അപരാജിതന്‍ 21 [Harshan] 10723

അദ്ദേഹം കവാടത്തിനു വെളിയിലേക്ക് വന്നു

കാലിനൊക്കെ ചെറുതായി നീര് വെച്ചിട്ടുണ്ട്

വാതത്തിന്‍റെ പ്രശ്നമുള്ള ആൾ ആണ് സ്വാമി മുത്തശൻ

“എന്താ അറിവഴകാ ?”

അവൻ തന്‍റെ ആവശ്യ൦ അദ്ദേഹത്തെ അറിയിച്ചു

“ഞാൻ പ്രതിഫലവും കൊടുത്തോളാ൦ മുത്തശ്ശ ”

“ഇതിനൊക്കെ പ്രതിഫലത്തിന്‍റെ ആവശ്യമില്ലല്ലോ ,, ഒരു സഹായമല്ലേ ”

“അങ്ങനെയല്ല ,,, ശങ്കരൻ എനിക്ക് വേണ്ടി അവന്‍റെ സമയം കൂടെ ചിലവഴിക്കുകയല്ലേ ,, അവൻ മുൻപ് വരുമാനത്തിനായി അല്ലറ ചില്ലറ ജോലികൾ ചെയ്തിരുന്നതുമല്ലേ ,,, അപ്പൊ ഇതും ഒരു ജോലിയായി കണക്കാക്കിയാൽ മതി ”

സ്വാമി അയ്യ തല കുലുക്കി , അദ്ദേഹത്തിനും അറിവഴക൯ പറയുന്നതിനോട് യോജിപ്പായിരുന്നു

“അങ്ങനെയാണെങ്കിൽ  ഒരു ഇരുപതു  റുപ്പിക എങ്കിലും കൊടുക്കാൻ സാധിക്കുമോ ,, ?”

“നൂറു കൊടുത്തേക്കാം മുത്തശ്ശ ”

ശങ്കരൻ അത്ഭുതം കൊണ്ട് കണ്ണ് തള്ളി പിടിച്ചു

“അറിവഴകാ ,,അതൊക്കെ വെല്യ തുകയല്ലേ ,,,, അത്രയൊന്നും വേണ്ട ,, ഇവിടെ ഒരാൾക്കും അത്രയൊന്നും കൂലി ആരും കൊടുത്തിട്ടില്ല ,,കൂടിപ്പോയാൽ മുപ്പതു  രൂപ ,, അതിലപ്പുറം ,,,ഇല്ല ഇതുവരെ ഉണ്ടായിട്ടില്ല ”

“മുത്തശ്ശാ ,,, എനിക്ക് ലഭിക്കുന്ന സേവനത്തിനു ഞാൻ ഇട്ടിരിക്കുന്ന മൂല്യമാണ് ഒരു ദിവസം അത്രയും ,, അത് കുറവായി ആണ് എനിക്ക് തോന്നുന്നതും ,,പിന്നെ ശങ്കരൻ കുട്ടി അല്ലെ ,,,അപ്പോ ഇത് മതിയാകും അവന്‍റെ ആവശ്യത്തിന് ,, ഞാൻ എന്തായാലും എത്ര ദിവസം ഇവിടെ ഉണ്ടാകും എന്നറിയില്ല , എനിക്ക് ഒരു കൈയ്യാളായി ഒരു സഹായവും ആകുമല്ലോ ,, ”

ശങ്കരൻ സന്തോഷം കൊണ്ട് തുള്ളി ചാടുന്ന അവസ്ഥയിലായി

“ശരി ,,,അറിവഴക൯ താത്‌പര്യപെടുന്ന പോലെ നടക്കട്ടെ ,,,” സ്വാമിഅയ്യ സമ്മതിച്ചു

“അപ്പോളാണ് വൈദ്യരയ്യ അങ്ങോട്ടേക്ക് വന്നത്

“മോനേ ശംഭു ,,, നമുക്കു തൈലം കൊണ്ട് പോയി കൊടുക്കണമല്ലോ ”

“മുത്തശ്ശാ ,,ഉമാദത്തന്‍ മാമന്‍റെ കാളക്കു ദീനം വന്നതു കൊണ്ട് ഇന്ന് പോകാന്‍ പറ്റുമോ എന്നറിയില്ല ”

“അയ്യോ ,,,ഇതിന്നു തന്നെ കൊടുക്കേണ്ടതാണല്ലോ ,,മക്കളെ ,,തലചുമടായി കൊണ്ടോകാന്‍ സാധിക്കില്ല,,കുപ്പികള്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടല്ലോ ” അദ്ദേഹം സങ്കടം പറഞ്ഞു

“മുതശ്ശാ ,,,, ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ സഹായിക്കാം ,, എന്‍റെ കൈയിൽ ജീപ്പുണ്ടല്ലോ ,, എവിടെയാ പോകേണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ കൊണ്ട് പോകാം ,,അതാകുമ്പോ എനിക്ക് ഓരോ സ്ഥലങ്ങളും മനസിലാക്കമല്ലോ ” ആദി ചോദിച്ചു

“അത് നല്ല ഉപായമാണല്ലോ ,,,കുഞ്ഞേ ഇന്നലെ പറഞ്ഞ ഇടത്തൊക്കെ പോകണം ,,പിന്നെ ചന്ദ്രവല്ലി ചന്തയിലും പോകണം , ”

“മുത്തശ്ശാ  ,,എനിക്കും വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ,, എന്നപിന്നെ ആ വഴി ചന്തയിൽ പോയി എനിക്കും സാധനങ്ങൾ വാങ്ങാമല്ലോ ,,”

അദ്ദേഹം തലയാട്ടി

“ഞാൻ എന്ന റെഡിയായി വരാം ,,ഒരു കാൽമണിക്കൂർ ,, ”

“ശരി കുഞ്ഞേ ,,എങ്കിൽ ഞാനും പിള്ളേരും കൂടെ തൈലകുപ്പികൾ ഇങ്ങോട്ടു എടുത്തുവെക്കാം ”

ആദി സമ്മതിച്ചു കൊണ്ട് വേഗം വീട്ടിലേക്കു പോയി

“വൈദ്യരെ ,,, എന്തോ എനിക്ക് ഇത് ശരിയായി തോന്നുന്നില്ല ,, എത്രയൊക്കെ ആയാലും ഒരു പരദേശിയല്ലേ ”

“സ്വാമി ,, എല്ലാരും ഒരേ പോലെ ആകണമെന്നുണ്ടോ ,, അറിവഴക൯ ഒരു സാധുവാണ് ,, നല്ല വയറിൽ പിറന്നത്തിന്‍റെ ലക്ഷണങ്ങൾ എല്ലാം അവനിലുണ്ട് ,, അവനെ അവിശ്വസിക്കേണ്ട കാര്യമില്ല സ്വാമി ”

“അതുകൊണ്ടല്ല , അറിവഴകൻ മിടുക്കനാണെന്നു എനിക്കറിയാം ,,എങ്കിലും ,,,എന്‍റെയുള്ളിലെ ഭയം കൊണ്ട് പറഞ്ഞതായി കരുതിയാൽ മതി ”

അപ്പോളേക്കും ആദിയെന്ന അറിവഴക൯ തന്‍റെ വസ്ത്രമൊക്കെ മാറി ഒരു കറുത്ത കുർത്തയും ജീൻസും ധരിച്ചു കൊണ്ട് ജീപ്പും എടുത്തു കവാടത്തിനു വെളിയിലേക്കു വന്നു.

വൈദ്യരുമുത്തശ്ശനും ശംഭുവും ശൈലജയും കൂടെ കുപ്പികൾ ഒരു ബേസ്ബോഡ് പെട്ടിയിലാക്കി ജീപ്പിന്‍റെ പുറകിൽ വെച്ചു

ശംഭു ജീപ്പിൻറ്റെ പിന്നിൽ ഇരുന്നു.

വൈദ്യരു മുത്തശ്ശൻ മുന്നിലും, ആദി ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തു

അവിടെ നിന്നും പുറപ്പെട്ടു

പോകും വഴി

 

“മുത്തശ്ശ ”

“എന്താ കുഞ്ഞേ ?”

“ഞാൻ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിക്കുകയായിരുന്നു ?”

“എന്താണ് ?”

“ഞാൻ ഈ ഗ്രാമത്തിൽ വന്നു കണ്ടപ്പോൾ ഒരു കാര്യത്തിൽ മാത്രം ഒരു സംശയം , എന്താ ഇവിടെ ചെറുപ്പക്കാരു ആണുങ്ങളെയൊന്നും കാണാത്തത് ,, കണ്ടത് കൂടുതലും ശംഭുവിന്‍റെയു൦ ശങ്കരന്‍റെയും പ്രായത്തിൽ ഉള്ളവരെയാണ് , എന്താ ഇതിന്‍റെ കാരണം ?”

” അത് ,,,, അത് ,,,കുഞ്ഞേ ,,,,,,,,,,,,” വൈദ്യരുടെ മുഖം ഒക്കെ ആ ചോദ്യം കേട്ട് വിയർത്തൊലിക്കാൻ തുടങ്ങി

അദ്ദേഹം മേൽമുണ്ട് കൊണ്ട് മുഖം ഒപ്പാൻ തുടങ്ങി

“അപ്പുവേട്ടാ ,,,,”എന്ന് ശംഭു വിളിച്ചപ്പോളേക്കും

വൈദ്യർ അരുതെന്ന ഭാവത്തിൽ ശംഭുവിനെ നോക്കി

ആദിക്ക് മനസിലായി പറയാൻ ആഗ്രഹിക്കാത്ത എന്തോ ആണെന്ന്

“ഇല്ല ..ഞാൻ ചോദിച്ചെന്നെ ഉള്ളു ,,, ഞാൻ അറിയേണ്ടതല്ലാത്ത ഒന്നും എന്നോട് പറയേണ്ടതില്ല ,, ഞാൻ പരദേശിയല്ലേ ” ആദി ചിരിച്ചു കൊണ്ട് പറഞ്ഞു

അവൻ ജീപ്പ് മുന്നോട്ടെക്കു ഓടിച്ചു കൊണ്ടിരുന്നു

“ആദ്യം എങ്ങോട്ടാ മുത്തശ്ശ പോകേണ്ടത് ?”

“പ്രജാപതി കൊട്ടാരത്തിലേക്ക് ”

“അവിടെ നിന്നും പ്രതിഫലം കിട്ടുമോ ?”

“എന്താ കുഞ്ഞേ ഈ ചോദിക്കുന്നെ കൊട്ടാരത്തിൽ നിന്നും പ്രതിഫലമോ ,,ശിവ ശിവ ”

“ആ ,,അടിപൊളി ,,, അപ്പൊ നിങ്ങൾ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കി തിരുമുൽകാഴ്‌ച വെക്കുകയാണല്ലേ ,,, അത് നാണമില്ലാതെ വാങ്ങി തലയിൽ പുരട്ടാൻ കുറെ രാജാക്കന്മാരും ,,രാജഭരണമൊക്കെ പോയി മുത്തശ്ശ ,,ഇപ്പോ ജനാധിപത്യമാ ,,, ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ ,, ഗവണ്മെന്റ് ,,അരസാങ്കം ,,, ആ സർക്കാരിന് മുന്നിൽ രാജാവ് മുട്ട് കുത്തി നിൽക്കണം ,, ഇതൊക്കെ ആരോട് പറയാനാ  ”

അങ്ങനെ വാഹനം വൈശാലിയിലേക് പ്രവേശിച്ചു.

പെട്ടെന്നു വൈദ്യര്മുത്തശനും ശംഭുവും തോളിലുണ്ടായിരുന്ന തുണി കൊണ്ട് മുഖം മൊത്തം മറച്ചു കെട്ടി

കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയിൽ

“ഇതെന്താ ഇങ്ങനെ ?”

“കുഞ്ഞേ ,, ഞങ്ങൾക്ക് വൈശാലി മണ്ണിൽ ഞങ്ങളുടെ മുഖം കാണിക്കാൻ അനുവാദമില്ല ”

അവൻ തിരിഞ്ഞു ശംഭുവിനെ നോക്കി

അവനും അതുപോലെ കണ്ണുകൾ മാത്രം കാണിച്ചു മുഖം മൊത്തം ചുറ്റികെട്ടിയിരിക്കുന്നു

“ഇതെന്താ ഗോത്രകാലമാണോ ,,, പരിഷ്കൃതമായ ഒരു മനുഷ്യസമൂഹത്തിൽ സ്വന്തം മുഖം പോലും വെളിയിൽ കാണിക്കുവാൻ നിങ്ങൾ മടിക്കുന്നുവെങ്കിൽ ,,അതിനൊക്കെ നിങ്ങൾ ഓരോരോ നിയമങ്ങൾ കല്പിച്ചു ന്യായീകരിക്കുക കൂടെ ചെയ്യുന്നുവെങ്കിൽ ,, നിങ്ങൾ അടിമകൾ തന്നെയാണ് ,, നിങ്ങളൊക്കെ അടിമകളായി ജീവിക്കുന്നത് തന്നെയാണ് നല്ലത് ,, ചണ്ഡാലജന്മങ്ങളായി തന്നെ ,,,കഷ്ടം ”

ഉള്ളിൽ കനലായി കത്തിയ കോപം കൊണ്ട് ആദി പറഞ്ഞു പോയി

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.