അപരാജിതന്‍ 21 [Harshan] 10722

 

അല്പം കഴിഞ്ഞപ്പോൾ വൈദ്യരുമുത്തശ്ശനും ശംഭുവും കൂടെ പുറത്തേക്കു വന്നു.

അവർ ജീപ്പിനടത്തേക്ക് നടന്നു വന്നപ്പോൾ ആദി റോഡ് സൈഡിൽ നിന്നും ജീപ്പിനടുത്തേക് വന്നു

“കൊടുത്തോ തമ്പുരാക്കൻമാർക്ക് ?”

“ഉവ്വ് കുഞ്ഞേ ,,, അടുത്ത മാസത്തേക്കു പത്തു കുപ്പി കൂടുതൽ ചോദിച്ചിട്ടുണ്ട് ”

“ഓശാരമല്ലേ ,,, അല്ലാതെ കാശിനല്ലല്ലോ ”

വൈദ്യരുമുത്തശ്ശ൯ അവനെ നോക്കി ചിരിച്ചു  എന്നിട്ടു ജീപ്പിൽ കയറി

“ഇനിയെങ്ങോട്ടാ പോണ്ടേ മുത്തശാ ?”

“ഇനി ദേവ൪മഠം തറവാട്ടിലേക്ക് ”

ആദി ഒന്ന് ഞെട്ടി

അത് പ്രകടിപ്പിക്കാതെ മുന്നോട്ടു ജീപ്പെടുത്തു

അദ്ദേഹത്തോട് ഇടയ്ക്കിടെ വഴി ചോദിച്ചു

അവനറിയുമെങ്കിലും അറിയാത്ത പോലെ ഭാവിച്ചു

അവിടെയും ജീപ്പ് ഒരു കോണിൽ നിർത്തി

അവർ രണ്ടു പേരും കൂടെ അവിടത്തേക്കുള്ള തൈലവും എടുത്തു മുന്നോട്ടു നീങ്ങി

അന്നേരമാണ് ഇന്ദുലേഖ സ്‌കൂട്ടിയുമായി പുറത്തേക്കിറങ്ങിയത്

അവൾ ജീപ്പ് ശ്രദ്ധിക്കാതെ മുന്നോട്ടു പോയി

അല്പം കഴിഞ്ഞപ്പോൾ പോയവർ തിരികെ വന്നു

വീണ്ടും ജീപ്പിൽ കയറി

അദ്ദേഹം കിട്ടിയ ആയിരം രൂപ ഒരു കിഴിയിലാക്കി കുപ്പായത്തിന്‍റെ കീശയിൽ വെച്ചു

“ഈ കഷ്ടപ്പെട്ട് കിട്ടുന്ന കാശെല്ലാം ഗ്രാമത്തിനു വേണ്ടി ഉപയോഗിക്കുമ്പോ മുത്തശ്ശന് കൂലി കിട്ടുമോ ?”

“എനിക്ക് വേറെ കുടുംബമൊന്നുമില്ലലോ കുഞ്ഞേ ,, അവിടത്തെ ഓരോരുത്തരും എന്‍റെ മക്കളല്ലേ ,,അപ്പൊ അച്ഛൻ കഷ്ടപ്പെടുന്നത് മക്കൾക്ക് വേണ്ടിയല്ലേ ,,,”

 

ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു

തന്‍റെ ഗ്രാമത്തിലെ അംഗങ്ങളോട് ആ വൃദ്ധനുള്ള കരുതലും സ്നേഹവും എല്ലാം

അവിടെ നിന്നും ജീപ്പ് നേരെ പോയത് അരുണേശ്വരത്തെ ഒരു മാളികയിലേക്കാണ്

അവിടെയും തൈലം കൊടുത്തു

അവിടെ നിന്നും കാശ് ലഭിച്ചു

എല്ലാം കഴിഞ്ഞു പിന്നെ ചന്ദ്രവല്ലി ചന്തയിൽ എത്തിച്ചേർന്നു

ചന്തയിൽ നിന്നും അല്പം നീങ്ങിയുള്ള ഇടത്ത് ആദി ജീപ്പ് പാർക്ക് ചെയ്തു.

അവർ പുറത്തേക്ക് ഇറങ്ങി

ബാക്കിയുള്ള ഇരുപതു കുപ്പികൾ രണ്ടു സഞ്ചിയിലാക്കി വൈദ്യര് മുത്തശ്ശനും ശംഭുവും നടന്നു

അവർക്കു പുറകെ ആദിയും

വൈദ്യരും ശംഭുവും  തിമ്മയ്യയുടെ ചാപ്പ കുത്തുന്ന ഇടത്തു ചെന്നു , തൈലകുപ്പികളുടെ എണ്ണവും വിലയും കണക്കാക്കി രണ്ടായിരം രൂപയുടെ നാലിലൊന്നു ചാപ്പ കുത്തി ഉള്ളിലേക്ക് കയറി.

ആദി  ചന്തയുടെ ഉള്ളിലേക്ക് കയറിയപ്പോൾ ഒരു കോണിലായി കുക്കതറകളിൽ ശിവശൈലത്തെ കുറച്ചു ഗ്രാമീണ൪ ഇരിക്കുന്നത് കണ്ടു. അവരോടു വീട്ടു സാധനങ്ങൾ ലഭിക്കുന്ന  ഇടം ചോദിച്ചു

അവർ പറഞ്ഞു കൊടുക്കുകയും ചെയ്തു , അവൻ നേരെ കടകളിലേക്ക് പോയി

അവിടെ നിന്നും നല്ല പായയും  ബെഡ്ഷീറ്റും ചൂലും കപ്പും സ്റ്റീൽ പാത്രങ്ങളും അത്യാവശ്യം വേണ്ട സ്പൂണുകളും പാത്രങ്ങളും വാങ്ങി,

വൈദ്യരും ശംഭുവും അങ്ങാടി മരുന്ന് കടയിൽ പോയി തൈലം കൊടുത്തു

അവരതു ഇരുന്നൂറു മിലി കുപ്പികളിൽ ആക്കി ഒരു കുപ്പിക്ക് നൂറ്റിഅമ്പതു രൂപ നിരക്കിൽ ആണ് വിൽക്കുന്നത് , അവിടെ നിന്നും രണ്ടായിര൦ രൂപ വൈദ്യ൪ക്കു കൊടുത്തു

ആദി അപ്പോളേക്കും കുറച്ചു അരിയും പച്ചക്കറികളും പയർവർഗ്ഗങ്ങളും പിന്നെ മറ്റു പൊടികളും വാങ്ങി എല്ലാം കൂടെ കൊണ്ട് പുറത്തേക്കു നടന്നു

അപ്പോൾ

വൈദ്യരു മുത്തശ്ശനും ശംഭുവും കൂടെ തിമ്മയ്യയുടെ സിൽബന്തികളുടെ മുന്നിലേക്ക് വന്നു

“കാശ് കൊട് കെഴവാ ” ഒരാൾ പറഞ്ഞു

വിഷമത്തോടെ കിട്ടിയ രണ്ടായിരത്തിൽ നിന്നും ആയിരത്തിഅഞ്ഞൂറ് രൂപ അവർക്കു കൊടുക്കേണ്ടി വന്നു

അഞ്ഞൂറ് രൂപയും കൊണ്ട് പുറത്തേക്കിറങ്ങി

“എന്ത് കഷ്ടമാ ,, മുത്തശ്ശ ,,,നമ്മൾ എന്തോരം കഷ്ടപ്പെട്ട് മരുന്നുകൾ ശേഖരിച്ചു തൈലമുണ്ടാക്കുന്നതാ എന്തോരം ചൂട് കൊണ്ട് ,,എത്രനേരം ഇളക്കേണ്ടി വന്നു ,, എന്നിട്ടും ,, ” ശംഭു പറഞ്ഞു

“നടക്ക് മോനെ ,,,ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ,,,പോട്ടെ ,,,” ശംഭുവുന്‍റെ തോളിൽ കൈ വെച്ച് അവനെയും കൊണ്ട് വൈദ്യരു മുത്തശ്ശൻ നടന്നു

അവൻ നോക്കിയപ്പോൾ ഒന്നുരണ്ടു പേര് അവന്‍റെ ജീപ്പിൽ ഇരുന്നു പാട്ടുപാടുന്നു

ഒരാൾ സ്റ്റിയറിങ് പിടിച്ചു തിരിക്കുന്നു

അവൻ സാധനങ്ങൾ ഒക്കെ ജീപ്പിനു മുന്നിൽ വെച്ചു

അവൻ ആകെ കോപം കൊണ്ട് വിറക്കുകയായിരുന്നു

അവൻ നേരെ മുന്നിലേക്ക് ചെന്നു

“അതോ ,,ഇങ്കെ പാരെടെ ,,, മാമാ മാമോയി ,,,” എന്ന് ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആൾ ആദിയെ നോക്കി പറഞ്ഞു

ഉളിൽ ഇരുന്ന ആകെ സിഗരറ്റ് കത്തിച്ചു തീപ്പെട്ടി കൊള്ളി ജീപ്പിനു ഉള്ളിൽ ഇട്ടു

അവനതു കണ്ടു കോപം കൊണ്ട് ജ്വലിച്ചു

“അറിവഴകാ ,,,,,,,,,,,,”

എന്ന വിളികേട്ടു അവൻ തിരഞ്ഞു നോക്കുമ്പോൾ വൈദ്യര് മുത്തശ്ശനും ശംഭുവും

അവൻ തന്‍റെ കോപം നിയന്ത്രിച്ചു

കള്ളചിരി അഭിനയിച്ചു

“അണ്ണാ,,,എന്‍റെ വണ്ടി ,, ഒന്ന് ഇറങ്ങാമോ ,,,,,,,,,”കൈ കൂപ്പി ചോദിച്ചു

“പാർക്കിംഗ് ഫീ കൊട് തമ്പി ”

“പാർക്കിങ് ഫീയോ ,,,ഇവിടെ ഫ്രീ അല്ലെ ”

“ഇങ്കെ അന്ത ഫ്രീ ക്രീ ഒന്നും കെടയാത് … ”

“ഓക്കേ ,,എത്രയാ ,,, അവൻ പോക്കറ്റിൽ നിന്നും ഒരു ഇരുപതു രൂപ എടുത്തു നീട്ടി ”

അവർ പരസ്പരം നോക്കി ചിരിച്ചു

ഒരു ടയറുക് ഐൻപത് ,,,അപ്പടി ,, നാല് ടയര്ക്ക് ഇരുനൂറു രൂപ താൻ ”

അവനതു കേട്ട് ദേഷ്യം വന്നു

എല്ലാത്തിനെയും പുറത്തേക്കു വലിച്ചെറിഞ്ഞു ചവിട്ടി കൂട്ടാൻ തോന്നി

പക്ഷെ തന്‍റെ ശക്തികൾ രഹസ്യമായി വെക്കണം എന്നുള്ളതിനാൽ അവനതു കഴിഞ്ഞില്ല

“അപ്പുവേട്ടാ ,,അത് കൊടുത്തേക്ക് ,, ” ശംഭുപറഞ്ഞു

വൈദ്യരു മുത്തശ്ശൻ ഭയത്തോടെ കീശയിൽ നിന്നും ഇരുനൂറു രൂപ പുറത്തേക്കെടുത്തു

ആദി അതുകണ്ടു അത് കൈയിൽ വെക്കാൻ പറഞ്ഞു കൊണ്ട് പേഴ്‌സ് തുറന്നു ഇരുന്നൂറു രൂപ നീട്ടി

സ്റ്റിയറിങ് പിടിച്ചവൻ അത് വാങ്ങി

എന്നിട്ടു പുറത്തേക്കിറങ്ങി

കൂടെ മറ്റുള്ളവരും ,,,

ആദി ജീപ്പിൽ കയറി കൂടെ മുത്തശ്ശനും ശംഭുവും

അവൻ ജീപ്പ് റിവേഴ്‌സ് എടുത്തിട്ട് ആ മെയിൻ ആളെ നോക്കി

“അണ്ണന്‍റെ പേരെന്താ ?”

“എതുക്ക് ?”

‘ഓർമ്മയിൽ വെക്കാനാ അണ്ണാ ” ആദി ബഹുമാനം കാണിച്ചു ചോദിച്ചു

“അപ്പടിയാ ,,,എൻ പേര് ,,,,,,,, ഇദയക്കനി ”

“ഹും ,,,,ഇദയക്കനി ” അവൻ മെല്ലെ പറഞ്ഞു

എന്നിട്ടു ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടേക്ക് എടുത്തു

പെട്ടെന്ന് വണ്ടി നിർത്തി

തല പുറത്തേക്കിട്ടു ഇദയക്കനിയെയും കൂട്ടാളികളെയും ഒന്ന് നോക്കി

മെല്ലെയവന്‍റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു

ഇപ്പോ എനിക്ക് നേരമില്ല ,, തരാട്ടാ ,,ഒക്കെഎണ്ണത്തിനും ഞാൻ നന്നായി തരാട്ടാ  ,,,

എന്ന് മെല്ലെ പറഞ്ഞു കൊണ്ട് അവൻ ജീപ്പ് മുന്നോട്ടേക്കെടുത്തു

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.