അപരാജിതന്‍ 21 [Harshan] 10718

പിറ്റേന്ന്

വൈകീട്ട് മനു ബാലുവിനെ വിളിക്കാനായി പോയി

നാല് മണി ആയപ്പോളെക്കും ബാലു കോവിലിനു മുന്നിലേക്ക് വന്നു

താഴെ ഇരുന്നു ഭക്ഷണം കഴിച്ചു

മനുവിനത് കാണുമ്പോൾ ഉള്ളിൽ വല്ലാത്ത സങ്കടമായിരുന്നു

അവനും ബാലുവിന്‍റെ ഒപ്പം ഇരുന്നു

ബാലു അവനെ നോക്കി ചിരിച്ചു കാണിച്ചു

കണ്ണൊക്കെ കുഴിഞ്ഞു൦ കവിളൊട്ടിയും ഉള്ള രുപം കാണുമ്പോ മനുവിന് തന്നെ വല്ലായ്മ തോന്നി.

മനു മെല്ലെ ബാലുവിന്‍റെ കവിളിൽ തൊട്ടു നോക്കി

ചെറുതായി രോമം പൊടിച്ചു വരുന്നുണ്ട്

“മരുന്ന് നന്നായി ഫലിക്കുന്നുണ്ടല്ലോ ബാലുച്ചേട്ടാ ”

ബാലു ഭക്ഷണം ചവച്ചു കൊണ്ട് ചിരിച്ചു തലയാട്ടി

ഭക്ഷണം കഴിഞ്ഞു ബാലുവിനേയും കൊണ്ട് മനു കാറിൽ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി

പോകും വഴി ഒരു ഷോപ്പിങ് കോമ്പ്ലെക്സ് നു സമീപം നിർത്തി

എന്നിട്ടു അവൻ അങ്ങോട്ടേക്ക് കയറി പോയി

കുറച്ചു കഴിഞ്ഞു കൈയിൽ ഒരു കവറുമായി വന്നു

അവ൯ കാറിൽ കയറി

ആ കവർ ബാലുവിന് നേരെ നീട്ടി

“എന്താ ഇത് ?”

“തുറന്നു നോക്ക് ബാലുച്ചേട്ടാ ”

ബാലു അതുകേട്ടു ആ കവർ തുറന്നു

രണ്ടു വലിയ പാക്കറ്റ് മൾട്ടി വിറ്റാമി൯ പ്രോടീൻ സപ്ലിമെന്റ് , ബാലു വിലനോക്കിയപ്പോ തന്നെ ഞെട്ടിപ്പോയി

രണ്ടും കൂടെ മൂവായിരം രൂപ

“എന്തിനാ ഇത് ?”

“ഇതോ ,, സുഖമില്ലാത്തവർക്കു പോഷണത്തിനായി കൊടുക്കുന്ന സപ്പ്ളിമെന്റ ആണ് , ബാലുച്ചേട്ടൻ എന്നും ഇത് ഒരു ഗ്ലാസ് പാലിൽ കുടിക്കണം ,, അപ്പൊ ശരീരം ഒക്കെ ഒന്ന് ഉഷാറാകും ”

“നീയെന്തിനാ ഇതൊക്കെ വാങ്ങിച്ചു കാശ് കളഞ്ഞേ ?”

“എന്‍റെ കൂടപ്പിറപ്പിനു എന്തേലും വാങ്ങുന്നത് കാശ് കളയുന്നതാണെങ്കിൽ ആ കാശ് എത്ര വേണേലും കളയാൻ ഞാൻ തയാറാ,,,,,,,,,,,,”

ബാലുവിന്‍റെ മുഖത്ത് നോക്കാതെ മനു പറഞ്ഞു

അത് പറയുമ്പോ അവന്‍റെ തൊണ്ട നല്ല പോലെ ഇടറിയിരുന്നു

“അത് കൊണ്ടല്ല …ഞാൻ ,,,,” ബാലു മുഴുമിപ്പിക്കുന്നതിനു മുന്നേ മനു തുടർന്നു

“ഇത് കഴിക്കില്ലാന്നുണ്ടോ ?”

‘കഴിച്ചോളാടാ ”  ഗാംഭീര്യമൊക്കെ നഷ്ടപെട്ട നേർത്ത ശബ്ദത്തിൽ ബാലു പറഞ്ഞു

കുഴിഞ്ഞു പോയ കണ്ണുകളിൽ നിന്നും കട്ടിയുള്ള കണ്ണുനീർ തുളുമ്പി

തന്‍റെ മെലിഞ്ഞു ശോഷിച്ച കൈകൾ കൊണ്ട് ബാലു ആ കണ്ണീർ ഒപ്പി ,,

“എല്ലാം പെട്ടന്നു ഭേദമാകും ,,ഞാൻ പ്രാര്ഥിക്കുന്നുണ്ട് ,, ”

മനു കാർ കുറച്ചൂടെ വേഗത്തിൽ ഓടിച്ചു

ഒടുവിൽ ഹോട്ടലിൽ എത്തി

അവർ റൂമിൽ കയറി

ബാലുവിനെ ബെഡിൽ ഇരുത്തി

തലയിണ ഭിത്തിയിൽ വെച്ച് ചാരി ഇരുത്തി

എ സി ഒക്കെ ഇട്ടു

ഒരു ചായയൊക്കെ പറഞ്ഞു

ചായ കുടിച്ചു റെസ്റ്റ് എടുത്തുകൊണ്ടിരുന്നപ്പോൾ മനു അനുപമയെ വിളിച്ചു

“ബാലുച്ചേട്ടാ ,,, ”

“എന്താ മനു ?”

“അനുപമയാണ് ,,, അവൾ ഇന്നലെ എന്നോട് ഒരു ആഗ്രഹ൦ പറഞ്ഞു ,,ബാലുച്ചേട്ടനോടു സംസാരിക്കണമെന്ന് .. അവൾ ലൈനിൽ ഉണ്ട് ,,”

“അതൊന്നും വേണ്ടെടാ ,,,,,,,,,,”

“നിങ്ങളെ കൂടപ്പിറപ്പായി കാണുന്ന കുട്ടിയാ ,,,,,,, സാധിക്കുമെങ്കിൽ സംസാരിക്കൂ ,,,,”

എന്ന് പറഞ്ഞു സമീപത്തു ഫോൺ വെച്ച്

ബാലു ആ ഫോൺ എടുത്തു

എന്താ പറയേണ്ടത് എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു

“ഏട്ടാ ,,,,,,,,,,” അനുപമ ഒരു ശങ്കയോടെ വിളിച്ചു

ഒരു കുഞ്ഞനിയത്തി വിളിക്കുന്ന പോലെ

“ഏട്ടാ ,,,,”

“അവളുടെ വിളി കേട്ടപ്പോൾ സത്യത്തിൽ ബാലുവിന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു

“ഒന്നും വരില്ല ,,ഞാൻ ഒത്തിരി പ്രാര്ഥിക്കുന്നുണ്ട് മഹാദേവനോട് ,, ഇതുവരെ എന്‍റെ ഒരു പ്രാർത്ഥനയും കേൾക്കാതെ ഇരുന്നിട്ടില്ല ,, പരാശക്തിയോടും പ്രാര്ഥിക്കുന്നുണ്ട് ,, ഏട്ടന് ഒക്കെ ഭേദാവും ”

അവളതു പറയുമ്പോൾ അവളുടെ വാക്കുകളിൽ അവനോടുള്ള ആത്മാർത്ഥമായ സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്നു

“മോളെ,,,,,,,,,,,,,,” അവന്‍റെ ശബ്ദവും ഇടറിയിരുന്നു

“മനു പറഞൊരുപാട് കേട്ടിട്ടുണ്ട് ,,മോളെ കുറിച്ച് ,,,നല്ല കുട്ടിയാ ,,, എപ്പോളും മോളെ കുറിച്ച് പറയാൻ ഇവന് നൂറു നാവാ ,,മോളെ ഒരുപാട് ഇഷ്ടമാ മനുവിന് ,,, ”

മനു ഒന്ന് നടുങ്ങി പോയി

“എന്നും നല്ലതേ വരൂ ,,,,,ഒരുപാട് സന്തോഷായി ഈ ഏട്ടനോട് മിണ്ടാൻ തോന്നിയല്ലോ ,, അത് മതി ,,മനസൊരുപാട് നിറഞ്ഞു ,,,,നല്ലതേ വരൂ ”

ബാലു കണ്ണുകൾ തുടച്ചു കൊണ്ട് ഫോൺ മനുവിന് കൊടുത്തു

“അപ്പോൾ ശരി അനൂ ,,,രാത്രി വിളിക്കാട്ടോ ,,,,,” എന്ന് പറഞ്ഞുകൊണ്ടവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

“എന്‍റെ ബാലുച്ചേട്ടാ ,,,എന്ത് പണിയാ കാണിച്ചേ ,,,,”

“നിനക്കെന്താ ആ മോളെ ഇഷ്ടമല്ലേ ”

“അയ്യോ ,,അങ്ങനെ പറയല്ലേ ,, എനിക്കൊരുപാട് ഇഷ്ടമാ ”

“എന്നിട്ടവളോട് പറഞ്ഞിട്ടുണ്ടോ ?”

“അതില്ല ,,,’

“അപ്പൊ ഞാനായി ഒരു തുടക്കം ഇട്ടതാ ,, ഇല്ലേ ആ കുട്ടി എങ്ങനെ അറിയാനാ ,, ”

മനു അൽപനേരം ബാലുവിനെ നോക്കി

“ഒരു പെൺകുട്ടിയുടെ ശബ്ദവും സംസാരിക്കുന്ന രീതിയും കേട്ടാൽ അറിയാം ആ കുട്ടി എങ്ങനെയുള്ള സ്വഭാവം ആയിരിക്കുമെന്ന് ,,അനുമോളോട് സംസാരിച്ചപ്പോ മുതിർന്നവരോട് ഒരുപാട് ബഹുമാനവും അനുസരണയും സ്നേഹവും ബന്ധങ്ങൾക്ക്‌ ആ മോൾ കൊടുക്കുന്ന മൂല്യവും എല്ലാം എല്ലാം ,,എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ,,എവിടെയോ ഉള്ള എനിക്കായി പോലും അവൾ പ്രാർത്ഥിക്കുന്നു എങ്കിൽ ,, ആരുമല്ലാത്ത എന്നെ ഒരു ഏട്ടനായി കാണുന്നു എങ്കിൽ ,,ആ പുണ്യമായ മനസ് തന്നെയാണ് നിനക്കുള്ള അനുഗ്രഹം ,, ആ അനുഗ്രഹം നിനക്ക് നഷ്ടമായി പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു ,,ആ ആഗ്രഹം ബാലു ആയി അല്ല ,,നീ കരുതുന്ന ഒരു കൂടെപ്പിറപ്പായിയാണ് ,,,’

മനുവിന്‍റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ഒപ്പം മിഴികളിൽ നിന്നും ചുടുനീർതുള്ളികളും

ഈ ബാലുച്ചേട്ടൻ ഇങ്ങനെയാ ,, വാക്കുകൊണ്ട് കരളു കൊത്തിപ്പറിക്കും “

അവൻ ബാലുവിന്‍റെ ശോഷിച്ച കാലുകൾ രണ്ടും മെല്ലെ തടവാൻ തുടങ്ങി

പതുക്കെ വിരൽ ഒക്കെ ഒന്ന് വലിച്ചു ഞൊട്ടയോടിച്ചു കൊണ്ടിരുന്നു

“അയ്യോ ഇതെന്താ ഈ കാട്ടണേ ?”

‘ഒന്നുമില്ലേലും രാവിലെ മുതൽ നിന്ന് കഷ്ടപെടുന്നതല്ലേ ,,,അപ്പൊ ഇത് എന്‍റെ ഒരു ദക്ഷിണ ,, ” മനു ചിരിച്ചു

എന്നിട്ടു മെല്ലെ ബാലുവിന്‍റെ പാദങ്ങൾ ഉഴിഞ്ഞു കൊണ്ടിരുന്നു

ബാലു ചിരിച്ചു കൊണ്ട് കഥയിലേക്ക് കടന്നു

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.