അപരാജിതന്‍ 21 [Harshan] 10723

പിറ്റേന്ന് ബാലു മനുവിനെ വിളിച്ചു പറഞ്ഞിരുന്നു അന്ന് ചില തിരക്കുകൾ ഉള്ളതിനാൽ വരാൻ സാധിക്കില്ല എന്ന്.അതിനു അടുത്ത ദിവസ൦ മനു പോയി ബാലുവിനെ വിളിച്ചു കൊണ്ട് വന്നു , അന്നത്തെ വിവരണം ആരംഭിച്ചു

ബാലുച്ചേട്ടാ ബാവുൾ സംഗീതജ്ഞരെ കുറിച്ച് ഞാൻ ഇന്നലെയിരുന്നു കുറച്ചു വായിച്ചു

ശരിക്കും ഇന്ററസ്റ്റിംഗ് ആണ് അവരെ കുറിച്ചുള്ള കാര്യങ്ങൾ

ബംഗാളിൽ രവീന്ദ്ര നാഥ ടാഗോർ ആവിഷ്കരിച്ച ഒരു സംഗീതപദ്ധതിയാണ് രബീന്ദ്രസംഗീതം , അതും ഈ ബാവുൾ സംഗീതത്തിന്‍റെ സ്വാധീനത്തിൽ ആണത്രേ ,, അന്ന് ബംഗാൾ എന്നും പറയുമ്പോ ഇന്നത്തെ പശ്ചിമ ബംഗാളും ബംഗ്ലാദേശും ഒക്കെ വരുമല്ലോ ,, ടാഗോർ ഒരുപാട് ഈ സംഗീതത്തെ പ്രോമോട് ചെയ്തിട്ടുണ്ട് ,, അതൊക്കെ പോട്ടെ ..ഇവിടെ ഈ ബാവുൾ നാടോടികൾ ഒക്കെ വരുമ്പോ അവർക്കും എന്തേലും റോൾ ഉണ്ടായിരുക്കുമല്ലേ ബാലുച്ചേട്ടാ ,,

“ഉണ്ട് ,, ലോപമുദ്ര വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട് മനൂ , അത് കുറെ കഴിയുമ്പോൾ മനസിലാക്കാം ,”

അപ്പോൾ കാളിചരൺദാസും ലോപമുദ്രയും എത്തിയത് വരെയല്ലേ പറഞ്ഞു നിർത്തിയത് ”

“അതെ ,,ബാലുച്ചേട്ടാ ,,,,”

ബാലു തുടര്‍ന്നു

<<<<<O>>>>>

 

കൊയിലാഗനി

തമിഴകദ്രാവിഡദേശവും  തെലുഗുദേശവും അതിർത്തി പങ്കിടുന്ന മലനിരകളാൽ ചുറ്റപ്പെട്ട ഇടുങ്ങിയ പ്രദേശം.

പ്രധാനമായും കൽക്കരിയുടെ സാന്നിധ്യം ഉള്ള പ്രദേശമാണ്.അവിടെ ഏക്കറുകണക്കിന് വിസ്താരമേറിയ പ്രദേശം ഖനി തന്നെയാണ് പക്ഷെ അതിനോട് ചേർന്നുള്ള കുന്നുകൾ പരിസ്ഥിതി ലോല പ്രദേശമായതിനാൽ അവിടെ കൽക്കരി ഖനനം ചെയ്യുവാനായി.  ടനലുകള്‍ സ്ഥാപിക്കുവാനോ പില്ലറുകള്‍ നാട്ടുവാനോ   ഏറെ ദുഷ്കരമാണ് കൂടെ ചിലവേറിയതും . കൂടാതെ അവിടെ സ്ഫോടനം നടത്തുവാ൯ സര്‍ക്കാ൪ അനുമതി കൊടുത്തിട്ടുമില്ല.

കൽക്കരിയിൽ ഗ്രേഡ് കൂടിയ ആന്ത്രാസൈറ്റ് കൽക്കരിയാണ് ആ വലിയ കുന്നിൻ പ്രദേശങ്ങൾക്കുള്ളിൽ  ലഭ്യമായത്. മറ്റ്  മാർഗങ്ങൾ ഉപയോഗിക്കാതെ തന്നെ അവിടെ നിന്നും ക്വാളിറ്റി കൂടിയ ആന്ത്രസൈറ്റ് കൽക്കരികളും ഖനനം ചെയ്തു കൊണ്ടിരിക്കുന്നു .റാറ്റ് ഹോൾ മൈനിങ്ങിലൂടെ

റാറ്റ് ഹോള്‍ മൈനിങ് എന്നാല്‍ എലിമാളങ്ങള്‍ പോലെ കുന്നുകള്‍ക്കടിയില്‍ നീളത്തില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കും കഷ്ടിച്ച് ഒരു കൂട്ടിക്കൊ വളരെ മെലിഞ്ഞ ആളുകള്‍ക്കൊ മാത്രം ആ ചെറിയ തുരങ്കങ്ങള്‍ക്ക് ഉള്ളിലൂടെ ഇരുന്നു നിരങ്ങി  പോകാന്‍ മാത്രം

സാധിയ്ക്കുന്ന തരത്തില്‍ , അവര്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കുന്നിനടിയിലെ ഇത്തരം എലിമാളങ്ങള്‍ക്ക് ഉള്ളിലൂടെ പിക്കാസും ചട്ടികളുമായി പോയി കല്‍ക്കരി ഖനനം ചെയ്തു പുറത്തേക്ക് കൊണ്ട് വരും.

ലോലമായ പ്രദേശമായത് കൊണ്ട് കുന്നിടിയലൊക്കേ സര്‍വ്വസാധാരണമാണ് അവിടെ അതുപോലെ തന്നെ ഒരുപാട് ഉള്ളിലേക്ക് പോകുമ്പോൾ വായുവിന്‍റെ ലഭ്യതകുറവും അപകടങ്ങൾ കൂട്ടുന്നു. മഴകാലങ്ങളിൽ ആണ് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.

കൊയിലഗനിയുടെ പടിഞ്ഞാറു വശത്തെ കുന്നിൻ നിരകളിക്കിടയിൽ, നിറയെ എലിമാളങ്ങള്‍ നിര്‍മിച്ചിരിക്കുന്നു

ചുട്ടു പൊള്ളുന്ന വെയിലത്തു മെലിഞ്ഞുണങ്ങിയ ഇരുപതു ഇരുപത്തൊന്നു വയസ് പ്രായം മാത്രമുള്ള യുവാക്കൾ തലചുമടായി ചട്ടിയിൽ കൽക്കരികൾ കൊണ്ട് വന്നു ടെമ്പോയിൽ നിറക്കുകയാണ് , കൈയിൽ വലിയ നീളമുള്ള മുളവടികളുമായി കങ്കാണികൾ അവരുടെ ജോലികൾക്കു മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്നു

ഓരോരുത്തരുടെയും കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിട്ടുണ്ട് അതുകൊണ്ടു അവർക്കു നടക്കാൻ മാത്രമേ സാധിക്കൂ , ഓടാൻ സാധിക്കില്ല

ദേഹം മൊത്തം കരി പിടിച്ചു കരുവാളിചിരിക്കുന്നു

മുടിയും താടിയുമൊക്കെ വളർന്നിട്ടുണ്ട് അവർക്ക്

എല്ലാവരും അങ്ങേയറ്റം മെലിഞ്ഞിരിക്കുന്നു

അവർക്കു കൊടുക്കുന്ന ഭക്ഷണം രാവിലെ ഒരു ഒരു മുട്ട പുഴുങ്ങിയത് , ഉച്ചക്ക് രണ്ടു ചപ്പാത്തി , രാത്രി രണ്ടു ചപ്പാത്തി , കാരണം അവർ കാലാകാല൦ മെലിഞ്ഞു തന്നെ ഇരിക്കണം , എങ്കിൽ മാത്രമേ എലി മാളങ്ങളിൽ നിന്നും കൽക്കരി വാരാൻ സാധിക്കൂ ,,,,,വേദന അറിയാതിരിക്കാൻ അവർക്കു ഇടയ്ക്കിടെ ചിരട്ടയിൽ ചാരായം കൊടുക്കും

ലഹരി തലയ്ക്കു പിടിക്കുമ്പോൾ അവർ എത്ര ഉള്ളിലേക്ക് വേണമെങ്കിൽ പൊയ്ക്കൊള്ളും കൽക്കരി വെട്ടിയെടുക്കാൻ

രാവിലെ എട്ടുമണിക് തുടങ്ങുന്ന ജോലി രാത്രി എട്ടുമണി വരെ നീളും

ചിലപ്പോൾ അതിനു മേലെയും പോയേക്കാം ,,,

അവർക്കു കൂലിയില്ല.

അഞ്ചു വർഷങ്ങൾക്കു മുൻപ് ശിവശൈലത്തു നിന്നും ബലമായി പിടിച്ചു കൊണ്ടുപോയ ആൺകുട്ടികൾ ആണ് ആ സാധുക്കൾ , പതിമൂന്നും പതിനാലും പതിനഞ്ചുമൊക്കെ വയസുള്ള പാവങ്ങൾ , അമ്പതു കുട്ടികളെയാണ് കുലോത്തമന്‍റെ നേതൃത്വത്തിൽ അടിമവേലക്കായി അവിടെ നിന്നും കൊണ്ട് പോയിരുന്നത് . കാലകേയന്‍റെ സുഹൃത്തായ    തലൈവാരി ചൊല്ലടങ്കൻ ആണ്    ആ പ്രദേശം പാട്ടത്തിന് എടുത്തു ഖനനം ചെയ്യുന്നത്.

ഒരു കുട്ടിക്ക്  അയ്യായിരം രൂപ പ്രകാരം രണ്ടരലക്ഷം രൂപയാണ് ഈ നിരാലംബരുടെ വില്പനയിലൂടെ  തലൈവാരി ചൊല്ലടങ്കൻ  കുലോത്തമനു കൊടുത്തത്.

ശിവശൈലത്തു യുവാക്കൾ ഇല്ലാതെ പോയതിനു കാരണവും ഇത് തന്നെ

അന്‍പത് പേരില്‍  പതിമൂന്നു  പേരോളം മരണപ്പെട്ടു പോയിരുന്നു

ഇന്ന് മുപ്പത്തി ഏഴ് കുട്ടികള്‍ അവിടെയുണ്ട്

കാലില്‍ ചങ്ങല കിടക്കുന്നതിനാല്‍ പലരുടേയും കാലുകള്‍ വ്രണം ബാധിച്ചിരിക്കുന്നു

കല്‍കരിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ മുറിവുകള്‍ അണുബാധയേല്‍ക്കുന്നതും അവിടെ സാധാരണമാണ്.

ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അവര്‍ക്കുള്ള ചപ്പാത്തിയും ദാലും വന്നു

അവര്‍ കൂട്ടമായി അവിടെയിരുന്നു

അവര്‍ക്ക് ഇലയില്‍ ചപ്പാത്തിയും പരിപ്പു കറിയും പകര്‍ന്നു കൊടുത്തു

“സീക്രമാ ശാപ്പിടുങ്കടെ മാട്ടുപസങ്കളാ ” ഒരു കങ്കാണി വിളിച്ചു പറഞ്ഞു

അതുകേട്ടു അവർ വേഗം കഴിക്കാൻ തുടങ്ങി

“സൂലി  ,,,,,,,,,,എനിക്കൊട്ടും വയ്യ..എനിക്കൊന്നു കിടന്നാൽ മതി ,,ഉള്ളിലേക്കു പോകാൻ പറ്റണില്ല ശ്വാസം മുട്ടുന്നു ” അതിലൊരു പയ്യൻ അവന്‍റെ സമീപമിരുന്ന പയ്യനോട് പറഞ്ഞു

“ഐങ്കരാ ,, നീ ഉള്ളിലേക്ക് പോകണ്ട ,, ഞാൻ പൊക്കോളാ൦ ,, നീ പുറത്തു നിന്ന് കരി വലിച്ചാൽ മതി ,, ഇവര് കിടക്കാൻ ഒന്നും സമ്മതിക്കില്ലെന്ന് നിനക്കറിയില്ലേ ,,”

“സൂലി … എനിക്ക് മടുത്തു ,,അഞ്ചു കൊല്ലം കഴിഞ്ഞില്ലേ ,,കാലിൽ ചങ്ങലകെട്ടി ഈ ജോലി ചെയ്യുന്നത് ,, അമ്മേനം അച്ഛനേം കുഞ്ഞിപെങ്ങളേം കാണാൻ കൊതിയാകുവാ,,,അവരെ ഒന്ന് കാണാൻ പറ്റിയാ മതിയായിരുന്നു ,, എന്ന് നമ്മളീ നരകത്തിന്നു രക്ഷപ്പെടാനാ ,, ” സങ്കടത്തോടെ ഐങ്കരൻ പറഞ്ഞു

അപ്പോൾ ആണ് ഐങ്കരന്‍റെ പുറത്തു ആഞ്ഞു വടികൊണ്ട് ഒരു അടി കിട്ടിയത്

“അമ്മെ ,,,,,,,,,,,,,,” എന്ന് വിളിച്ചു അവൻ അലറി കരഞ്ഞു

“താ ,,,,,,പൂ ,,,,,,,,,,,മവനെ ,,,,,അങ്കെ പാര് പേച് ,,,പോയി വേലൈ എടട ,, ” അയാൾ അലറി

അവർ  ഭയത്താൽ വേഗം ചാടി എഴുന്നേറ്റു

കൈ കഴുകി  ചട്ടിയുമെടുത്തു കൊണ്ട് എലിമാള തുരങ്കങ്ങളിലേക്ക് നടന്നു.

ഐങ്കരൻ സുഖമില്ലാത്തതിനാൽ പുറത്തു നിന്നു

സൂലി , തലയിൽ ടോർച്ചു മുറുക്കി കെട്ടി പിക്കാസും ചട്ടിയും ആയി ഇരുന്നു ആ സുഷിരത്തിനുള്ളിലൂടെ കാല്മുട്ടിപതിപ്പിച്ചു നിരങ്ങി നിരങ്ങി ഉള്ളിലേക്ക് കയറി

അവനു പുറകെ മറ്റു നാലുപേരും

ഏതാണ്ട് പതിനഞ്ചു മീറ്റർ ഉള്ളിലേക്ക് ചെന്നു

വായുസഞ്ചാരം നന്നേ കുറവാണ്

പിക്കാസ് കൊണ്ട് അരികുകൾ ചെത്തികൊണ്ടിരുന്നു

ആന്തരാസൈറ്റ് കൽക്കരി എളുപ്പം പൊട്ടുന്ന തരമാണ് , മിനുസവും ഉണ്ട്

പിക്കസ് കൊണ്ട് വെട്ടുന്നതിനു അനുസരിച്ചു വലിയ കഷണങ്ങൾ അരികുകളിൽ നിന്നും നിലത്തേക്ക് അടർന്നു വീണു കൊണ്ടിരുന്നു

സൂലി അടക്കമുള്ളവർ അത് ചട്ടികളിൽ വാരിക്കൂട്ടി

എന്നിട്ടു ചട്ടിയുടെ ഒരു ഭാഗത്തു കെട്ടിയ കയർ വലിച്ചു അടയാള൦ കൊടുത്തു

പുറത്തുള്ള ഐങ്കരൻ പുറത്തേക്ക് നീണ്ടു കിടക്കുന്ന അനക്കം ഉളള കയർ എടുത്തു സാവധാനം വലിച്ചു കൊണ്ടിരുന്നു

ആ കൽക്കരി നിറഞ്ഞ ആ ചട്ടി പുറത്തേക്ക് വന്നു

അതിന്‍റെ അപ്പുറത്തു വശത്തും ഇതുപോലെ കയർ കെട്ടിയിട്ടുണ്ട്

ഉള്ളിൽ നിൽക്കുന്ന ആൾക്ക് പുറത്തുനിന്ന് ചട്ടി ഉള്ളിലേക്ക് വലിച്ചെടുക്കാൻ

ഐങ്കരൻ ആ ചട്ടിയിലെ കൽക്കരികൾ ഒഴിവാക്കി കയർ വലിച്ചു അടയാളം കൊടുത്തു

അല്പം കഴിഞ്ഞു സൂലി ആ കയർ ഉള്ളിലേക്ക് വലിച്ചു ചട്ടി ഉള്ളിലേക്ക് കൊണ്ടുപോയി

അതുപോലെ തന്നെ, ആ സുഷിരത്തിൽ കയറിയ മറ്റുള്ളവരും

ഐങ്കരൻ , പുറത്തുള്ള കൽക്കരികൾ വാരിക്കൂട്ടി വലിയ റബ്ബർ ചട്ടികളിലാക്കി തലചുമടായി

താഴെയുള്ള ടെമ്പോകളിൽ കൊണ്ടുവന്നു നിറച്ചു കൊണ്ടിരുന്നു

പൂർണ്ണമായും അടിമകളുടെ ജീവന് പോലും വിലകല്പിക്കാതെ തുച്ഛമായ ഭക്ഷണവും ഒപ്പം അവരിൽ ലഹരിയും ഭയവും നിറച്ചു അവരുടെ ആയുസ്സിനെ പോലും ഇല്ലാതെയാക്കി കൊയിലാഗനിയുടെ പണയക്കാര൯ തലൈവാരി ചൊല്ലടങ്കൻ വരുമാനം നേടി കൊലച്ചോറ്‌ തിന്നു കൊണ്ടിരിക്കുന്നത്.

ആ അഗതികൾക്ക് നല്ലപോലെയറിയാം തങ്ങളുടെ ജീവിതം അവിടെ തന്നെ ഒടുങ്ങാൻ ഉള്ളത്

തന്നെയാണെന്ന്.അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവർക്കു കങ്കാണികൾ കൊടിയ മർദ്ദനം ആയിരിക്കും ശിക്ഷയായി കൊടുക്കുന്നത്. ജീവൻ നിലനിർത്താൻ അല്പാഹാരം കൊടുത്തു മാടുകളെ പോലെ പണി എടുപ്പിച്ചു തലൈവാരി ചൊല്ലടങ്കനും കൂട്ടരും ലാഭമുണ്ടാക്കുമ്പോൾ ആ അടിമകളുടെ മരണവു൦ എലിമാളങ്ങളിൽ മണ്ണിടിഞ്ഞു ശ്വാസം കിട്ടാതെ അനങ്ങാൻ പോലുമാകാതെ പിടഞ്ഞു പിടഞ്ഞായിരിക്കും എന്നതും തലയിൽ കുറിച്ച് വെച്ചിട്ടുള്ളതാണ്.

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.