അപരാജിതന്‍ 21 [Harshan] 10722

പുലര്‍കാലം

 

കൌസല്യാ സുപ്രജാ രാമ പൂര്വാസംധ്യാ പ്രവര്തതേ
ഉത്തിഷ്ഠ നരശാര്ദൂല കര്തവ്യം ദൈവമാഹ്നിക൦
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ  ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ കമലാകാംത ത്രൈലോക്യം മംഗളം കുരു

 

ദേവർമഠത്തിനു സമീപമുളള വെങ്കടനാഥക്ഷേത്രത്തിൽ നിന്നും സുബ്ബലക്ഷ്മിയുടെ അനുഗൃഹീതമായ നാദത്തിൽ വെങ്കിടേശ്വരസുപ്രഭാതം മുഴങ്ങികൊണ്ടിരുന്നു.

ആ ദിവ്യമായ നാദം കേട്ട് കൊണ്ട് പാർവതി ഉണർന്നു

അവൾ ബെഡിൽ എഴുന്നേറ്റിരുന്നു

കൈകൾ കൂപ്പി , പ്രാർത്ഥിച്ചു.

എന്നിട്ടു കിടക്കയിൽ നിന്നും എഴുന്നേറ്റു

അവൾ കൃഷ്ണവേണിയുടെ മുറിയിൽ ആണ് കിടന്നിരുന്നത്

അവളാകട്ടെ മൂടിപുതച്ചു കിടന്നുറങ്ങുകയുമായിരുന്നു

അവൾ ഒന്ന് ഫ്രഷായി വന്നു

രണ്ടാം നിലയിലുള്ള മുറിയിൽ നിന്നും പുറത്തേക്കിറങ്ങി

എന്നിട്ടു ഇടനാഴിയുടെ അരികിലുള്ള കൈവരിയിൽ പിടിച്ചു നിന്നു

എന്നിട്ടു മഞ്ഞു മൂടി കിടക്കുന്ന വൈശാലിയുടെ മനോഹാരിത ആസ്വദിച്ചു കൊണ്ടിരുന്നു.

അവിടെ ആ നില്പ് നിന്ന് ദൂരേക്ക് നോക്കുമ്പോൾ പാടശേഖരങ്ങൾക്കിടയിലൂടെ ഒരു കാളവണ്ടി പോകുന്നത് പാറു കണ്ടു , ആ കാഴ്‌ച കണ്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു , അപ്പുവുമായി ചേർന്ന് പോയ ആ യാത്ര. അവളുടെ ചുമലിൽ ഒരു കരസ്പർശം ഏറ്റപ്പോൾ അവൾ തിരിഞ്ഞു

മുത്തശ്ശിയായിരുന്നു

അവർ ഒത്തിരി ഇഷ്ടത്തോടെ അവളുടെ കവിളിൽ തലോടി

അവളുടെ മാർദ്ദവമേറിയ കവിളിൽ ഒരു മുത്തം കൊടുത്തു

ഇന്നലെ വിഷമിപ്പിച്ചതിനു അവളെ ആശ്വസിപ്പിച്ചു

അവൾ അവരുടെ കവിളിൽ ഒരു മുത്തം കൊടുത്ത് കൂട്ടായി

അപ്പോളേക്കും ഇന്ദുലേഖ രാവിലെ കുളിയൊക്കെ കഴിഞ്ഞു പുറത്തേക്കു വന്നു

“ഇന്ദൂ ”

“എന്താ മുത്തശ്ശി ?”

“നീ പാറുവിനെ നമ്മുടെ നാടൊക്കെ കാണിച്ചു കൊടുക്ക് ,, അവളെ ഇതുവരെ ഒന്നും കാണിച്ചിട്ടില്ലല്ലോ ”

“ഇന്ന് കൊണ്ടോവാ൦ ,,,മുത്തശ്ശി ,,,” ഇന്ദു ഉറപ്പു കൊടുത്തു

ഭുവനേശ്വരി ദേവി അവിടെ നിന്നും താഴേക്കിറങ്ങി.

“എന്താ പൊന്നൂസെ ,,,,,,”

“മുത്തശി ,,എന്നെ സമാധാനിപ്പിച്ചതാ ,, ഇന്ദൂട്ടി ”

“ഹമ് ,,,ഇന്നലെ നല്ല ദേഷ്യത്തിൽ ആയിരുന്നു ,,”

“അതെ ,,പിന്നെ അമ്മയാ എനിക്ക് പറഞ്ഞു തന്നത് ,,ഇവിടെയുള്ളവർക്കു മഹാദേവനോട് വെല്യ ദേഷ്യമാണെന്ന്,,ഹോ ,,ഒരു വല്ലാത്ത മനുഷ്യർ തന്നെ ,,,”

“ആ ,,അതല്ലേ ഈ നാടിന്‍റെ പ്രത്യകത ,, നമുക്ക് ഇന്ന് പോകാം ,,കുറച്ചു സ്ഥലം ഇന്ന് കാണിക്കാം , കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് പൊന്നൂസെ ,,,നമുക്ക് സമയം പോലെ എല്ലാം കാണാം ”

“മതി ,,,എനിക്ക് വെല്യ ഇഷ്ടമാ ,, ഈ യാത്ര പോകാനും ,,സ്ഥലങ്ങളൊക്കെ കാണാനും ,,”

അപ്പോളേക്കും മറ്റുള്ള കുട്ടികളും എഴുന്നേറ്റു വന്നു

പിന്നെ എല്ലാവരും കൂടെ താഴേക്കിറങ്ങി

രാവിലത്തെ പൂജകളിൽ പങ്കു ചേരുവാനായി

<<<<O>>>>

ഒരു ആറു മണിയോടെ ആദിയും ഉണർന്നു

ഉണർന്നു വാതിൽ തുറന്നപ്പോൾ ശൈലജ പാൽപാത്രം തിണ്ണയിൽ  കൊണ്ട് വന്നു വെക്കുകയായിരുന്നു.

“ഗുഡ് മോണിങ് ശൈലജ ”

അവൻ അവളെ അഭിവാദനം ചെയ്തു

അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കുക മാത്രം ചെയ്തു

“ഇന്നലെ പറഞ്ഞതൊക്കെ കാര്യമാണോ ?”

“എന്ത് ,,,?”

“അല്ല ,,വൈദ്യര് മുത്തശ്ശനോട് പറഞ്ഞതൊക്കെ ?”

“ഞാൻ കള്ളം പറയാറില്ല ”

അവൾ മറുപടിയായി ഒന്ന് മൂളി

അപ്പോളേക്കും ശംഭുവും ശങ്കരനും കൂടെ അങ്ങോട്ടേക്ക് നടന്നു വരുകയായിരുന്നു

ശംഭുവിന്‍റെ കാലിനു മുടന്തുള്ളത് കൊണ്ട് വേഗം നടക്കാൻ സാധിക്കില്ല

“അപ്പുവേട്ടാ ,,,,,,,,,സുപ്രഭാതം ”

“ആ സുപ്രഭാതം പിള്ളേരെ ,,”

“നിന്‍റെ കൈയ്യിലെന്താ ശങ്കരാ ഈ കാട്ടുചെടി ”

“ഇത് ഗരുഡക്കൊടിയാ അപ്പുവേട്ടാ ”

“അതെന്തിനാ ,, ?”

“ഇത് അരച്ചു പുരട്ടിയാൽ വിഷം വലിച്ചെടുക്കും ” ശംഭു പറഞ്ഞു

“വിഷമോ ,,,എന്ത് വിഷം ?”

“കരിന്തേൾ വിഷം ”

“കരിന്തേളോ ,,, അതെവിടെ നിന്ന് വന്നു ,,,”

“അപ്പുവേട്ടാ ,,ഇന്നലെ രാത്രി ശങ്കരന്‍റെ ഏച്ചി ഇവിടത്തെ മറ്റെച്ചിമാരുമായി കാട്ടിൽ പോയപ്പോ കരിന്തേൾ കുത്തി ,,കാലൊക്കെ ഒരുപാട് നീര് വന്നു ”

“അയ്യോ ,,എന്നിട്ട് ,,,”

“ഇന്നലെ വൈദ്യരു മുത്തശ്ശൻ മരുന്ന് വെച്ച് കെട്ടി , പിന്നെ ഗരുഡകോടി അരച്ച് പുരട്ടാനും പറഞ്ഞു ,,ഞങ്ങൾ ഗരുഡകൊടി പറക്കാൻ പോയതാ ,,,,,”

ആദിക്ക് അത് കേട്ടപ്പോൾ മാനസികമായി വല്ലാത്ത പ്രയാസമുണ്ടായി

“ഇതൊക്കെ ഇവിടെ പതിവുള്ളതാ അപ്പുവേട്ടാ ,, ”

ശംഭു പറഞ്ഞു

ആദി വെറുതെ ശൈലജയെ ഒന്ന് നോക്കി

അവളുടെ മുഖമൊക്കെ താഴ്ന്നിരിക്കുകയായിരുന്നു

“ഞാൻ പോട്ടെ ”

എന്ന് പറഞ്ഞു അവൾ അവിടെ നിന്നും നടന്നു നീങ്ങി

“എന്നിട്ടിപ്പോ എങ്ങനെയുണ്ട് ?”

“ഇപ്പോ നീര് കുറവുണ്ട് ,, കാലുകുത്തി നടക്കാൻ പ്രയാസമുണ്ട് ,, നല്ല വേദനയുണ്ട് ” ശങ്കരൻ പറഞ്ഞു

“എന്ത് കഷ്ടമാടാ പിള്ളേരെ ,, ആണുങ്ങളെ പോലെയാണോ പെണ്ണുങ്ങൾ ,, എന്ത് സങ്കടമാണ് ഇതൊക്കെ ”

അവർ ഒന്നും പറഞ്ഞില്ല

ആദി ബ്രഷിൽ പേസ്റ്റു പുരട്ടി

പല്ലു തേക്കാൻ തുടങ്ങി

“പോണ്ടേ അപ്പുവേട്ടാ ,,,,,,,,, പൊന്തകാട്ടിലേക്ക് ‘

ആദി ഒന്നാലോചിച്ചു

“ആ ,,എന്നാ പോയിക്കളയാം ,, ”

“എന്നാ ഞാൻ ഇത് കൊണ്ടോയി വീട്ടിൽ വെച്ചിട്ടു വരാം എന്ന് പറഞ്ഞു ശങ്കരൻ വേഗം കൈയിലെ ഗരുഡകോടി വെക്കുവാനായി പോയി

“നല്ല വേദന ഉണ്ടാകുമായിരിക്കും ,,,പാവം ”

“ശങ്കരന്‍റെ ഏച്ചിക്കു കണ്ണ് കാണില്ല അപ്പുവേട്ടാ ,,”

“അയ്യോ ,.,,,ജനിച്ചപ്പോൾ മുതൽ അങ്ങനെയാണോ അതോ എന്തേലും അപകടം വന്നതോ ?”

“ജനിച്ചപ്പോൾ മുതൽ അങ്ങനെയാ ,,,,,,,”

“അപ്പൊ ശങ്കരന്‍റെ അച്ഛനും അമ്മയും ,,,?”

“ആരുമില്ല ,, അച്ഛൻ നേരത്തെ മരിച്ചു ,,’അമ്മ ശങ്കരനെ പ്രസവിച്ച ഉടനെ മരിച്ചു പോയി ,, ഏച്ചിയാ അവനെ വളർത്തിയത് ,, ”

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.