അപരാജിതന്‍ 21 [Harshan] 10722

അത് കേട്ടപ്പോൾ ആദിക്ക് ശങ്കരനോട് ഒരുപാട് സഹതാപം തോന്നി

“അല്ല ,,അപ്പൊ എങ്ങനെയാ അവര് ജീവിക്കുന്നെ ?”

“മുൻപ് ചീരയും ഇലക്കറികളും അവർ രണ്ടു പേരും കൂടെ ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു , പിന്നെ ഏച്ചിക്കു പോകാൻ പറ്റാതെ ആയി ,ശങ്കരൻ ഇടയ്ക്കു കാട്ടിൽ പോയി കാച്ചിലും ചേമ്പുമൊക്കെ പറിച്ചു കൊണ്ട് വില്കാറുണ്ടായിരുന്നു , കൈ ഒടിഞ്ഞപോ അതും പറ്റുന്നില്ല ,,”

“അല്ല ,,അപ്പോ വീട് സാധനങ്ങൾ ഒകെ എങ്ങനെ വാങ്ങിക്കും ?” സംശയതോടെ ആദി ചോദിച്ചു

“അപ്പുവേട്ടാ ,, ഈ മണ്ണിൽ ആരും പട്ടിണി കിടക്കില്ല ,, പശുക്കളിൽ നിന്നുള്ള വരുമാനവും വൈദ്യരു മുത്തശ്ശൻ മരുന്ന് വിറ്റു കിട്ടുന്നതും ഗ്രാമത്തിന്‍റെ മൊത്തം ആവശ്യങ്ങൾക്കുള്ളതാ ,, അപ്പൊ അരിയും പലവ്യഞജങ്ങളും അതിൽ നിന്നും കൊടുക്കും ”

“റേഷനരി അല്ലെ ശംഭൂ ”

“അതെ ,,,റേഷൻ കടയിൽ നിന്നും സാധനങ്ങൾ കിട്ടും ,,എപ്പോളും കിട്ടാറില്ല ,,നല്ല വിലയും കൊടുക്കണം”

“ഇന്നലെ ഞാൻ കഴിച്ചു ,, ഈശാമ്മമ്മ തന്നു ,,, വല്ലാത്ത ദുർഗന്ധമായിരുന്നു ”

“ഇത്തവണത്തേ അരിക്ക് നാറ്റം കുറവാ ,, ഇതിനു മുൻപുള്ള അരി വീട്ടിലു കഞ്ഞി വെച്ചാൽ ഒരു മൈൽ ദൂരെ വരെ നാറ്റം വരും ,,,,,,,,”

“നിങ്ങളിത് എങ്ങനെയാ കഴിക്കുന്നേ ,,, ശംഭൂ ”

“ഞങ്ങൾക്കിതൊക്കെ ശീലമല്ലേ അപ്പുവേട്ടാ ,,,,,,,”

“എന്നാലും കേട്ടിട്ടു എനിക്ക് ഒരുപാട് വിഷമം തോന്നുന്നു ”

അപ്പോളേക്കും ശങ്കരൻ അങ്ങോട്ടേക്ക് വന്നു

അവന്‍റെ കൈയിൽ ഒരു തോർത്തുമുണ്ടായിരുന്നു

അവരെല്ലാവരും ഒരുമിച്ചു പൊന്തകാട്ടിലേക്ക് പോയി പ്രാഥമിക കൃത്യങ്ങൾക്കായി

എല്ലാം കഴിഞ്ഞു കുളിയും കഴിഞ്ഞു അവർ ഒരുമിച്ചു തിരികെ വന്നു

ശങ്കരനും ശംഭുവും അവരുടെ വീടുകളിലേക്കു പോയി

ആദിക്ക് നല്ല പോലെ വിശക്കുന്നുണ്ടായിരുന്നു

അപ്പോൾ ആണ് ഒരുകാര്യം ഓർമ്മ വന്നത്

അക്ക ബാഗിൽ കുറച്ചു നൂഡിൽസ് വെച്ചിരുന്ന കാര്യം

അവൻ വേഗം ബാഗ് തുറന്നു രണ്ടു പാക്കറ്റ് നൂഡിൽസ് എടുത്തു

അടുപ്പിൽ ചാണക വരളി വെച്ച് തീ കൊടുത്തു.

ഒരു ചെറിയ മണ്ണി൯ചട്ടിയിൽ വെള്ളം നിറച്ചു

അതിൽ മസാല  ഇട്ടു ഇളക്കി അലപം തിളപ്പിച്ചു

അതിൽ നൂഡിൽസ് ഇട്ടിളക്കി

പച്ചക്കറി ഒന്നും കൈവശം ഇല്ലാതെ ഇരുന്നതിനാൽ കൂടുതൽ ഇടാൻ സാധിച്ചില്ല

നോക്കിയപ്പോൾ ഒരു ചിരട്ട തവി കണ്ടു

അതിട്ടു ഇളക്കി

ഒരുപാട് കഷ്ടപ്പെട്ടു പോയി

ഇതൊക്കെ അവനു പുതിയ ശീലമാണ്

പണ്ട് വീട്ടിൽ അടുപ്പും കാര്യങ്ങളുമെല്ലാം ഉണ്ടായിരുന്നു

പക്ഷെ ഇതുപോലെ ഉള്ള അസൗകര്യങ്ങൾ ഒന്നും വീട്ടിലുണ്ടായിരുന്നില്ല

പക്ഷെ ഇത്രയും അസൗകര്യങ്ങൾ ഉണ്ടായിട്ടു കൂടിയും അവൻ ആ വീടിനെ ഒരുപാട് ഇഷ്ടപ്പെട്ടു പോയിരുന്നു

പണ്ട് തന്‍റെ സ്വന്തം വീട്ടിൽ നിൽകുമ്പോൾ എന്താണോ മനസിന്‍റെ വിചാരം അത് തന്നെ ഇവിടെയും

ഒരു മാറ്റവും ഇല്ല , പാലിയത്ത് ഔട്ട് ഹൌസിൽ കിടക്കുമ്പോളും അന്യമായ ഒരു വീടാണ് എന്ന് മനസ്സിൽ വിചാരം ഉണ്ടായിരുന്നു ,,പക്ഷെ ഇവിടെ അങ്ങനെ ഒരു തോന്നലെ വരുന്നില്ല ,,,സ്വന്തം വീട് എന്ന പോലെ ഒരു തോന്നൽ ”

അവൻ നൂഡിൽസ് ഉണ്ടാക്കി കഴിഞ്ഞു കലത്തിൽ പാൽ ഒഴിച്ച് തിളപ്പിച്ചു

അല്പം പഞ്ചസാരയും ഇട്ടെടുത്തു.

മൺകോപ്പയിൽ പാലും ഒഴിച്ച്

ചട്ടിയിൽ നൂഡിൽസും ഇട്ടു അവൻ പുറത്തേക്കു വന്നു

തിണ്ണയിൽ ഇരുന്നു

അപ്പോൾ ആണ് വീണ്ടും ശങ്കരനും ശംഭുവും അങ്ങോട്ടേക്ക് വന്നത്

അവർ അവിടെ തിണ്ണയിൽ ഇരുന്നു

“നിങ്ങള് കഴിക്കുന്നുണ്ടോ എന്‍റെ കൂടെ ”

“കഴിച്ചിട്ടാ വന്നത് അപ്പുവേട്ടാ ?”

ആദി കൈകൊണ്ടു നൂഡിൽസ് എടുത്തു

അതുകണ്ടു അവർക്കു അത്ഭുതമായി

“ഇതെന്താ അപ്പുവേട്ടാ മണ്ണിരയോ ?”

“ഹ ഹ ഹ ഹ ,,,ഇത് മണ്ണിരയൊന്നുമല്ല ,,ഇത് ,,,ഇതാണ് നൂഡിൽസ് ”

“അതെന്തു സാധനമാ ,,,,,,,,,,,,”

“കഴിക്കുന്ന സാധനമാ ,,, ചൈനയിൽ നിന്നും വന്ന ഒരു ഭക്ഷണമാണ് ,, ഒന്ന് രുചിച്ചു നോക്കിക്കേ ”

അവൻ ആ ചട്ടി അവർക്കു നേരെ നീട്ടി

അവർ മടിച്ചു മടിച്ചാണെങ്കിലും അല്പം എടുത്തു , പരസ്പരം നോക്കി വായിലേക്കിട്ടു

രണ്ടുപേരുടെയും വായിൽ നിന്ന് അത് പുറത്തേക് നീണ്ടിരുന്നു

അവരതു വലിചെടുത്തു കഴിച്ചു

“എങ്ങനെ ഉണ്ട് കഴിച്ചിട്ട് ?”

“അപ്പുവേട്ടാ ,, ഇത് ഒരു പുതിയ രുചിയാണ് ,, ആദ്യമായിയാണ് ഇതൊക്കെ കഴിക്കുന്നത് ,, ഈ ചീന ദേശത്തെ ഭക്ഷണം ഒക്കെ ഇവിടെ എങ്ങനെ വന്നു ”

“അതൊക്കെ പണ്ട് ആളുകൾ വന്നപ്പോ കൊണ്ട് വന്നതല്ലേ ,,”

“ഇന്ന ,,,ഇത്തിരി കൂടെ കഴിക്ക് ”

“അയ്യോ വേണ്ട ,, അപ്പുവേട്ടന് കഴിക്കാൻ ഉള്ളതല്ലേ ”

“ഓ അത് ശര്യാ ,,,ഞ ഒരു കാര്യം ചെയ്യാം രണ്ടു പാക്കറ്റ് നിങ്ങൾക്ക് തരാം ,,,നിങ്ങൾ അത് വീട്ടിൽ കൊണ്ട് പോയി ഉണ്ടാക്കി കഴിച്ചോ ,,എളുപ്പമാ ഉണ്ടാക്കാൻ ,,,,,”

“അയ്യോ ,,,വേണ്ട അപ്പുവേട്ടാ ,,മുത്തശ്ശൻ അറിഞ്ഞാ വഴക്കു പറയും ,,അങ്ങനെ പുറത്തുള്ള ആരുടേയും കൈയിൽ നിന്ന് ഒന്ന് വാങ്ങികഴിക്കരുതെന്നാ പറഞ്ഞിട്ടുള്ളത് ”

ആദി അതുകേട്ടു ചിരിച്ചു

“ഞാനും മറന്നു ,,ഞാൻ പരദേശിയല്ലേ ,,,, വിലക്കപെട്ടവൻ അല്ലെ ,,,,,, മറന്നു പോയി ,,,എനിക്ക് നിങ്ങളുടെ നിത്യജീവിതത്തിൽ ഇടപെടാൻ സാധിക്കില്ലല്ലോ ,,,’

ആദി നൂഡിൽസ് കഴിച്ചു പാലും കുടിച്ചു

“എടാ ശംഭു ,,”

“എന്താടാ ശങ്കരാ ”

“ ,,ഞാൻ ഏച്ചിയെകൊണ്ട് പട്ടണത്തിൽ കണ്ണ് കാണിക്കാൻ പോയപ്പോ അവിടെയുള്ള ആഹാരശാലയിൽ കയറിയല്ലോ ,,എന്തെല്ലാം ആഹാരങ്ങളാ അവിടെ ,,ഒക്കെത്തിനും വലിയ വിലയാടാ ,,, ,,,,അവിടെ പിരിഞ്ഞാണി എന്നൊരു ആഹാരം ഉണ്ട് ,,അതിനു എന്തൊരു വാസനയാണെന്നോ ,,,വായിൽ വെള്ളം വരും ,,,നീ കഴിച്ചിട്ടുണ്ടൊടാ ?”

“ഇല്ല ,,,ഞാൻ കഴിച്ചിട്ടില്ലെടാ ,,,, ആദ്യമായി കേൾക്കാണല്ലോ പിരിഞ്ഞാണി ,,, എന്തൊക്കെ ആഹാരങ്ങളാ ,,പട്ടണത്തിൽ കിട്ടുമല്ലേ ”

“ഞാനും കഴിച്ചില്ല,,,ഇന്റെലു കാശുണ്ടായിരുന്നില്ല ,, ഏച്ചിക്കു വാങ്ങി കൊടുക്കണം പിരിഞ്ഞാണി ,, പട്ടണത്തിൽ പോയി വാങ്ങി വരുമ്പോളേക്കും തണുത്ത് പോവില്ലെയോ ,,അതാ പ്രശ്‌നം ”

“നമുക്കു കുറച്ചൂടെ വലുതായിട്ടു ഒരുമിച്ചു പോവാടാ ശങ്കരാ ,,, നമുക് കാശ് കൂട്ടിവെക്കാം ,, ഒന്ന് രണ്ടു കൊല്ലം നീ കാത്തിരിക്ക് ,, നമുക്കും പോകാം അടിമവേലയ്ക്… എന്നിട്ട് കിട്ടണ കാശ് കൂട്ടി വെച്ചു  പട്ടണത്തിൽ പോയി അതൊക്കെ കഴിക്കാം ,,”

ആദിക്ക് പിള്ളേർ പറയുന്നതുകേട്ടു സഹതാപം തോന്നി

“പിള്ളേരെ ,,,പിരിഞ്ഞാണി അല്ല ,,,ബിരിയാണി ,,,,,,,,,,,,,”

“ആ അത് തന്നെ ,,അങ്ങനെ ഒരു പേരാ കേട്ടത് ,,,,,,,,,,അപ്പ്വേട്ടൻ കഴിച്ചിട്ടുണ്ടോ ,,,പിരിയാണി ”

“ഹ ഹ ഹ ഹ ,,,,”ആദി ഉറക്കെ ചിരിച്ചു

“നിങ്ങളൊരു കാര്യം ചെയ്യ് ,,എന്റെ കൂടെ വാ ,,,നമുക് ജീപ്പിൽ കറങ്ങാൻ പോകാം ,,എന്നിട്ടു ബിരിയാണിയോ ഫ്രെയ്‌ഡ്‌ റൈസോ താലി മീൽസോ എന്ത് വേണമെങ്കിലും ഞാൻ വാങ്ങി തരാം ,,അതിനു വേണ്ടി അടിമവേലയ്ക്ക് പോകാനോ കാശ് കൂട്ടിവെക്കാനോ ,,നില്‍ക്കണ്ട  ,,, “

അത് കേട്ടവര്‍ പരസ്പരമൊന്നു നോക്കി ചിരിച്ചു

“അതൊക്കെ പോട്ടെ ,,ഞാൻ വേറെ ഒരു കാര്യം പറയാൻ ഇരിക്കുകയായിരുന്നു , എനിക്കൊരു ഗൈഡിനെ വേണം ”

“അതെന്താ ,,,?” ശംഭു ചോദിച്ചു

“എനിക്കിവിടത്തെ സ്ഥലങ്ങളെ കുറിച്ചൊക്കെ അറിയണം , അത് ആരെങ്കിലും പറഞ്ഞു തരണം ,, അങ്ങനെ പറഞ്ഞു തരുന്ന ആളെ വിളിക്കുന്ന പേരാണ് ഗൈഡ് ,”

“അപ്പുവേട്ടാ ,, അതിനു ശങ്കരനാ നല്ലത് ,, അവൻ ഒരുനേരം വീട്ടിൽ ഇരിക്കില്ല ഇങ്ങനെ കാടും മേടും കയറി നടന്നു കൊണ്ടിരിക്കും ,, അവനു ഈ നാട്ടിലെ ഓരോ മുക്കും മൂലയും വരെ അറിയാം ,,”

“അയ്യോ ഞാനോ ,,,,,,,,,”

“എടാ വെറുതെ വേണ്ട ,, നിനക്ക് ഞാൻ പ്രതിഫലം തരാമെടാ ശങ്കര ”

“പ്രതിഫലമോ ”

“എന്താ കേട്ടിട്ടില്ലേ ”

“എന്നാലും ,,,അതൊക്കെ സ്വാമി മുത്തശ്ശനോട് ചോദിച്ചു അനുവാദം വാങ്ങിക്കണം അപ്പുവേട്ടാ ”

“അത് ഞാൻ സംസാരിക്കാം ,,,എന്താ ….”

“എന്ന കുഴപ്പമില്ല ”

“എന്ന ഇപ്പോ തന്നെ നമുക് ചോദിക്കാം ,,,അപ്പുവേട്ടാ ,,, ഇല്ലേ മുത്തശ്ശൻ എങ്ങോട്ടോ പോകും ” ശംഭു പറഞ്ഞു

“ആണല്ലോ ,,,എന്ന നമുക്കിപ്പോ ചോദിക്കാം ” എന്ന് ആദിയും പറഞ്ഞു

കൈ കഴുകി ആദിയും പിള്ളേരും കൂടെ കവാടത്തിനു മുന്നിലേക്ക് ചെന്നു

ശംഭു പോയി സ്വാമി മുത്തശ്ശനെ വിളിച്ചു കൊണ്ട് വന്നു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.