അപരാജിതന്‍ 21 [Harshan] 10722

ഒൻപതു മണി ആയപ്പോൾ ആണ് ഉറക്കത്തിൽ നിന്നും ആദി എഴുന്നേറ്റത്.

ഇരുട്ടായതിനാൽ കൈയിൽ ഉണ്ടായിരുന്ന എമർജൻസി ലാമ്പ് തെളിയിച്ചു.

വാതിൽ തുറന്നു നോക്കിയപ്പോൾ റാന്തൽ കെട്ടിരിക്കുകയായിരുന്നു.

അതിലെ മണ്ണെണ്ണ തീർന്നിരുന്നു

നല്ലപോലെ വിശക്കുന്നുമുണ്ട്.

ഇടയ്ക്കു വൈഗയുമായി തീയറ്ററിൽ ഒക്കെ പോയതിനാൽ കൂടുതലൊന്നും വീട്ടിലേക്ക് വാങ്ങിക്കാനും സാധിച്ചില്ല.ഉണ്ടായിരുന്ന പാല് പിരിഞ്ഞു പോകുകയും ചെയ്തു.

അവൻ പുറത്തേക്കിറങ്ങി.

അല്പം മുന്നോട്ടു നടന്നു

അവിടെ കവാടത്തിന്‍റെ തിണ്ണയിൽ വൈകുന്നേരം കണ്ട അമ്മമ്മ അവരുടെ ചേല കൊണ്ട് തലമൂടി വഴിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു

അവൻ അവരുടെ സമീപത്തേക്ക് ചെന്നു.

“പുതുതായി ദൂരെ നിന്നും ഒരു കുട്ടി വന്നിട്ടുണ്ട് എന്ന് അറിഞ്ഞിരുന്നു ,,മോനായിരുന്നോ അത് ?”

“അതെ അമ്മമ്മേ ,,,”

“അവിടെയാണല്ലേ താമസിക്കുന്നത് ,,”

“അതെ ,,,”

അവർ അവിടെ ഇരുന്നുകൊണ്ട് അവൻ താമസിക്കുന്ന മൺ വീടിലേക്ക്‌ നോക്കി

അവരുടെ കണ്ണുകൾ തുളുമ്പുന്നതവൻ കണ്ടു.

അവ൪ ചേല കൊണ്ട് കണ്ണുകൾ ഒപ്പി.

“എന്താ കണ്ണ് നിറഞ്ഞത് ?”

“എനിക്ക് പ്രിയപ്പെട്ടവളുടെ വീടായിരുന്നു അത് ,, അരനൂറ്റാണ്ടുകൾക്കു ശേഷമാണ് ആ വീട്ടിൽ ആദ്യമായി ഒരാൾ താമസിക്കുന്നത് ”

ആദിക്ക് ആ കേട്ടത് വലിയൊരു അത്ഭുതമായിരുന്നു.

“അതെന്താ ,,,അമ്മമ്മേ ”

“അതൊക്കെ ഒരു കഥയാ ,,,,,,,,,,ഒരുപാട് പഴക്കമുള്ള ഒരു കഥ ” നിർവികാരതയോടെ അവർ പറഞ്ഞു

“ആ കഥ എനിക്ക് പറഞ്ഞു തരുമോ ”

അവർ ഒരുവേള അവന്‍റെ മുഖത്തേക്കൊന്നു നോക്കി

“കഥയൊക്കെ  പറയാൻ ഈ കിളവി മറന്നു പോയി മോനെ ,,,”

അവൻ പിന്നെ നിർബന്ധിക്കാൻ പോയില്ല

അവൻ അവരുടെ സമീപം ഇരുന്നു.

“ആരെയോ അമ്മമ്മ കാത്തിരിക്കുകയാണെന്ന് തോന്നുന്നല്ലോ ”

അവർ ഒന്ന് ചിരിച്ചു

ചുക്കി ചുളിഞ്ഞ കൈ കൊണ്ട് മുഖം തുടച്ചു

“ഇപ്പോ മരണത്തെ മാത്രമാണ് കാത്തിരിക്കുന്നത് മോനെ ,, ”

അവരാകെ നിരാശയിലാണെന്നു അവനു മനസിലായി

എങ്കിലും ഗ്രാമീണരുടെ കാര്യങ്ങളിൽ ഇടപെടെണ്ട ആവശ്യമില്ല എന്ന് താക്കീതുള്ളതിനാൽ അവൻ കൂടുതൽ ചോദിക്കാനും പോയില്ല

“മോൻ വല്ലതും കഴിച്ചോ ,,അവിടെ എന്താ ഉണ്ടാക്കിയത് ?”

“സത്യത്തിൽ ഒന്നും കഴിച്ചില്ല അമ്മമ്മേ ,,, ഇന്ന് പട്ടണത്തിൽ പോയിരുന്നു എങ്കിലും മറ്റു തിരക്കുകളിൽ പെട്ട് പോയത് കൊണ്ട്  സാധനങ്ങൾ ഒന്നും വാങ്ങാൻ പറ്റിയില്ല ,, വന്നു കഴിഞ്ഞപ്പോൾ ആണ് ഓർത്തതും ,,”

“അപ്പൊ പട്ടിണിയാണോ ”

“അറിയില്ല ,, പുറത്തു കൂവളഫലം വീണാ അത് കഴിക്കും ,,ഇല്ലെങ്കിൽ പട്ടിണി കിടക്കും ”

“ഇത് കഴിക്ക് ” എന്ന് പറഞ്ഞു അവർ മൂലയ്ക്ക് വെച്ചിരുന്ന ഒരു ചട്ടിയിലെ കഞ്ഞിയും ഒരു കുഞ്ഞു പത്രത്തിലെ വൻപയർ വേവിച്ചതും അവനു നേരെ നീട്ടി

“എനിക്ക് വേണ്ട അമ്മമ്മേ ,,,എനിക്കിതു കഴിക്കാൻ പാടില്ല ,,നിയമം ഞാൻ തെറ്റിക്കില്ല ”

“മോനെ ,,ശിവശൈലത്തുള്ളവർ പരദേശികൾക്കായി ഒന്നും വെച്ചുണ്ടാക്കില്ല ,, എന്നെ ഉള്ളു ,,ഞാൻ നിനക്ക് നീട്ടിയ അന്നം പരദേശിക്കായി വെച്ചുണ്ടാക്കിയതല്ല ,,മോൻ ഇത് കഴിക്കൂ ”

അവൻ ഒന്ന് പകച്ചു

“സ്വാമി മുത്തശ്ശൻ കണ്ടാൽ ,,,,വേണ്ട ‘അമ്മമ്മെ ”

“സ്വാമി അയ്യ കണ്ടാലും ഒന്നും പറയില്ല ,, ഈശമ്മ ഒരിക്കലും ഒരു പരദേശിക്കും വെച്ച് വിളമ്പിയിട്ടില്ല , ഇനിയൊട്ടു ചെയ്യുകയും ഇല്ല ,, പക്ഷെ ഈ അന്നം മോന് കഴിക്കാം ”

അവർ അവന്‍റെ മടിയിലേക്ക് ആ ചട്ടി എടുത്തു വെച്ചു

“ആ വീട്ടിൽ കിടക്കുന്ന ആരും അന്നമുണ്ണാതെ വിശന്നു കിടക്കാൻ പാടില്ല , ഞാൻ ഈ മണ്ണിൽ ഉയിരോടെയുള്ളിടത്തോളം കാലം ,, ”

എന്നിട്ടു ആ വീട്ടിലേക്കു നോക്കി അവർ കണ്ണുകൾ തുടച്ചു

ആദി അവിടെ ഇരുന്നു കൊണ്ട് ആ മൺചട്ടിയിൽ കൈ ഇട്ടു അതിലെ കഞ്ഞി കൈകൊണ്ടു വാരി കഴിച്ചു.

റേഷനരിയാണ് , മണമുള്ള റേഷനരി.

അത്കൊണ്ടുണ്ടാക്കിയ കഞ്ഞി.

ഒരു തരം പുളിച്ച മണമുണ്ട്

പണ്ട് ഇതിലും മണമുള്ള ചോറായിരുന്നു റോയി കഴിച്ചിരുന്നതൊക്കെ

അവനെല്ലാം ഓർമ്മയിൽ വന്നു.

അന്നേ ദിവസം തന്‍റെ അച്ഛന്‍റെ തറവാടായ ഭാർഗ്ഗവ ഇല്ലത്തു നിന്നും പായസമടക്കം കൂട്ടി സുഭിക്ഷമായ സദ്യ കഴിച്ച താൻ ഇന്ന് ഈ രാത്രി നാറുന്ന റേഷനരി കൊണ്ടുള്ള കഞ്ഞി കുടിക്കുന്ന പ്രകൃതിയുടെ ഓരോ വികൃതികൾ അവൻ മനസ്സിലോർത്തു ചിരിച്ചു

“മണമുണ്ടല്ലേ മോനെ ?”

“ആ ചെറുതായി അമ്മമ്മേ ,,,പക്ഷെ വിശപ്പിന്‍റെ മുന്നിൽ ദുർഗന്ധത്തിനും സ്വാദിനും സ്ഥാനമില്ല എന്ന് ഞാൻ കണ്ടും അനുഭവിച്ചും പഠിച്ചിട്ടുണ്ട് ”

“സാധാരണ ഇതിലും ദുർഗന്ധമുള്ള അരിയാണ് റേഷൻ കടയിൽ നിന്നും തരുന്നത് ,,ഇത്തവണത്തെ അരിക്ക് കുറവായിരുന്നു ”

“അല്ല അമ്മമ്മേ ,,ഈ അരിയാണോ ശിവശൈലത്തെ എല്ലാവരും ഉപയോഗിക്കുന്നത്’

“അതെ ,, എല്ലാ വീടുകളിലേക്കും അരി ആട്ട മണ്ണെണ്ണ പയർ ശക്കര എണ്ണ ഒക്കെ റേഷൻ കടയിൽ നിന്നും കിട്ടും ,, അതുകൊണ്ടാണ് ഞങ്ങൾ ജീവിച്ചു പോകുന്നത് ,,അല്ലാതെ വലിയ വില കൊടുത്തു സാധനങ്ങൾ വാങ്ങാൻ ഞങ്ങൾക്ക് ഗതിയൊന്നുമില്ലല്ലോ ”

അവനതെല്ലാം കേട്ടിരുന്നു

ചെറിയ പാത്രത്തിലെ പയർ വേവിച്ചത് എടുത്തു

വായിൽ വെച്ചു

വായിൽ വച്ചപ്പോൾ അവനു തുപ്പാനാണു തോന്നിയത് കാരണം മോശമായ പയർ ആണ് ,, ഇടയിൽ കല്ലും കടിക്കുന്നു,, അവൻ കല്ല് തുപ്പി കളഞ്ഞു , പയർ ഒരു കണക്കിന് കഴിച്ചു

അവൻ ഒരുകണക്കിന് ആ കഞ്ഞി കുടിച്ചു തീർത്തു

കഴുകാനായി പാത്രവും കൊണ്ട് എഴുന്നേറ്റപ്പോൾ അവർ അവന്‍റെ കൈയിൽ നിന്നും ആ പാത്രം വാങ്ങി

അവനോട് ഒന്നും പറയാതെ തിരിഞ്ഞു നടന്നു

കവാടവും കയറി ഉള്ളിലേക്ക് പോയി

എച്ചിൽകൈയോടെ അവിടെ നിന്നുകൊണ്ട് അവനാ കവാടത്തിലൂടെ ശിവശൈലത്തേക്കു നോക്കി

മഹാശിവഭക്തർ അടിമകളായി ഭയത്തോടെ ജീവിക്കുന്ന ശിവശൈലത്തേക്ക്

“ഇതാണ് തന്‍റെ രക്തത്തിന്‍റെ ആരംഭം ”

“തന്‍റെ അമ്മയായ ലക്ഷ്മിയുടെ,,,, ഗൗരി ലക്ഷ്മിയുടെ ആരംഭം ”

“വരുമതിരുചിതിരം എന്ന താക്കോൽ തിരുശിവതിരുമരത്തെ കാണിച്ചു തന്നത് ഒരുപക്ഷെ ശിവശൈലം സൂക്ഷിക്കുന്ന എന്തോ ഒരു രഹസ്യത്തിനു വേണ്ടിയാകണം എന്ന് അവന്‍റെ മനസു അവനോടു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു

അവൻ പോയി കൈകഴുകി  തന്‍റെ വീടിന്‍റെ തിണ്ണയിൽ ഇരുന്നു

എമർജൻസി ലൈറ്റ് കൂടെ അവിടെക്കു കൊണ്ട് വെച്ചിരുന്നു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.