അപരാജിതന്‍ 21 [Harshan] 10722

മുറാക്കബ

ദേവാലയത്തിനു സമീപ൦ നട്ടു വളർത്തിയിരുന്ന പനിനീർചെടികൾ വിവിധവർണ്ണങ്ങളിൽ വിടർന്നു നിൽക്കുന്നു. അവയുടെ  കാന്തിയു൦ ഹൃദ്യമായസുഗന്ധവും ആ ചുറ്റുപാടിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നതോടൊപ്പം . ദേവാലയത്തിനുള്ളിൽ നിന്നും പുറത്തേക് വമിക്കുന്ന ഊദിന്‍റെ വശ്യമായ സുഗന്ധ൦ പനിനീർപൂക്കൾ സമ്മാനിക്കുന്ന പ്രണയസമാനമായ അനുഭവത്തിനു ആത്മീയതയുടെ കരസ്പർശം കൂടെയേകുന്നു.

 

ആ പനിനീർചെടികൾക്കു നാദിയ വെള്ളമൊഴിക്കുകയാണ്

അമീർ പാകമായ കമ്പുകൾ മുറിച്ചു ചെറുചട്ടികളിൽ മണ്ണ് നിറച്ചു മാറ്റി നട്ടുകൊണ്ടിരിക്കുന്നു.

 

“അമീർ ,,,,,,,,,,,”

“പറയു നാദിയ ”

“സാധാരണ ഇവിടെ വന്നാൽ എത്രയും വേഗം പോകാൻ ശ്രമിക്കുന്ന നീയെന്താ തിരികെ പോകുന്നില്ലേ ”

അമീർ ഒരു പുഞ്ചിരിയുടെ നാദിയയുടെ സുന്ദരമായ മുഖത്തേക്ക് നോക്കി

“ഞാൻ പോകാനാണോ  നീ ആഗ്രഹിക്കുന്നത് ?”

“അങ്ങനെ തോന്നിയോ ?’ അല്പം വിഷമത്തോടെ അവൾ ചോദിച്ചു

അവൻ ചിരിക്കുക മാത്രം ചെയ്തു

“എനിക്കങ്ങനെ എളുപ്പം പോകാനാവില്ല ,,കുറച്ചുനാൾ ഞാൻ ഇവിടെ വേണം നാദിയ ”

“അപ്പൊ അവിടത്തെ കാര്യങ്ങൾ ???”

“അതെല്ലാം നോക്കുന്നവർ അവിടെയുണ്ടല്ലോ , അതിലെനിക്കു ആശങ്കകൾ യാതൊന്നുമില്ല ”

എന്ന് പറഞ്ഞുകൊണ്ട് അമീർ തന്‍റെ ജോലി തുടർന്ന് കൊണ്ടിരുന്നു

 

“ഉപ്പാപ്പ ഒരുപാട് സന്തോഷത്തിലാണ് ,,അമീർ വന്നതിനാൽ,, ആ കുട്ടി കൂടെ തന്നെ കാണാൻ വരുമെന്ന് പറഞ്ഞു ഒരുപാട് സന്തോഷത്തിലാണ് ,,, രുദ്രൻ മുത്തശന്‍റെ കൊച്ചുമകൻ ”

 

അമീർ നദിയയെ നോക്കി ചിരിച്ചു

“അവൻ വരട്ടെ ,,, അവനെയെനിക്കും കാണണം ,,,”

“അമീർ ,,,,,,,,,,,’

“എന്താ,,നാദിയ ,,,?”

“ഇന്നലെ രാത്രി രുദ്രൻമൂത്തശ്ശന്‍റെ കഥകൾ കേട്ടിട്ട് എനിക്ക് ഉറങ്ങാൻ കൂടെ സാധിച്ചില്ല , ആ മുത്തശി ,,പാവം ,, ഉപ്പാപ്പ പറഞ്ഞ ഓരോ കാര്യങ്ങളും എന്‍റെ കണ്മുന്നിൽ തെളിഞ്ഞു ഞാൻ കണ്ടു ”

അമീർ ഒന്ന് മൂളുക മാത്രം ചെയ്തു

 

“കലിശ൯മാർ  ഇത്രക്കും ദുഷ്ടർ ആയിരുന്നല്ലേ ,, എങ്കിലും അവരെ ഭയന്ന് ആ മുത്തശ്ശിക്കു നാട് വിട്ടോടി വന്നില്ലേ ,,തന്‍റെ കുഞ്ഞിനെ സംരക്ഷിക്കാ൯ ,,പാവം ,, എത്ര ദുരിതങ്ങളാ ആ മുത്തശ്ശി അനുഭവിച്ചത് തന്‍റെ കുഞ്ഞിന് വേണ്ടി ,, പക്ഷെ റബ്ബ് കൂടെ ഉണ്ടായിരുന്നു ,, അതല്ലെ ഒരു പോറൽ പോലുമേൽകാതെ ഉപ്പാപ്പക്ക് ആ മുത്തശിയെ കിട്ടിയത് ,, ഉപ്പാപ്പയും അവരെ രക്ഷിക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടല്ലേ”

 

“അതെല്ലാം ഒരു കാലം ,,,,,,,അരനൂറ്റാണ്ടുകൾ മുന്നേ നടന്ന സംഭവങ്ങളല്ലേ ,,,”

“അപ്പോൾ  ആ കുട്ടി ,,,അവന്‍റെ മുത്തശ്ശിയുടെ നാട്ടിൽ എത്തി എന്നുള്ളത് ഉറപ്പാണോ അമീർ ”

“അതെ ,,,, അവൻ അവിടെ എത്തികഴിഞ്ഞു ,, ”

“കഴിഞ്ഞോ മക്കളെ ” ദേവാലയത്തിൽ നിന്നും ഊന്നുവടി  പിടിച്ചു ഇറങ്ങി വന്ന ഉപ്പാപ്പ ഇരുവരോടും ചോദിച്ചു

“കഴിഞ്ഞു ഉപ്പാപ്പ ,,,നമുക്ക് പോകാം ,,,,,,,,” അമീർ മറുപടി പറഞ്ഞു

അവ൪ അദ്ദേഹത്തെ പിടിച്ചു

അവർ മൂവരും ഒരുമിച്ചു അവിടെ നിന്നും വീട്ടിലേക്ക് നടന്നു

 

<<<<<O>>>>>

 

റായലമുദ്രി റെയില്‍വേ സ്റ്റേഷന്‍

ഒരു ലോക്കല്‍ ട്രെയിന്‍ പുക തുപ്പി ഹോണ്‍ അടിച്ചു കൊണ്ട് വന്നു നിന്നു.

ആ തീവണ്ടിയിൽ നിന്നും

രണ്ടു ബാവുൾ  ഗായകർ ആ മണ്ണിൽ കാലുകൾ പതിപ്പിച്ചു.

വംഗദേശത്തു ( ബംഗാൾ ) നിന്നുമുള്ള ഒരു അച്ഛനും മകളും

ഇരുവർക്കും നീളത്തിലുള്ള ജട പിടിച്ച തലമുടികൾ

മകൾക്കു കാൽമുട്ട് കവിയുന്ന നീളത്തിൽ ആണ് ജടപിടിച്ച തലമുടി

 

അച്ഛൻ ഒരു വൃദ്ധൻ ആണ് , മുഷിഞ്ഞ ഒരു കാവി ദോത്തിയും ജുബ്ബയും അണിഞ്ഞിരിക്കുന്നു

ദേഹത്ത് രുദ്രാക്ഷമാലകൾ , കാലിൽ നാഗത്തളകൾ അണിഞ്ഞിരിക്കുന്നു.അച്ഛന്‍റെ കൈയിൽ ഒരു ദോതാര വീണ ,മരം കൊണ്ടുള്ള കുഞ്ഞു വീണ അതിൽ തന്ത്രികൾ വലിച്ചു കെട്ടിയിരിക്കുന്നു

മകൾക്കു മുപ്പതിനടുത്ത് പ്രായം, മുഷിഞ്ഞ കാവിചേലയും ബ്ലൗസും അണിഞ്ഞിരിക്കുന്നു,  കഴുത്തിൽ രുദ്രാക്ഷമണിമാലകൾ അണിഞ്ഞിരിക്കുന്നു ,കാലിൽ തളകളുണ്ട്, കൈയിൽ ബാവുൾ സംഗീതോപകരണമായ ഏകതാര, ഒരു കുഞ്ഞു മണ്കുടത്തിനു ഇരുവശത്തേക്കും മുള കെട്ടിയുയർത്തി ഒരു വീണകമ്പി മുകളിൽ നിന്നും മണ്കുടത്തിലേക്കു വലിച്ചു കെട്ടിയപോലെയുള്ളതാണ് ഏകതാര , കൂടാതെ ആ യുവതിയുടെ അരയിൽ ഒരു ദുഗ്ഗി എന്ന താളോപകരണവും , ദുഗ്ഗി , തബലയുടെ ഇടം കൊണ്ട് കൊട്ടുന്ന ഡഗ്ഗയുടെ ഒരു കുഞ്ഞുപതിപ്പാണ്

കാളിചരൺ ദാസ് ബാവുളും മകൾ ലോപമുദ്ര ബാവുളും.

സൂര്യൻ തലയ്ക്കു മുകളിൽ കത്തിയെരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു

സമീപമുള്ള ടാപ്പിൽ നിന്നും ഇരുവരും വെള്ളം കുടിച്ചു

അവ൪ ആളൊഴിഞ്ഞ റെയിൽവേ സ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി.

നഗ്നപാദരായ ഇരുവരും അവിടെ നിന്നും പൊള്ളുന്ന വെയിലിൽ നടന്നു കൊണ്ടിരുന്നു

ഇന്ത്യൻ നാടോടി സംസ്‌കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ്‌ ബാവുൾ ഗായകർ. അവരുടെ സംഗീത൦ ബാവുള്‍ സംഗീതം എന്ന നാമത്തിൽ അറിയപ്പെടുന്നു.ദൈവീകമായ ഉന്മാദം , ഭ്രാന്ത് എന്നൊക്കെയാണ് ബാവുൾ എന്ന പദത്തിനു അർത്ഥം കല്പിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ  വംഗദേശമായ ബംഗാളിൽ ഉത്ഭവിക്കപ്പെട്ട ജീവിതധാരയാണ് ബാവുൾ എന്ന് കരുതപ്പെടുന്നു , നാടോടി ജീവിതവും ഭിക്ഷാടനവും സംഗീതവും ആണ് അവരുടെ ജീവിതരീതി, ബാവുൾ സംസ്കാരം ഒരേ സമയം ഹൈന്ദവതയിലും ഇസ്ലാമികതയിലും രണ്ടു വഴിതിരിഞ്ഞു നിൽക്കുന്നു , ഹൈന്ദവ ബാവുൾ ഗായകർ ഏറിയപങ്കും വൈഷ്‌ണവിക വിശ്വാസത്തിലും ഇസ്ലാമിക ബാവുൽ ഗായകർ സൂഫി സംസ്കൃതിയിലും നിലനിൽക്കുന്നു.ബാവുൾ ഒരു സമൂഹമാണ്‌. ഉപാധികളില്ലാത്ത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്‌. സമർപണവും സൗഹാർധവും ത്യാഗവുമുള്ള ഒരു വ്യക്തിക്കു മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കു.സത്യമെന്നത്‌ തിരിച്ചറിയലല്ല, വ്യക്തികൾക്കുള്ളിൽ സ്‌നേഹപ്പെടുന്ന സ്വയംബോധമാണെന്ന്‌ ബാവുലുകൾ വിശ്വസിക്കുന്നു

 

ലോപമുദ്ര തന്‍റെ വിരലുകൾ ഏകതാരയിലെ തന്ത്രിയിൽ മീട്ടി കൊണ്ടിരുന്നു.

ലോപമുദ്രയുടെ ഏകതാരയിൽ നിന്നും ഉയർന്ന താളത്തിനൊത്തു കാളിചരൺദാസ് ആലപിച്ചു കൊണ്ടിരുന്നു

എക് ദിൻ മാടിർ ബിതോർ ഹോബേ ഘോർരേ മൊൻ അമാർ

കേനോ ബന്ധോ ദലൻ ഘോർ,രേ മൊൻ അമാർ

കേനോ ബന്ധോ ദലൻ ഘോർ….പ്രാണോ പംഖി ഉരേ ജബേ

പിഛോരോ ചെരേകേനോ ബന്ധോ ദലൻ ഘോർ….

 

ഒരു ദിവസം നീ മണ്ണിൽ അലിഞ്ഞു ചേരും..  

പിന്നെ എന്തിനാണ്  നീ ഇപ്പോൾ സങ്കോചത്തോടെ ഇരിയ്ക്കുന്നത്!

ഒരു ദിവസം  ജീവന്‍റെ പക്ഷി നിന്നിൽ നിന്നും പറന്നു പോകും …..

എന്തിനാണ് നീ ഒതുങ്ങിക്കൂടി ഇരിക്കുന്നത്?

പാവപ്പെട്ടവരും പണക്കാരും അച്ഛനും അമ്മയും ബന്ധുക്കളും ഇവിടെ ഉണ്ടാവും

പക്ഷേ നീ മാത്രം ഉണ്ടാവില്ല….. പിന്നെ എന്തിനാണ് നീ ഇപ്പോൾ ഒതുങ്ങിക്കൂടി ഇരിക്കുന്നത്

 

അവരുടെ നാവിൽ നിന്നുതിരുന്ന ബാവുലിന്‍റെ ശീലുകൾ അർത്ഥവത്തായ പദാനുപദ ഭാവങ്ങളിൽ നിന്നും വേർപിരിഞ്ഞു ദൈവീകതയുടെ ആധ്യാത്മികതയുടെ  പരമാത്മഭാവങ്ങളിൽ ഉൾച്ചേർന്നു സർവ്വതിനേയും പ്രകാശിപ്പിക്കുന്ന ഭക്തിയായി  ഗായകർക്കും കേൾവിക്കാർക്കും ആനന്ദം പകർന്നു കൊണ്ടിരുന്നു ..

അവരുടെ ലക്ഷ്യം വൈഷ്ണവഭൂമിയായ വൈശാലി ആയിരുന്നു

 

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.