അപരാജിതന്‍ 21 [Harshan] 10723

ബാലു പാതിവെച്ചു നിർത്തി

കുപ്പിയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു

“വയ്യേ ,,, ബാലുച്ചേട്ടാ ,,വയ്യെങ്കിൽ നിർത്തിക്കോ ,,,”

“തൊണ്ട വേദന എടുക്കുന്നുണ്ട് മനു ,,,അതാ നിർത്തിയെ ”

“അയ്യോ ,,എന്നാ പറയണ്ട ,,, ബാലുച്ചേട്ട ,,,”

“കുറച്ചു ചൂട് വെള്ളം കിട്ടുമോ ,,?”

“ഇപ്പോ ,,റൂം സർവീസിൽ വിളിക്കാം ബാലുച്ചേട്ട ”

മനു റൂം സർവീസിൽ വിളിച്ചു ചൂട് വെള്ളം ഓർഡർ ചെയ്തു

ഒപ്പ൦ നല്ല ചൂട് ചായയും , അവർ ഉടൻ കൊണ്ട് വരാമെന്നു പറഞ്ഞു

അവർ വെള്ളത്തിനായി കാത്തിരുന്നു

മനു ഒന്നെഴുന്നേറ്റു ഒന്ന് ഫ്രഷ് ആയി വന്നു

 

“എനിക്ക് മുൻപ് പറഞ്ഞ പോലെ ഒരുപാട് നേരം ഒന്നും പറയാൻ പറ്റൂല്ല മനു ,, മരുന്നൊക്കെ കഴിക്കുന്നതല്ലേ ,, അത് മാത്രവുമല്ല ജോലിക്കും പോണതല്ലേ ,,, എത്ര നേരമാ നിൽക്കുന്നത് ,, നല്ല ക്ഷീണവും ഉണ്ട് ,, ”

മനുവിനതു കേട്ടപ്പോൾ ആകെ സങ്കടമായി

“അവിടെ ഒരു ദിവസം എത്ര രുപ കിട്ടും ബാലുച്ചേട്ടാ ,,,?”

“എന്‍റെ ആവശ്യത്തിനുള്ളത് കിട്ടുടാ മനൂ ,, ”

“എന്നാലും ,,,എത്രയാണെന്ന് പറയില്ലേ ?”

‘ഇരുന്നൂറു രൂപ വെച്ച് ഡൈലി കിട്ടും ,, ഞായറാഴ്ച അമ്പതു രൂപ കൂടുതലും കിട്ടും ”

ഒരു നടുക്കത്തോടെ മനു ഇരുന്നുപോയി

അവന്‍റെ കണ്ണുകൾ നിറയാൻ തുടങ്ങി

“ഇരുന്നൂറു രൂപയ്ക്കു വേണ്ടിയാണോ ബാലുച്ചേട്ടാ ഈ രാവിലെ മുതൽ വൈകുനേരം വരെ മരണപണി എടുക്കുന്നെ”

അവൻ മിടിക്കുന്ന ഹൃദയത്തോടെ ചോദിച്ചു പോയി

ബാലു വെറുതെ ഒന്ന് ചിരിച്ചു

“വേറെ ,, ജോലി കിട്ടണ്ടേ ,, വണ്ടി ഇപ്പോ ഓടിക്കാൻ പറ്റൂല്ലാ , പിന്നെ മരുന്നും കാര്യങ്ങളും എല്ലാം നോക്കണ്ടേ,, ആരോടും കൈനീട്ടി വാങ്ങാൻ എനിക്കു കഴിയൂല്ലാ ,,പറ്റാവുന്ന അത്രയും ജോലി ചെയ്യണം ,, അതോണ്ടാ ” ഒരു പുഞ്ചിരിയോടെ ബാലു പറഞ്ഞു

മനു ആകെ വിഷമത്തിലായിരുന്നു

“ഇതല്ലാതെ വേറെ ഒരു ജോലിയും പറ്റില്ലേ ,,ബാലുച്ചേട്ടാ ,, ”

“ഞാൻ ടൗണിൽ ഷൂ പോളിഷ് ചെയ്യണ ജോലി നോക്കിയിരുന്നു ,,പക്ഷെ അതിന്‍റെ മണം എനിക്ക് പിടിക്കാഞ്ഞിട്ടാ ,,, ഇതാകുമ്പോ ആ ബോർഡും പിടിച്ചു നിന്നാ മതിയല്ലോ ,,”

“ഞാൻ പറഞ്ഞതല്ലേ ,, ആവശ്യമുള്ള തുക ഞാൻ തരാമെന്നു ,അത് പറ്റൂല എന്ന് ബാലുച്ചേട്ടന്‍റെ നിർബന്ധമല്ലേ  ,, ”

“അതൊന്നും സാരമില്ലെടാ ,, ഞാൻ ആവശ്യം വന്നാൽ ചോദിച്ചോളാമെന്നെ ,, ”

“ഉവ്വ് ,,ചോദിച്ചത് തന്നെ ,,,,,,,,”

“ചിന്നു ഇടയ്ക്കു എനിക്ക് ഒരു തുക അയച്ചു തരും ,, അവളോട് വേണ്ടാന്ന് പറഞ്ഞതാ ,,എന്നാലും ,,അവൾക്കും അത്ര വലിയ വരുമാനം ഒന്നും ഇല്ല ,, രത്നഗിരിയിൽ അവളുടെ കൂട്ടത്തിലുള്ളവർ ഒരു പന്ത്രണ്ടു  പേര് ചേർന്ന് ഒരു ഹോട്ടൽ നടത്തുകയാണ് ,,കിട്ടുന്ന വരുമാന൦ ചിലവും കഴിച്ചു പന്ത്രണ്ടായി പങ്കിടുമ്പോ അവൾക്കും തുച്ഛമായ ഒരു തുകയെ കിട്ടുള്ളു ,,എന്നാലും അതിൽ ഒരു പങ്കെനിക്കായും അയക്കും ,,പാവമാ ,”

 

അത് പറഞ്ഞതും ബാലുവിന്‍റെ മൊബൈലില്‍ റിങ്ങ് ശബ്ദം ഉയര്‍ന്നു

“കണ്ടോ ,,,ചിന്നുവാ ” ബാലു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“എടുക്ക് .എടുക്ക് ബാലുച്ചേട്ടാ ”

ബാലു ഫോൺ അറ്റൻഡ് ചെയ്തു

“ആ ചിന്നു ”

“എവിടെയാ മനുവിന്‍റെ റൂമിലാണോ ?”

“അതെ ,,,അല്ലാതെ എവിടെപോകാനാ,,,ഞാൻ ”

“ഒരുപാട് നേരമൊന്നും സ്‌ട്രെയി൯ എടുത്ത്  സംസാരിക്കരുത് ,, കേട്ടോ ,,,മരുന്നൊക്കെ കഴിക്കുന്നതാ ”

അവൾ ഉപദേശിച്ചു

“ഇല്ല ,,ഇടക്കൊരു തൊണ്ടവേദന വന്നു ,,അപ്പോ നിർത്തി ”

“ഫോൺ മനുവിന് കൊടുത്തേ ,,,”

“എന്തിനാ ?”

“അങ്ങ് കൊടുക്ക് മാഷേ ”

ബാലു ഫോൺ മനുവിന് കൊടുത്തു

“എന്താ ചേച്ചിയെ ?”

“മനു ,,,മൂപ്പർക്ക് അധികം സ്‌ട്രെയിൻ ഒന്നും എടുക്കാൻ ആവില്ല ,, ഒരുപാട് നേരം ഒന്നും സംസാരിപ്പിക്കരുത് ”

“അയ്യോ ,,ഇല്ല ,,, ഇന്നത്തെ നിർത്തി ,,ചേച്ചി ,,,”

“ഉം ,,,നന്നായി ,,,,,,, നേരത്തെ തന്നെ കൊണ്ട് വിടണം കേട്ടോ ,,”

“ഉവ്വ് ചേച്ചി ,,,,”

“എന്നാ ,,ഇനി ഫോൺ മൂപ്പർക്ക് കൊടുത്തേ ”

അവൻ ഫോൺ ബാലുവിന് കൊടുത്തു

“മാഷേ ,,,ഞാൻ ഇന്ന് വൈകീട്ട് മാഷിന്‍റെ അകൗണ്ടിൽ ഒരു മൂവായിരം രൂപ ഇട്ടിട്ടുണ്ട് , മെസ്സേജ് വല്ലതും വന്നിട്ടുണ്ടേ ഒന്ന് ഉറപ്പ് വരുത്തിയമതി ”

“എന്തിനാ ചിന്നു ,,,ഞാൻ പറഞ്ഞതല്ലേ ,,ഇപ്പോ വേണ്ടാന്ന് ,,”

“മാഷിന്   അതങ്ങനെ പറയാം ,,എന്ത് സമാധാനത്തിലാ ഞാൻ ഇവിടെ നില്ക്കാ ,,തത്കാലം പെട്ടെന്ന് വല്ല ആവശ്യവും വന്ന ഉപയോഗിക്കാല്ലോ ,,,ഞാൻ എന്ന വെക്കുവാണേ ”

“ഹും …. ശരി ചിന്നു ,,,,,,,,,,”

“കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ ?” ഇടറുന്ന ശബ്ദത്തോടെ ചിന്മയി ചോദിച്ചു

ആ വാക്കുകളിൽ ബാലുവിനെ കരുതി അവൾക്കുള്ള എല്ലാ വ്യാകുലതകളും വ്യക്തമായിരുന്നു

“ഇല്ല ,,,ഇന് കുറച്ചു തണുത്ത വെള്ളം കുടിക്കേണ്ടി വന്നു ,,അതാ തൊണ്ട വേദന വന്നത് ,,,”

“ഇനി തണുത്തവെള്ളമൊന്നും കുടിക്കണ്ട ,, മരുന്നൊക്കെ കൃത്യമായി കഴിക്കണംട്ടോ ”

“ആ ,,ചെയ്യാം ചിന്നു ,,,,,,,,,,”

“ഹം ശരി ,,,”

ബാലു ഫോൺ വെച്ചു

ബാലുവിന്‍റെ കണ്ണുകൾ നല്ലപോലെ നിറഞ്ഞിരുന്നു

“ബാലുച്ചേട്ട ,,,,,,എന്താ എന്താ ”

സന്തോഷവും സങ്കടവും ഒരേ സമയം നിറഞ്ഞ മുഖത്തോടെ

“എന്നെ വെറുതെ അങ്ങ് സ്നേഹിക്കുവാ ,,,,,,,ചിന്നു ”

ബാലു പോക്കറ്റിൽ നിന്നും റ്റവൽ എടുത്തു കണ്ണുകൾ ഒപ്പി

മനുവിനും അതുകണ്ടു സങ്കടമായി

അല്പം കഴിഞ്ഞു മനു , ബാലുവിനെ ബാലു പറഞ്ഞയിടത്തു കൊണ്ടാക്കി

എന്നിട്ടു തിരികെ വന്നു

സാധരണ ചെയ്യാറുള്ള പോലെ തന്നെ

അനുവിനെ വിളിച്ചു കഥയൊക്കെ പറഞ്ഞു കൊടുത്തു

അന്നത്തെ ദിനം പൂർത്തിയായി

<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.