അല്പം കഴിഞ്ഞപ്പോൾ വൈദ്യര് മുത്തശ്ശൻ അങ്ങോട്ടേക്ക് നടന്നു വരുന്നത് കണ്ടു
അദ്ദേഹത്തിന്‍റെ കൂടെ ശൈലജയും ഉണ്ടായിരുന്നു
വൈദ്യർ മുത്തശ്ശൻ ആ തിണ്ണയിൽ ഇരുന്നു
“നല്ല വെളിച്ചമുണ്ടല്ലോ കുഞ്ഞെ ”
“ആ മുത്തശ്ശ ,,,ഇത് ബാറ്റെറിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ആണ് ,, “.
“നീയെന്താ ശൈലജെ ഇങ്ങനെ നിൽക്കുന്നത് ,, ഉള്ളയിടത്തു കുത്തി ഇരി ”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൾ തെല്ലു നാണത്തോടെ അവിടെയിരുന്നു
“കുഞ്ഞേ ,,രാവിലെ ചോദിച്ച സുകേശവര്‍ദ്ധിനിതൈലം ,,, മോന്‍റെ ആവശ്യത്തിന് തികയുമോ എന്നറിയില്ല ,, കഷ്ടിച്ച് ഒന്നര കുപ്പിയുണ്ട് ”
അദ്ദേഹം ആ തൈലം അവനരികിൽ വെച്ചു
“ആ ,,, കുഴപ്പമില്ല ,,ഇത് മതി മുത്തശ്ശ,,എത്രയാണ് ഇതിന്‍റെ പ്രതിഫലം ,,”
“അത് കുഴപ്പമില്ല കുഞ്ഞേ ,, ഇതൊരു സമ്മാനമായി കരുതിയാൽ മതി ,,ഒന്നുമില്ലേലും ഞങ്ങടെ ഗൗരി മോൾടെ ഉയിര് കാത്തവനല്ലേ ”
“മുത്തശ്ശ,,,അതും ഇതും കൂടെ കൂട്ടണ്ട ,, അത് വേറെ ഇത് വേറെ ,, വീട്ടിൽ ഒരു സാധരണ എണ്ണ കാച്ചുമ്പോൾ പോലും എത്ര കഷ്ടപ്പാടാണ് ,,അപ്പോ ഇത് ,,ഇത്രയും കഷ്ടപ്പെട്ട് കാട്ടിലും മേട്ടിലും പോയി പച്ചമരുന്നുകൾ കണ്ടുപിടിച്ചു അത് ഇതുപോലെ തൈലം കാച്ചുമ്പോൾ എത്ര ബുദ്ധിമുട്ട് ഉണ്ട് എന്ന് എനിക്ക് ഊഹിക്കാൻ സാധിക്കും ,,”
“പറയു ,,മുത്തശ്ശ,,, അറിവഴക൯ സൗജന്യം ഒന്നും സ്വീകരിക്കില്ല ,,” ശൈലജ അദ്ദേഹത്തോട് പറഞ്ഞു
“കുഞ്ഞേ ,,ഒരു കുപ്പി തൈലത്തിനു നൂറു രൂപയാണ് ഞങ്ങള്ക് തരുന്നത് ,, അത് തന്നാൽ മതിയാകും ”
അവൻ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി
“മുത്തശ്ശ,,,, ഭ്രാന്താണോ നിങ്ങൾക്ക് ,, മാർക്കെറ്റിൽ കിട്ടുന്ന മുടിവളരാൻ ഉള്ള തൈലം നൂറു മില്ലിക്ക് കുറഞ്ഞത് നൂറ്റി അമ്പതു രൂപ എങ്കിലും കൊടുക്കണം ,,അതാണെങ്കിൽ വെറും പൊട്ട എണ്ണ ,,പരസ്യം ചെയ്തു ആളുകളെ കൊണ്ട് വാങ്ങിപ്പിക്കുന്നത് ,, ഇത് ,,,,,,,എന്തായാലും നൂറു രൂപയ്ക്കു എനിക്ക് വേണ്ടാ ,,”
“അതൊന്നും ഇവിടെ നടക്കില്ല കുഞ്ഞേ ,, ഇതിനു തമ്പുരാക്കന്മാർ തരുന്ന വില കൈകൂപ്പി തല കുമ്പിട്ടു വാങ്ങുക മാത്രേ ഞങ്ങള്ക് സാധിക്കൂ , ഞങ്ങൾക്കൊന്നിനും വിലയിടാൻ അവകാശമൊന്നുമില്ല ,,കുഞ്ഞെനിക്ക് നൂറുറുപ്പിക തന്നാൽ മതി ,, ആ തുക ഗ്രാമത്തിന്‍റെ പൊതു ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ ,,”
ആദി വേഗം എഴുന്നേറ്റു മുറിയിൽ പോയി
പേഴ്സിൽ നിന്നും കാശ് എടുത്തു കൊണ്ടുവന്നു
“മുത്തശാ….ഇത് മുക്കാൽ ലിറ്ററോളം ഉണ്ട് ,, ഇത് ആയിരം രൂപയുണ്ട് ,, ഇതുപോലും കുറവായിയാണ് എനിക്ക് തോന്നുന്നത് ,,,ഇതിൽ ഫലം കിട്ടിയാൽ തീർച്ചയായും ഞാൻ ഇനിയും വാങ്ങിച്ചോളാ൦ ,,,’
അവരിരുവരും അവൻ പറയുന്നത് കേട്ട് അതിശയിച്ചിരുന്നുപോയി
“ഇത് വാങ്ങിക്ക് മുത്തശാ ”
“അയ്യോ ,,,ശങ്കര ,, മഹാദേവ,,,വേണ്ട കുഞ്ഞേ ഇത് പത്തുകുപ്പിയുടെ ഉറുപ്പിക ഉണ്ടല്ലോ ”
“മുത്തശ്ശൻ ഇത് പിടിക്കുന്നുണ്ടോ ” എന്ന് പറഞ്ഞു ആ വൃദ്ധന്‍റെ കൈകളിൽ ബലമായി ആ കാശ് വെച്ച് കൊടുത്തു
തന്‍റെ അധ്വാനത്തിന് ഒരാൾ ഇത്രകണ്ട് മൂല്യം കല്പിച്ചു വില തന്നപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി
“മുത്തശ്ശ ,,, നമ്മൾ ഇതൊക്കെ ഉണ്ടാക്കുന്നത് വിറ്റു ലാഭം ഉണ്ടാക്കാനല്ലേ ,, ലാഭം കിട്ടിയില്ലെങ്കിൽ പോലും മുടക്കിയ മുതലും പണിക്കൂലിയും എങ്കിലും നമുക്ക് കിട്ടണ്ടേ ,, ഇതൊന്നും നോക്കാതെ എന്തിനാ ഇതൊക്കെ ഉണ്ടാക്കി വിൽക്കുന്നെ ,, നിങ്ങളെ പോലുള്ളവർ കഷ്ടപെടാനും മണിമാളികകളിൽ ഇരിക്കുന്ന കൊച്ചമ്മമാർക്കു മുടി നീട്ടി സുഖിക്കാനും ,,, എന്താ നിങ്ങളൊന്നും പഠിക്കാത്തത് ”
“മോനെ ,, എത്ര വർഷങ്ങളായി ഉണ്ടാക്കി കൊടുക്കുന്നതാ ,, ഒരു ഉരുളി നിറച്ചു ചേരുവകളും എണ്ണയും ചേർത്ത് അഞ്ചു മണിക്കൂർ എങ്കിലും കുറഞ്ഞ തീയിൽ ഇളക്കി വറ്റിച്ചെടുത്താൽ മാത്രമാണ് ഈ പാകവും നല്ല ഫലവും ലഭിക്കൂ ,, അതുണ്ടാക്കി വരുമ്പോൾ തന്നെ ,, ഏഴിലൊന്നായി കുറയും ,, ഇത്രയുമൊക്കെ അധ്വാനം ഉണ്ട് ,, കുട്ടികൾ സഹായിക്കുന്നത് കൊണ്ടാ ,,എന്നെ കൊണ്ട് ഇപ്പോ സാധിക്കുന്നത് ,,പഴേ ആരോഗ്യമൊക്കെ നശിച്ചു ,, പക്ഷെ ചിലരുടെ ആജ്ഞകൾ പാലിച്ചേ പറ്റു ,, പത്തു കുപ്പി കൊട്ടാരത്തിലേക്ക് വേണ്ടി ഉണ്ടാക്കിയതാ ,, എല്ലാ മാസവും പത്തു കുപ്പി എണ്ണ അവിടെ കൊടുക്കണം ,, ,, പത്തു കുപ്പി ദേവ൪മഠംകാർക്ക് കൊടുക്കണം ,,
പത്തുകുപ്പി അരുണേശ്വരത്തു കൊടുക്കണം . അഞ്ചു കുപ്പി സുദർശനമഠത്തിനു കൊടുക്കണം
പിന്നെ ചന്തയിലേക് ഒരു ഇരുപതു കുപ്പി കൊടുക്കണം ”
“എന്താ മുത്തശാ ഈ കേള്ക്കുന്നെ ,,അപ്പോ എങ്ങനെ പോയാലും എഴുപതു കുപ്പിയെങ്കിലും കുറഞ്ഞത് ഒരു മാസ൦ ഉണ്ടാക്കണ്ടേ ,, ”
“ഇല്ല ,,, കുറഞ്ഞത് നൂറു കുപ്പി വേണം കുഞ്ഞേ ”
“ആഹാ ,,അപ്പോ ഒരു കുപ്പിക്ക് ആയിരം രൂപവെച്ച് ഒരു ലക്ഷം ,,പോട്ടെ ,,,അഞ്ഞൂറ് രൂപ വെച്ച് അൻപതിനായിരം രൂപ കിട്ടണ്ടഇടത്തു നിങ്ങൾക് കിട്ടുന്നത് അയ്യായിരം രൂപ ,, അത് കൊണ്ട് വേണ്ടേ പൊതു ആവശ്യങ്ങൾ നിറവേറ്റാൻ ,,, കഷ്ടം തന്നെ മുത്തശ്ശാ ,,,, ”
അറിവഴകൻ പറയുന്നത് കേട്ട് ശൈലജ അവന്‍റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു
“ആ ,,ഞാൻ ഒന്നും പറയുന്നില്ല ,, ഞാൻ പരദേശിയല്ലേ ,,എനിക്കതൊന്നും പറയാൻ പാടില്ലാല്ലോ ,, ഞാൻ ഒന്നിനുമില്ല,, ഞാൻ പറഞാൽ അതിൽ നൂറു പാളിച്ചകൾ ഉണ്ടാകും ,,വെറുതെ എന്തിനാ എല്ലാരുടെയും വെറുപ്പ് സമ്പാദിക്കുന്നത് ,,, ”
“എന്‍റെ മുത്തശാ,, നിങ്ങൾ അനുഭവിക്കുന്ന പോലെ അല്ലെങ്കിൽ പോലും ഞാനും കുറേ ചൂഷണങ്ങൾ അനുഭവിച്ചിട്ടുള്ളവനാ ,, പിന്നെ മഹാദേവന്‍റെ കൃപ കൊണ്ട് ഇന്നിപ്പോ ഇവിടെ വരെയൊക്കെ എത്തി എന്നെ ഉള്ളു ,,, ഹാ ,,,നിങ്ങളുടെ ഗ്രാമം നിങ്ങളുടെ നിയമങ്ങൾ ,, ഞാൻ അതിൽ അഭിപ്രായം പറയാൻ ആരുമല്ല”
“ശരി ,,കുഞ്ഞേ ,,ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ ,,,,,,,,,”
“ശരി മുത്തശ്ശാ ,,,, അപ്പോ നാളെ കാണാം ,, ”
അവർ അവനോട് യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും തിരിച്ചു
<<<<<O>>>>>
22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ
https://kadhakal.com/author/harshan/
ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്
അടുത്ത ഭാഗം എന്നാണ് ബ്രോ…?
Aa Oru part ee ഉള്ളൂ!??
Evide katha evide
https://kadhakal.com/
ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………
നൗഫുApril 18, 2021 at 2:39 am
ഹാർലി ❤❤❤
എന്തെല്ല
സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ
ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ
???
ഏതാ മൂവി
Once upon a time in Hollywood
QT ??
കഥ കിട്ടാതെ നോ sleep ??????????
ഭാഗം 22 3.00 മണിക്കും
ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും
Ok
???
Okay dear ?
15 mns more