അപരാജിതന്‍ 21 [Harshan] 10718

അന്ന് രാത്രി മുറിയിലെ കയറുകട്ടിലിൽ ആദി കിടക്കുകയായിരുന്നു.

അവൻ ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീണു

അവൻ അവന്‍റെ പഴയ വീടാണ് മനസ്സിൽ കണ്ടത്.

അമ്പതു സെന്റ് പുരയിട൦

അതിനു നടുവിലായി ഒരു നിലയുള്ള വീട്

മുൻവശം കോൺക്രീറ് ചെയ്തിരിക്കുന്നു

പിന്നിലേക്ക് ഓടു മേഞ്ഞിരിക്കുന്നു,

വീടിന്‍റെ മുന്നിൽ ഷീറ്റ് കൊണ്ട് മേഞ്ഞ കാർപോർച്ച്

അവിടെ അച്ഛന്‍റെ ബജാജ് സ്‌കൂട്ടർ

അവിടെ അഞ്ചു വയസുള്ള അപ്പു പന്ത് തട്ടി കളിച്ചു കൊണ്ടിരിക്കുന്നു.

വീടിന്‍റെ ചുറ്റിലും അച്ഛൻ നട്ട പച്ചക്കറികൾ , പൂച്ചെടികൾ

അച്ഛൻ പറമ്പിൽ നിന്നും അച്ചിങ്ങ പയർ പറിച്ചെടുക്കുന്നു.

ലക്ഷ്മിയമ്മ ഒരു മുണ്ടും നേര്യതുമാണ് ധരിച്ചിരിക്കുന്നത്

അമ്മയുടെ നീണ്ട മുടിയും മുടിയില്‍ തുളസികതിരും

എന്തു സുന്ദരിയാണ് ലക്ഷ്മിയമ്മ,,

അമ്മയുടെ കൈയിൽ മുറം ഉണ്ട്

ആ ‘അമ്മ അച്ഛന്‍റെ കൂടെ നിന്ന് പച്ചക്കറികൾ മുറത്തിലേക്ക് വെക്കുന്നു.

അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നു

അപ്പു പന്ത് തട്ടി വീടിന്‍റെ പിന്നിലേക്ക് പോകുന്നു

വീടിന്‍റെ പിന്നിലേക്കു വേലി കഴിഞ്ഞാൽ പിന്നെ കാടുപിടിച്ച സ്ഥലമാണ്

പന്ത് തട്ടി അപ്പു വേലി വരെ എത്തി

“ശ് ,,,,,,,,,,,,,,,” എന്ന സീൽക്കാരം കേട്ട് അപ്പു തലയുയർത്തി നോക്കി

ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീരൂപം

ദേഹം മൊത്തം കറുത്ത് ഇരുണ്ടിരിക്കുന്നു

കണ്ണുകൾ ചുവന്നു തുടുത്തിരുന്നു

ഉണ്ട കണ്ണുകൾ ഉരുട്ടികൊണ്ട് ചിരിക്കുന്നു.

അതിന്‍റെ കൈകൾ ഉയർത്തി ഇരട്ടി നീളമുള്ള വിരലുകൾ

ആ സ്ത്രീ രുപം ഭയപ്പെടുത്തുന്ന രീതിയിൽ വായ പൊളിച്ചു

അതിന്‍റെ കൂർത്ത ദംഷ്ട്രങ്ങൾ കാണിച്ചു

അത് കൈമുട്ട് മണ്ണിൽ കുത്തി തല യാട്ടി

അപ്പുവിനെ നോക്കി നാക്ക് നീട്ടി

ആ നാക്കു ചുവന്നു തുടുത്തതായിരുന്നു

അതിനു നീളം വെച്ചുകൊണ്ടിരുന്നു

അപ്പു നടുങ്ങി അനങ്ങാനാകാതെ നിൽക്കുകയാണ്

ആ പൈശാചികമായ സ്ത്രീരൂപത്തിൽ നിന്നും നീണ്ടു വന്ന നാക്കു അപ്പുവിന്‍റെ ദേഹത്ത് ഉഴിഞ്ഞുകൊണ്ടിരുന്നു

അവൻ പേടിച്ചു വിറയ്ക്കാൻ തുടങ്ങി

“മോനെ ,,,,,,,,,,,,,,,,,,,,അപ്പു ,,,,,,,,,,,,,,,,,,” എന്നുള്ള ലക്ഷ്മിയമ്മയുടെ ശബ്ദം മുഴങ്ങി

പെട്ടെന്നവൻ തല തിരിച്ചു അമ്മയെ നോക്കി

‘അമ്മ അവനു നേരെ ഓടി വന്നു

അവൻ മുന്നോട്ടു നോക്കിയപ്പോൾ ആ രൂപമില്ല

“ലച്ചിമ്മെ ,,,,ഇവടെ  കൊക്കാച്ചി,,, അപ്പു കണ്ടു ”

“‘അമ്മ പറഞ്ഞിട്ടില്ലേ ,,ഇങ്ങട്ടു ഒറ്റയ്ക്ക് വരരുതെന്ന് ,,,”

ലക്ഷിയമ്മ അപ്പുവിനെ എടുത്തു ഒക്കത്തിരുത്തി അപ്പുറത്തേക് പോയി

പോകുംനേരം അപ്പു പിന്നിലേക് തിരിഞ്ഞു നോക്കി

അവന്‍റെ അകലത്തായി അതെ രൂപം അവനെ നോക്കി നാക്ക് നീട്ടി ചിരിച്ചു കൊണ്ടിരിക്കുന്നു

 

പിന്നെ കാണുന്നത്

ആ വീട്ടിലെ ബെഡ്‌റൂമിൽ

അച്ഛന്‍റെയും അമ്മയുടെയും നടുക്ക് കിടന്നു അപ്പു മയങ്ങുന്നു

പെട്ടെന്ന് നായ്ക്കൾ ഓരിയിടുന്ന ശബ്ദം കേട്ട് കുഞ്ഞായ അപ്പു കണ്ണ് തുറക്കുന്നു.

കണ്ണ് തുറക്കുമ്പോൾ കണ്ടത് മുറിയുടെ മുകളിലുള്ള സ്ലാബിനു മുകളിൽ അതെ സ്ത്രീരൂപം

പക്ഷെ നിറം പൂർണ്ണമായും കത്തുന്ന ചുവപ്പ്

ഉരുണ്ട കണ്ണുകൾ കാട്ടി നാവു നീട്ടുന്നു

കൈ അവനു നേരെ നീട്ടുന്നു

ആ കൈ നീളം വെച്ചു അവനു നേരെ നീങ്ങി വരുന്നു

കൈയിൽ നിറയെ കൂർത്ത നഖങ്ങൾ

“ലച്ചിമ്മേ,,,,,,,,,,,,,,,,,,” എന്ന് വിളിച്ചവ൯ കരഞ്ഞു

പെട്ടെന്നു അച്ഛനും അമ്മയും എഴുന്നേറ്റു

ലൈറ്റ് ഇട്ടു

“അച്ഛേ ,,,ലച്ചിമ്മെ ,,,അവടേ അവടെ കൊക്കാച്ചി,, അപ്പു കണ്ടു ”

അമ്മയും അച്ഛനും അപ്പുവിനെ ആശ്വസിപ്പിച്ചു

ലൈറ്റ് ഇട്ടു തന്നെ അവനെ ‘അമ്മ കെട്ടിപിടിച്ചു ഉറക്കുന്നു

പിന്നെ കാണുന്നത്

രണ്ടു ദിവസം ഒരു വൈകുന്നേരം  ‘അമ്മ അടുക്കളയിൽ ആയിരുന്നപ്പോൾ

അപ്പു ചെറിയ സൈക്കിൾ വീടിനു ചുറ്റും ചവിട്ടുമ്പോൾ

“ശ് ,,,,,,,,,,,,,,” എന്ന സീൽക്കാരം

അപ്പു സൈക്കിൾ നിർത്തി

പിന്നിലേക്ക് നോക്കി

അതെ മെലിഞ്ഞ സ്ത്രീരൂപം

കറുത്തിരുണ്ടത്

ആ സ്ത്രീരൂപം അപ്പുവിനെ നോക്കി കൂർത്ത ദംഷ്‌റകൾ കാണിച്ചു ചിരിക്കുന്നു

പെട്ടെന്നാണ് അത് സംഭവിച്ചത്

ആ സ്ത്രീരുപം വീണ്ടും മെലിയുവാൻ ആരംഭിച്ചു

മെലിഞ്ഞു മെലിഞ്ഞു ഒടുവിൽ ദേഹം പൂർണ്ണമായും ഒരു കറുത്ത പാമ്പിന്‍റെ ഉടലായി

തല അതെ സ്ത്രീയുടെ തന്നെ

അപ്പു പേടിച്ചു വിറക്കാൻ തുടങ്ങി

അവന്‍റെ വായിൽ നിന്നും ശബ്ദം വരുന്നേ ഇല്ല

പെട്ടെന്ന് ആ മുഖവും ഭയം ജനിപ്പിക്കുന്ന ഒരു കറുത്ത സർപ്പത്തിന്‍റെ തലയായി മാറി

നീളത്തിൽ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന അതിന്‍റെ നാവ്

ആ സർപ്പം അപ്പുവിന്‍റെ സമീപത്തേക്ക് ഇഴഞ്ഞു വന്നു

അതിന്‍റെ കണ്ണുകൾ രത്നങ്ങളെന്ന പോലെ തിളങ്ങുവാൻ തുടങ്ങി

പെട്ടെന്ന് അപ്പുവിന്‍റെ നെഞ്ചിൽ ആ സർപ്പം തന്‍റെ പല്ലുകൾ ആഴ്ത്തി

വിഷം കയറ്റി

“ലച്ചിമ്മേ ,,,,,,,,,,,,എന്ന് ഉറക്കെ വിളിച്ചത് മാത്രം അപ്പുവിനോർമ്മയുണ്ട്

പിന്നെ അപ്പു  ഹോസ്പിറ്റലിൽ ആണ്

ദേഹം മൊത്തം നീലച്ചു ആകെ നീര് വന്നു വീർത്തു അപ്പു കിടക്കുകയാണ്

ഓക്സിജൻ മുഖത്ത് പിടിപ്പിച്ചിരിക്കുന്നു

അപ്പു ശക്തിയിൽ ശ്വാസമെടുക്കുന്നു

അങ്ങനെ മൂന്നു ദിനങ്ങൾ

പുറത്തു അച്ഛനുണ്ട് അമ്മയുണ്ട് ഭദ്രമ്മയുണ്ട് നന്ദുമാമൻ ഉണ്ട്

‘അമ്മ കരഞ്ഞു തളർന്നിരിക്കുന്നു

കൈ കൂപ്പി ശിവനാമം ജപിച്ചു കൊണ്ടിരിക്കുന്നു

കണ്ണൊക്കെ നിറഞ്ഞൊഴുകുകയാണ്

അമ്മയ്ക്ക് കൂട്ടായി ഭദ്രമ്മയിരിക്കുന്നു.

ഐ സി യുവിൽ

സമയം പുലർച്ചെ മൂന്നരയായി

അപ്പുവിന്‍റെ നില വഷളായി കൊണ്ടിരിക്കുന്നു

അപ്പുവിന്‍റെ ദേഹത്ത് നിന്നും രകതം പൊടിഞ്ഞു കൊണ്ടിരിക്കുന്നു

ശ്വാസം പോലും എടുക്കാനാകാതെ അപ്പു കഷ്ടപെടുന്നു

ഡോക്ടർ മാർ വന്നു നോക്കുന്നു

നെഞ്ചിൽ ചെറുതായി ഇലക്ട്രിക് ഷോക്ക് ഒക്കെ നൽകുന്നു

ഡോക്ടർ പുറത്തു പോയി നന്ദുമാമനോട് അറിയിക്കാവുന്നവരെയൊക്കെ അറിയിക്കാൻ പറയുന്നു

അച്ഛൻ ആകെ തകർന്നു ഒരു മൂലക്കിരിന്നു പൊട്ടികരയുന്നു

ലക്ഷ്മിയമ്മ “അപ്പൂ ,,,,,,,,,” എന്ന് വിളിച്ചു മാറത്തലച്ചു നിലവിളിക്കുന്നു

ഭദ്രമ്മ  അമ്മയെയും കൊണ്ട് പുറത്തേക്കു പോകുന്നു

ലക്ഷ്മിയമ്മ ഒരു ഭ്രാന്തിയെ പോലെ  നിലവിളിച്ചു കൊണ്ട് അവിടെയുള്ള ഒരു തൂണിൽ നെറ്റിയിട്ടിടിക്കുന്നു.

ഭദ്രമ്മ കരഞ്ഞു കൊണ്ട് അമ്മയെ പിടിച്ചു മാറ്റുന്നു

“എന്റെ കുഞ്ഞിനെ എനിക്കു വേണം ,, അവനെ ഉള്ളൂ ഞങ്ങള്‍ക്ക് “ എന്നു പറഞ്ഞു അമ്മ അലമുറയിടുന്നു

“മോളെ ,,,,,,,,,,,,,”

എന്നൊരു വിളി

‘അമ്മ വിതുമ്പി കൊണ്ട് തിരിഞ്ഞു നോക്കി

ഒരു പ്രായമുള്ള സ്ത്രീയാണ്

“മോൾ വിഷമിക്കണ്ട ,, നീലാദ്രിയിലെ മൃത്യുഞ്ജയമഹാരുദ്രനെ പ്രാർത്ഥിക്ക് ,, മകന് ഒരു കുഴപ്പവും വരുത്തല്ലേ എന്ന് അപേക്ഷിക്ക്  ”

അത് പറഞ്ഞു അവർ എങ്ങോട്ടോ നടന്നു നീങ്ങി

“ലക്ഷ്മിയമ്മ ആ മണ്ണിൽ ഇരുന്നു നീലാദ്രിയിലെ കാലകാലനായ മൃത്യുഞ്ജയ മഹാരുദ്രനെ വിളിച്ചു കരഞ്ഞു അപ്പുവിന്‍റെ ജീവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു

സമയം മൂന്നേ അൻപത്തി അഞ്ച്

പെട്ടെന്ന് മരണവെപ്രാളത്തോടെ അപ്പു കണ്ണ് തുറന്നു

തനിക്കു ചുറ്റും ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു

അപ്പു ഇടത്തേക്ക് തല തിരിച്ചു

ഇടതു ഭാഗത്ത്

“അതെ കറുത്ത് മെലിഞ്ഞ സ്ത്രീരൂപം ,, തന്നെ നോക്കി നാവു നീട്ടി ചിരിക്കുന്നു , തന്‍റെ മരണം കാണാനായി വന്നതാണ് ,,,അപ്പു ശ്വാസം എടുത്തുകൊണ്ടിരുന്നു ”

സമയം നാലുമണി

നീലാദ്രിയിൽ നട തുറന്നു ജാഹ്നവി നദിയിലെ ജലം മൃത്യുഞ്ജയ മഹാരുദ്രന് അഭിഷേകം ചെയ്യുന്ന സമയം.

അപ്പുവിന്റെ കാതില്‍ ലക്ഷ്മിയമ്മ ഇടറുന്ന ശബ്ദത്തോടെ നമശിവായ ജപിക്കുന്ന ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു

നമ ശിവായ നമശിവായ നമശിവായ

അപ്പു കണ്മുന്നിൽ എങ്ങും ഒരു നീലനിറത്തിലെ പ്രകാശം കണ്ടു

തണുപ്പുള്ള പ്രകാശം

ആ പ്രകാശത്തിൽ അപ്പുവിന് ശ്വാസം എടുക്കാൻ വളരെ സുഖകരമായി തോന്നി

മെല്ലെ ആ പ്രകാശത്തിൽ അപ്പു മയങ്ങി വീണു

പിന്നെ അപ്പു കാണുന്നത്

ആ കറുത്ത സ്ത്രീരൂപം ജീവനും കൊണ്ട് ഓടുന്നു

ആ സ്ത്രീരൂപത്തിന് പിറകെ അസാമാന്യ വലുപ്പമുള്ള ഒരു കാള പിന്തുടർന്ന് കൊണ്ടിരിക്കുന്നു

ആ കറുത്ത സ്ത്രീരൂപം ഇടയ്ക്കിടെ പിന്നിലേക്ക് ഭയത്തോടെ  തിരിഞ്ഞു നോക്കികൊണ്ട് ഓടുന്നു

ആ കാള മുന്നിലേക്ക് കുതിച്ചു ചാടി ആ രൂപത്തിന്‍റെ പുറത്തു തല കൊണ്ട് തൊഴിക്കുന്നു

ആ സ്ത്രീരൂപം  മുന്നിലേക്ക് തെറിച്ചു വീണു

ആ സ്ത്രീരൂപം പെട്ടെന്ന് സർപ്പരുപം പ്രാപിച്ചു കൊണ്ട്

ആ കാളയ്ക്ക് എതിരായി നിൽക്കുന്നു

ആ കാള ശക്തിയിൽ ആ സർപ്പത്തെ ആഞ്ഞു തൊഴിക്കുന്നു

ആ സർപ്പം, കാളയുടെ തൊഴി കൊണ്ട്  ശക്തിയിൽ മുകളിലേക്ക് തെറിച്ചു പോകുന്നു

ആ കാളയും മുകളിലേക്ക് കുതിച്ചു

ആ സർപ്പത്തെ തന്‍റെ കൊമ്പിൽ ചുറ്റി എടുത്തുകൊണ്ട് മുന്നോട്ടേക്കോടി

ഒരുപാട് പടികളുള്ള ഒരു മലയിലേക്ക് കയറി

നീലാദ്രി ,,,

ആ സർപ്പം അലറി നിലവിളിച്ചുകൊണ്ടിരിക്കുന്നു

ആ അലര്‍ച്ച കേള്‍ക്കുന്നവരുടെ ഉള്ളുപോലും ഭയം കൊണ്ട് വിറക്കുമായിരുന്നു

“ഘ്രാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,”

പിന്നെ കാണുന്നത്

അമ്മയു൦ അച്ഛനും അപ്പുവിന്‍റെ കട്ടിലിനു സമീപം ഇരിക്കുന്നതാണ്

അപ്പുവിന്‍റെ കാലു തടവികൊണ്ട് ഭദ്രമ്മയും

നന്ദു മാമനും ആകെ സന്തോഷത്തിൽ ആണ്

‘അമ്മ അപ്പുവിനെ കെട്ടിപിടിച്ചു കരയുന്നു

“തന്‍റെ ലക്ഷ്മിയമ്മ മഹാദേവനോട് ഇരന്നു ദാനമായി വാങ്ങിയ തന്‍റെ പ്രാണൻ ”

ഉറക്കത്തിലും അപ്പുവിന്‍റെ കണ്ണുകൾ നിറഞ്ഞു

പിന്നെ കാണുന്നത്

അച്ഛന്‍റെയും അമ്മയുടെയും കൈ പിടിച്ചു അപ്പു നീലാദ്രിമല കയറുന്നു

ഓരോ ജ്യോതിര്ലിംഗങ്ങളെയും തൊഴുകുന്നു

ഒടുവിൽ ഏറ്റവും മുകളിൽ മൃത്യുഞ്ജയ മഹാരുദ്രന്‍റെ പ്രതിഷ്ഠക്കു മുന്നിൽ നിന്നും ഭഗവാനെ തൊഴുകുന്നു

“നമ ശിവായ നമഃശിവായ നമഃ ശിവായ “

എങ്ങും പഞ്ചാക്ഷരി മന്ത്രം മാത്രം

മുന്നില്‍ അനുഗ്രഹം മൃത്യുഞ്ജയമഹാരുദ്ര സ്വരൂപ ശിവലിംഗം

പഞ്ചാക്ഷരി ജപിച്ചു കൊണ്ട് ആദി കണ്ണുകൾ തുറന്നു

കണ്ണൊക്കെ നിറഞ്ഞു തുളുമ്പുകയായിരുന്നു

അവൻ അല്പം നേരം ആ കയറു കട്ടിലിൽ ഇരുന്നു

അവൻ ചെറുപ്പത്തിലേ ഓർമ്മയിലേക്ക് പോയി

ചെറുപ്പത്തിൽ അങ്ങനെ ഒരു രൂപമൊന്നും കണ്ടിരുന്നില്ല

പക്ഷെ ആരോ തന്നെ പിന്ഭാഗത്തേക്ക് വിളിക്കുന്ന പോലെ ഒരു തോന്നൽ ഉണ്ടായിരുന്നു

അവൻ വേഗം ബാഗു തുറന്നു

മണി ആശാനേ കൈയിൽ എടുത്തു

അപ്പോൾ തന്നെ മൂപ്പർ നീല നിറത്തിൽ പ്രകാശിച്ചു

“ആശാനേ ,,അപ്പോ ഇതായിരുന്നോ യഥാർത്ഥത്തിൽ സംഭവിച്ചത് ?’

അവൻ ചോദിച്ചു

ഉത്തരമായി നീല നിറത്തിൽ പ്രകാശം കൊടുത്തു

“അതായത് ,,,,,,,,,,,,എന്നെ കൊത്തിയത് ഒരു പൈശാചികമായ എന്തോ ആയിരുന്നോ ?”

‘അതെ ‘ എന്ന അർത്ഥത്തിൽ നീല പ്രകാശം

“അപ്പൊ ,,,,,എന്നെ ഇല്ലാതെയാക്കാൻ ആരോ നിയോഗിച്ച പിശാച് ആയിരുന്നോ അത്? ”

“അതെ ” എന്ന അർത്ഥത്തിൽ നീല പ്രകാശം

ആദിക്ക് പിന്നെ എന്ത് ചോദിക്കണം എന്നൊരു പിടിയും ഉണ്ടായില്ല

അല്പം കഴിഞ്ഞു അവൻ ഒരേ ഒരു ചോദ്യം കൂടെ ചോദിച്ചു

“എന്‍റെ മുത്തശ്ശനെ ഇല്ലാതാക്കിയതും എന്നെ ഇല്ലാതെയാക്കാൻ ശ്രമിച്ചതും ഒരേ ആൾ തന്നെ ആയിരുന്നോ

ആശാനേ ”

ആ നാഗമണി കണ്ണഞ്ചിക്കുന്ന നീല നിറത്തിൽ പ്രകാശം ആ മുറിയാകെ കാണിച്ചു

“അതെ അതെ അതെ ” എന്ന അർത്ഥത്തിൽ

അതിനു ശേഷം പിന്നെ പ്രതികരിക്കാതെയായി

“അപ്പോൾ ,,,,,,,,,,,,എന്‍റെ മുത്തശ്ശനെ ഇല്ലാതെയാക്കിയ ആൾക്ക് എന്നെ കൂടെ ഇല്ലാതെ ആക്കണമായിരുന്നു എങ്കിൽ അതിനു ശക്തമായ കാരണം ,ഉണ്ടാകണം ,അപ്പോൾ അതും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു ,,, ,,,,,”

“നീ ആരോ എന്തോ ,,,,,,,,,,,,,,,, നിനക്കൊരു മോക്ഷം ഉണ്ടെങ്കിൽ അത് ,,,,,,,,,,,,,,,

ഈ കൈകൊണ്ടു തന്നെയായിരിക്കും ,,,,,,,,,,,,,,,,, ”

അവൻ തന്‍റെ വലം കൈ ഉയർത്തി പറഞ്ഞു

 

അന്നേരം ഗോശാലയിൽ നിന്നും പശുക്കളുടെ ശബ്ദം മുഴങ്ങുവാൻ തുടങ്ങി

അവൻ അല്പം നേരം കണ്ണുകളച്ചു

ആദിയോഗിയെ കാലഭൈരവനെ മൃത്യുഞ്ജയ മഹാരുദ്രനെ സ്മരിച്ചു

കട്ടിലിൽ കിടന്നു

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.