അപരാജിതന്‍ 21 [Harshan] 10718

സമയ൦ ഒരു പത്തുമണി ആയിട്ടുണ്ട്

 

ആദി റെഡിയായി അവന്‍റെ പ്രധാനപ്പെട്ട സാധനങ്ങൾ എല്ലാം ബാഗിൽ ആക്കി

ആദി ഒരു ജീൻസും ടീഷർട്ടും അതിനു മുകളിലൂടെ ഒരു ബ്ലാക്ക് ലെതർ ജാക്കറ്റും ഒരു കൂളിംഗ് ഗ്ലാസും വെച്ചൊരു മാസ് ഹീറോ ഇമേജിൽ ആയിരുന്നു

അവൻ ഷൂസ് ധരിച്ചു ബാഗും എടുത്തു പുറത്തേക്കിറങ്ങി.

കവാടത്തിനു മുന്നിലായി സ്വാമി അയ്യയും വൈദ്യരയ്യയും ഉമാദത്തനും ശംഭുവും ശങ്കരനും മറ്റു ചില ഗ്രാമീണരും നിൽക്കുന്നുണ്ടായിരുന്നു

അവൻ അങ്ങോട്ടേക്ക് നടന്നു

അവൻ സ്വാമിയയ്യയെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് കൈകൂപ്പി

“ഓം നമശിവായ ” എന്ന് പറഞ്ഞു

അതുകേട്ടു സന്തോഷത്തോടെ ചിരിച്കൊണ്ടദ്ദേഹവും നമഃശിവായ പറഞ്ഞു കൈകൾ കൂപ്പി

“വൈദ്യരെ ,,ഇതാണ് ഞാൻ പറഞ്ഞ പരദേശി യുവാവ് ,,അറിവഴക൯ എന്നാ പേര് ,,, ശിവഭക്തനാ”

സ്വാമി  ആദിയെ വൈദ്യരയ്യക്ക് പരിചയപ്പെടുത്തി.

അദ്ദേഹം ആദിയെ നോക്കി കൈകൾ കൂപ്പി

“അറിഞ്ഞു ,,കേട്ടറിഞ്ഞു ,,,ഒരുപാട് നന്ദിയുണ്ട് ”

വൃദ്ധനായ വൈദ്യരയ്യ ആദിയോട് പറഞ്ഞു

ആദി കൈകൾ കൂപ്പി തൊഴുതു

“എല്ലാം അവൻ  തീരുമാനിക്കുന്നപോലെ ”  ആദി പറഞ്ഞു

ആദി പറഞ്ഞത് കേട്ട് സ്വാമി അയ്യയും വൈദ്യരയ്യയും ആദിയെ ഒന്ന്  സംശയത്തോടെ നോക്കി

“അവൻ ,,ശങ്കരൻ ,,,ശിവശങ്കരൻ ,,കൈലാസനാഥൻ കാശിനാഥൻ ,,, ” ആദി ചിരിച്ചു കൊണ്ട് പറഞ്ഞു

“ഇന്നെന്താ അറിവഴകനു പരിപാടികൾ ”

“അതെ ,,,മുത്തശ്ശാ ,,, ഇന്ന് ,,,,,,ഞാൻ ,,അയ്യോ സോറി,,സോറി ,,,അറിയാതെ,,പെട്ടെന്ന് ,,, ശംഭുവും ശങ്കരനും വിളിക്കുന്ന കേട്ട് അറിയാതെ ,,,സോറി ,,,”

അതുകേട്ട് വയോധികരായ സ്വാമിയും വൈദ്യരും പരസ്പരം നോക്കി ചിരിച്ചു

“ഇവിടെ യുവാക്കൾ എല്ലാം ഞങ്ങളെ മുത്തശ്ശ൯മാരായി ആണ് കാണുന്നത് ,, സ്വാമി മുത്തശ്ശനും വൈദ്യര് മുത്തശനും ,,,അറിവഴകനും അങ്ങനെ തന്നെ വിളിച്ചോളൂ ,,ഞങ്ങൾക്ക് ഒരു ആക്ഷേപവും ഇല്ല ”

വൈദ്യരയ്യ പറഞ്ഞു

അതുകേട്ടു ആദിക്കും സമാധാനമായി

“എവിടെ പോകുന്നു ?” സ്വാമി അയ്യാ ചോദിച്ചു

“പട്ടണത്തിൽ ,,കുറച്ചു അത്യാവശ്യങ്ങൾ ഉണ്ട് ,, ഒന്നുരണ്ടു പേരെ കാണാൻ ഉണ്ട് ”

“അല്ല ദില്ലിയിൽ നിന്നും വരുന്നു എന്നല്ലേ പറഞ്ഞത് ,,ഇവിടെ പരിചയക്കാർ ഉണ്ടോ ” സ്വാമി അയ്യ ചോദിച്ചു

“ഉവ്വ് ,, ഒന്ന് രണ്ടു സുഹൃത്തുക്കൾ ഉണ്ട് ,, ചെന്നുവാടിയിൽ ആണ് ,, അവരെ കാണണം പിന്നെ അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ കൂടെ വാങ്ങണം ,,”

അവർ തലകുലുക്കി

“അല്ല ഇവിടത്തെ ഗ്രാമീണർ ഒക്കെ എവിടെ പോയി അധികമാരെയും കാണുന്നില്ലല്ലോ ”

“കുഞ്ഞേ ,,ഞങ്ങൾ അടിമകൾ ആണ് ,,അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരും ഇതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ വലിയ വീടുകളിൽ ദാസ്യവേലയ്ക്കു പോകും ,,,പിന്നെ കുറച്ചു പേര് പാലും പച്ചക്കറികളും കൊണ്ട് ചന്ദ്രവല്ലി ചന്തയിൽ പോകും ,,കച്ചവടത്തിന് ,,,ഇതൊക്കെ ആണ് ഈ ഗ്രാമത്തിന്‍റെ വരുമാനമാർഗ്ഗങ്ങൾ ”

“അല്ല ,,മുത്തശ്ശ ,,ഈ ദാസ്യവേല എന്നാൽ ,,,?”

“അതിലെല്ലാം  വരും ,, എല്ലാവരും ധനികർ അല്ലെ ,, അവരുടെ വയലുകളിൽ ജോലി ഉണ്ടാകും ,, ചക്ക് ആട്ടി എണ്ണ എടുക്കുന്ന ജോലി ഉണ്ടാകും ,, അവരുടെ വീടുകളിലെ പശുക്കളെ പരിപാലിക്കുന്ന ജോലിയുണ്ടാകും ,, അങ്ങനെ പലതും ,,,,,,,”

“അല്ല ,,ഈ ചക്ക് ആട്ടുന്ന പണി ,,അത് കന്നുകാലികൾ ചെയ്യുന്ന ജോലിയയല്ലേ ,,അതെന്തിനാ ഇവിടെയുള്ളവർ ??????” ആദി സംശയതോടെ ചോദിച്ചു

അതുകേട്ടു എല്ലാവരും ചിരിച്ചു

അവരുടെ ചിരിയുടെ അർത്ഥം മനസിലാകാതെ ആദി എല്ലാവരെയും നോക്കി

“അറിവഴകാ ,,,,,,,,,,,,,,,ഞങ്ങൾ മനുഷ്യരല്ല കന്നുകാലികൾ തന്നെയാണ്,, അപ്പൊ കന്നുകാലികൾ ചെയ്യേണ്ട ഏതു ജോലിയും ഞങ്ങൾ ചെയേണ്ടി വരും ,,, നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഇന്നാട്ടിലെ വീടുകളില്‍ എണ്ണയെടുക്കുന്നത് ചക്കാട്ടിയാണ് ,, കാലിക്ക് പകരം ശിവശൈലത്തെ മനുഷ്യകന്നുകാലി ആയിരിക്കുമെന്ന് മാത്രം ചക്കാട്ടുന്നത്”

നിര്‍ന്നിന്മേഷനായി സ്വാമി മുത്തശന്‍ പറഞ്ഞു

“നിങ്ങൾ പറയുന്നതൊന്നും  ,, ഒന്നും മനസിലാകുന്നില്ല ,, മുത്തശ്ശാ  ”

“ആ ,,,അതൊക്കെ മനസിലാകും ,, എല്ലാം പഠിക്കാൻ അല്ലെ അറിവഴകൻ ഇങ്ങോട്ടു വന്നത് ” ഉമാദത്തൻ അവനു മറുപടി കൊടുത്തു

“നിങ്ങളെന്താ കുട്ടികളെ പഠിക്കാൻ പോകാത്തെ ?” ശംഭുവിനെയും ശങ്കരനെയും നോക്കി ആദി ചോദിച്ചു

അവർ ഒന്ന് പരുങ്ങി , അവർ സ്വാമി അയ്യയെ നോക്കി

“കുഞ്ഞേ  ,,,,,,,,,” വൈദ്യരയ്യ അവനെ വിളിച്ചു

“എന്താ മുത്തശ്ശ ?”

“ഇവിടെ ഇങ്ങനെ ആണ് ,,  ഞങ്ങൾ അടിമകൾ .. ചണ്ഡാളന്മാർ ആണ് ,, ഞങ്ങൾക്ക്  അറിവ് നേടുന്നത് നിഷിദ്ധമാണ്‌ ,, ഇവിടത്തെ ഒരു കുട്ടികളും വിദ്യാലയങ്ങൾ കണ്ടിട്ടില്ല ,,അടിമകൾ പഠിക്കാൻ പാടില്ല ”

അത്ഭുതത്തോടെയാണ് ആദി ആ മറുപടി കേട്ടത്

“എന്താ ഈ പറയുന്നത് ,,ഇവിടത്തെ ഒരാളും വിദ്യാലയത്തിൽ പോയിട്ടില്ല എന്നോ ,,,”

അതെ ,,, വൈദ്യരയ്യ പറഞ്ഞു

“കാരണം എന്താ ?”

“ഞങ്ങൾ പൊതുഅടിമകൾ ആണ് ,, വിശ്വാസം നിലനിർത്താൻ , ജീവൻ രക്ഷിക്കാൻ നൂറ്റാണ്ടുകൾക്കു മുൻപേ അടിമത്വം ഏറ്റുവാങ്ങിയവർ ,, ”

“എത്ര നാൾ നിങ്ങൾ അടിമകളായി തുടരും ?” ആദി ചോദിച്ചു

“കാലാകാലം ”

ആദി തലയ്ക്കു കൈ കൊടുത്തു

“മുത്തശ്ശ ,,, 1947 ആഗസ്ത് മാസം 15 തീയതി ഈ രാജ്യത്തിന് സ്വാതന്ത്ര്യ൦ കിട്ടിയതാ ,, ബ്രിട്ടീഷ്കാർ അടിമപ്പെടുത്തിയ ഈ നാടിനെ കുറെ ധീരദേശാഭിമാനികൾ ആയുധമേന്തിയും സമരം ചെയ്തും നേടിയെടുത്തതാണ് സ്വാതന്ത്ര്യ൦ ,,,”

അവനതു ഉറക്കെ പറഞ്ഞപ്പോൾ  ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും യുവാക്കളും അവർക്കു ചുറ്റും നിരന്നു

അറിവഴകൻ പറയുന്നത് കേൾക്കാൻ ആയി

“ഈ മണ്ണ് ,,, ആ പറഞ്ഞ ഇന്ത്യക്കുള്ളിൽ ആണ് ,, അല്ലാതെ ഈ മണ്ണിന്‍റെ ഉളിൽ അല്ല ഇന്ത്യ ,, നിങ്ങൾ  ഇന്ത്യയുടെ പൗരൻമാർ ആണ് ,,,”

അവന്‍റെ ഉഗ്രമായ ഗാ൦ഭീര്യം നിറഞ്ഞശബ്ദത്തിനു മുന്നിൽ അവർ കേൾവിക്കാർ മാത്രമായി

“ഭരണഘടനയെ കുറിച്ച് കേട്ടിട്ടുണ്ടോ ,, ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ ,, അതിൽ നല്ല വൃത്തിയായി ഓരോ പൗരനും ഉറപ്പു വരുത്തിയിട്ടുണ്ട് ,,അറിയുമോ നിങ്ങൾക്ക് ”

എല്ലാവരും ആകാംഷയോടെ അറിവഴകന്‍റെ വാക്കുകൾ ശ്രദ്ധിച്ചു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.