

“നിങ്ങൾക്ക് എപ്പോളാ ഈ സ്ഥലം വേണ്ടത് ,, കുറച്ചു സമയം ഈ നായ്ക്കൾക്കു കൊടുക്കാൻ സാധിക്കുമോ ?”

ഗുണശേഖര൯ ഉദ്യോഗസ്ഥരോട് ചോദിച്ചു
അവർ പരസ്പരം ചർച്ച ചെയ്തു

ആരെയൊക്കെയോ സെല്ലുലാർ ഫോണിൽ വിളിച്ചു

“സർ ,,, മാക്സിമ൦ ,,സൂര്യസേനൻ സാറിന്‍റെ ക്രൗൺ സെറിമണി വരെ കൊടുക്കാം ,, അതിനപ്പുറത്തേക്ക് പറ്റില്ല ,, എന്നാണു ഞങ്ങൾക്ക് കിട്ടിയ നിർദേശം ”

“അതെന്നാണ് ,,ഡേറ്റ് തീരുമാനിച്ചോ ”
“സാർ ,,അത് ,, ഉൽസവവും ആയി ബന്ധപ്പെട്ടല്ലേ ,,അത് പണ്ഡിത൪ തീരുമാനിക്കുന്ന സമയമല്ലേ ‘
“ഹും ,, ശരി ശരി ,,,, ”
അയാൾ ശരി വെച്ചു

എന്നിട്ടു ഗ്രാമീണരുടെ ഇടയിലേക്കു ലാത്തിയും പിടിച്ചു നടന്നു
എല്ലാരും ഭയന്നു വിറക്കുവാൻ തുടങ്ങി
അയാൾ ബാലവർ എന്ന സാധുവിന്‍റെ മുന്നിലെത്തി
അയാൾ പേടിച്ചു വിറച്ചുകൊണ്ട് കൈകൾ കൂപ്പി
ഗുണശേഖരൻ അയാളുടെ കാലിൽ ലാടം വെച്ച ബൂട് കൊണ്ട് ചവിട്ടി ഞെരിക്കാൻ തുടങ്ങി
“അയ്യോ ,,,,,,,,,,,,,,,,,,,,” എന്ന് അലറി നിലവിളി ശബ്ദം ഉയർന്നു

അതുകേട്ടു ഗുണശേഖരൻ ചിരിച്ചു

മെല്ലെ സ്ത്രീകളുടെ ഇടയിലേക് നടന്നു
ഗൗരിമോളെയും ചേർത്ത് പിടിച്ചു പേടിയോടെ കസ്തൂരി ഗ്രാമീണരുടെ ഇടയിൽ നിൽക്കുകയായിരുന്നു
അയാൾ ലാത്തി വീശി അവളുടെ സമീപത്തേക്ക് ചെന്നു
ഗൗരി മോളുടെ കവിളിൽ അയാൾ മെല്ലെ തലോടി
അവൾ പേടിച്ചു കരയാൻ തുടങ്ങി
ഗുശേഖരൻ ലാത്തി കൊണ്ട് കസ്തൂരിയുടെ മുഖത്തു മെല്ലെ തലോടി
അവൾ ഭയന്നു വിറച്ചു കൊണ്ടിരുന്നു

അയാൾ ലാത്തികൊണ്ട്കസ്തൂരിയുടെ ഇടത്തെ മാറിടത്തിൽ ഒന്ന് ആഞ്ഞു കുത്തി

എന്നിട്ടു ഗൗരിയുടെ കവിളിൽ തലോടി കൊണ്ട് വഷളചിരിയോടെ കസ്തൂരിയുടെ മുഖത്തേക്ക് നോക്കി
അവളുടെ കാതിൽ സ്വകാര്യമായി പറഞ്ഞു

“നല്ല മുഴുത്തതാണല്ലോടി ,,, പാലൊക്കെയുണ്ടോ ഇപ്പോഴും ”
അപമാനഭാരത്തോടെ അതിലേറെ ഭയത്തോടെ ഗൗരിയെ ചേർത്ത് പിടിച്ചവൾ വിറച്ചുകൊണ്ട് പിന്നിലേക്ക് നീങ്ങി

“ഹ ഹഹ ഹ ഹ “എന്ന് ചിരിച്ചു കൊണ്ട് അയാൾ
തിരിഞ്ഞു മറ്റു യുവതികളുടെ ദേഹത്തും ഇതുപോലെ ലാത്തികൊണ്ട് തടവി
എല്ലാവരും ഭയന്ന് വിറക്കുകയായിരുന്നു

ഗുണശേഖരൻ ശൈലജയുടെ അടുത്തേക്ക് വന്നു

“നീ കൊള്ളാല്ലൊടി പെണ്ണെ ,… ”

എന്ന് പറഞ്ഞു അവളുടെ നടുഭാഗത്ത് അയാളുടെ കൈ പതിച്ചു
അവൾ പേടിയോടെ കണ്ണുകളടച്ചു നിന്നു
നടു മെല്ലെയുഴിഞ്ഞയാൾ അവളുടെ നിതംബത്തിൽ പെട്ടെന്ന് കൈകൾ അമർത്തി പിച്ചി

അവൾ പേടിച്ചു വിറച്ചു മുന്നോട്ടേക്ക് നീങ്ങി കരയാൻ തുടങ്ങി
ഒരു ചിരിയോടെ അയാൾ മുന്നിലേക്ക് വന്നു

“അപ്പോൾ കേട്ടല്ലോ ,,,,,,,,,,,,,,നീയൊക്കെ എന്തൊക്കെ ബലം പിടിച്ചാലും ഇവിടെ നിന്ന് നിന്നെയൊക്കെ ഒഴിപ്പിക്കും എന്ന് പറഞ്ഞാ ഒഴിപ്പിക്കും ,, എസ് ഐ ഗുണശേഖരനാ പറയുന്നത് ,,,,,,,,,,,അതിനു മുന്നേ നിനക്കൊക്കെ സമയം തന്നിട്ടുണ്ട് ,, കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്റെ കിരീടധരണം നടക്കുന്ന  അന്ന് വരെ ,, അത് കഴിഞ്ഞു നീയൊക്കെ ഇവിട നിന്നും ഇറങ്ങിയില്ലെങ്കിൽ ,,,,,,,ഞാനിങ്ങോട്ടു കയറും ,, പിന്നെ അറിയാല്ലോ ,,, ”

അയാൾ സ്വാമി അയ്യയെ നോക്കി
സ്വാമി അയ്യ എഴുന്നേറ്റു കൈകൾ കൂപ്പി നിൽക്കുകയായിരുന്നു
“മനസിലായോടാ ചെറ്റ കിഴവാ ,,,,,,,,,,,,,,,” എന്ന് പറഞ്ഞു അദ്ദേഹത്തെ കഴുത്തിനു പിടിച്ചു പുറകിലേക്ക് തള്ളി
അദ്ദേഹം ഇരിക്കകുത്താലേ പിന്നിലേക് വീണു

അവർ വേഗം ജീപ്പിൽ കയറി
അതുപോലെ ഉദ്യോഗസ്ഥരും
അവർ അവിടെ നിന്നും പുറപ്പെട്ടു

എല്ലാരും ഓടിവന്നു സ്വാമിഅയ്യയെ എഴുന്നേൽപ്പിച്ചു
അദ്ദേഹത്തെ തിണ്ണയിൽ ഇരുത്തി

ശൈലജ ഓടി പോയി വെള്ളം കൊണ്ട് വന്നു അദ്ദേഹത്തെ കുടിപ്പിച്ചു

ഗ്രാമീണരെല്ലാവരും എസ് ഐ ഗുണശേഖരനെ കുറിച്ചുള്ള പേടിപെടുത്തുന്ന കഥകൾ നല്ലപോലെ കേട്ടിട്ടുണ്ട്

എന്ത് ചെയ്യുമെന്നറിയാതെ എല്ലാവരും ഭയത്തോടെ അവിടെയിരുന്നു.
<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.