അപരാജിതന്‍ 21 [Harshan] 10722

ആറര ആയപ്പൊളേക്കും ആദി ശിവശൈലത്ത് എത്തിചേർന്നു.

അവൻ വണ്ടി കൊണ്ട് വന്നു മൺവീടിനു മുന്നിൽ പാർക്ക് ചെയ്തു.

പുറത്തിറങ്ങി,

വീടിനുള്ളിൽ പ്രവേശിച്ചു

വസ്ത്രമൊക്കെ മാറി

ഒരു ത്രീഫോർത്തും ടീഷർട്ടും ധരിച്ചു.

പുറത്തേക്കിറങ്ങി

അവൻ വെറുതെ ആ പലകവേലിക്കു ചുറ്റുമായി നടന്നു

പലകവേലി കൊണ്ടാണ് ആ ഗ്രാമത്തെ മറച്ചിരിക്കുന്നത്

ഉള്ളിൽ കൂവളങ്ങളും അരയാലും തെങ്ങുകളും മാവുകളുമെല്ലാമുണ്ട്.

കൊച്ചു കൊച്ചു മൺവീടുകൾ

പക്ഷെ ഭംഗിയായി നിർമിച്ചിരിക്കുന്നു

എല്ലാ വീടുകളും ഒരേപോലെയാണ്

എല്ലാ വീടുകൾക്കും തിണ്ണയുണ്ട് , ആ തിണ്ണയാണ് ഹാൾ ആയി ഉപയോഗിക്കുന്നത്

അത് ചാണകം മെഴുകിയിരിക്കുന്നു

അവിടെ ഇരിക്കാനായി പായ ചുരുട്ടി വെച്ചിരിക്കുന്നു

അവിടെ നിന്നും കുഞ്ഞു വാതിലും

ഉള്ളിൽ ഒരു മുറി കഷ്ടിച്ച് കാണും എന്ന് തോന്നുന്നു

 

അവനാലോചിച്ചു

ഇതുപോലെ ഒരു വീട് തന്നെ ധാരാളം.

അവൻ അങ്ങനെ ചുറ്റി നടക്കുമ്പോൾ ആണ്

വീടിന്‍റെ പുറകു വശത്തു നിന്നും ശൈലജയിറങ്ങിയത്

അവൾ എന്തോ അടുക്കളയിലെ മാലിന്യം കളയാൻ വേണ്ടിയിറങ്ങിയതായിരുന്നു

“എന്താ ഇവിടെ ?” അവനെ കണ്ടു അവൾ ചോദിച്ചു

പലകവേലിക്കു അപ്പുറം നിന്ന് കൊണ്ട് അവൻ

“ഒന്നൂല്ല ,, എനിക്കി ഗ്രാമം ഒന്ന് കാണാ൯ തോന്നി , ഉള്ളിലേക്ക് എനിക്ക് പ്രവേശനമില്ലലോ ,, എന്നാലും പുറത്തു നിന്ന് കാണാല്ലോ “ ഒരു ചിരിയോടെ അവൻ പറഞ്ഞു

അവൾ ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി പോയി

അവൻ ചുറ്റി വളഞ്ഞു മുന്നോട്ടേക്ക് നടന്നു

“അപ്പുവേട്ടാ ,,,,,”

വിളികേട്ടു അവൻ തല തിരിച്ചു

നോക്കുമ്പോ ശങ്കരൻ ആണ്

അവൻ വെച്ചുകെട്ടിയ കൈ തൂക്കി അപ്പുവിന്‍റെ അരികിലേക്ക് വന്നു

“എന്താ അപ്പുവേട്ടാ ഇവിടെ ?”

“വെറുതെ ,,,കാഴ്‌ചകൾ കാണാൻ ഇറങ്ങിയതാ ,,,,ഇത് ഒരുപാട് വീടുകൾ ഉണ്ടല്ലോ ,,,”

“ഉണ്ടല്ലോ ,,,ഇവിടെ നൂറ്റി ഇരുപത് കുടുംബങ്ങൾ ഉണ്ട് അപ്പുവേട്ടാ “

“ഹും .,,,,നല്ല രസമുണ്ട് ,,സെറ്റിൽമെന്റ് കോളനിയൊക്കെ പോലെ ,, എന്ത് വൃത്തിയായാ ഓരോ വീടും കിടക്കുന്നത് ,, ഒരു അഴുക്കുപോലും എവിടെയും ഇല്ല “

അതുകേട്ടു ശങ്കരൻ ചിരിച്ചു

“ഇതാണോ നിന്‍റെ വീട് ശങ്കരാ ,,”

“അതെ ,,,അപ്പുവേട്ടാ ,,,,,,,,,”

‘നിന്റ  ചേച്ചി എവിടെ പോയി ?”

“ഉള്ളിലുണ്ട് ,, അപ്പുവേട്ടാ ,, അവിടെ ഇരുന്നു നാമം ചൊല്ലുകയാ ,,എന്ന ഞാൻ ഉള്ളിലേക്ക് ചെല്ലട്ടെ അപ്പുവേട്ടാ”

എന്ന് പറഞ്ഞു കുട്ടിശങ്കരൻ അവിടെ നിന്നും പോയി

ആദി നടന്നു നടന്നു വലിയ ഗോശാലയുടെ സമീപം എത്തി

വലിയ ചന്ദ്രകല പോലെ ഉള്ള ആകൃതിയിൽ ആണ് ഗോശാല നിറയെ പശുക്കൾ ആണ്

ഗോശാല കാരണം അതിനു ഉളിലേക്കുള്ള ഭാഗം കാണാൻ ആദിക്ക് സാധിച്ചില്ല

അവിടെയാണ് അഞ്ഞൂറ് വര്ഷമായി വളർച്ചയിലാതെ നിൽക്കുന്ന കൂവളം ഉള്ളതും

അവിടെ നിന്നും നടന്നു ആദി കറങ്ങി കറങ്ങി കൊണ്ടിരുന്നു

ആദിയെ കണ്ടു പല അമ്മമാരും യുവതികളായ പെൺമക്കളെയും കൊണ്ട്   വേഗം വീടിനുള്ളിലേക് കയറി പോകുന്നത് കണ്ടു.

പലർക്കും അവൻ അവിടെ നിൽക്കുന്നതു ഒരു താല്പര്യമില്ലായ്മയും ഭയവും ആണ് എന്ന് അവനു നല്ലപോലെ മനസ്സിലായിരുന്നു

അല്പം മുന്നോട്ടു പോയപ്പോ

ദാ നില്കുന്നു ഗൗരി മോൾ

“മാമാ ,,,,,,,,,,,,,,,’ എന്ന് ഗൗരി ഉറക്കെ വിളിച്ചു

അവളുടെ കൈയിൽ അവൻ കൊടുത്ത ചോകൊലെറ്റ് മിടായി ഉണ്ടായിരുന്നു

അവളതു കഴിച്ചുകൊണ്ടു നിൽക്കുകയായിരുന്നു

അപ്പോളേക്കും കസ്തൂരിയും വീടിനു പുറത്തേക്ക് വന്നു

അവൻ ചിരിച്ചു

“എന്താ ഇവിടെ ?”

“ഒന്നൂല്ല ചേച്ചി ,, ഞാൻ സ്ഥലമൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ ,,,”

അവരെയും കടന്നു മുന്നോട്ടു പോയപ്പോൾ വല്ലാത്തൊരു സുഗന്ധം അവിടെ നിറഞ്ഞു

ആദി നോക്കിയപ്പോൾ വൈദ്യര് മുത്തശനും ഒന്ന് രണ്ടു യുവതികളും കൂടെ ശംഭുവും കൂടെ വലിയ ഉരുളിയിൽ എന്തോ തൈലം ഉണ്ടാക്കുകയായിരുന്നു

അവിടെ അനവധി പച്ചമരുന്നുകൾ വെച്ചിരുന്നു

വൈദ്യരു മുത്തശ്ശൻ അതിൽ മരുന്നുകൾ ചേർക്കുന്നു

ഒരു യുവതി വലിയ ചട്ടുകം കൊണ്ട് ആ ഉരുളിയിലെ തൈലം ഇളക്കുന്നു

“മുത്തശാ ,,” അവൻ ഉറക്കെ വിളിച്ചു

അദ്ദേഹം അവനെ നോക്കി

“കുഞ്ഞേ ,,,,,,,,,” എന്ന് വിളിച്ചു ചിരിച്ചു കാണിച്ചു

“എന്താ ചെയ്യണേ ?”

“തൈലം  കാച്ചുവാ കുഞ്ഞേ “

“തൈലമോ  ,,,,,,,,,എന്ത് തൈലമാ  “

“മുടി വളരാൻ ഉള്ള തൈലം ,, സുകേശവര്‍ദ്ധിനിതൈലം  “

“അത് പുരട്ടിയാ മുടി ശരിക്കും വളരോ മുത്തശാ ,,,,,,,,,,?” അവൻ ചോദിച്ചു

അദ്ദേഹം അവിടെ നിന്നിരുന്ന യുവതികളോട് ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു

അവർ തിരിഞ്ഞു നിന്ന് തലയിലെ കെട്ടു അഴിച്ചു മാറ്റി

“അതോടെ ചുരുട്ടി വച്ചിരുന്ന മുടി താഴേക്ക് പതിച്ചു

അവൻ ആ മുടി കണ്ടു ഞെട്ടിപ്പോയി

അത്രക്കും നിറവാർന്ന ഉള്ളു കൂടിയ നീളമുള്ള മുടി അവരുടെ കാൽമുട്ടിന്‍റെ പിൻഭാഗം വരെ  നീണ്ടു കിടക്കുന്നു

അവൻ കണ്ണ് മിഴിച്ചു പോയി

“മുത്തശ്ശാ ,,,,,,,,,,”

അദ്ദേഹം അവനെ നോക്കികൊണ്ട്‌ ചട്ടുകം വാങ്ങിച്ചു ഇളക്കികൊണ്ടിരുന്നു

“എത്ര രൂപയാ ,,,,,,,,എനിക്കു രണ്ടു കുപ്പി തരുമോ “

“കുഞ്ഞേ ,,,ഇത് മൂന്നു നാലു കുടുംബങ്ങളിലേക്ക് ഉണ്ടാക്കുന്നതാ ,,,

അവർക്കു കൊടുത്തിട്ടു ബാക്കി വന്നാൽ ഉറപ്പായും  തരാം “

“മതി മതി അത് മതി മുത്തശാ  “

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.