അപരാജിതന്‍ 21 [Harshan] 10723

ഒന്ന് ചിരിച്ചു കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു  “കുഞ്ഞേ ,, അറിവഴകാ ,,,നീ അവസാനം പറഞ്ഞ ആ വാക്കുകൾ തന്നെയാണ് യാഥാർഥ്യം,,ഞങ്ങൾ അടിമകളാണ്”

ജീപ്പ് വൈശാലിയിലെ പ്രജാപതി കൊട്ടാരത്തിലേക്ക് തിരിയുന്ന കല്ല് പാകിയ വഴിയിൽ നിന്നു. അവിടെ വരെ മതി എന്ന് വൈദ്യര്മുത്തശ്ശൻ പറഞ്ഞതുകൊണ്ടാണ് അവിടെ നിർത്തിയത്.

വൈദ്യരും ശംഭുവും കൂടെ തുണി സഞ്ചികളിലായി പത്തും പത്തും ഇരുപത് കുപ്പികൾ വെച്ചു , ഇരുവരും അത് തലയിൽ ചുമന്നു കൊണ്ട് നടന്നു.

ആദി ജീപ്പിൽ അത് നോക്കി ഇരുന്നു

“കഷ്ടം ,, ഇരുപതിനായിരം എങ്കിലും കിട്ടേണ്ട തൈലമാണ് വെറുതെ ഈ നായ്ക്കൾക്കു കൊണ്ട് കൊടുക്കുന്നത്,, ആ നായ്ക്കളോ നാണം കെട്ടവർ പ്രതിഫലം പോലും കൊടുക്കാതെ ഈ പാവങ്ങളുടെ രക്തം കുടിക്കുന്നു ,,എരണം കെട്ട പന്നികള്‍ ,,,, ” ആദി ഒരു തെറിയോടുകൂടെ ആത്മഗതം അവസാനിപ്പിച്ചു

“വണ്ടി എടുത്തു മാറ്റെടാ ,,,,,,,,” ഒരു അലർച്ച കേട്ട് അവൻ പുറത്തേക്ക് നോക്കി

കുന്തവും പിടിച്ചു അവന്‍റെ വണ്ടിക്കു നേരെ രണ്ടു ഭടൻമാരുടെ വേഷമിട്ടവർ  നടന്നു വരുന്നു

“വണ്ടി മാറ്റെടാ ” ഒരാൾ അലറി

അവനൊന്നു നന്നായി അയാളെ നോക്കി

“അല്ല മുതലാളി ,, ഞാൻ ഈ വണ്ടി വഴിയുടെ നടുക്കല്ലല്ലോ ഇട്ടിരിക്കുന്നേ ,, ഒരു വശത്തല്ലേ ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലല്ലോ ”

“നിന്ന് കഥ പറയാതെ വണ്ടി മാറ്റെടാ ” എന്ന് പറഞ്ഞു അയാൾ കൈ കൊണ്ട് വന്നു ആദിയുടെ കഴുത്തിൽ പിടിക്കാൻ പോയി

അതെ സമയം തന്നെ അവൻ കൈകൊണ്ടു അയാളുടെ കൈയിൽ മുറുകെ പിടിച്ചു തടഞ്ഞു

ആദി അയാളെയൊന്നു നോക്കി

“കാര്യം പറയേണ്ട ഇടത്തു കൈയ്യൂക്കു കാണിക്കാൻ വന്ന  നായിന്റെ  മോനെ ,,,നിന്‍റെ കൈയും  തലയും ഞാൻ അറുത്തെടുക്കും,,കാണണോ നിനക്ക് ”

വളരെ ഗാംഭീര്യത്തോടെ ആജ്ഞശക്തിയോടെ അവന്‍റെ ശബ്ദം മുഴങ്ങി

കൂടെ നിന്ന ആൾ “നീ ഇങ്ങോട്ടു മാറിക്കെ ,,എന്ന് പറഞ്ഞു അയാളെ മാറ്റി

“അനിയാ ,,, ഇവിടെ ഇങ്ങനെ വണ്ടി നിർത്തി ഇടാൻ പാടില്ല ,, ഇപ്പോ കൊട്ടാരത്തിൽ നിന്നും ദേവിയമ്മയും ഇഷാനിക തമ്പുരാട്ടിയും ക്ഷേത്രദർശനത്തിനായി ഇറങ്ങും ,, അപ്പൊൾ ശകുനമായി മറ്റു വാഹനങ്ങൾ ഒന്നും കാണാൻ പാടില്ല ,,,അതുകൊണ്ടാ ഒന്ന് സഹകരിക്കണം ”

ആദി ഒന്ന് പുഞ്ചിരിച്ചു

“ഇത് മാന്യത ,,,,,,,, ഞാൻ എങ്ങോട്ടാ വണ്ടി ഒതുക്കേണ്ടത് എന്ന് ജ്യേഷ്‌ഠൻ പറഞ്ഞോളൂ ,,”

അയാൾ കൈ ചൂണ്ടി കാണിച്ചു

ആദി വേഗം ജീപ്പെടുത്തു അയാൾ പറഞ്ഞ കോണിലേക്ക് ഒതുക്കിയിട്ടു

എന്നിട്ടു ജീപ്പിൽ നിന്നുമിറങ്ങി

നടന്നു കൊണ്ട് അവിടെ പൂവിൽക്കുന്ന ആളുകളുടെ സമീപത്തു വന്നു നിന്നു

“എന്നാലും ഈ രാജാക്കൻമാരെ ഒന്ന് കാണണമല്ലോ ”

അവൻ റോഡിനു ഓരത്തുനിന്നു

അപ്പോൾ കല്ലുപാകിയ ആ വഴിയിൽ നിന്നും ഒരു വിലകൂടിയ ബെൻസ് കാർ പുറത്തേക്കിറങ്ങി

ഭടന്മാർ ഉപചാരം അർപ്പിച്ചു

കാർ ഇടത്തേക്ക് തിരിഞ്ഞു

വഴിയിൽ പൂ വിൽക്കുന്ന ആളുകൾ എഴുന്നേറ്റു കുമ്പിട്ടു വണങ്ങി

ആദി ആ നിൽപ് അങ്ങനെ നിന്നു കയ്യും കെട്ടി

കാർ അതുവഴി കടന്നു വന്നു

ഉള്ളിൽ സ്വർണ്ണ ആഭരണങ്ങൾ അണിഞ്ഞു  പ്രൗഢയായ വൃദ്ധയും അവരുടെ ഒപ്പം ഒരു സാരി ഉടുത്തു ഒരു സുന്ദരിയായ യുവതിയും …

“ഇവളെ കണ്ടാലേ അറിയാം ,,അഹന്തക്ക് കൈകാലുകൾ മുളച്ചവലാണെന്ന് ,,,,,”ആദി അറിയാതെ പറഞ്ഞു

“അണ്ണാ ,,,, വണക്കം പണ്ണുങ്കോ ,,പെരിയോ൪കൾ താൻ ” അവന്‍റെയൊപ്പം നിന്ന പൂക്കടക്കാരൻ പയ്യൻ പറഞ്ഞു

“,,,,,വേണേ ,,,, എന്നെ തൊഴുതു കാലു വന്ദിച്ചു പൊക്കോട്ടെ ,,,, ഫ്രീ ആയി ഞാൻ അനുഗ്രഹം കൊടുത്തോളാ൦ ..” അവൻ ഒരുപരിഹാസത്തോടെ പറഞ്ഞു

അപ്പോളേക്കും കാർ മുന്നോട്ടു പോയിരുന്നു.

<<<<O>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.